ഹീറ്ററിൽ നിന്നും ചെറു ചൂടുള്ള വെള്ളത്തിൽ അവളെ കുളിപ്പിച്ചെടുത്തു. ഇപ്പൊ കൊറേയായി ഞാൻ തന്നെയാ അവളെ കുളിപ്പിക്കുന്നതും മറ്റും. ആദ്യാദ്യം വല്യ നാണായിരുന്നു., എനിക്ക്. പിന്നെ ഭാര്യക്ക് ഇല്ലാത്ത നാണം എന്തിനാ ഭർത്താവിന്.., അതുമല്ല നാണിക്കണ്ട എന്ത് കാര്യാ ഉള്ളേ……??
നന്നായി തുടച്ച് ബാത് ടവ്വലും ചുറ്റി അവളെ ബെണ്ടിൽ കൊണ്ടിരുത്തി. സ്വർണ കരയുള്ള കസവ് സാരിയും പണിപ്പെട്ട് ചുറ്റി. കരിയെഴുതി ഒരു കുഞ്ഞ് കറുത്ത പൊട്ടും വച്ച് എല്ലാത്തിനുമപ്പുറം, ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം അവൾക്ക് ചാർത്തി. എന്റെ ദേവിയാ എന്റെ പെണ്ണ്….!!
“”””””””””””വല്ലതും കുറവുണ്ടോ….??”””””””””””
കണ്ണാടി എടുത്ത് അവളുടെ കൈയിലേക്ക് കൊടുത്ത് ഞാൻ ചോദിച്ചു. ഒന്നും പറയാതെ പ്രതിബിംബത്തിൽ നോക്കി ചിരിക്കുന്ന അവളെ കണ്ടപ്പോ എന്റെ മനസ്സും നിറഞ്ഞു.
“””””””””””എന്റെ ചുന്ദരി ഭാര്യക്ക് കണ്ണ് കിട്ടാണ്ടിരിക്കട്ടെ…..”””””””””””
ആ തുടുത്ത കവിളിൽ ചുണ്ടമർത്തി, തലക്കുഴിഞ്ഞ് ഞാൻ ബാത്‌റൂമിലേക്ക് കേറി. പെട്ടന്ന് തന്നെ കുളിച്ചിറങ്ങി. സ്വർണ കരയുള്ള കസവ് മുണ്ടും അതിന് ചേർന്നൊരു ഷർട്ടും എടുത്തിട്ട് ഞാനും റെഡിയായി. ഇന്നലെ തന്നെ അയല്പക്കാരൻ വിഷ്ണു അണ്ണന്റെ വണ്ടി ബുക്ക് ചെയ്ത് വീട്ട് മുറ്റത്ത് ഇട്ടിട്ടുണ്ടായിരുന്നു. പിന്നെ സമയം കളയാതെ അവളേം എടുത്ത് നടന്നു. ഞങ്ങള് പോവുന്നുണ്ടെന്ന് അറിഞ്ഞ് എല്ലാരും നേരത്തെ എഴുന്നേറ്റിരുന്നു. അവരോടൊക്കെ യാത്രയും പറഞ്ഞ്, വണ്ടിയെടുത്തു. സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടായിരുന്നു എങ്കിലും ഒരു കൈയാൽ അവളെന്നെ മുറുകെ പിടിച്ചിരുന്നു. ഇടക്കിടക്ക് എന്തോ അസ്വസ്ഥതയും ആ മുഖത്ത് നിഴലിച്ച് കണ്ടു.
“”””””””””എന്ത് പറ്റി വാവേ….?? ഇതെന്താ ആകെ വല്ലാതെ ഇരിക്കണേ….??”””””””””
വണ്ടി സൈഡാക്കി നിർത്തി ഞാൻ അവളോട് ചോദിച്ചു.
“”””””””””എനിക്കെന്തോ ആദി വല്ലാത്തൊരു പേടി…..!!””””””””””
“””””””””””അയ്യേ ഇതെന്താ കൊച്ച് കുട്ടികളെ പോലെ, ഞാൻ പയ്യെ തന്നല്ലേ വണ്ടി ഓടിക്കണേ…..??””””””””””
“””””””””അതല്ലാദി., എനിക്ക്……””””””””””
പറയാൻ പോലും വാക്കുകളില്ലാതെ അവൾ വിതുമ്പുമ്പോ ഞാനും വല്ലാണ്ടായി.
“”””””””””പെണ്ണേ, നീ ഒക്കെയല്ലേ….?? വേണേ തിരിച്ച് പോവാം. ഇന്നത്തെ യാത്ര ഇനിയൊരു ദിവസത്തേക്ക് ആക്കാം….!!””””””””””
“”””””””””ഏയ്, വേണ്ട വേണ്ട. നമ്മക്ക് പോവാം. ഞാനൊക്കെയാ ആദി….”””””””””
നിറഞ്ഞ് വന്ന മിഴികൾ സാരി തുമ്പിനാൽ ഒപ്പി എന്റെ കൈയിൽ കൈ ചേർത്ത് ചിരിയോടെ അവൾ പറയുമ്പോ, ആദ്യം ഒന്നും പ്രതികരിക്കാതെ ഇരുന്നുവെങ്കിലും പിന്നെ അവൾക്കായി ഒരു ചിരിയും സമ്മാനിച്ച് ഞാൻ വണ്ടിയെടുത്തു.
<<<<<<<<>>>>>>>>>
അങ്ങനെ എന്റെ പെണ്ണിന്റെ ആ ചെറിയ ആഗ്രഹം ഞാൻ നിറവേറ്റി. വീൽചെയറിൽ ഇരുന്ന് ഗുരുവായൂരപ്പനെ നിറ കണ്ണുകളോടെ കൈ കൂപ്പി പ്രാർത്ഥിക്കുന്ന അവളെ നോക്കുമ്പോ എന്റെ കണ്ണുമാ വേളയിൽ നിറഞ്ഞിരുന്നു. എത്രയോ കൊല്ലങ്ങൾക്ക് ശേഷമാണ് ഞാനുമീ നടയിൽ നിൽക്കുന്നത്. ചെയ്ത് കൂട്ടിയ തെറ്റെല്ലാം ഏറ്റ് പറഞ്ഞ്, മനസ്സിലെ ഭാരം ആ കള്ള കണ്ണന്റെ തിരുനടയിൽ കളയുമ്പോ എന്തെന്നില്ലാത്ത ഒരാശ്വാസം എനിക്ക് കിട്ടിയിരുന്നു.
ഒരൊറ്റ ആഗ്രഹമേ പറയാനുണ്ടായിരുന്നുള്ളൂ. ഗുരുവായൂരപ്പൻ എന്റെയാ ആഗ്രഹം നടത്തി തരും എന്നാ വിശ്വാസത്തോടെ അവളേം കൂട്ടി അവിടുന്നിറങ്ങി.
ഒരുപാട് നേരം പറമ്പോക്കെ ചുറ്റി കണ്ടു. വഴിയോര കടകളിൽ കേറി അവൾക്ക് ഇഷ്ട്ടമുള്ളതൊക്കെ വാങ്ങി കൊടുത്തു. കുപ്പിവള, കണ്മഷി, പൊട്ട്, ക്ലിപ്പ് അങ്ങനെ ഒരു വല്യ ലിസ്റ്റ് തന്നുണ്ടായിരുന്നു. എല്ലാം വാങ്ങി കൊടുത്ത് തിരിച്ച് വണ്ടി വച്ച ഇടത്തേക്ക് ചെന്നു.
“””””””””””ആദി…..””””””””””””
“”””””””””മ്മ്……”””””””””””
“”””””””””വല്ലതും കഴിക്കാം….??”””””””””
“”””””””””വാ……”””””””””””
എനിക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. രാവിലെ ഒന്നും കഴിക്കാതെയാണ് വന്നതും. അവിടെ നിന്നും വല്ലതും കഴിക്കാനായി തിരിയുമ്പോ എന്റെ കൈകളിൽ ആരൊ പിടുത്തം ഇട്ടിരുന്നു.
“”””””””””വി……, വീണാ……??””””””””””‘
പിന്നിൽ നിൽക്കുന്ന ആളെ കണ്ട് ചുണ്ടുകൾ വിതുമ്പി പോയി…..!!
? bye ഇനി next year കാണാമേ….. ??
Good. Waiting next part don’t say next year.
ഇത്തിരി ഒള്ളു ☹️☹️☹️
ഇനി അടുത്ത കൊല്ലം വരുള്ളൂന്ന് പറഞ്ഞില്ലേലും അറിയാ?…
നിങ്ങൾ നിർത്തി പോയെന്ന വിചാരിച്ചേ.. എന്തായാലും ഈ പാർട്ടും പൊളി ?
Okk next year kanam
Nalla adipoliyayi vannathayirunu,appozhkeum kazhinju…ini enn varumeda
Story super ??❤️❤️