“”””””””””””ഉണ്ടക്കണ്ണി…..””””””””””
തോളിൽ നിന്നും അടർന്ന് മാറിയവൾ എന്നെ തന്നെ നോക്കുമ്പോ ആ മിഴികൾ നിറഞ്ഞിരുന്നുവോ…..?? വർഷങ്ങൾക്ക് മുന്നേ അകനെഞ്ചിൽ കോറിയിട്ടതാണാ പേര്. അന്നവളെനിക്ക് രുദ്രയായിരുന്നില്ല, ഉണ്ടക്കണ്ണി. എന്റെ മാത്രം ഉണ്ടക്കണ്ണി…..!!
“”””””””””””പൂച്ചക്കണ്ണൻ……!!”””””””””””
കണ്ണ് നിറച്ചായിരുന്നു എന്നെയവൾ വിളിച്ചേ. അന്നുമിന്നും ഒരാളെ എന്നെയങ്ങനെ വിളിച്ചിരുന്നുള്ളൂ അന്നവളെന്റെ പ്രാണനും ഇന്നവളെന്റെ പാതിയുമായി. എന്റെ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ നോക്കിയിരുന്ന അവൾ എന്നെ ചുറ്റിപ്പിടിച്ച് തേങ്ങുമ്പോ ഞാനും അറിയാതെ വിതുമ്പി പോയിരുന്നു.
“”””””””””””എന്നോട് ക്ഷെമിക്ക് പെണ്ണേ. ഒരുപാട് ദ്രോഹിച്ചത് അല്ലേ ഞാൻ….?? മനസ്സാ അറിഞ്ഞ് ശപിച്ചിരുന്നു, വായിൽ തോന്നിയതൊക്കെ വിളിച്ചിരുന്നു, ഒരു സോറി പറഞ്ഞാൽ എല്ലാം തിരില്ലാന്നറിയാം. പക്ഷെ എനിക്ക് അതല്ലാതെ ഒന്നും പറയാനില്ലടി……!!””””””””””
വയറിലൂടെ കൈ ചുറ്റി എന്നിലേക്ക് ഒന്നൂടെ ചേർത്ത് പിടിച്ച് മുടിയിഴകളിൽ ചുംബിച്ച് ഞാനത് പറയുമ്പോ സങ്കടങ്ങൾ മുഴുവൻ പുറത്തെ മഴ പോൽ പെയ്യുന്നുണ്ടായിരുന്നു.
“”””””””””””വേണ്ടാദി, ഒന്നും ഓർക്കണ്ട. പറഞ്ഞതല്ലേ ഞാൻ എല്ലാം വെറുമൊരു ദുസ്വപ്നം മാത്രാ. ഞാനുണ്ടാവും ആദി മരണം വരെ കൂടെത്തന്നെ. പിണക്കവും പരിഭവവും ഒന്നും ഇല്ലാതെ സന്തോഷത്തോടെ മാത്രം നമ്മക്കീ ജീവിതം ജീവിച്ച് തീർക്കണം. എല്ലാം മറന്ന് ദേ ഇപ്പൊ മുതൽ……!!””””””””””””
എന്നേം ചുറ്റിപ്പിടിച്ച് എത്തി വലിഞ്ഞവൾ എന്റെ അധരങ്ങളെ തൊടുമ്പോ ഞാനവളെ ഇറുക്കെ പുണർന്നു, എന്റെ പ്രാണനും ശ്വാസവുമായി അവൾ ചേർന്നിരുന്നു.
“”””””””””പൂച്ചക്കണ്ണാ……””””””””””
“”””””””””””മ്മ്……”””””””””””
“””””””””””Love you…..””””””””””
പറയാൻ മറന്നതോ, അതോ പറയാനുള്ളതോ അധരങ്ങളാൽ പങ്ക് വയ്ക്കുമ്പോ മഴയുടെ തണുപ്പോ കാറ്റിന്റെ കുളിരോ അല്ലായിരുന്നു, മറിച്ച് ഒരിളം ചൂടായിരുന്നു തമ്മിൽ പകർന്നത്……!!
<<<<<<<<<>>>>>>>>>
ദൈവം ചിലപ്പോഴൊക്കെ ചില വികൃതികൾ കാട്ടാറുണ്ട്. അങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞ എന്റേം എന്റെ പെണ്ണിന്റേം ജീവിതത്തിൽ ദൈവം ചെറിയൊരു വികൃതി നടത്തി.
“””””””””””ആദി എഴുന്നേറ്റേ., മതി ഉറങ്ങിയത്. എഴുന്നേറ്റേ…, എഴുന്നേറ്റേ….”””””””””””
“””””””””””കുറച്ച് നേരോടെ പെണ്ണേ….””””””””””
“”””””””””കുറച്ച് നേരോ ഇപ്പൊ തന്നെ മണി അഞ്ചരയായി. എഴുന്നേൽക്ക് ആദി. ഇപ്പൊ ഇറങ്ങിയാലേ ഇരുട്ടും മുന്നേ തിരിച്ച് എത്താൻ പറ്റൂ……!!””””””””””
കൊറേയായി അവള് പറയുന്നു ഗുരുവായൂർക്ക് പോണോന്ന്. ഇന്നലേം ആ വിഷയം എടുത്തിട്ടപ്പോ ഇന്ന് പോവാന്ന് ഞാനും അങ്ങ് പറഞ്ഞിരുന്നു. അതാ ഇപ്പൊ ഉള്ളയീ വിളി.
“”””””””””എന്റെ പൊന്ന് ഭാര്യ, ഇന്നലെ രാത്രി ഉറക്കം വരണില്ലാന്നും പറഞ്ഞ് സംസാരിച്ച് ഇരുന്നത് ഓർമ്മയുണ്ടോ….?? നീ എന്നിട്ട് നന്നായി തന്നെയുറങ്ങി. ഞാൻ എപ്പഴാ ഉറങ്ങിയേന്ന് എനിക്കൂടെ ഓർമയില്ല. വല്ലാത്ത കഷ്ട്ടോണ് പെണ്ണേ. ഇങ്ങനെ ഭർത്താവിനെ സങ്കടപ്പെടുത്തിയ ദൈവം പൊറുക്കൂലാട്ടോ…..!!”””””””””””
കൊച്ച് കുട്ടികളെ മാതിരി ചുണ്ടും കൊട്ടി ഞാനത് പറയുമ്പോ അവളുടെ ചുണ്ടിലും ഞാൻ കണ്ടു കുസൃതി ഒളിപ്പിച്ചൊരു ചിരി.
“”””””””””ആണോ…..?? അച്ചോടാ., എന്നാലൊരു കാര്യം ചെയ്യാം. പോയിട്ട് വന്നിട്ട് എത്ര നേരോ കിടന്നുറങ്ങാം എന്തേ….??””””””””””
“””””””””””പറഞ്ഞിട്ടൊന്നും ഒരു കാര്യവൂല്ലാ. വാ ഇങ്ങോട്ട്…..”””””””””””
ഉറക്കം പോയ ദേഷ്യം ഉണ്ടായിരുന്നു എങ്കിലും അവളുടെ ചിരി ആ ദേഷ്യത്തെ എപ്പഴോ അലിയിച്ചു കളഞ്ഞിരുന്നു. അവളേം എടുത്ത് ബാത്രൂമിലേക്ക് കേറി.
Good. Waiting next part don’t say next year.
ഇത്തിരി ഒള്ളു ☹️☹️☹️
ഇനി അടുത്ത കൊല്ലം വരുള്ളൂന്ന് പറഞ്ഞില്ലേലും അറിയാ?…
നിങ്ങൾ നിർത്തി പോയെന്ന വിചാരിച്ചേ.. എന്തായാലും ഈ പാർട്ടും പൊളി ?
Okk next year kanam
Nalla adipoliyayi vannathayirunu,appozhkeum kazhinju…ini enn varumeda
Story super ??❤️❤️