? അഞ്ജനം ? [༻™തമ്പുരാൻ™༺] 1976

ഞാൻ അവളോട് പറഞ്ഞു നിർത്തി ശേഷം അവളെ ഒന്ന് നോക്കി… വലിയ പ്രതികരണം ഒന്നും ഇല്ല..

” ഇഷ്ടമായില്ലെങ്കിൽ അത് പറയാൻ യാതൊരുവിധ മടിയും വേണ്ടാട്ടോ..,..,,.

 

ഈ വാക്കുകൾ പറയുമ്പോൾ എന്റെ ഹൃദയം നന്നായി വേദനിച്ചിരുന്നു… ഒരു പെണ്ണ് കാണുന്ന സമയം കൊണ്ട് ഒരു പെണ്ണിനോട് ഇഷ്ടം തോന്നുമോ… അറിയില്ല എനിക്ക് എവിടെയാ പ്രണയിക്കാൻ സമയം.,..,,

 

എങ്കിലും അവളുടെ മറുപടി പോസിറ്റീവ് ആകണമെന്ന് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു.,..,,.,.

 

ഏറെ നേരം ആയിട്ടും അവളുടെ മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ മുറിയുടെ പുറത്തേക്ക് ഒരുങ്ങാൻ തുനിയുമ്പോൾ ആണ് പിന്നിൽ നിന്നും അവളുടെ വിളി…

 

” ഏട്ടാ..,..,

 

ഞാൻ തിരിഞ്ഞു അവളെ നോക്കി..

 

ഏട്ടനെ പോലെ ഒരാൾക്ക് എന്നെ ഇഷ്ടം ആവുമോ എന്നായിരുന്നു എന്റെ പേടി… എന്നെപ്പോലെ ഒരു മുടന്തിയെ ഏട്ടനെപ്പോലെയൊരാൾക്ക് ചേരുമോ.,.,

 

പിന്നെ ഏട്ടന്റെ ചേച്ചിയെ വിവാഹം കഴിപ്പിച്ചത് പോലെ ഏട്ടന് തരാൻ  എന്റെ അച്ഛന്റെ കൈയിൽ ഒന്നും ഇല്ല… 

 

അമ്മയുടെ മരണ ശേഷം അച്ഛൻ എന്നെയും അനിയത്തിയെയും നന്നായി തന്നെ ആണ് വളർത്തിയത്..,., അച്ഛൻറെ സമ്പാദ്യം മുഴുവൻ ചിലവാക്കി ചികിത്സിച്ചിട്ടും അമ്മപോയി.,.,.,

 

ഇന്ന് എന്റെ വിവാഹം നടക്കണമെങ്കിൽ സ്ത്രീധനം നൽകാൻ അച്ഛന് ഈ വീട് വിൽക്കണം…. അതിന് ഞാൻ സമ്മതിക്കില്ല.,.,.,. 

 

എന്റെ അച്ഛനെയും അനിയത്തിയെയും പെരുവഴിയിലേക്ക് ഇറക്കികൊണ്ട്… നിക്കൊരു ജീവിതം വേണ്ട…  

 

അതുകൊണ്ടാ ഞാൻ ആദ്യം ഒന്നും മിണ്ടാതെ നിന്നത്.,., പിന്നെ എന്നെപോലെ ഒരു ചട്ടുകാലി ഒരു പെണ്ണിനെ ഏട്ടനെ പോലെ ഒരാൾക്ക് ഇഷ്ടം ആവില്ലന്ന് കരുതി..,..,,

 

അവൾ എന്നെ നോക്കി പറഞ്ഞു നിർത്തി….,

 

അവർ പറഞ്ഞത് കേട്ടപ്പോൾ എൻറെ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ മിന്നി തിളങ്ങി.,..,.,

 

ഞാൻ മെല്ലെ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.,,.,. എന്നിട്ട് ഒന്നും പറയാതെ റൂമിന് പുറത്തേക്കിറങ്ങി.,..,,. മെല്ലെ നടന്ന് ഹാളിലേക്ക് ചെന്നിട്ട് അവരോട് സംസാരിച്ചിരുന്നു..,,..

 

200 Comments

  1. ഉണ്ണിക്കുട്ടൻ

    നിങ്ങളിങ്ങനെ ആൾക്കാരെ കരയിപ്പിച്ചാൽ ശരിയാവില്ലാട്ടോ..

    1. റിയൽ ലൈഫിൽ കാര്യങ്ങൾ കൂടുതലും ഇങ്ങനെ ഒക്കെയാണ്.,., കഥകളിൽ ആണ് സ്വപ്നസാക്ഷാത്കാരം.,.,??

  2. Bro,
    Vakamarachotil aanu aadhyam vayichath, pinne ithum, pranaya lekhanam kodi vayichu, athil koodi comment idanam, ale karayippiKkanm ennu valla nirbhandhavum undo brokk, santhoshathode vayichu vannapo athil ingane onnu karuthiyilla, nenjodu cherkan oru kathakoodi,
    Lots of love
    Ranjith

    1. ഒത്തിരി സ്നേഹത്തോടെ.,.,
      ??

  3. Innanu ee kadha vayiche. Kannu nirayicha oru kadha. Hridayathiloru vingal. Jeevitham, athu orikalum predict cheyan pattilla. Ennalum ennum nallathu sambavikanamennu aagrahikum. But aagrahangalellam epozhum nadakarillallo.

    Thangalude writing style eniku othiri istamullathanu.

    1. വായിച്ചല്ലോ , ,
      ഇഷ്ടപ്പെട്ടല്ലോ.,., അത് തന്നെ വല്യ സന്തോഷം.,., ജീവിതം അങ്ങനെ ആണ്.,. പലപ്പോഴും നമ്മളെ കരയിക്കും.,., നല്ല വാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രം.,.
      ??

  4. തമ്പ്രാ…

    നന്നായിട്ടുണ്ട്.. ❤❤
    എന്തെക്കെയോ പറയണം ennund.. Pakshe ഒന്നും പറയാൻ കിട്ടുന്നില്ല…
    എല്ലാം കൊണ്ട് നന്നായി തന്നെ എഴുതി… ആദ്യമേ എനിക്ക് തോന്നി എന്തോ ഒരു sad എന്റെ ആവുമെന്ന്… പക്ഷെ പിന്നെ വായിച്ചപ്പോൾ അതൊന്നും ആവൂലാ enokke വിചാരിച്ച… പക്ഷെ അവസാനം nammle കരയിപ്പിക്കാൻ വേണ്ടി നിങ്ങൾ ആ കുട്ടിയെ കൊന്നുല്ലേ….. ? വല്ലാത്തൊരു ജാതി സാധനം … ?

    ഈ നീല സാരി നിങ്ങളുടെ weakness ആണ് ല്ലേ… എപ്പോഴും അത് തന്നെ ആണെല്ലോ നായികക്ക് select ചെയ്തു കൊടുക്കാർ ??
    നിങ്ങൾ ആദ്യമായിട്ട് നിങ്ങളുടെ ജീവിത sakiye കണ്ടപ്പോൾ മൂപ്പരെ സാരിയുടെ കളർ ആണോ നീല… ???

    1. ഷാനകൊച്ചേ.,.,
      വൈകി ആയാലും വായിച്ചല്ലോ.,.,
      അതുമതി,..,. പിന്നെ ജീവിതം പലപ്പോഴും സാഡ് എൻഡിങ് ആണ്.,., എല്ലാം ഹാപ്പി ആയി അല്ലല്ലോ അവസാനിക്കുക.,.,
      നീല സാരിയും.,., നീല ഷർട്ടും.,., നീലക്കര മുണ്ടും.,. ഒ‌ക്കെ ഇഷ്ടമാണ്,..,
      സ്നേഹത്തോടെ.,.,
      ??

  5. കൈലാസനാഥൻ

    ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

    1. ഒത്തിരി സ്നേഹത്തോടെ താങ്കൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.,.,

  6. തമ്പുരാൻ ചേട്ടാ…
    മനോഹരം.. പറഞ്ഞാ കുറഞ്ഞ് പോകും…
    I really loved it ? പച്ചയായ ജീവിതം വളരേ റിയലിസ്റ്റിക് ആയി.. മനോഹരമായി എഴുതി !
    കുറേ കാലമായി എൻ്റെ ബുക്ക്മാർക്ക് ചെയ്ത വെച്ച കഥ ആയിരുന്നൂ… ഇപ്പഴാണ് വായിക്കാൻ സാധിച്ചച്ച്…. ഈ ഇടയായി realistic Kadhakal തേടി പിടിച്ച് വായികാ ??… വായിച്ചത് മുതലായി ❣️

    ഭദ്ര ഒരു നോവായി… അല്ലെങ്കിലും… ജീവിതം എല്ലാം unpredictable അല്ലേ.. ചിലപ്പോ സന്തോഷം വാരിക്കോരി നൽകും.. ചിലപ്പോ നേരെ തിരിച്ചും.. ഈ സമയങ്ങളിൽ മറവി ഏത്ര വലിയ അനുഗ്രഹമായി തീരുന്നത് .
    പ്രവാസ ജീവിതവും ഹോസ്പിറ്റൽ സീൻ ഒക്കെ… വളരെ ഇഷ്ടപ്പെട്ടു..
    Pleased with the character of Aravind made positive energy out there ?
    ഇനിയും നല്ല കഥകൾ ആയി വരണം ട്ടോ ?

    1. വായിച്ചതിനും.,.,. അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സന്തോഷം.,.,അല്ലെങ്കിലും ജീവിതം അങ്ങനെയാണ്.,., ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് സംഭവിക്കുക.,., അരവിന്ദ്നെ ചിലർ കാണും ജീവിതത്തിൽ.,., ചിലപ്പോൾ അവരെ കാണു ഇതുപോലെ ഉള്ള സാഹചര്യത്തിൽ.,.,.
      സ്നേഹത്തോടെ.,.,
      ??

  7. കൈലാസനാഥൻ

    തമ്പുരാൻ, കഥ ഹൃദയ സ്പർശിയായിരുന്നു. കൗമാരപ്രായത്തിൽ തന്നെ തന്റെ വിദ്യാഭ്യാസം വരെ വേണ്ടെന്ന് വച്ച് കുടുംബത്തിന്റെ ഭാരം തോളിലേറ്റി പ്രവാസ ജീവിതത്തിലേക്ക് ഇറങ്ങേണ്ടി വരുകയും പൊരി വെയിലത്ത് പണിയെടുത്ത് ഉത്തരവാദിത്വം നിറവേറ്റുന്നവരുടെ ജീവിതം വരച്ചു കാട്ടിയതു നന്നായിട്ടുണ്ടായിരുന്നു. നാട്ടിലേയ്ക്ക് പ്രതീക്ഷയോടെ തന്റെ ഭാര്യയേയും പിറക്കാൻ പോകുന്ന കുഞ്ഞിനേയും കാണുവാനുള്ള ആകാംക്ഷയോടെയും ആകുലതയോടും ഉള്ള യാത്രയിൽ അഞ്ജനയെ പെണ്ണ് കണ്ടതു മുതൽ വിവാഹവും കളിചിരിയും പ്രണയ സല്ലാപവും എല്ലാം മനോഹരമായി വരച്ചു കാട്ടി. സ്ത്രീധന സംബന്ധമായ വിഷയത്തിൽ എടുത്ത ഗാതമിന്റെ ഔന്നത്യത്തിലുള്ള നിലപാട് ഞാൻ എന്റെ പ്രതിജ്ഞയും ഓർത്തു പോയി. ആശുപത്രി സീനുകൾ ഒരു പ്രണയ പരവശനായ നല്ല ഭർത്താവിന്റെ നൊമ്പരങ്ങൾ കാട്ടിക്കൂട്ടലുകൾ വിവരിച്ചത് കൺമുന്നിൽ കണ്ടതുപോലെ,അതിന്റെ തീവ്രത പറഞ്ഞറിയിക്കാൻ വാക്കുകളില്ല. പിന്നീടങ്ങോടുള്ള നിമിഷങ്ങൾ ശ്രദ്രയുടെ ജനനവും അവളുടേയും അഞ്ജനയുടേയും കളിചിരികൾ എന്ന് വേണ്ട സകലതും അവിസ്മരണീയമാക്കി. ഇവിടെ അരവിന്ദൻ എന്ന സുഹൃത്തിനെ പ്രത്യേകം സ്മരിക്കാതിരിക്കാൻ തരമില്ല അത്തരം സുഹൃത്ത് ഉള്ളവർക്കറിയാം അതിന്റ വിലയെന്തെന്ന് . കുഞ്ഞു കുറുമ്പി ശ്രീഭദ്രയുടെ കളിചിരികൾ എന്നന്നേക്കുമായി നിലച്ചത് അത്യധികം ഹൃദയ നൊമ്പരമുണ്ടാക്കി. ഹൃദയ ദേദകമായിട്ടാണ് അവസാനിപ്പിച്ചതെങ്കിലും ഈ കഥ എന്തുകൊണ്ടും ഉന്നത നിലവാരം പുലർത്തുന്ന തായിരുന്നു. വീണ്ടും നല്ല നല്ല കഥകൾ എഴുതുവാൻ തമ്പുരാന്റെ തൂലികക്ക് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. സ്നേഹാദരങ്ങളോടെ കൈലാസനാഥൻ

    1. ഞാനും ഒരു പ്രവാസിയാണ്.,.,
      യഥാർത്ഥത്തിൽ ഒരു പ്രവാസി അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാം വളരെ നന്നായി തന്നെ അറിയാവുന്ന ഒരു ആളുമാണ്,.,.,.
      പിന്നെ സ്ത്രീധനസംബന്ധമായ നമ്മുടെ നായകൻറെ അഭിപ്രായങ്ങളെല്ലാം എൻറെ അഭിപ്രായങ്ങൾ തന്നെയാണ്.,.,
      എൻറെ മനസ്സ്ലുള്ള ചിന്തകളാണ് ഞാൻ ഗൗതമിലൂടെ വരച്ചുകാട്ടിയത്.,.,
      പിന്നെ ഹോസ്പിറ്റൽ രംഗങ്ങൾ എല്ലാം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞത്ൽ ഒരുപാട് സന്തോഷം.,.,
      അരവിന്ദിനെ പോലുള്ള ഒരു സുഹൃത്ത്ക്കൾ കുറച്ചു വിരളം ആണെങ്കിലും.,., ചില കൂട്ടുകാരുടെ സ്വഭാവങ്ങൾ ഒക്കെ എടുത്തു ഉണ്ടാക്കിയതാണ് ആ കഥാപാത്രം.,.,.
      കഥ വായിച്ചതിനും ഇത്രയും നല്ല അഭിപ്രായങ്ങൾ അറിയിച്ചതിലും ഒരുപാട് സന്തോഷം.,.,
      സ്നേഹത്തോടെ.,.,
      ??

      1. കൈലാസനാഥൻ

        തമ്പുരാൻ, എന്റെ ദൃഢപ്രതിജ്ഞ പ്രകാരം സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്. ഇത് കാരണം എത്ര വിവാഹാലോചനകൾ മുടങ്ങി എന്നതിന് ഒരു കണക്കുമില്ല. അവരുടെയൊക്കെ ഭാഷണം ഇവനെന്തോ തകരാറ് ഉണ്ടെന്ന രീതിയിലാണ് അതിൽ ഒരാൾ ഞാൻ കേൾക്കാൻ വേണ്ടി തന്നെ പറഞ്ഞു. എനിക്ക് വാശിയായി 34 വയസായി എങ്കിലും ആ വീടിന് തൊട്ടടുത്ത് നിന്ന് തന്നെ പെണ്ണ് കെട്ടിയാണ് ഞാൻ എന്റെ പക തീർത്തത്.

        1. അവസാന വാചകം എനിക്കിഷ്ടായി.,.,
          അതെന്തായാലും പൊളിച്ചു.,., സ്ത്രീ ആണ് ധനം എന്ന് ആളുകൾ എന്നാണ് മനസ്സിലാക്കുക.,. ആവോ.., ഭാവിയിൽ എങ്കിലും മാറിയാൽ മത്യാർന്നു.,,

  8. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഉള്ളിൽ കയറിയിരുന്നു കഥ പറയാൻ….??!!! ഭദ്രയുടെ വിയോഗം അവർക്ക് മാത്രമല്ല വായനക്കാർക്കും താങ്ങാൻ കഴിയില്ല… അവസാനം ഞാൻ കരഞ്ഞു പോയി… അത്രയേറെ വേദന… ഒരു ജീവിതത്തെ കണ്മുന്നിൽ കണ്ട പോലെ… എഴുത്തിന്റെ ശൈലി അതുപോലെ തീവ്രവും… ഭയവും ആശങ്കയും സന്തോഷവും ഒക്കെ വായനയിലുടനീളം മാറി മാറി വന്നു… കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ല…. സ്നേഹം സഹോദരാ ❤

    1. നല്ല വായനക്കും.,.,
      അതിനേക്കാൾ നല്ല അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദി.,., കഥ ഇഷ്ടപ്പെട്ടല്ലോ.,.,ഒത്തിരി സന്തോഷം.,., ചിലപ്പോൾ ദൈവം ക്രൂരൻ ആണെന്നേ.,,.നമ്മുക്ക് പ്രിയപ്പെട്ടത് അങ്ങു തട്ടി എടുക്കും.,., എന്നിട്ട് കരയിപ്പിക്കും.,.,
      സ്നേഹത്തോടെ.,.,
      ??

    2. കൈലാസനാഥൻ

      മറ്റൊരു കാര്യം കൂടി മനുഷ്യന്റെ മനസിന്റെ ചാഞ്ചല്യം അതായത് ആപത്ത് വരുമ്പോൾ ഉള്ളതും ഇല്ലാത്തതുമായെ ൈ ദവങ്ങൾക്ക് വഴിപാട് നേരുന്നതും ഇച്ഛിച്ചത് ലഭിക്കാതാവുമ്പോൾ ദൈവങ്ങളെ പുച്ഛിക്കുന്നതും വീണ്ടും നല്ലത് വരുത്തുമ്പോൾ നന്ദി പറയുന്നതും എല്ലാം നല്ല ഒരവതരണം ആയിരുന്നു അതും ഇഷ്ടമായി. വീണ്ടും അഭിനന്ദനങ്ങൾ

      1. അത് നമ്മൾ ബഹുഭൂരിപക്ഷം മലയാളികളുടെയും ഒരു സ്വഭാവമാണ്.,.,.
        ഒരുമാതിരി ദൈവവുമായി ഒരു ബാർട്ടർ സിസ്റ്റത്തിൽ ഉള്ള ഇടപാട്..,. അതൊന്ന് പ്രതിപാദിച്ചു എന്നേയുള്ളു.,.,.

  9. അതേ എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്താ ഇപ്പോൾ സ്റ്റോറി ഒന്നും ഇടാത്തത് വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് തുടർക്കഥ വേണമെന്ന് നിർബന്ധമില്ല ഒരു ചെറുകഥ എങ്കിലും….. നിങ്ങടെ കൈ കൊണ്ട് കുത്തി കുറിച്ച കഥ വായിക്കാൻ നല്ല രസമാ വൈകാതെ പൂർവാധികം ശക്തിയോടെ തിരികെ വരുമെന്ന് കരുതിക്കോട്ടെ നിങ്ങളുട ഒരു ആരാധകൻ എന്ന നിലയിൽ ഒരു അപേക്ഷയാണ് ????

    1. എന്റെ കഥകൾ കാത്തിരിക്കുന്ന ആളുകൾ ഇവിടെ കുറവാണ് ബ്രോ.,., പിന്നെ ഇവിടെ കഥ നന്നായാൽ മാത്രം പോര ബ്രോ…,?.,., പിന്നെ ഞാൻ ഇവിടെ എഴുതുന്നില്ല എന്നേയുള്ളു.,., വേറെ പ്ലാറ്റ്ഫോമിൽ (പി.എൽ) ഒന്നുരണ്ട് കഥകൾ എഴുതിയിട്ടുണ്ട്.,., സമയം പോലെ വായിക്കു.,,.

      1. ആരാണ് അങ്ങനെയൊക്കെ പറഞ്ഞത്.. നിങ്ങളുടെ കഥകൾ kaathirikkunnavar ഇവിടെയും ഉണ്ട്.. ഇവിടെ കഥകൾ ഇടാൻ താല്‍പര്യം ഇല്ലെങ്കിൽ ഇടേണ്ട.. പക്ഷേ ignaeyonnum പറയരുത്

        1. രാജീവ് അണ്ണാ.,.,
          നിങ്ങളെ പോലുള്ള ചിലരുടെ സ്നേഹം എന്നും ഉണ്ടാകും എന്നറിയാം.., എന്തോ ഇങ്ങോട്ട് ഇടാൻ എന്തോ ഒരു വിഷമം.,., മെല്ലെ മെല്ലെ ഇടാൻ നോക്കാം.,.ഉറപ്പ് പറയുന്നില്ല.,. സ്നേഹത്തോടെ.,.,??

  10. മഹാദേവൻ

    തമ്പുരാനെ പുതിയ കഥ എഴുതിയെങ്കിൽ ഒന്നു പോസ്റ്റ്‌ ചെയ്യാവോ. വീട്ടിൽ കട്ട പോസ്റ്റ്‌ ആയിട്ട് വെറുതെ ഇരിക്കുവാ ?

    1. Angeru Prathilipiyil postunnund. Njan lipiyil message ayachu choychappo paranjathu ini ingott illann aanu.

  11. തമ്പു അണ്ണാ. ഇന്നാണ് ഇത് മുഴുവൻ വായിച്ചത്. വളരെ ഹൃദയ സ്പർശിയായ ഒന്നാണ് ഈ കഥ. ❤️

    1. ______(♥)(♥)(♥) _____________ (♥)(♥)(♥)
      ___(♥)❤️❤️❤️❤️(♥)________(♥)❤️❤️❤️❤️(♥)
      __(♥)❤️❤️❤️❤️❤️❤️❤️(♥)❤️❤️❤️❤️❤️❤️(♥)
      ___(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
      ____(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
      _______(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
      _________(♥)❤️❤️❤️❤️❤️❤️❤️❤️❤️(♥)
      ____________(♥)❤️❤️❤️❤️❤️❤️❤️(♥)
      _______________(♥)❤️❤️❤️❤️❤️(♥)
      _________________(♥)❤️❤️❤️(♥)
      ___________________(♥)❤️(♥)
      _______________________(♥)

  12. തമ്പുരാനെ

    വായിച്ചു അവസാനിപ്പിക്കുമ്പോൾ കണ്ണിൽ നിന്നും ജലങ്ങൾ നിൽക്കുന്നില്ല…..എന്തിന്….a well written life of a pravasi….2 varsham കൂടുമ്പോൾ 2 മാസത്തെ അവധിക്ക് വേറുന്ന ഒരു virunnukaaran മാത്രമാണ് അച്ഛൻ…..മക്കളുടെയും കുടുംബത്തിൻ്റെയും നല്ലതിന് വേണ്ടി സ്വന്തം ജീവിതത്തിലെ സ്വർണ നിമിഷങ്ങൾ ഒരു പ്രവാസിയുടെ വേഷം ധരിച്ച് ത്യാഗം ചെയ്യുന്നു…..കുടുംബത്തിന് അവൻ അവിടെ എനുഭോയിക്കുന്ന മാനസിക പ്രശ്നങ്ങൾ അറിയണ്ട…..മാസ മാസം verunna പണം മാത്രം മതി…..ഇതൊന്നുമല്ല വേണ്ടതെന്ന് തെളിയിച്ച ഒരു കഥ…..well done….. ഇന്ന് ഇനി ഉറങ്ങാൻ പറ്റുമോ എന്ന് അറിയില്ല…..താങ്കളുടെ അടുത്ത കൃതിക്കായി കാത്തിരിക്കും…..

    With Love
    The Mech
    ?????

    1. ______(♥)(♥)(♥) _____________ (♥)(♥)(♥)
      ___(♥)❤️❤️❤️❤️(♥)________(♥)❤️❤️❤️❤️(♥)
      __(♥)❤️❤️❤️❤️❤️❤️❤️(♥)❤️❤️❤️❤️❤️❤️(♥)
      ___(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
      ____(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
      _______(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
      _________(♥)❤️❤️❤️❤️❤️❤️❤️❤️❤️(♥)
      ____________(♥)❤️❤️❤️❤️❤️❤️❤️(♥)
      _______________(♥)❤️❤️❤️❤️❤️(♥)
      _________________(♥)❤️❤️❤️(♥)
      ___________________(♥)❤️(♥)
      _______________________(♥)

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    തമ്പു……

    ഞാനും ഊളയും ഒന്നും നിങ്ങടെ മുന്നിൽ ഒന്നുമല്ല……

    നിങ്ങളാണ് യഥാർത്ഥ സൈക്കോ….
    ഇത് എങ്ങനെ വായിച്ചു എന്ന് എനിക്ക് പോലും അറിയില്ല….

    മൂക്കൊക്കെ ഇപ്പൊ തന്നെ അടഞ്ഞു….????

    വേറൊന്നും പറയാൻ വയ്യ ഏട്ടാ…..
    അത്രക്ക് വിങ്ങളോടെ ആണ് ഇത് വായിച്ചു തീർത്തത്….
    ഒരു പ്രവാസി എന്തെന്ന് വളരെ മുകച്ച രീതിയിൽ തന്നെ ഇതിൽ കാണിച്ചു തന്നു….

    മറ്റൊന്നും പറയാനില്ല…
    പറയാൻ വയ്യ എന്നതാണ് സത്യം…

    ഇനിയും എഴുതണം….
    കൊറേ പേരെ കൊന്ന് ഇങ്ങനെ കരയിക്കണം….???

    എന്ന്….
    കണ്ണീരിൽ കഴുകിയ ചുറ്റിക ?

    1. വാവേ.,..,

      ആ ഊളയുടെ മുന്നിൽ ഞാനൊക്കെ എന്ത്,..,.
      നീയും ഒട്ടും മോശമൊന്നുമല്ല.,.,, ഞാനോ.,.,. സൈക്കോയോ ഞാൻ വെറുമൊരു പാവം അല്ലേ.,.,.,

      സങ്കടപ്പെടുത്തിയോ.,.,, സാരല്യ.,..,
      മിഠായി വാങ്ങി തരാട്ടോ.,.,.

      നമുക്ക് കൊന്ന് കരയിക്കാന്നെ.,.??

      സ്നേഹത്തോടെ.,.,
      ??

  14. തമ്പു ബ്രോ എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല…..കഥ വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ ആകെ ഒരു വിങ്ങൽ ആയിരുന്നു…. എന്തോ എടുത്ത് നെഞ്ചിൽ വെച്ച പോലെ…..

    ആ അമ്മാവൻ തെണ്ടിയെ എനിക്ക് ഒട്ടും ഇഷ്ടമായില്ല…. അവന് സ്ത്രീധനം വേണം പോലും… എത്ര കൊടുക്കും എന്ന്….

    പിന്നെ ഈ കഥയിൽ ഒരു പ്രവാസിയുടെ ജീവിതം ബ്രോ വരച്ചു കാട്ടി തന്നു…..

    ചുട്ടു പൊള്ളുന്ന വെയിലത്ത്‌… സ്വന്തം കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന പ്രവാസിക്ക് പലപ്പോഴും…. തന്റെ പെണ്ണിന് ഏറ്റവും ആവിശ്യം ഉള്ള സമയത്ത് പോലും കൂടെ ഉണ്ടാവാൻ കഴിഞ്ഞു എന്ന് വരില്ല…

    സ്വന്തം മക്കളുടെ വളർച്ച ക്യാമറ കണ്ണുകളിലൂടെയും മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനിലൂടെയും മാത്രം കാണുവാൻ വിധിക്കപ്പെട്ടവർ…….

    വളരെ മികച്ച ഒരു കഥ സമ്മാനിച്ച തമ്പു ബ്രോയ്ക്ക് എന്റെ സ്നേഹം അറിയിക്കുന്നു……

    അടുത്ത കഥക്കായി കട്ട വെയ്റ്റിംഗ്

    എനിക്ക് വലിയ കമെന്റുകൾ ഇടുവാനോ… കഥ ഇഴകിറി മുറിച്ചു തെറ്റുകുറ്റങ്ങൾ എടുത്ത് കാട്ടുവാനോ അറിയില്ല…….

    ❤?❤?❤

    1. വൈറസ്‌ ബ്രോ.,.,.,
      കഥ വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായം അറിയിച്ചതിനും ഒരുപാട് സന്തോഷം,..,.,
      വലിയ രീതിയിൽ വിമർശനം നടത്തണമെന്ന് ഒരു നിർബന്ധവുമില്ല ഇഷ്ടപെട്ടാൽ അത്‌ ഒന്നു പറഞ്ഞാൽ തന്നെ വലിയ സന്തോഷം ആണ്…,., ഇനി ഒരു കഥ ഉണ്ടാകുമോ എന്ന് യാതൊരു ഉറപ്പുമില്ല.,., എങ്കിലും സ്നേഹത്തിനു പകരം സ്നേഹം മാത്രം.,.,.
      ??

  15. രാഹുൽ പിവി

    എന്താണ് പറയേണ്ടത് എന്ന് പോലും അറിയാത്ത വല്ലാത്തൊരു അവസ്ഥയിൽ ആയി പോയി.വായിച്ച് കഴിഞ്ഞപ്പോ ഒരു നൊമ്പരമായി ഭദ്രയും അഞ്ജനയും ഗൗതമും ഒക്കെ ഉണ്ടായിരുന്നു.ആദ്യം പ്രവാസിയുടെ ജീവിതം വരച്ചു കാട്ടി. എല്ല് നീരാക്കി പണിയെടുക്കുന്ന അവർ സ്വന്തം വേദനകൾ പോലും വീട്ടുകാരുടെ മുഖം ഓർക്കുമ്പോൾ സഹിക്കുന്നു. അഞ്ജനയെ പെണ്ണ് കാണൽ പോയപ്പോൾ അവളുടെ കുറവുകൾ മുന്നിൽ ഉള്ളത് കൊണ്ട് അത് തടസ്സമായി മാറുമോ എന്ന് ഭയന്നിരുന്നു.എന്തായാലും ഗൗതമിൻ്റെ വാക്കിൽ കാര്യങ്ങള് നന്നായി നടന്നു. അതിന് ശേഷം അഞ്ജന ഗർഭിണി ആയപ്പോ മുതൽ ഭദ്രയെ പ്രസവിക്കുന്നത് വരെ തീയിലൂടെ നടന്നത് പോലെ ഉണ്ടായിരുന്നു.ഗൗതമിൻ്റെ അവസ്ഥ സ്വന്തം അവസ്ഥ പോലെ മനസ്സിലേക്ക് കടന്നു വന്നു.ഡോക്ടറുടെ വാക്ക് കേട്ടതോടെ ഏത് നിമിഷവും എന്തും സംഭവിച്ചേക്കാം എന്ന ചിന്തയിലാണ് വായന മുന്നോട്ട് കൊണ്ടുപോയത് . ഭദ്രയുടെ പിറന്നാള് ദിവസം ഒക്കെ നന്നായി കടന്നു പോയപ്പോ ഞാൻ കരുതിയത് ഇനി പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ്.കൂടാതെ അഞ്ജന രണ്ടാമത് ഗർഭിണി ആകുകയും ചെയ്തു .തീർത്തും അപ്രതീക്ഷിതമായിട്ടാണ് ഭദ്രയുടെ വിടവാങ്ങൽ. അവള് പോയപ്പോൾ എവിടെയൊക്കെയോ കൊള്ളുന്നത് പോലെ തോന്നി.എന്തായാലും ഇതിന് ഇതിലും മികച്ച ക്ലൈമാക്സ് ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.എല്ലാം ശുഭമായി അവസാനിക്കണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ ??

    1. കഥ.,.,വായിച്ചതിനും.,.,
      ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും സ്നേഹം,..,.,
      ??

Comments are closed.