?നീ വരുവോളം ? [സേനാപതി] 152

എന്നാൽ അന്ന് ഞാൻ ഒഴിവായി അത് ആയിരുന്നു എല്ലാത്തിന്റെയും തുടക്കം.

പൊന്നുവേച്ചി ഞങ്ങളുടെ സ്കൂളിൽ തന്നെ ആണ് +2 പടിക്കുന്നത്. സ്കൂളിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് നടക്കാൻ ഉള്ള ദൂരം മാത്രേ ഉള്ളൂ….

വിഷ്ണുവിനെ ഒഴിവാക്കിയ ഞാൻ വീട്ടിലേക്കുള്ള വഴിയിലൂടെ ഓടുക ആയിരുന്നു,. പൊന്നുവെച്ചിയെ കാണുവാൻ….

എന്റെ ഊഹം തെറ്റിയില്ല ഞാൻ വഴിയിൽ വെച്ച് തന്നെ കണ്ടു…..

പേടിയോടെ ആണ് ഞാൻ എന്റെ ഇഷ്ടം ചേച്ചിയോട് പറഞ്ഞത്… പക്ഷെ ചേച്ചിയുടെ മറുപടി എന്നെ നന്നായി തന്നെ വിഷമിപ്പിച്ചു……

അന്ന് ഞാൻ തീരാനിച്ചതാണ് അവളെ വേറെ ആർക്കും വിട്ട് കൊടുക്കില്ല എന്ന്…

എന്നാൽ കാലം എനിക്ക് വേണ്ടി കരുതി വെച്ചത് മറ്റൊന്നായിരുന്നു…

ആരതി എന്റെ അമ്മു അവൾ ഇന്ന് എന്റെ പെങ്ങൾ ആണ്… ദൈവം ഉണ്ട് എന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നില്ല ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബവും സന്തോഷവും നഷ്ടമാവില്ലായിരുന്നു……..

എല്ലാത്തിനും ഒരു പരിധി വരെ കാരണം പൊന്നുവാണ്..എന്നാൽ അതിന് കാലം തന്നെ അവൾക്ക് ശിക്ഷ നൽകി…

എനിക്ക് അറിയില്ല ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും അമ്മുവിന് എങ്ങനെ ആണ് അവളെ ഏട്ടത്തി ആയി കാണാൻ കഴിയുന്നതെന്ന്…. എനിക്കും അറിയില്ല പുറമെ കാട്ടിയില്ലെങ്കിലും എന്തുകൊണ്ടാണ് ഞാൻ അവളെ ഇപ്പോഴും സ്നേഹിക്കുന്നത്…

അവളെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണോ?…

 

ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ നാളത്തേക്ക് വേണ്ട പ്രൊജക്റ്റ്‌ തയാറാക്കുന്ന തിരക്കിൽ ആയിരുന്നു ആദിത്യൻ…

-ഹോ കഴിഞ്ഞു ഇത് ഇനി നാളെ ക്ലാസ്സിൽ submit ചെയ്യാണല്ലോ, ഈ ഏട്ടന്റെ ഒറ്റ നിർബന്ധം കൊണ്ടാണ് MBA ചെയ്യുന്നത്…

അവൻ സ്വയം പറഞ്ഞു….

സമയം നോക്കിയപ്പോൾ 12 മണി കഴിഞ്ഞിരുന്നു….

-ഏട്ടൻ ഇന്ന് വിളിച്ചില്ലല്ലോ…

ഇന്നലെ വിളിച്ചപ്പോൾ ഒരു മീറ്റിംഗിന് ചേച്ചിയുടെ കൂടെ പോവുന്ന കാര്യം പറഞ്ഞിരുന്നു…

ചിലപ്പോ ക്ഷീണം കാണും……

16 Comments

  1. Waiting for next part

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro

  3. ചെകുത്താൻ എവിടെ ബ്രോ

  4. കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
    ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
    സ്നേഹത്തോടെ റിവാന?

  5. ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

  7. MRIDUL K APPUKKUTTAN

    ??????

  8. Sett item ✍️??

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??

  10. ചെമ്പരത്തി

    കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?

  11. Super❤

Comments are closed.