?നീ വരുവോളം ? [സേനാപതി] 152

ഞാൻ തിരിച്ചു ബെഡിൽ കിടന്നു, അവൾ അന്ന് പറഞ്ഞ വാക്ക് എന്റെ മനസ്സിൽ വന്നു……

ഒന്നിനും കൊള്ളാത്തവൻ….

ഞാൻ ആദിത്യദേവ്, ദേവരാജന്റെയും സരോജനിയുടെയും ഒറ്റ മകൻ ആയാണ് ഞാൻ ജനിച്ചത്… ഒറ്റ മകൻ ആയത്കൊണ്ട് കൂലിപ്പണിക്കാരൻ ആയിരുന്നിട്ടും എന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തിത്തരാൻ അച്ഛൻ ശ്രമിച്ചിരുന്നു.. പഠിക്കാൻ മിടുക്കൻ ആയത്കൊണ്ട് തന്നെ അമ്മയും എന്നെ സപ്പോർട്ട് ചെയ്തിരുന്നു……..

അച്ഛനും അമ്മയും മാത്രം ആണ് എനിക്ക് സ്വന്തം എന്ന് പറയാൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നത്……

പക്ഷെ ഇപ്പൊ…………..

 

പൊന്നുവേച്ചി 16 വയസ്സിൽ തോന്നിയ വെറും ഒരു ക്രഷ് മാത്രം ആയിരുന്നില്ല അത്.. അത്രയും ഞാൻ അന്ന് ഇഷ്ടപ്പെട്ടിരുന്നു,. അതുകൊണ്ടാണ് ധൈര്യം സംഭരിച്ചു അന്ന് ഞാൻ ലെറ്റർ കൊടുക്കാൻ പോയത്…. അന്ന് പൊന്നുവെച്ചിക്ക് 18 വയസ്സ് +2 പഠിക്കുന്നു, ഞാൻ 10ലും…

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു വൈകുന്നേരം school വിടാനായി ഞാൻ കാത്തിരുന്നു, ഇന്ന് എന്റെ ഇഷ്ടം പൊന്നുവെച്ചിയോട് പറയണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു, അത്കൊണ്ട് ഇന്നലെ രാത്രി തന്നെ ലെറ്റർ എഴുതിവെച്ചിരുന്നു…

വിഷ്ണു, എന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരൻ സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ ഉള്ളവൻ,പൊന്നുവേച്ചിയുടെ അനിയൻ…

ചെറുപ്പം മുതലേ ഞങ്ങൾ നല്ല കൂട്ട് ആണ്.. എല്ലാ കാര്യങ്ങളും ഞങ്ങൾ തുറന്ന് സംസാരിക്കുമായിരുന്നു… എന്നാൽ പൊന്നുവെച്ചിയോട്

 

എനിക്ക് ഉള്ള ഇഷ്ടം മാത്രം ഞാൻ അവനോട് പറഞ്ഞില്ല, അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു….. അവനു ഞങ്ങളുടെസ്കൂളിൽ 9 ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു.

ആരതി അതായിരുന്നു അവളുടെ പേര്..

ഒരു പാവപെട്ട ബ്രാഹ്മണ കുടുംബത്തിളലെ കുട്ടി ആയിരുന്നു അവൾ, ഒരു പാവം… അവൾക്കും അവനെ ഇഷ്ടമാണ് എന്ന് അറിഞ്ഞതോടെ 2 പേരുടെയും പ്രണയ നിമിഷങ്ങൾക്ക് ഞാൻ ആയിരുന്നു സാക്ഷി….

എല്ലാ ദിവസവും ക്ലാസ്സ്‌ കഴിഞ്ഞാൽ അവൻ അവൾ പോകുന്ന വരെ ബസ്സ്റ്റോപ്പിൽ അവളോട് സംസാരിച്ചിരിക്കും കൂടെ ഞാനും ഉണ്ടാവും…..

16 Comments

  1. Waiting for next part

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro

  3. ചെകുത്താൻ എവിടെ ബ്രോ

  4. കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
    ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
    സ്നേഹത്തോടെ റിവാന?

  5. ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

  7. MRIDUL K APPUKKUTTAN

    ??????

  8. Sett item ✍️??

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??

  10. ചെമ്പരത്തി

    കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?

  11. Super❤

Comments are closed.