?നീ വരുവോളം ? [സേനാപതി] 152

അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞു….

ഞാൻ അതിന് ഒന്ന് ചിരിച്ചുകൊണ്ട് അപ്പുവിന്റെ മുഖത്ത് നോക്കി…

അവൻ എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ച് അകത്തേക്ക് കയറി……

എനിക്ക് അതിൽ അത്ഭുദം ഒന്നും തോന്നിയില്ല, അവൻ എന്നെ എത്രയൊക്കെ അവഗണിച്ചാലും ഞാൻ ഇനി അവനെ വിട്ട് പോവില്ല എന്ന് തീരുമാനിച്ചിരുന്നു…..

-ഏട്ടത്തി അത് കാര്യം ആക്കണ്ട ഏട്ടന്റെ സ്വഭാവം അറിയായാലോ…

അമ്മു എന്നെ ആശ്വസിപ്പിച്ചു.

-അതൊന്നും സാരമില്ല മോളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ ആ പാവത്തിനെ…

-ഏട്ടത്തി ഇപ്പോഴും അതൊക്കെ ഓർത്തിരിക്കുവാണോ? ഏട്ടത്തി ഇനി അതൊന്നും ഓർത്ത് വിഷമിക്കരുത് എനിക്ക് ഉറപ്പാ ഏട്ടൻ ഏട്ടത്തിയെ സ്നേഹിക്കും…….

-എനിക്ക് ഉറപ്പില്ല മോളെ…..

ഞാൻ അതും പറഞ്ഞു ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മുകളിൽ റൂമിലേക്ക് പോയി…..

റൂമിലെത്തിയപ്പോൾ ഞാൻ കാണുന്നത് ബെഡിൽ കിടന്ന് ഉറങ്ങുന്ന അപ്പുവിനെ ആണ്…

ഞാൻ പെട്ടന്ന് തന്നെ സൈഡിൽ മടക്കി വെച്ച പായയും വിരിയും എടുത്ത് നിലത്ത് വിരിച്ചു അതിൽ കിടന്നു…..

എന്റെ സ്ഥാനം അവന്റെ കാലിന് താഴെ ആണ്….

എനിക്കും അറിയാം അതിനുള്ള യോഗ്യതയെ എനിക്ക് ഉള്ളൂ…

 

റൂമിലെത്തി ഫ്രഷ് ആവാൻ നിൽക്കാതെ ഡ്രെസ്സും മാറി ഞാൻ ബെഡിൽ കിടന്നു, കുറച്ചു സമയം കഴിഞ്ഞാണ് പൊന്നു റൂമിലേക്ക് വന്നത്… എന്നെ ഒന്ന് നോക്കിയ ശേഷം ഉറങ്ങി എന്ന് കരുതിയാവണം നിലത്ത് പായയും വിരിച് കിടന്നു…

അവൾ ഉറങ്ങി എന്ന് ഉറപ്പായ ശേഷം ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവളെ നോക്കി സീറോ ബൾബിന്റെ വെളിച്ചത്തിൽ ഞാൻ അവളുടെ മുഖം കണ്ടു കരഞ്ഞതിന്റെ എല്ലാ ലക്ഷണവും ഉണ്ട്…

16 Comments

  1. Waiting for next part

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro

  3. ചെകുത്താൻ എവിടെ ബ്രോ

  4. കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
    ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
    സ്നേഹത്തോടെ റിവാന?

  5. ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

  7. MRIDUL K APPUKKUTTAN

    ??????

  8. Sett item ✍️??

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??

  10. ചെമ്പരത്തി

    കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?

  11. Super❤

Comments are closed.