-നിന്ന് ചിണുങ്ങാതെ ഓടെടാ…
ഞാൻ കയ്യും ഓങ്ങി കൊണ്ട് പറഞ്ഞു….
അപ്പോഴേക്കും അവൻ ഓടി..
ഞാൻ തിരിഞ്ഞു നടന്നു…
-പൊന്നുവേച്ചി…
ആ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി അവൻ തന്നെ ആയിരുന്നു….
-ഞാൻ ഇഷ്ടപെട്ട പെണ്ണാ പൊന്നുവേച്ചി ചേച്ചിയെ ഞാൻ അല്ലാതെ വേറെ ആരും കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല.
അതും പറഞ്ഞു അവൻ ഓടി…
16 വയസ്സുള്ള ഒരു പയ്യന്റെ ഒരു കുസൃതി മാത്രമായി കണ്ട് ഞാൻ അന്ന് അത് തള്ളി കളഞ്ഞു…..
പക്ഷെ ഇന്ന്…….
-മാഡം സർ ഇന്ന് വരും എന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ?
വേലക്കാരി രേവതി വിളിക്കുമ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്…
-ആഹ് രേവതി പോയി കിടന്നോളു സർ വരുമ്പോ ഞാൻ ഡോർ തുറന്ന് കൊടുത്തോളാം…..
-ശരി മാഡം…..
അതും പറഞ്ഞു രേവതി പോയി….
-ഈ അപ്പു ഇത് എവിടെ പോയി കിടക്കുവാ സമയം 11 ആയി ഇത് വരെ എത്താറായില്ലേ, അതെങ്ങനെ കൂടെ ആ പെണ്ണ് അല്ലെ ഉള്ളത് എവിടെയെങ്കിലും കറങ്ങുന്നുണ്ടാവും….
ഞാൻ സ്വയം പറഞ്ഞു……..
ഞാൻ അവിടെ സോഫയിൽ തന്നെ ഇരുന്നു പഴയ കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങി……..
എന്റെ പേര് വന്ദന, 28 വയസ്സ് ഉള്ള ഒരു വീട്ടമ്മ, അല്ല വീട്ടമ്മ അല്ല റാണി മഹാറാണി ആണ് ഞാൻ, ചിലർ പറയുന്നത് ചെകുത്താന്റെ പത്നി എന്നാണ്…..
അത് ശെരിയും ആണ്…….
Waiting for next part
kollam bro
ചെകുത്താൻ എവിടെ ബ്രോ
കഥ നന്നായിട്ടുണ്ട് മാളു എന്ന കഥയോട് ചെറിയ സാമ്യം തോന്നി
ആകെ കൂടെ സസ്പെൻസ് ഇണ്ട് ന്താണ് ണ്ടായതൊന്നും മനസിലായില്ല ഇഷ്ട്ടായി കഥ
സ്നേഹത്തോടെ റിവാന?
❤❤❤
❤❤❤
??????
Sett item ✍️??
❤️❤️❤️❤️ ഇഷ്ട്ടായി ബ്രോ ??
കൊള്ളാമല്ലോ… നല്ല തുടക്കം…. വേഗം ബാക്കി തായോ…….?
❤️
Super❤
❤❤❤
?
❤
❣️❣️?