?കല്യാണസൗഗന്ധികം 2? [Sai] 1843

 

കൈലാസത്തിലെ ലാൻഡ് ഫോൺ നിർത്താതെ അടിച്ചു കൊണ്ടേ ഇരുന്നു.. ദിവസോം മണിക്കൂറുകളോളം ഫോണിൽ പരദൂഷണം പറയുന്ന പാറുവിനു പോലും ഇന്ന് ഫോൺ കണ്ടൂടാത്ത അവസ്ഥ ആയി..

 

അളിയനും സൂചിയും പോയതിന് പിറകെ കാർത്തി മയിൽവാഹനോം എടുത്ത് എങ്ങാണ്ടോ പോയി…. വിനു ഹാളിൽ ഇരുന്നു ഡാർക്ക്‌ ഫാന്റസി കഴിക്കുന്നുണ്ട്…. പാറു ചെവിയിൽ വെക്കണോ മൂക്കിൽ വെക്കണോ എന്നറിയാതെ രണ്ടു കഷ്ണം പഞ്ഞിയും പിടിച്ചു ഇരിപ്പുണ്ട്….

 

ശിവൻ നാല് നേന്ത്രകൊലയും ഇരുപതു തേങ്ങയും മാർക്കറ്റിൽ കൊണ്ടോയി വിറ്റു കൂട്ടത്തിൽ രണ്ടു ലക്ഷം രൂപയും കൂടി ബാങ്കിൽ ഇട്ടു…. റിലാക്സ് ആയി ഇരിപ്പുണ്ട്….

 

 

പതിവില്ലാതെ വിനു ന്റെ ഫോൺ റിങ് ചെയ്തു….. തെളിഞ്ഞു വന്ന നമ്പർ കണ്ടതും അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു…..

 

തടിച്ചു കുടവയർ ഒക്കെ ഉള്ള ഒരു വീപ്പക്കുറ്റി ആണേലും ആ മുഖം കണ്ടാൽ എന്റെ സാറേ…… പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല്ല ….. അതിങ്ങനെ നിറഞ്ഞ നില്കും…

 

പറഞ്ഞിട്ട് എന്താ…..

 

“ഹലോ…. വല്യേട്ടാ……….”

 

“ടാ….. പുന്നാര മോനെ…. നീ ആരാന്നാടാ നിന്റെ വിചാരം……. നീ എന്ത് ധൈര്യത്തിലാടാ കേട്ടുന്നേൽ സൂചിനെയെ കെട്ടു എന്ന് പറഞ്ഞെ…… നിനക്ക് അത്രക് ധൈര്യം ഒക്കെ ഉണ്ടോ…..”

 

ഈ തലമുറയിലെ ഏറ്റവും മുതിർന്ന ആളാണ് സച്ചി എന്ന സച്ചിൻ പ്രസാദ്…..

 

എല്ലാരുടെയും വല്യേട്ടൻ….

 

ആളിത്തിരി മുറ്റാണ്….. സ്ഥലത്തെ സി ഐ..

 

മര്യാദക് ആണേൽ പുള്ളി നല്ലത…… ഇടഞ്ഞാൽ വെറും ഇടങ്ങേറ് പാർട്ടി ആണ്…..

 

“ടാ….. നിന്നോടാ ചോദിച്ചേ….. നിനക്ക് അത്രക് ധൈര്യം ഒക്കെ ഉണ്ടോന്ന്…..”

 

“ഉണ്ട്…..”

തുടരും……

4 Comments

  1. ♥♥♥♥♥????

  2. നന്നായിട്ടുണ്ട് ബ്രോ

Comments are closed.