?കല്യാണസൗഗന്ധികം 2? [Sai] 1843

 

ഈഷ ഫ്രഷ് ആവാൻ ബാത്‌റൂമിലേക് കയറി…

 

ക്രിസ്റ്റൽ പ്രതിമകളിലേക് നോക്കുന്തോറും സായ് യുടെ മനസ്സിലേക്ക് സങ്കടം ട്രെയിൻ പിടിച്ചു വന്നു…

 

 

“ഒരു രാജാവും കിരീടവും ചെങ്കോലുമായി പട്ടടയിൽ ഒടുങ്ങിയിട്ടില്ല.. നേടിയതും വെട്ടിപ്പിടിച്ചതും ദാനം കിട്ടിയതും വീണുകിട്ടിയതും സ്വപ്നം കണ്ടതും കണ്ണിൽ കണ്ടതും… എല്ലാത്തിൻറെയും കണക്കുപുസ്തകം പിന്നിൽ ഉപേക്ഷിച്ചാണ് പരിത്യാഗത്തിന്റെ യാത്ര, വാനപ്രസ്ഥം തുടങ്ങുക…”

 

എവിടുന്നോ രാവണപ്രഭുവിലെ മോഹൻലാലിന്റെ ഡയലോഗ് ഒഴുകി വന്നു……

*******************************

കൈലാസം പോലീസ് സ്റ്റേഷനിൽ നിന്ന് നാല് വ്യത്യസ്ത പിച്ചിൽ കരച്ചിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു……

 

“സത്യം പറയെടാ……. നീ അല്ലേടാ അമ്പലത്തിലെ തിരുവാഭരണം മോഷ്ടിച്ചത്. എസ് ഐ മറിയാമ്മ തൻ്റെ ഇടിവള ഊരി….. ”

 

ഇടിവള ഊരിയാൽ മറിയാമ്മ ടെറർ ആണ്.

 

നാലെണ്ണത്തിൻ്റെയും കരച്ചിൽ കേട്ടുകൊണ്ടാണ് സ്ഥലം സിഐ സ്റ്റേഷനിലേക്ക് കയറി വന്നത്.

 

“ടോ……. ആരാടോ അകത്ത്….. മറിയാമ്മയാണോ?”

 

“അതേ സർ….. കുറേ നേരമായി.”

 

“നിർത്താൻ പറയടോ….. ഇല്ലേൽ അവർ ചത്തുപോകും.”

 

“മാഡം ഇടിവള ഊരിയേക്കുവാ…… ഇപ്പോ അങ്ങോട്ട് ചെന്നാൽ എനിക്കും കിട്ടും.”

 

“ആ… എന്നാൽ താൻ പോയി മറിയാമ്മ സ്പെഷ്യൽ ചായ കൊണ്ട് വാ………”

 

 

“മറിയൂ…… ചായ ……..”

 

ഇടിവളയുടെ തരിപ്പ് തീർക്കുന്നതിനിടയിലും മറിയാമ്മയ്ക്ക് കുളിരു കോരി………

4 Comments

  1. ♥♥♥♥♥????

  2. നന്നായിട്ടുണ്ട് ബ്രോ

Comments are closed.