?കല്യാണസൗഗന്ധികം 2? [Sai] 1843

“മോളേ …. ഇഷേ…… എന്ത് കിടപ്പാടി…..എണീക്…..”

 

നിലത്തു ഈഷ ഇട്ട പൂക്കളത്തിൽ ചവിട്ടി കാലു മുറിയാതെ…. സായ് അവളുടെ അടുത്ത് എത്തി…..

 

“മോളേ… എണീക്കെടി…. ഏട്ടൻ അല്ലെ വിളിക്കുന്നെ ….”

 

സ്വതവേ തള്ളി നിൽക്കുന്ന ഉണ്ടക്കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു….. ലുട്ടാപ്പിയുടേത് പോലെയുള്ള ചെവി ചുവന്നു കിടന്നു….

 

പഴേ അംബാസ്സഡർ കാറിന്റെ പോലത്തെ ശബ്ദത്തിൽ കരഞ്ഞു കൊണ്ടിരുന്ന ഈഷ ഏട്ടനെ കണ്ട ഉടനെ ശക്തിമാൻ ട്രാക്ടർ നെ തോല്പിക്കുന്ന ഉച്ചത്തിൽ കരഞ്ഞു കൊണ്ട് സായ് യുടെ നെഞ്ചിൽ വീണു..

 

“ഏട്ടാ…. എന്റെ കാർത്തി…. അവനെ എനിക്ക് കിട്ടില്ലേ ഏട്ടാ…. അവനെ അവർ ആ സൂചിക്കു വേണ്ടി ഒറപ്പിക്കാൻ പോവാ… കാർത്തി നെ എനിക്ക് വേണം… അവൻ ഇല്ലാതെ എനിക്ക് പറ്റില്ല……”

 

“ആരാ എന്റെ മോളോട് കാർത്തി ടെ കല്യാണം ഒറപ്പിച്ചുനു പറഞ്ഞെ…..?”

 

“നാരദ മാമൻ പറഞ്ഞല്ലോ….”

 

“അത് രാവിലെ അല്ലെ….. ഒറപ്പിക്കാൻ പോയി എന്ന് അല്ലെ…… ഒറപ്പിച്ചു എന്നല്ലലോ…..”

 

 

“ഒറപ്പിക്കാൻ പോയാൽ ഒറപ്പിച്ചേ വരു…… എനിക്ക് അറിയാം എന്നെ പറ്റിക്കണ്ട…..”

 

“എടി മണ്ടി ഈച്ചേ….. ഒറപ്പിക്കാൻ പോയി ന് ഉള്ളത് നേരാ…… പക്ഷെ നടന്നില്ല……. വിനു ന് അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞത് കൊണ്ട് ആ ആലോചന എങ്ങും എത്താതെ പോയി… ഇളയപ്പൻ സൂചിനേം കൊണ്ട് തിരിച്ചു പോയി….”

 

“സത്യായിട്ടും……?”

 

“സത്യം……”

 

ചെറുതായി പൊങ്ങി നിൽക്കുന്ന കോന്ത്രൻ പല്ലുകൾ മുഴുക്കെ പുറത്ത് കാട്ടി അവൾ ചിരിച്ചു……

 

“അല്ലേലും എനിക്ക് അറിയായിരുന്നു… കാർത്തി നെ ദൈവം എനിക്ക് തന്നെ തരും എന്ന്……. ”

 

“എന്നിട്ടാണോടി ഇക്കണ്ട സാധനങ്ങൾ ഒക്കെ എറിഞ്ഞു പൊട്ടിച്ചേ….”

 

“ഈ……”

 

 

“നീ എത്ര കഷ്ടപ്പെട്ട് തിരഞ്ഞിട്ട ഈ ക്രിസ്റ്റൽ പ്രതിമകൾ ഒക്കെ വാങ്ങിത്…. അതൊക്കെ ഒരു നിമിഷത്തിന്റെ ദേഷ്യത്തിൽ എറിഞ്ഞു പൊട്ടിക്കണോ…..”

 

“ഇതൊന്നും ഞാൻ വാങ്ങിയതല്ല… ഏട്ടന്റെയാ…. എന്റേത് പൊട്ടിക്കാൻ എനിക്കെന്താ വട്ട് ഉണ്ടോ…..’

4 Comments

  1. ♥♥♥♥♥????

  2. നന്നായിട്ടുണ്ട് ബ്രോ

Comments are closed.