?കല്യാണസൗഗന്ധികം 2? [Sai] 1843

 

“കുഞ്ഞേട്ടൻ…….”

 

ഓഫീസിൽ നിന്ന് ടി സി വാങ്ങി ശിവ മാമന്റെ കൂടെ ഇറങ്ങി വന്ന കുഞ്ഞേട്ടന്റെ കയ്യിൽ അപ്പോഴും ചോര പൊടിയുന്നുണ്ടായിരുന്നു…..

 

“ഇനി കുറച്ചു നാൾ ഹോംവർക് ചെയ്തില്ലേലും കുഴപ്പുലട്ടോ” എന്ന് പറഞ്ഞു കുഞ്ഞേട്ടൻ പോകുമ്പോ അവളുടെ മനസ്സിൽ ആയിരം മിന്നാമിന്നികൾ മിന്നിത്തിളങ്ങി….. ഒപ്പം പ്രേമത്തിൻ്റെ മഞ്ഞു തുള്ളികൾ പൊടിയുന്നുണ്ടായിരുന്നു…….

 

 

ഏഷണി പരദൂഷണം കുത്തിത്തിരിപ്പ് എന്നിവയുടെ റീറ്റേൽ സെയിൽ ഉള്ള ഒരാൾ എല്ലാ കുടുംബത്തിലും കാണൂലോ…… അങ്ങനെ നോക്കിയാൽ ഹോൾസെയിൽ ഡീലർമാരുടെ സംസ്ഥാന പ്രസിഡൻ്റാണ് പാറുവിൻ്റെ നാരദമാമൻ…… വിളിച്ചും കേട്ടും പറഞ്ഞും മൂപ്പർക്ക് പോലും ഇപ്പോ സ്വന്തം പേര് ഓർമ്മയില്ല…….

 

ശിവൻ്റെ കുടുംബത്തോട് മൂപ്പർക്ക് പ്രത്യേക സ്നേഹമാണ്. അതു കൊണ്ട് തന്നെ അളിയൻ വന്നു പോയ വാർത്ത കുടുംബക്കാർക്കിടയിൽ തീ പോലെ മൂപ്പർ പടർത്തി.

 

**************************

 

ശ്രീലകം തറവാടിന്റെ മുറ്റത്തു ഒരു കറുത്ത ജീപ്പ് കോമ്പസ് ചീറി പാഞ്ഞ് വന്നു…. 30 വയസ്സ് തോന്നിക്കുന്ന ഒരു തടിയൻ കാറിൽ നിന്നും ഇറങ്ങി….

 

നിങ്ങള് മുന്നേ മൂപ്പരെ കണ്ടിട്ടില്ലാത്തോണ്ട് ഞാൻ ചെറുതായിട്ട് ഒന്ന് വർണിക്കാം….

 

മുന്നിലെ മുടി നരച്ചിട്ടുണ്ട്, അത് ഫാഷൻ…..

 

വയറു ചാടിയിട്ടുണ്ട്, അത് ഭക്ഷണം സ്റ്റോക്ക് ആക്കാൻ…..

 

കറുത്ത കട്ടി ഫ്രെയിം ഉള്ള കണ്ണട, അത് ഉൾകാഴ്ചയ്ക്കു വേണ്ടി…..

 

വാരിയാലും നിൽക്കാത്ത ചുരുളൻ മുടി, അത് ജനിച്ചപ്പോൾ കിട്ടിയത്….

 

ഓഞ്ഞ ഫേസും അഹങ്കാരവും, സ്വാഭാവികം….

 

ഇത്രേം സുന്ദരനും സുമുഖനും ആയ ശ്രീലകത്തെ മൂത്ത സന്താനമാണ് സായ്….

 

“അമ്മേ ഈഷ എവിടെ…..?”

സായ് യുടെ മുഖതും പിന്നെ കോലായിൽ തന്നെ ഇരിക്കുന്ന കെട്യോന്റെ മുഖത്തും നോക്കി ആ പാവം അമ്മ നെടുവീർപ്പിട്ടു….

 

പെറ്റത് രണ്ടും ഇത് പോലത്തെ കുരിപ്പുകളെ ആണല്ലോ ന്ന് ആലോചിക്കാൻ ചാൻസ് ഇല്ലാതില്ലാതില്ല…….

 

 

റിപ്ലൈ ഇല്ലാത്തോണ്ട് ഏകദേശം കാര്യം പിടി കിട്ടിയ സായ് നേരെ ഈഷയുടെ റൂമിലേക്കു വിട്ടു..

 

4 Comments

  1. ♥♥♥♥♥????

  2. നന്നായിട്ടുണ്ട് ബ്രോ

Comments are closed.