?കല്യാണസൗഗന്ധികം 2? [Sai] 1843

 

കണ്ണ് തുറന്നു നോക്കുമ്പോ കാണുന്നത് എന്തിനോ വേണ്ടി കറങ്ങുന്ന ഒരു ഫാൻ ആണ്…..

 

ചുറ്റും നോക്കുമ്പോ സ്കൂളിലെ ടീച്ചർമാരും അച്ഛനും അമ്മയും എല്ലാരും ഉണ്ട്‌……

 

അച്ഛന്റെ മുഖം കണ്ടാൽ അറിയാം… ഇന്ന് വീട്ടിൽ എത്തിയാൽ പള്ളിപ്പെരുന്നാൽ ആണെന്ന്..

 

അമ്മ ആണേൽ അടി കൊണ്ട സ്ഥലത്തിന്റെ എണ്ണം എടുക്കുന്ന തിരക്കില….. നേരത്തെ എടുത്ത ലിസ്റ്റ് ആരെങ്കിലും ഒന്ന് അമ്മക് കൊടുക്കുന്നോ എന്ന ഭാവത്തിൽ ഞാൻ ചുറ്റും നോക്കി..

 

രാത്രി വീട്ടിൽ സൂചി ബിരിയണി ആയിരുന്നു… അച്ഛന്റെ വക….

 

പിറ്റേന്ന് രാവിലെ വിറച്ചു കൊണ്ടാണ് എണീറ്റത്…. മേല് മുഴുവൻ വേദനയും പനിയും…….

 

സാധാരണ പനി വന്ന സൂചിക്ക് സന്തോഷ..

സ്കൂളിലും പോണ്ട കുളിക്കേം വേണ്ട….

 

പക്ഷെ ഇപ്രാവശ്യം പണി പാലും വെള്ളത്തില കിട്ടിയേ…. വേദനയും…… വേദന പോകാൻ ചൂട് വെള്ളത്തിലുള്ള പുഴുങ്ങലും ……

 

മൂന്ന് ദിവസം കൊണ്ട് വെയ്റ്റ് 3 കിലോ കുറഞ്ഞു….

 

1/2 കിലോ പുട്ടി

1/2 കിലോ ചളി

2 കിലോ തടി

 

ഞായറാഴ്ചയും കഴിഞ്ഞ് തിങ്കളാഴ്ചയാണ് സൂചി പിന്നെ സ്കൂളിൽ പോയത്…..

 

സ്കൂളിൽ എത്തിയ സൂചിയെ കാത്തു ഒരു വാർത്ത ഉണ്ടായിരുന്നു……

 

വേണി ടീച്ചർ വീണു കാലൊടിഞ്ഞു….

 

ഏതോ പയ്യൻ കുഴി കുത്തി വീഴ്ത്തിയതാ പോലും…

 

വേണി ടീച്ചറുടെ കാലൊടിഞ്ഞ സന്തോഷത്തേക്കാൾ ആരായിരിക്കും ടീച്ചർക്ക്‌ തന്നെക്കാൾ വലിയ ശത്രു എന്ന കൺഫ്യൂഷനിൽ ആണ് സൂചി…..

 

ആ മഹാനെ കൺ കുളിർക്കേ ഒന്ന് കാണാൻ വേണ്ടി സൂചി എച് എം ന്റെ മുറിയിലേക് ചെന്നു……

 

നീട്ടിപിടിച്ച കൈകളിൽ ചൂരൽ വന്നു വീഴുമ്പോളുള്ള നീറ്റലിൽ ആ മുഖം ചുകന്നിരുന്നു..

 

ആ മുഖം കാണെ….. അവളുടെ കണ്ണ് നിറഞ്ഞു….

4 Comments

  1. ♥♥♥♥♥????

  2. നന്നായിട്ടുണ്ട് ബ്രോ

Comments are closed.