“അവൻ പോകുന്നുണ്ടോ…?? അതറിയാവോ…??” അവൾ ചോദിച്ചു.
“അറിയില്ല ഗായത്രി. അവൻ കൂടി ഉണ്ടെങ്കിൽ ഞാൻ അത്രയും ഹാപ്പി ആവുമെടീ. എന്നോട് മിണ്ടിയില്ലെങ്കിലും സാരമില്ല. അവനെ കാണാമല്ലോ“.
തിരിച്ചറിയാനാവത്തൊരു ഭാവത്തോടെ അഞ്ജലി പറഞ്ഞു നിർത്തി.
“അവൻ വരുമെന്ന് എന്റെ മനസ്സ് പറയുന്നെടീ.” ഗായത്രി പ്രതീക്ഷ തിളങ്ങുന്ന കണ്ണുകളോടെ അവളോട് പറഞ്ഞു.
“മനസ്സ് പറഞ്ഞാലും , അവൻ എന്ത് ചെയ്യുമെന്ന് ആർക്കും പറയാൻ ആവില്ലല്ലോ“.അഞ്ജലി ഒരുതരം നിർവികാരതയോടെ പറഞ്ഞു നിർത്തി.
“അതൊക്കെ ശരിയാവുമെടീ. Be Positive”. ഗായത്രി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അഞ്ജലി ഒരു വാടിയ പുഞ്ചിരി അതിന് അവൾക്ക് മറുപടിയായി നൽകി.
“എന്നാ ഞാൻ പോയേക്കുവാടീ.” ഗായത്രി പറഞ്ഞതും അഞ്ജലി അവളോട് യാത്ര പറഞ്ഞ് തന്റെ കാറിന്റെ അടുത്തേക്ക് നടന്നു.
ഗായത്രി തന്റെ കാറിൽ കയറി. കാർ സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി.
അവൾ പോയതിനു ശേഷം അഞ്ജലി കാറിലേക്ക് കയറി. അവളുടെ മിഴികളിൽ നിന്ന് മുത്ത് പൊഴിയുന്ന പോലെ മിഴിനീർക്കണങ്ങൾ പൊഴിയാൻ തുടങ്ങി.
സ്റ്റീയറിങ്ങിലേക്ക് തല താഴ്ത്തി വെച്ചു അവൾ. എന്നിട്ട് സ്വയം പറഞ്ഞു.
പറ്റുന്നില്ല…..?താങ്ങാൻ കഴിയുന്നില്ലെടാ….?നീറി നീറി മരിക്കുവാണ് ഞാൻ ഓരോ നിമിഷം കഴിയുംതോറും?….ഇനിയും എനിക്ക് പറ്റില്ല….?
“എന്റെ പാച്ചു അവന്റെ മാത്രം അഞ്ജുവിനെ നെഞ്ചോട് ചേർക്കുന്ന…?? സ്വന്തമാക്കുന്ന ഒരു ദിവസം വരും….???
അതിനുവേണ്ടി…..ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ ????…..”
അവളുടെ ഉള്ളിൽ നിന്നും പ്രതീക്ഷയുടെയും കണ്ണുനീരിൽ കുതിർന്ന സന്തോഷത്തിന്റെയും വാക്കുകൾ മഴത്തുള്ളികൾ വീഴുന്നത് പോലെ വീണുകൊണ്ടിരുന്നു. അവളുടെ മാത്രം….. ?അഞ്ജുവിന്റെ മാത്രം പാച്ചു❤️അവളിലേക്ക് വന്ന് ചേരുന്നതും കാത്ത്…..??
♥️♥️♥️
❤❤❤❤❤
Nice ?
Kollam bro
??
കൊള്ളാം♥️♥️
Super ayittund bro ??????????
Adutha part page kootane ???????appol adutha partn kanam ??????? appol byyyyýyyyyyyy