………….. …………..
ഇതേസമയം പ്രത്യുഷ് restaurent-ന്റെ മുന്നിൽ നിന്ന് മഴയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. തോരാ മഴ പോലെ ഓരോന്നും അവന്റെ മനസ്സിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു.?️?️?️
കണ്ണൻ പറഞ്ഞതിനെക്കുറിച്ച് അവൻ ആലോചിച്ചു. പക്ഷേ അപ്പോഴും അവന് അതിനൊരുത്തരം കണ്ടെത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല.
………….. …………..
കണ്ണൻ അവനെയും അന്വേഷിച്ച് പുറത്തേക്ക് വന്നു. അപ്പോഴുണ്ട് ഒരുത്തൻ മഴയിലേക്കും നോക്കി നിൽക്കുന്നു. അവൻ പതിയെ ചെന്ന് അവന്റെ തോളിൽ തട്ടി. പക്ഷേ ഒന്ന് നോക്കിയിട്ട് , മൂങ്ങ തലതിരിക്കുന്ന പോലെ ആ ചെക്കൻ അങ്ങ് മുഖം തിരിച്ച് കളഞ്ഞു.
“എടാ പാച്ചു…..”കണ്ണൻ അവനെ ഒന്ന് വിളിച്ചു നോക്കി. But no reply……
“എടാ ചെക്കാ….പാച്ചൂ….”One more try കൂടി നോക്കി…..
“എന്തുവാ നിനക്ക്…..ഇനിയും enquiry commission ആവാൻ ആണോ നിനക്ക്….????
“അതല്ലെടാ….ആ ടോപ്പിക് എന്നാൽ വിട്ടേക്ക്….സമയം ആകുമ്പോൾ അതിനെ consider ചെയ്‌താൽ മതി….പോരെ….??
“ഹ്മ്മ്….okay…”ആ മഴയിലേക്ക് നോക്കി തന്നെ കണ്ണന് അവൻ മറുപടി കൊടുത്തു.
“എന്നാൽ ഞാൻ പോയേക്കുവാടാ…ചെന്നിട്ട് ഇത്തിരി വർക്സ് ഉണ്ട്. കമ്പനിയിലെ കാര്യങ്ങളാ…”കണ്ണൻ പറഞ്ഞു.
എന്നാൽ നീ പൊയ്ക്കോടാ….കമ്പനിയിലെ കാര്യങ്ങളിൽ മുടക്ക് വരുത്തിയാൽ ശരിയാവില്ല. പാച്ചു അവനോടായി പറഞ്ഞു.
“Okay ഡാ…എന്നാൽ ഞാൻ പോട്ടെ…ആഹ് പിന്നൊരു കാര്യം…
പാച്ചു അവന്റെ മുഖത്തേക്ക് എന്താണെന്നുള്ള ഭാവത്തിൽ നോക്കി.
“നിനക്ക് ചിലപ്പോൾ അഞ്ജലി മെസ്സേജ് അയച്ചെന്ന് വരും. അപ്പോൾ അവളോട് വഴക്കിനൊന്നും പോയേക്കരുത്. കേട്ടല്ലോ…??….”
“Okay Ser…??”
“പറഞ്ഞത് ഓർമയുണ്ടല്ലോ….Please don’t create a bad atmosphere….Okay…??”
“ഹ്മ്മ്മ്….Okay…”
പാച്ചു അവന് ഒരു തണുത്ത മട്ടിൽ മറുപടി കൊടുത്തു….
“Okay മോനേ പാച്ചൂ….Bye”??
“Appo okay ഡാ കണ്ണാ….Bye..??”
കണ്ണൻ അവന്റെ കാർ എടുത്തോണ്ട് പോയി. പ്രത്യുഷ് അവന്റെ കാർ കിടക്കുന്നിടത്തേക്ക് ചെന്നു. കാർ അൺലോക്ക് ചെയ്തു. അവൻ വേഗം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
കാർ പുറത്തേക്ക് ഇറക്കി. മഴത്തുള്ളികൾ മുത്തുപോലെ കാറിന്റെ മുൻ ഗ്ലാസ്സിലേക്ക് വന്ന് വീണ് ചിന്നിച്ചിതറി.
ഇതുപോലെയായിരുന്നു അന്നത്തെ ദിവസം തന്റെ മനസ്സും എന്നവൻ വെറുതെ ഓർത്ത്പോയി…??
…………… ……………
ഇതേസമയം തന്റെ റൂമിൽ കിടന്നുകൊണ്ട് , ഹൃദയം നുറുങ്ങുന്ന വേദനയോടെ ബെഡ്ഡിലെ തലയിണയിലേക്ക് തന്റെ സങ്കടങ്ങൾ ഒഴുക്കുകയായിരുന്നു അഞ്ജലി….??
അവളുടെ മാത്രം പാച്ചു അവളോട് കാണിക്കുന്ന ഈ അവഗണനയോർത്ത്….സ്വയം ഉരുകുകയിരുന്നു അവൾ….?
………………………… ………………………..
❤️♥️
ബ്രോ story line kollam എഴുത്തും നന്നകുന്നുണ്ട് ?, page korach കൂട്ടണം vayich varumbozhekkum theernnu pokumnath bhayankara kashttam aan ?
സൂപ്പർ
പേജ് കൂട്ടി ഇടുക
പേജ് കൂട്ടി എഴുതി ഇടുക.എഴുത്ത് ഒക്കെ നല്ലതാണ്.
പോയി ചാക് . ഒരു 10 കൊല്ലം മുമ്പ് നല്ല കഥാകാരൻമാർ എഴുതിയ അന്നത്തെ pdf type stories ന് ഒക്കെ എത്ര പേജ് ഉണ്ടന്ന് നോക്ക്. എന്നിട്ട് ഇവിടെ വന്ന് എഴുത്. അവരാരും like and share ന് വേണ്ടി പണിയെടുത്തവർ അല്ല . ഇത് ഇങ്ങനെ കുറയെണ്ണം എറങ്ങിട്ടുണ്ട് ,
ബ്രോ ആദ്യം തൊട്ട് ഉള്ള എല്ലാ പാർട്ടും വായിച്ചു ?
നല്ല ഒരു തീം ഉണ്ട് കഥക്ക്.പക്ഷേ എല്ലാ പാർട്ടും രണ്ട് പേജുകളിൽ ഒതുക്കിയാൽ ആക ഉള്ള ആസ്വാദനം കൂടി നഷ്ടമാകും ?
make it better ?? waiting for best