? പുലയനാർക്കോട്ട ? 5 [ꫝ?????] 48

…….

കണ്ണിൽ കണ്ടതൊക്കെയും അവളെനിക്കായി വാങ്ങി കൂട്ടി. പാന്റും ഷർട്ടും അടിയിൽ ഇടണ്ടതും, അതൊക്കെ വാങ്ങുമ്പോ ശെരിക്കും ഞാൻ അനുഭവിച്ച നാണം…! അത് കൂടാതെ, ചിക്കൻ, മീൻ, പച്ചക്കറി വേറെയും…! രണ്ടാളുടേം കൈയും നിറഞ്ഞു. ഒരോട്ടോ പോലും വിളിക്കണോ എന്ന് ചോദിക്കാനുള്ള മനസ്സ് അവള് കാണിച്ചില്ല. ഞാനെന്റെ alter ego യെ വല്ലാണ്ട് miss ചെയ്യുന്ന പോലെ…! അഹ് പറഞ്ഞിട്ട് കാര്യമില്ല., ഒരു ബിരിയാണി അവൾ വാങ്ങി തന്നപ്പോ അതിൽ മയങ്ങി പോയതല്ലേ എന്റെ മറ്റേടത്തെ alter ego. കോപ്പ്, അല്ലായിരുന്നേൽ ഇപ്പൊ കാണായിരുന്നു…!

“ഞാൻ പിടിക്കണോ…?”

എന്നേക്കാൾ ഒരുപിടി വെയിറ്റ് കൂടുതലെടുക്കുന്നത് അവളാവാം. എന്നിട്ടും ചോദിക്കുന്നത് കേട്ടില്ലേ…!

“പൊന്നുവേ…”

“അഹ്…”

“ഞാൻ പിടിക്കണോടാ…?”

“വേണ്ടാ…!”

രണ്ട് ബൈക്കുകളാണ് ഒരുമിച്ച് ചീറി പാഞ്ഞത് എന്റെ ഉയിരങ്ങ് കത്തിപ്പോയി. നെഞ്ചിടിപ്പ് ഇതേവരെ കുറഞ്ഞിട്ടില്ല.

“നീ ഇങ്ങോട്ട് ഒതുങ്ങി നടന്നേ. ഓരോരുത്തന്മാരുടെ പോക്ക് കാണുമ്പഴേ പേടിയാ…!”

ഇതൊന്നും ശ്രദ്ധിക്കാതെ, റോഡ് അവളുടെ പേരിലാണെന്ന പോലാണ് അവളുടെ നടത്തമൊക്കെ…!

ആരുടെയോ മാതാജിക്ക് വായു ഗുളിക വാങ്ങാനുള്ള പോക്കാണ്. ബൈക്ക് കിട്ടിയാൽ ജീവൻ പോലും വേണ്ടാന്നുള്ള പോലാണ് ചിലവന്മാരുടെ ഓട്ടം. മനസ്സിലാകെ എന്തിനെന്നറിയാത്ത പേടി. വേണ്ടപ്പെട്ട ആർക്കോ എന്തോ സംഭവിക്കാൻ പോണ പോലെ. ആ സമയത്ത് ഓർമ വന്നത് അമ്മയേം ചേച്ചിയേം ഒന്നുമല്ല, എന്നെ ഒട്ടി നടക്കണ ഇവളെയാണ്. എന്നാലവിടെ എനിക്ക് തെറ്റി…! വരേണ്ടത് വരും., ഓട്ടോ പിടിച്ചായാലും വരും.

“കീത്തു…”

അന്നദ്യമായി ആവാം, അവളുടെ ചെല്ല പേരെടുത്ത് വിളിക്കുന്നത്. എന്താ നടന്നേന്ന് പോലുമെനിക്ക് ഓർമ ഇല്ല. വിളിച്ചലറി കൊണ്ട് അവളെ തള്ളി മാറ്റി, പിന്നെ ഞാൻ എയറിൽ ആണ്…!

നിലത്തേക്ക് മരവിച്ച പോലെ വീഴുമ്പോ, കൂടെ വീഴാൻ കുറേ തക്കാളിയും, വെണ്ടയ്ക്കയും മാത്രം…!

“പൊന്നാ…”

അവസാനമായി കേട്ടതും, കണ്ടതും അവളേം അവളുടെ ശബ്ദത്തെയും മാത്രം…!

?

 

1 Comment

Add a Comment
  1. ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *