“എ… ന്നോട്… ദേഷ്യപ്പെട്ടതോ…?”
“അത് കള്ളം പറഞ്ഞിട്ടല്ലേ…!”
ചിലർക്ക് ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തും, ഇവളെ പോലുള്ള പാസം കൂടിയ ഭാര്യമാർ മൂക്ക് പിഴിഞ്ഞ് മേത്ത് തേക്കും…!
“അഹ്, മേത്ത് മൊത്തം മൂക്കളയാക്കി…!”
“ഞാൻ അറിഞ്ഞോണ്ട് അല്ലാല്ലോ…!”
“അറിഞ്ഞോണ്ടല്ലേ…? പിന്ന മൂക്ക് താനേ എന്റെ മേത്തോട്ട് ചീറ്റിയതാ…?”
“അഹ്…!”
“അഹ്ന്നാ…? ഇവളെയൊക്കെ… മാറിക്കെ…”
അവളേം പിടിച്ച് മാറ്റി, ഒരുവേള മുഖത്തേക്ക് നോക്കിപ്പോയി. ശെരിക്കും ആ അവസ്ഥയിലും ചിരിയാണ് വന്നത്…! കുഞ്ഞ് വാവകളെ പോലെ ചുണ്ടും തള്ളി വച്ച് പിണക്കം കാട്ടുന്നു. ഇനി ഇവൾക്ക് ബുദ്ധി വളർച്ച കാണൂലേ…? ഏയ് അങ്ങനെയൊന്നും ആയിരിക്കൂലാ…!
“ഇനിയെന്തിനാ കുഞ്ഞേ മോങ്ങണേ…?
“നിന്നെ ഞാൻ വെറുപ്പിച്ചോണ്ടേയിരിക്കുവല്ലേ ടാ…?”
“അതിപ്പഴേലും മനസ്സിലായല്ലോ…!”
വിതുമ്പുവാണവൾ…!
“പോട്ടേ, ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ…?”
“മ്മ്…!”
“ശെരിക്കും നിനക്ക് വിശക്കുന്നില്ലേ…?”
“അത്…”
“അതും ഇതുമൊന്നുമില്ല, ഒറ്റ ഉത്തരം വിശക്കുന്നുണ്ടോ ഇല്ലേ…?”
“ഉണ്ട്…!”
“മ്മ്, വാ…!”
അവളേം കൂട്ടിട്ട് വീണ്ടും ഹാളിലേക്ക് തന്നെ ചെന്നു. ചെയർ വലിച്ച് ആദ്യം അവളെ ഇരുത്തി കൂടെ അടുത്തായി തന്നെ ഞാനും…!
“കഴിക്ക്…!”
“എനിക്ക് വേണ്ട പൊന്നൂ, നീ കഴിച്ചോ…!”
“കഴിച്ചില്ലേൽ കുത്തി കേറ്റും ഞാൻ., കഴിക്കെടി…!”
ഒച്ച പൊങ്ങി., ആളൊന്ന് പേടിച്ചെങ്കിൽ എന്താ കഴിച്ചല്ലോ…!
“മ്മ് മതീടാ…!”
“പകുതി അല്ലേ കഴിച്ചുള്ളൂ വയർ നിറഞ്ഞോ…?”
“മ്മ് നിറഞ്ഞു…!”
“രണ്ടെണ്ണവും കഴിക്കാണ്ട് നീ എഴുന്നേറ്റാൽ അപ്പൊ കാണാം…!”
“പൊന്നുവേ…”
“പൊന്നൂന്റെ തേങ്ങ., കഴിക്കെടി…”
പേടിപ്പിച്ച് പേടിപ്പിച്ച് രണ്ടെണ്ണവും അവളെ കൊണ്ട് തീറ്റിച്ചു. ഇനി ഭാര്യ പാസം മൂത്ത് ഇതുപോലൊരുന്ന് കാണിക്കുമ്പോ ഇതോർമ്മ വന്നോളും…!
“ഇനി പൊന്നു കഴിക്ക്…”
“ഞാൻ കഴിച്ചോളാം. ഇപ്പൊ മോള് ചെന്ന് വായൊക്കെ കഴുക് ചെല്ല്…”
നീലക്കുറിഞ്ഞി പൂക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്…? അതെപ്പോലെ സംഭവിക്കുന്ന മഹാത്ഭുതമാണ്, ഇപ്പൊ നടന്നതും. ഞാൻ ചിരിച്ചു., അതും ചുമ്മാ ചുണ്ട് മാറിയുള്ള ചിരിയല്ല, ഹൃദ്യമായ ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന അവൾക്ക് വേണ്ടിയുള്ള നിറഞ്ഞ പുഞ്ചിരി…!
“പൊന്നു എന്നോടിനി ദേഷ്യപ്പെടോ…?”
കഴിച്ചോണ്ടിരിക്കുമ്പോ പിന്നിന്നവളുടെ ശബ്ദം കേട്ടൂ…!
“ദേഷ്യപ്പെടണോ…?”
പിന്തിരിഞ്ഞ് നോക്കാതെ തന്നെ ഞാൻ തിരിച്ച് ചോദിച്ചു.
“വേണ്ട വേണ്ട…!”
“മ്മ്…!”
“കഴിച്ച് കഴിഞ്ഞിട്ട് നമ്മക്കൊന്ന് പുറത്ത് പോവാമോ…?”
“ഓഹ് കറങ്ങാൻ പോവാൻ പറ്റിയ സമയം…!”
“അല്ലല്ല, കറങ്ങാൻ അല്ല പൊന്നു., ഞാൻ പറഞ്ഞില്ലായിരുന്നോ കുറച്ച് സാധനം വാങ്ങണം. അപ്പൊ അതിനാ…!”
“അഹ് അതാണോ…? വരാം…!”
കഴിച്ച് കഴിഞ്ഞ് ഞാനെഴുന്നേറ്റു, പാത്രം കൈയിലെടുക്കുമ്പോ തന്നെ അതവൾ തട്ടി പറിച്ചിരുന്നു.
“ഞാൻ കഴുകിയേക്കാം…!”
ചിരിയോടാണ് അവളത് പറഞ്ഞത്. ഇതീന്നൊക്കെ എന്ത് സന്തോഷാണോ കിട്ടുന്നേ…?
കൈയും കഴുകി മുറിയിലോട്ട് ചെന്നു, സത്യത്തിൽ ഡ്രെസ്സൊക്കെ മാറാനും കൂടെയാ ചെന്നേ. അപ്പഴാണ് ഓർക്കണേ, ഡ്രെസ്സൊക്കെയും അങ്ങ്… ദൂരേ…എന്റെ വീട്ടിലല്ലേ കിടക്കണേ…!
“പോവാം പൊന്നുവേ…?”
“എടി… മാറ്റിയിടാൻ ഡ്രെസ്സൊന്നും എന്റെ കൈയിലില്ലല്ലോ, എല്ലാം വീട്ടിലല്ലേ…!”
“അതിനെന്താ…? പുറത്ത് പോവുവല്ലേ, നമ്മക്ക് വേണ്ടതെല്ലാം വാങ്ങാന്നേ…!”
“അതൊന്നും ശെരിയാവൂലാ…!”
എത്രയെന്ന് പറഞ്ഞാ അവളുടെ ചെലവില് ഞാൻ ഇങ്ങനെ…? അതോർക്കുമ്പോഴാ…! മടിച്ച് ഞാൻ ബെണ്ടിലേക്കിരുന്നു.
“എന്ത് പറ്റി…?”
“ഏയ്…!”
“ഞാനെന്താ അന്യയാണോ നിനക്ക്…? ഞാൻ സമ്പാദിച്ചതൊക്കേം ചിലവാക്കുന്നത് നിനക്ക് വേണ്ടിയല്ലേ…? അതിലെനിക്ക് സന്തോഷം മാത്രേയുള്ളൂ…! നിനക്ക് വേണ്ടി അല്ലാതെ ഞാൻ വേറാർക്ക് വേണ്ടിയാടാ…?”
കൂടെ ഇരുന്നവൾ വാചാലയായി. ചില സമയം കുഞ്ഞു പിള്ളേരേക്കാൾ കഷ്ട്ടം., മറ്റ് ചിലപ്പോ പക്വത ഉള്ളവരേക്കാൾ കഷ്ട്ടം…! ശെരിക്കും യാരടി നീ…?
“നീയേ എനിക്കുള്ളൂ., നീ മാത്രം…!”
കൊരവളയിലൂടെ കൈ ചുറ്റി അവൾ വിതുമ്പി. ശെരിക്കുമാ പറഞ്ഞത് ഒരു ഭീക്ഷണി അല്ലേ…? അതോ കഥ വേറെ റൂട്ടിലോട്ട് പോവുവാണോ…? മഹാദേവാ, വെളിവും വെള്ളിയും ഇല്ലാത്ത ഈ പെണ്ണിനേം പിന്നെ അത് പണ്ടേക്ക് പണ്ടേ തൊട്ട് തീണ്ടാത്ത എന്നേം രക്ഷിച്ചേക്കണേ…!
♥️♥️♥️♥️♥️♥️