“രാത്രിത്തേക്ക് എന്താ വേണ്ടേ…?”
“കുറച്ച് വിഷം കിട്ടോ…?”
ശോ ഏത് നേരത്താണോ എനിക്കത് തന്നെ മണ്ടമറിയാൻ പറയാൻ തോന്നീത്…? വേണ്ടായിരുന്നു…! ഇതിപ്പോ വിശന്നിട്ട് എനിക്ക് കണ്ണ് കാണാൻ പറ്റാത്തത് പോട്ടെ, ഈ ഇരുട്ടത്ത് കാണുന്നിടം മൊത്തം ബിരിയാണിയായി തോന്നുവാ…!
ലൈറ്റിന്റെ സ്വിച്ച് എവിടേയെന്തോ. അതും തപ്പി കൊണ്ടിരുന്നാൽ സമയം പോകും., തുറന്നിട്ട ജനാല വഴി ഉള്ളിലേക്ക് കടന്ന ചെറിയ നിലാവെട്ടത്തിൽ ഞാൻ ചുറ്റും നോക്കി. മുറീന്റെ വാതില് തുറന്ന് തന്നെ കിടപ്പുണ്ട്. പതിയെ കട്ടിലീന്ന് താഴേക്കിറങ്ങി.
അടുക്കള ഏതോ എന്തോ…? ഒരു സ്റ്റെപ് കാലെടുത്ത് മുന്നിൽ വച്ചതും എന്തിലോ കേറി തട്ടി. ആദ്യം ഒന്ന് പേടിച്ചു എങ്കിലും രണ്ടും കല്പിച്ച് നിലത്തേക്ക് നോക്കി… അതും ഒരു കണ്ണടച്ച്…!
ആഹാ ഇവിടെ വന്ന് കിടക്കുവാണോ…? പാവം…! വാക്കിന് വിലയുള്ളവളാ…! ആകെ എടുത്തിട്ടുള്ളത് ഒരു തലയണയും പിന്നൊരു ഷീറ്റും മാത്രം. അത് തന്നെ കൂടുതലാ. അവിടുന്ന് ആളെ തട്ടാതെ, മുട്ടാതെ നടന്ന് വെളിയിലിറങ്ങി. ഇനി അടുക്കള ഏത് ഹുദാമിലോ എന്തോ…!
ഫ്രിഡ്ജ് ഒക്കെ ഇരുപ്പുണ്ട്., അപ്പൊ ഇത് തന്ന അടുക്കള. ദൈവമേ എന്തേലും ഉണ്ടായിരിക്കണേ…! അല്ലേൽ റിസ്ക് എടുക്കണോ…? പറഞ്ഞാ പറയുമ്പോലെ ചെയ്യുന്നോളാ, അവളിനി വിഷമെങ്ങാനും കലക്കി വച്ചിട്ടുണ്ടെൽ…? ന്റെ സിവനെ…!
അങ്ങനെയാ ശ്രമവും മനസ്സില്ല മനസ്സോടെ ഉപേക്ഷിച്ചു. കൊഴുപ്പ് കാണിക്കണ്ടായിരുന്നു. അവളെന്തേലും ഉണ്ടാക്കി തന്നിരുന്നേനെ…! എനിക്കെന്തിന്റെ കേടായിരുന്നു…? അഹ്…!
തിരിച്ച് കള്ളനെ പോലെ ശബ്ദം ഉണ്ടാക്കാതെ…, അകത്തേക്ക് കേറി…! എന്നാൽ അപ്പൊ തന്നെ മുറിയില് ലൈറ്റ് തെളിഞ്ഞു. ഒരു കുഞ്ഞ് മാലാഖയെ പോലവൾ…! അല്ലല്ല യൂദാസ്സ്…!
“വിശക്കുന്നുണ്ടോ പൊന്നൂ…?”
പാറി പറന്ന് കിടക്കണ മുടിയെ രണ്ട് കൈയാൽ ചുരുക്കി കെട്ടി വച്ചവൾ എന്നോട് തിരക്കുമ്പോ, സത്യം പറഞ്ഞാലത് സ്വപ്നം ആണെന്നാണ് ഞാൻ കരുതിയത്…!
“നിക്ക്, ഞാൻ ഓർഡർ ചെയ്യാം., ബിരിയാണി മതീല്ലോ…?”
എന്നേം മറികടന്ന് അവൾ പോവുമ്പോ ചോദിച്ചതാണ്. കണ്ണൊക്കെ ഒന്ന് തിരുമ്മി നോക്കി, അതേപോലെ നുള്ളിയും നോക്കി…!
വിശക്കുന്നവന് ഒരു നേരത്തെ അന്നം തരുന്ന ആൾ ഒരിക്കലും യൂദാസ്സാവില്ല…! എങ്കിലും മാലാഖയാന്ന് എടുത്ത് പറയാൻ എന്റെ alter ego യും അനുവദിക്കുന്നില്ല…!
പിന്നെ കൊറേ നേരം ഫോണിലായിരുന്നു., ഇത്രേം നേരമായിട്ടും അമ്മയോ ചേച്ചിയോ ഒരിക്കൽ പോലും എന്നെ വിളിച്ചില്ല. അറിഞ്ഞോ അറിയാതെയോ കണ്ണൊക്കെ നിറഞ്ഞു. അവരെ വല്ലാണ്ട് miss ചെയ്യുന്നു.
“പൊന്നൂ… എന്തേ കരയണേ…?”
ഇത്തവണ ആ വിളി എന്നിൽ ദേഷ്യം നിറച്ചില്ല, പകരം വെറുപ്പ് തോന്നുമായിരുന്ന എന്റെ മനസ്സിന് അന്നേരമൊന്ന് ചേർത്ത് പിടിച്ചാൽ മതിയെന്നായിരുന്നു…!
അത് മനസ്സിലാക്കി എന്നോണം കൂടെ ഇരുന്നവൾ ചേർത്ത് പിടിച്ചിരുന്നു. ആ നിമിഷം., ആ ഒരേയൊരു നിമിഷം, പ്രണയം തന്നായിരുന്നു മഹാദേവാ അതിനോട്…!
ഓരോന്നോർത്ത് വിങ്ങി പൊട്ടുമ്പോ എന്തിനായിരുന്നു മാറോടണച്ച് അവളും കൂടെ തേങ്ങിയേ…?
“ഞാനാ.., ഞാനാ എല്ലാത്തിനും കാരണം. പൊന്നൂ… ന്നോട് ദേഷ്യം ഇല്ലെടാ നിനക്ക്…? എന്നെ വേണേ നിന്റെ ദേഷ്യം തീരും വരെ തല്ലിക്കോടാ…! എന്നാലും എനിക്ക് വിഷമല്ല., പക്ഷെങ്കി…, നീ ഇങ്ങനെ കരഞ്ഞാൽ മാത്രനിക്ക് സഹിക്കൂലടാ…”
മാതൃസ്നേഹം തന്നായിരുന്നു, ആ തലോടൽ…! കൂടെ പദം പറഞ്ഞവൾ നീറി നീറി കരയുമ്പോ നിസ്സഹായനായിരുന്നു ഞാൻ., എല്ലാ അർത്ഥത്തിലും…!
“പോടി പുല്ലേ…!”
കരയുന്നതിനിടയിലും വായിൽ നിന്ന് പുറത്തേക്ക് വന്നതതാണ്…! അതിനും കാരണമുണ്ട്., പിന്നെ മൂക്ക് പിഴിഞ്ഞെന്റെ തോളിൽ തന്നെ തേച്ചാൽ ഞാനെന്ത് ചെയ്യാനാ…!
“എന്റെ പൊന്നൂന് വിശക്കണില്ലേ.., നിക്ക് ഞാനിപ്പോ പോയി എടുത്തിട്ട് വരാം…!”
സ്വന്തം കണ്ണുനീരിനെ അവഗണിച്ചവൾ എന്റെ കണ്ണുനീരിനെ ഒപ്പിയെഴുന്നേറ്റു. ധൃതി കാട്ടി പോയത് എന്റെ വിശപ്പ് മാറ്റാനായിരുന്നു. മഹാദേവാ, ഇതിനെന്നോട് ഇത്രേം സ്നേഹോ…? അതോ…?
“മ്മ്., ഒരു വറ്റ് പോലും കളയാതെ കഴിക്കണേ…!”
ആ പരന്ന ഗ്ലാസ് പ്ളേറ്റിൽ നിറഞ്ഞ് കണ്ടത് ബിരിയാണി മാത്രായിരുന്നില്ല., അവളുടെ കണ്ണുകളിലേത് പോലെ പ്രണയവും സ്നേഹവുമായിരുന്നു…! അന്നത്തിന് മുന്നിൽ കരയരുത് എന്നാണ്., പക്ഷെ കരഞ്ഞു പോയി…!
“വേണ്ട, വേണ്ട കരയല്ലേ പൊന്നൂ…”
ഒരുകൈയേൽ അവൾ കൊണ്ട് വന്നതിരിക്കുന്നു, മറു കൈയാലവളെന്നെ ചേർത്ത് പിടിച്ചു.
“മ്മ്., ദാ കഴിക്ക്…!”
❤❤❤❤❤