?ജിന്നിന്റെ സ്വന്തം ശൈത്താൻ?[Fallen Angel] 106

“ഒന്ന് രണ്ടെണ്ണം കൊള്ളാം..”

ഫിറോസ് അത് പറഞ്തും അവന്റെ കൂടെ ഇണ്ടായിരുന്ന് റാഷിധും സുമേഷും പൊട്ടിച്ചിരിക്കാൻ തുടങ്ങി..

“ഡാ സുമേഷേ മതിയെടാ നിന്നെ പോലെ പെൺകുട്ടികൾ ഇങ്ങോട്ട് വരില്ല കഷ്ടപ്പെട്ട് പുറകേ നടന്ന് വളക്കണം ”

“കഷ്ടപ്പെട്ട് വളച്ചോണ്ടായിരിക്കും ട്രീസ നിന്നെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചതല്ലേ ”

തമാശരൂപേണയാണ് റാഷിദ് അത് പറഞ്തെങ്കിലും അത്രയും നേരം ചിരിച്ചുകൊണ്ടിരുന്ന ഫിറോസിന്റെ മുഗം മാറുന്നത് കണ്ടതും അവനത് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി. ഇത് കണ്ട സുമേഷ് പെട്ടന്ന് അവന്റെയടുത്തേയ്ക്ക് ചെന്ന് തോളിൽകൂടെ കയ്യിട്ട് ചേർത്തുപിടിച്ചു

“അവള് പോയ അവളെ അനിയത്തി അല്ല പിന്നെ നീ അത് വിടെടാ…”

“അല്ലേലും ഞാൻ അതൊക്കെ എപ്പോഴേ വിട്ടു ”

“”ദാറ്റ്സ് മൈ ബോയ് ….”

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ മുകളിലേക്ക് പോവാൻ സ്റ്റെയർകേസിന്റെ അടുത്തെത്തിയതും പെട്ടന്ന് താഴേക്ക് വന്ന ജാബിറുമായി റാഷിദ് കൂട്ടിയിടിച്ചു

“ടോ… എവിടെ നോക്കിയാടോ നടക്കുന്നെ..”

ദേഷ്യം കൊണ്ട് റാഷിദിന്റെ കണ്ണുകൾ ചുവന്ന് വന്നു അപ്പോഴാണ് അവൻ ജാബിറിനെ ശ്രദ്ധിക്കുന്നത് ചെറുതായി താടിയും നല്ല കട്ടിമീശയും ഉള്ള മുഖം നല്ല ബലിഷ്ഠമായ ശരീരം അവനെ തന്നെ നോക്കി നിൽക്കുന്ന ജാബിറിന്റെ കണ്ടതും റാഷിദിന് ദേഷ്യം കൂടിവന്നു…

“സോറി കണ്ടില്ല …”

“ഇനിയെങ്കിലും നോക്കിയും കണ്ടും നടക്ക് ഓരോയെണ്ണം രാവിലെതന്നെ കുറ്റിയും പറിച്ച് ഇറങ്ങികോളും മനുഷ്യന്റെ നെഞ്ചത്തേയ്ക്ക് കയറാൻ”

അതും പറഞ്ഞ് റാഷിദും മറ്റുള്ളവരും അവിടെനിന്ന് നടന്നകന്നു.ഇവർപോകുന്നതും നോക്കി നിന്ന ജാബിറിന്റെ ചുണ്ടില ഒരു ഗൂഢസ്മിതം വിരിഞ്ഞു …

??????

അങ്ങനെ എന്റെ ജീവിതത്തിൽ തന്നെ നടക്കാൻ പോവുന്ന സംഭവ  ബഹുലമായ  മുഹൂർത്തങ്ങളിലേക്ക് ഞാൻ എന്റെ വലതു കാൽ വച്ച് തന്നെ കയറി പലരും പലയിടത്തും ഇരുപ്പുറപ്പിച്ചിരുന്നു ഞാൻ ഒന്ന് ചുറ്റും നോക്കി എല്ലാവരും എന്നെ തന്നെ നോക്കണത് എനിക്ക് കാണാമായിരുന്നു
ഏത് ക്ലാസ്സിലും ഞാൻ ഇരുപുറപ്പിക്കാറുള്ള ലാസ്റ്റ് ബെഞ്ച് ലക്ഷ്യമാക്കി ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ അവിടെ സീറ്റ്‌ മുഴുവൻ ആളായി പിന്നെ ഒഴിവു കണ്ട മിഡിൽ ബെഞ്ചിൽ തന്നെ പോയി ഇരിന്നു അവിടെ എന്നെയും കാത്ത് മൂന്നുപേരുണ്ടായിരുന്നു അവർ ഓരോരുത്തരായി പരിചയപെടുത്താൻ തുടങ്ങി

“ഹായ് ഞാൻ അക്ഷയ് “

“ഞാൻ ജാഫർ “

“ടോണി…ടോണി വർഗീസ് “

“ഞാൻ ഫൈസൽ ഫൈസി “

“ഹാ പേരൊക്കെ കൊള്ളാലോ ഇവിടെ അടുത്ത തന്നെയാണോ വീടൊക്കെ”

അത് പറന്നത് അക്ഷയ് ആയിരുന്നു അവനെ കണ്ടാലേ ഒരു സാധുവാണെന്ന് തോന്നിപോകും

“ഇല്ല കുറച്ചു പോണം നിങ്ങളെയൊക്കെ”

“ഞാൻ ഇവിടെ  അടുത്താണ് ജാഫറിന് കൊറച്ചു പോണം പിന്നെ ടോണിയുടെ വീട് കോട്ടയത്തായിരുന്നു ഇപ്പൊ ഇവിടേക് വീട് മാറിവന്നതാ..”

“കോട്ടയത്ത് നിന്ന്  കുറ്റിയും  പറിച്ച്  വന്നതാണെന്ന  എല്ലാവരും പറയണേ  ഈ കലിപ്പൻ  ലുക്കിണ്ടെന്നേ ഉള്ളൂ  ആളൊരു പൊട്ടനാ…”

അത് പറഞ്ഞത് മാത്രമേ ജാഫറിന് ഓർമയുള്ളൂ പിന്നെ അവൻ കേട്ടത് മുട്ടൻ തെറിയായിരുന്നു ടോണീടെ വായിൽനിന്ന് അത് കേട്ട് ഞങ്ങൾ രണ്ടുപേരും ചിരിച്ചു പിന്നെ ജാഫർ ഒന്നും മിണ്ടാൻ നിന്നില്ല

അക്ഷയ് എന്റെ തൊട്ടടുത്തായിരുന്നു ഇരുന്നത് അതിന്റെയപ്പുറം ജാഫർ അത് കയിഞ്ഞു ടോണിയും കൂട്ടത്തിൽ അക്ഷയ് ആയിരുന്നു കുറച്ചൊക്കെ  പാവത്താനെ പോലെ തോന്നിച്ചത്. ജാഫർ നല്ല അസ്സൽ ഫ്രീക്കൻ ആണ് പിന്നെ ടോണി …പരിചയപ്പെട്ട് വരുന്നേയുള്ളെങ്കിലും ആളിത്തിരി കലിപ്പാനായിട്ടാണ് തോന്നിയത്

അങ്ങനെ സംസാരിച്ചോണ്ടിരിക്കെ ഞങ്ങളെ ക്ലാസ്സിലേക്ക് ക്ലാസ്സ്‌ ടീച്ചർ കേറിവന്നു. എല്ലാവരെയും വിഷ് ചെയ്ത് കൊണ്ട് ടീച്ചർ അവരെ പരിചയപ്പെടുത്തി

“എന്റെ പേര് സീന ഞാൻ ആണ് നിങ്ങളെ ക്ലാസ്സ്‌ ടീച്ചർ 4 വർഷമായി ഞാൻ ഈ ക്യാമ്പസ്സിൽ പഠിപ്പിക്കാൻ തുടങ്ങിയിട്ട് നിങ്ങൾ എല്ലാവരും പല ഭാഗത്തുനിന്ന് വരുന്നവരാകാം എല്ലാവരും പരിചയപ്പെട്ട കഴിഞ്ഞില്ലെന്നും അറിയാം അതിനു മുന്നേ എനിക്ക് നിങ്ങളെ എല്ലാവരെയും കുറിച്ചറിയണം അപ്പൊ ഒരോർത്തരായി പരിചയപെടുത്തി തുടങ്ങിക്കോളൂ “

ഓരോ  ആളുകളായി പരിചയപെടുത്തൽ തകൃതിയായി നടക്കുമ്പോൾ പുറത്തു നിനൊരു കിളിനാദം എല്ലാവരെയും ശ്രദ്ധ പെട്ടന്ന്  അവളിലേക്ക് തിരിഞ്ഞു…
(തുടരും)

      കഥ നിങ്ങൾക് ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈകും കമന്റും ഇടുക നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് കഥ എഴുതുവാനുള്ള പ്രജോദനം !!!

Updated: February 13, 2021 — 10:55 pm

19 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം തുടർന്ന് എഴുതൂ

    ♥️♥️♥️

  2. Next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഇന്നോ നാളെയോ വരും ❤❤

  3. എഴുത്ത് നന്നായിരിക്കുന്നു, കഥ മുന്നോട്ട് പോകുമ്പോൾ
    സ്ഥിരം കാണുന്ന പ്രമേയത്തിൽ നിന്ന് വ്യത്യസ്ഥം ആകുമെന്ന് കരുതുന്നു, തുടർ ഭാഗത്തിനായി…

    1. Thank you ❤❤

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤❤❤

  5. ദ്രോണാചാര്യ

    കൊള്ളാം

    1. Thank you ❤❤

  6. മന്നാഡിയാർ

    ♥♥♥♥

    1. Thank you ♥️♥️

  7. ❤️❤️

    1. Thank you ♥️♥️

    1. Thanks?

    1. Thanks??

    1. Thanks ??

Comments are closed.