ഉമ്മാന്റെ വാക്ക് അന്നും ഇന്നും അനുസരിച്ചിട്ടേ ഉള്ളു അതുകൊണ്ട് തന്നെ ഞാൻ അവിടെ നിന്ന് എഴുനേറ്റു.. ശരീരം മാത്രം ചലിക്കുന്നതായി എനിക്ക് തോന്നി മനസ്സിപ്പോഴും അവളോടൊപ്പം തന്നെ ആണ് അവൾ എവിടെയായിരിക്കും പോയത് ആരാണ് അവളെ എന്നിൽ നിന്ന് അകറ്റുന്നത്….
???????
സുമേഷിന്റെ ഗസ്റ്റ് ഹൌസിൽ ആയിരുന്നു റാഷിദ്… ഓരോ പെഗ് സ്കോച്ച് ഒഴിച്ച് അടിക്കുമ്പോഴും അവന്റെ മനസ്സിൽ കോളേജിൽ വച്ച് നടന്ന കാര്യങ്ങളായിരുന്നു അത് ഓർക്കുമ്പോഴും അവന്റെ മുഗം ദേഷ്യം കൊണ്ട് ചുവന്നു വന്നു….
“എന്നാലും ആ പെണ്ണ്… ശേ ”
“അത് വിട്ട് കള എന്റെ റാഷി കഴിഞ്ഞത് കഴിഞ്ഞു….”
ഫ്ഭാ മൈരാ….നിനക്കത് പറഞ്ഞ മതി പണി കിട്ടിയത് ഞങ്ങൾക്കാണല്ലോ…
“ഓ ഇപ്പൊ ഞാൻ പുറത്തല്ലേ…”
“പിന്നെ നിന്റെ വർത്തമാനം കേട്ട പിന്നെ ഞാൻ എന്നാ പറയണം ”
“എടാ എടുത്ത് ചാടി ഒന്ന് ചെയ്യല്ല നമ്മുക്ക് അവസരം വരും…”
“അവസരം കോപ്പ് അവനെ എന്റെ കയ്യിൽ കിട്ടും….”
” അഫ്സലും ഫിറോസും എവിടെ റാഷി…”
“നാടൻ വാങ്ങാൻ പോയതല്ലേ എവിടേലും അതും അടിച്ച് കിറുങ്ങി ഇരിക്കുന്നിണ്ടാവും…”
സുമേഷ് രണ്ട് പെഗ്ഗ് കൂടെ അകത്താക്കിയപോയാണ് ഈ ഗസ്റ്റ് ഹൌസ് നോക്കാൻ ഏല്പിച്ച മുത്ത് ചാമി അങ്ങോട്ടേക്ക് കയറി വന്നത്
“എന്നാ അണ്ണേ മുഗം ഒകെ ഒരുമാതിരി ഇറുക്കെ…”
“ഒന്നുമില്ലെടാ… നീ ഒരു ഒരെണ്ണം ഒഴിച്ചു അടിക്ക് ”
മുത്തു ഒരെണ്ണം ഒഴിച്ച ശേഷം ഒറ്റ വലിക്ക് അകത്താക്കി..
“എനിക്കു തെരിയും ഉങ്കളെ പ്രച്ചനം ”
“നിനക്ക് എന്ത് അറിയാ ”
“സുമേഷ് അണ്ണാ സൊല്ലിട്ടാറ് അങ്കെ കോളേജിലെ എന്നാ നാടൻതിടിച്ച് എന്ന് ”
ആ കാര്യം വീണ്ടും മനസിലേക്ക് വന്നപ്പോൾ റാഷിദിന്റെ ദേഷ്യം വീണ്ടും കൂടി വന്നു.. അവന്റെ കയ്യിൽ കിടന്ന ഗ്ലാസ് അവൻ എറിഞ്ഞ് പൊട്ടിച്ചു….
“റാഷി അണ്ണേ…”
“എന്താടാ….”
“പോയി പാക്കലാം അവനെ…”
“ഇപ്പോഴോ….”
“എന്തെ ഭയമാ….”
“ഭയമോ എനിക്കോ….”
Nalla katha anu bro but ethrayum pettan gap illathe publish chyn nokanm bro pinne nw part publish chymbol previous part enn tag kodukanmm apozanu aalkark pettan previpus part okke vayiklu ithil 4 th part enn number koduthtilla bor de introyil 3 part vayikanm enn parnjd kond anu ithinu munne part und enn manasilaye.. Pinne previous part seqrch chyd anu kandpidiche so nxt time muthal previous part enn tag kodukanmm.. Ethrayum pettan nxt pqrt publish chym enn viawasikunnu.. Pinne orikalm story edakk vech nirthi pokarth kore per angne chynd