?ജിന്നിന്റെ സ്വന്തം ശൈത്താൻ? [Fallen Angel] 72

“ഒന്ന് പോടീ ഞാൻ അങ്ങനെ ഒന്ന് വിജാരിച്ചല്ല പറഞ്ഞത് ”

“അതിന് ഞങ്ങൾ വല്ലതും പറഞ്ഞോ നീ വിചാരിച്ചെന്ന് ”

നയന അത് പറഞ്ഞതും അശ്വതി അടക്കം ചിരിക്കുന്നത് ആയിഷക്ക് കാണാൻ സാധിച്ചു

“എനിക്ക് തോന്നുന്നത് ഫൈസലിന് അന്നേ ഒരു നോട്ടം ഉണ്ടെന്നാണ് ”

“കുന്തമാണ് എല്ലാം ഒന്ന് പോയെ…”

“ദേ നോക്കിയേ അച്ചു പെണ്ണിന് നാണം വരുന്നു ”

നയന വിട്ട് കൊടുക്കാൻ തയ്യാറല്ലാർന്നു ആയിഷയുടെ മുഖം ദേഷ്യം കാരണം ചുവന്ന് വരുന്നത് അവൾക്ക് കാണാമായിരുന്നു

???????

ഇതേ സമയം മറ്റൊരിടത്തു…

“ഹോ അലക്സാണ്ടർ സർ വന്നിലായിരുനെങ്കിൽ കാണാമായിരുന്നു നമ്മളെ അവസ്ഥ ”

അക്ഷയ് ഒരു ദീർഘ നിശ്വാസത്തോടെ ഇത് പറയുമ്പോൾ ജാഫർ അവനെ നോക്കി ചിരിക്കുവായിരുന്നു

“നീ ഇങ്ങനെ ഒരു പേടിത്തൊണ്ടൻ ആയിപോയല്ലോടാ ”

“നിനക്കൊക്കെ അങ്ങനെ പറയാം ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത തടി ആണ് അതങ്ങനെ വെറുതെ തല്ല് കൊണ്ട് കളയാൻ എന്നെ കിട്ടില്ല ”

“ഹാ ഇതേ പോക്കാണെങ്കിൽ അതൊക്കെ നമ്മളിവിടെ നിന്ന് പോവുന്നതിനു മുന്നേ തീരുമാനം ആയിക്കോളും ”

ജാഫർ അവനെ ചൂടാക്കാൻ എന്നോണം പറഞ്ഞു

“കരിനാക്ക് വളച്ചൊന്നും പറയാതെടാ തെ#*#”

“അതിന് എന്നെ പറയണതെന്തിനാ എല്ലാം തുടങ്ങി വെച്ച മഹാൻ ഇവിടെ ഇരിപ്പുണ്ടല്ലോ അവനോട് പറ ”

“അതിന് അവൻ തെറ്റൊന്നും ചെയ്‌തില്ലാലോ തോൽവി അംഗീകരിക്കാൻ പറ്റാത്തത് അവന്മാർക്കല്ലേ ”

ടോണി എനിക്ക് വെഷമം ആവണ്ടാന്ന് കരുതി എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞു എങ്കിലും ഞാൻ കാരണം ഇവർക്ക് കൂടെ തല്ല് കിട്ടണമെല്ലോ എന്നാലോചിക്കുമ്പോൾ ഉള്ളിലെവിടോ ഒന്നും വേണ്ടായിരുന്നെന്നൊരു തോന്നൽ

“അതിപ്പോ എനിക്കറിയോ അവന്മാർക് ഇതൊന്നും സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കാൻ പറ്റാത്തവരാണെന്ന് ”

ഇനിയിപ്പോ അങ്ങനെ ഒക്കെ പറ.. ഇനിയെന്തായാലും വരുന്നിടത് വച്ച് കാണാം

അതും പറഞ്ഞു ജാഫർ സൈഡിലേക്ക് നോക്കിയപ്പോൾ ആയിഷ ഇങ്ങോട്ട് തന്നെ നോക്കിയിരിക്കണത് കണ്ടതും അവന് വല്ലാത്ത ദേഷ്യം വന്നു

“ദേ ടാ ഫൈസലേ അവൾ ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കണ് ഇവൾക്ക് ഇനിയും മതിയായില്ലെന്നാണ് തോന്നണേ”

ജാഫർ പറഞ്ഞത് കേട്ട് നോക്കിയപ്പോഴാണ് അത് ഞാൻ വീണ്ടും ശ്രദ്ദിച്ചത് ഞങ്ങൾ നോക്കുന്നുണ്ടെന്ന് കണ്ടതും അവൾ നോട്ടം മാറ്റി

Updated: September 11, 2021 — 11:16 pm

1 Comment

  1. Nalla katha anu bro but ethrayum pettan gap illathe publish chyn nokanm bro pinne nw part publish chymbol previous part enn tag kodukanmm apozanu aalkark pettan previpus part okke vayiklu ithil 4 th part enn number koduthtilla bor de introyil 3 part vayikanm enn parnjd kond anu ithinu munne part und enn manasilaye.. Pinne previous part seqrch chyd anu kandpidiche so nxt time muthal previous part enn tag kodukanmm.. Ethrayum pettan nxt pqrt publish chym enn viawasikunnu.. Pinne orikalm story edakk vech nirthi pokarth kore per angne chynd

Comments are closed.