?ജിന്നിന്റെ സ്വന്തം ശൈത്താൻ? [Fallen Angel] 72

“ഇക്കാ… ”

” ഹ്മ്മ് ”

“നിങ്ങളെ വല്ല വിഷമവും അലട്ടുന്നുണ്ടാ ”

“അത് പിന്നെ ഹേയ് എന്ത് വിഷമം ”

“എന്തിനാണ് ഇക്കാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് നിങ്ങൾ ഒരു തെറ്റും ചെയ്തില്ലാലോ ”

“അത് പിന്നെ…ഞാൻ കാരണം അവരും കൂടി അനുഭവിക്കേണ്ടി വരില്ലേ ”

പെട്ടന്ന് അവൾ എന്നെ പിടിച്ചു അവളുടെയടുത്തേയ്ക്ക് കൊണ്ട് വന്നു ഞാൻ ഒട്ടും അത് പ്രദീക്ഷിച്ചില്ല ഞാൻ അവളെ അരയിൽ പിടിച്ചു എന്നോട് അടുപ്പിച്ചു… ശേഷം എന്റെ മുഖം അവൾ അവളുടെ കൈകളിൽ എടുത്തു ഞങ്ങൾ രണ്ടാളുകളുടെയും കണ്ണുകൾ തമ്മിൽ ഉടക്കി ഒരായിരം ജന്മം അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കാൻ പറ്റിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു എന്തൊക്കെയോ പറയണമെന്ന് മനസ്സ് പറയുമ്പോഴും ഒന്നും വാക്കുകളായി പുറത്ത് വരുന്നില്ല

“ഇക്കാ.. ”

“ഹ്മ്മ്”

“നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല നിങ്ങടെ കൂട്ടുകാർക്കും ഒന്നും സംഭവിക്കില്ല എന്റെ ഫൈസൽ മോൻ ധൈര്യം ആയി ഇരിക്കെട്ട ”

ഒരു നേർത്ത മന്ദഹാസം എന്റെ ചുണ്ടിൽ മിന്നി മറഞ്ഞത് ഞാൻ അറിഞ്ഞു അവളുടെ മുഖത്തോട് എന്റെ മുഖം അടുപ്പിക്കാൻ പോയതും അവൾ എന്നെ തള്ളി മാറ്റി

” അയ്യടാ ഇങ്ങളെ പൂതി കൊള്ളാലോ ”

“ഹാ എന്ത് പണിയാടി കാണിച്ചെ..”

“സമയം ആയിട്ടില്ല മോനെ ഫൈസലേ ആയ പറയാട്ടോ ”

ഞാൻ ഡി എന്ന് വിളിച്ചതുംപൊട്ടിച്ചിരിച്ച് കൊണ്ട് അവൾ പുറത്ത് പൂന്തോട്ടത്തിലേക്ക് ഓടി പുറകെ ഞാഞ്ഞും

” അവിടെ നിക്കണതാണ് നിനക്ക് നല്ലത് ”

അപ്പോഴും അവൾ ചിരിക്കുക മാത്രമാണ് ചെയ്തത് പെട്ടന്ന് ആ മനോഹര പൂന്തോട്ടത്തിൽ ഇരുൾ മൂടണ പോലെ തോന്നി പൂക്കൾ ഒക്കെ വാടി കരിഞ്ഞു പോവുന്നതായി ഞാൻ കണ്ടു എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് ചിന്തിക്കാൻ പറ്റുന്നതിന് മുന്നേ തന്നെ ഇരുൾ മൂടപ്പെട്ടിരുന്നു…

“ഇക്കാ…. ഇക്ക എവടാ ”

“പാത്തുമൊയ്…. പാത്തുമൊയ് ”

പെട്ടന്ന് എന്തോ ഒന്നു എന്നെ അവിടെ നിന്ന് വലിച്ച് കൊണ്ട് പോവുന്നത് പോലെ തോന്നി പോവാതെയിരിക്കാൻ ഞാൻ ആവതും ശ്രെമിച്ചു പക്ഷെ അത് എന്നെ വലിച്ചു കൊണ്ട് പോവുക തന്നെ ചെയ്തു…

“ഫൈസലേ… ടാ മോനെ എഴുനെക്കെടാ”

“പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോ ഉമ്മയെ ആണ് മുന്നിൽ കണ്ടത് ”

“പോയി മുഖം കഴുകി വന്നേ എന്നിട്ട് പോയി നിസ്കരിക്ക്…”

Updated: September 11, 2021 — 11:16 pm

1 Comment

  1. Nalla katha anu bro but ethrayum pettan gap illathe publish chyn nokanm bro pinne nw part publish chymbol previous part enn tag kodukanmm apozanu aalkark pettan previpus part okke vayiklu ithil 4 th part enn number koduthtilla bor de introyil 3 part vayikanm enn parnjd kond anu ithinu munne part und enn manasilaye.. Pinne previous part seqrch chyd anu kandpidiche so nxt time muthal previous part enn tag kodukanmm.. Ethrayum pettan nxt pqrt publish chym enn viawasikunnu.. Pinne orikalm story edakk vech nirthi pokarth kore per angne chynd

Comments are closed.