‘അതിന് അവളെ എന്തിനാടാ കുറ്റം പറയണേ അവൾ ഒരിക്കലും ഇങ്ങനെ ഒന്നും ആവുമെന്ന് കരുതിക്കാണില്ല ”
“അല്ല നമ്മളെ ടോണിച്ചായൻ എന്തെ അവളോട് ഒരു സോഫ്റ്റ് കോർണർ ”
പൊതുവെ പെൺകുട്ടികളെ മുഖത് പോലും നോക്കാത്തയാൾക്കിണ്ടായ മാറ്റം ജാഫറിനെ ചെറുതായിട്ടൊന്നും അല്ല അല്ബുധപെടുത്തിയത്
“ടോണിക് മാത്രമല്ല എന്റെയും അഭിപ്രായം അത് തന്നെ ആണ് ഇനി ഇതിന്റെ പേരിൽ എന്തുണ്ടായാലും അവളെ കുറ്റപ്പെടുത്തേണ്ട ആവിശ്യം ഇല്ല ”
അക്ഷയ് കൂടെ ടോണിയേ സപ്പോർട്ട് ചെയ്ത് പറഞ്ഞു
“ഓഹോ അപ്പൊ നിങ്ങൾ എല്ലാവരും ഒന്നായി നമ്മൾ പുറത്ത് ആയികോട്ടെ ”
“ആരും ആരെയും പുറത്താക്കീട്ടില്ല എന്ത് ഇണ്ടായാലും നമ്മൾ ഒന്നിച്ച് തന്നെ നേരിടും ”
ക്ലാസ്സ് എടുത്തോണ്ടിരിക്കുന്നതൊന്നും എനിക്ക് ശ്രെദ്ദിക്കാനേ കഴിഞ്ഞില്ല മനസ്സിൽ കഴിഞ്ഞ കാര്യങ്ങൾ ഇരുന്ന് പുകഞ്ഞു കൊണ്ടിരിക്കുകയാണ് സമയം എന്റെ ചിന്തകളേക്കാൾ വേഗത്തിൽ കടന്ന് പോയി അവർ പലതും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടെങ്കിലും എനിക്കത് ശ്രദിക്കാൻ പറ്റിയില്ല
“ടാ ഫൈസലേ.. ഫൈസലേ ”
ടോണി വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്
“ലാസ്റ്റ് പീരീഡ് ടീച്ചർ ഇല്ല നമ്മൾക്ക് മുങ്ങിയാലോ ”
എനിക്കും അതാണ് നല്ലതെന്ന് തോന്നി ഇനിയും ഇവിടെ ഇരുന്നാൽ ശരി ആവില്ലെന് മനസ്സ് പറയണ പോലെ തോന്നി
“എന്നാ വാ പോവാം ടാ അക്ഷയ് നീ വരുന്നില്ലേ ”
“പിന്നെ ഞാൻ മാത്രം എന്തിനാ ഇവിടെ ഇരിക്കണത് ”
അങ്ങനെ ഞങ്ങൾ എല്ലാവരും ഇറങ്ങി കൊറച്ചു നേരം ഹാർബറിൽ പോയി ഇരുന്ന് കാറ്റ് കൊണ്ട ശേഷം എല്ലാവരും വീട്ടിലേക്ക് തിരിച്ചു
വീട്ടിൽ എത്തിയപ്പോൾ ഇന്നും ഉമ്മ മുന്നിൽ തന്നെ ഉണ്ടായിരുന്നു
” “ഇന്ന് നേരത്തെ ആണല്ലോ ഫൈസി പോയി ഫ്രഷ് ആയി വാ ഞാൻ ചായ ഇണ്ടാക്കി തരാം ”
അപ്പോഴാണ് പുറത്തൊരു ചെരുപ്പ് ശ്രെദ്ദിച്ചത് ആരാ വന്നതെന്ന് ഉമ്മാനോട് ചോദിക്കാൻ പോയപോയേക്കും ഉമ്മ അകത്തേയ്ക്ക് പോയിരുന്നു
ഉള്ളിൽ കയറി സോഫയിലേക്ക് വെറുതെ നോക്കിയപ്പോളുണ്ട് ജാബിർക്ക അവിടെ ചായയും കുടിച്ച് ഇരിക്കണു ഇക്കാനെ കണ്ടതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയി
“വാടാ ഇവിടെ ഇരി”
“ജാബിർക്ക എപ്പോ എത്തി ”
“ഞാൻ എത്തിയിട്ട് പത്ത് മുപ്പത്തഞ്ജ് വർഷം ആയെടാ മോനെ”
“ഹോ മുടിയും താടിയും വരെ നരച്ച് എന്നിട്ടും ചളിയടിക്ക് ഒരു കൊറവും ഇല്ല ”
“ടാ… ടാ.. ‘
“പറ ഇക്ക എന്തൊക്കെ ഇണ്ട് ഇങ്ങളെ വിശേഷം ”
“എന്റെ വിശേഷം അവിടെ നിക്കട്ടെ നിന്റേത് ആദ്യം പറ എങ്ങന പോവുന്നെടാ കോളേജ് ലൈഫ് ഒക്കെ റാഗിംഗ് ഒക്കെ ഇണ്ടാർന്നോ ”
“അത് ജാബിർക്ക ചെറിയൊരു കാര്യം ഇണ്ടായി ”
Nalla katha anu bro but ethrayum pettan gap illathe publish chyn nokanm bro pinne nw part publish chymbol previous part enn tag kodukanmm apozanu aalkark pettan previpus part okke vayiklu ithil 4 th part enn number koduthtilla bor de introyil 3 part vayikanm enn parnjd kond anu ithinu munne part und enn manasilaye.. Pinne previous part seqrch chyd anu kandpidiche so nxt time muthal previous part enn tag kodukanmm.. Ethrayum pettan nxt pqrt publish chym enn viawasikunnu.. Pinne orikalm story edakk vech nirthi pokarth kore per angne chynd