?ജിന്നിന്റെ സ്വന്തം ശൈത്താൻ? [Fallen Angel] 72

റാഷിദ്‌ ഇത് പറയുമ്പോൾ അയാളെ എങ്ങനെയും ഒഴിവാക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ

“പരിചയപെടലൊക്കെ പിന്നെ മക്കള് ചെല്ല് ടീച്ചർ ക്ലാസ്സിൽ എത്തി കാണും ”

“അല്ല സാറേ കൊറച്ചു നാേരം മതി ”

“നീ ചെല്ല് റാഷിദേ ”

അങ്ങേരുടെ സ്വരം മാറുന്നത് ഞങ്ങൾ ശ്രെദ്ധിച്ചായിരുന്നു ആദ്യം വന്നപ്പോഴുള്ള ശാന്ത മുഖഭാവം ഇപ്പൊ ആ മുഖത്ത് കാണാനില്ല തെല്ല് നീരസത്തോടെ അവർ അവിടെ നിന്ന് പോവുന്നത് കണ്ടതും അത് വരെ പെരുമ്പറമുഴക്കിയ ഹൃദയമിടിപ്പ് ഒന്ന് നോർമൽ ആവുന്നത് എനിക്ക് അറിയുവാൻ സാധിച്ചു..

“ഡാ പിള്ളേരെ അവന്മാരുമായി ഒന്നും ഒടക്കാൻ പോവാനൊന്നും നിക്കേണ്ട അത്ര നല്ലവന്മാരൊന്നു അല്ല അവർ”

ശരി എന്ന രീതിയിൽ എല്ലാവരും തലയാട്ടി. ഇപ്പൊ അവർ പോയെങ്കിലും ഇനിയും ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലായെന്ന് പറഞ്ഞ മതിയല്ലോ

” ഇനി നിങ്ങളോട് പ്രതേകം പറയണോ ക്ലാസ്സിൽ പോടോ ”

ഇനിയും അവിടെ നിന്നാൽ ശെരി ആവില്ലായെന്ന് മനസിലാക്കിയത്കൊണ്ട് തന്നെ അവിടെ നിന്നും ഞങ്ങൾ ക്ലാസിലേക്ക് വച്ച് പിടിച്ചു ക്ലാസിൽ കയറി ഇരുന്ന് വെറുതെ ചുറ്റും നോക്കിയതും ആയിഷ ഞങ്ങളെ തന്നെ നോക്കിയിരിക്കുന്നതായി കണ്ടു

” ഡി ആയിഷ നിനക്ക് ശെരിക്കും ഫുട്ബോൾ കളിച്ച് പരിചയമിണ്ട നിനക്ക് ”

ഇത് ചോദിച്ചത് ആയിഷയുടെ ചങ്ക് ആയ മറിയം ആയിരുന്നു അവൾക്കിപ്പോഴും നടന്നതൊന്നും വിശ്വസിക്കാനേ സാധിച്ചില്ല

“അതെ ഞാൻ വിമൻസ് സ്റ്റേറ്റ് ടീം പ്ലയെർ ആയിരുന്നു അറിയില്ലായിരുന്നു ”

“എടി ദുഷ്ടേ ഇത് നീ എന്റോഡ് പറഞ്ഞില്ലാലോ.”

“ഹോ എന്റെ പൊന്ന് മറിയാമോ ഞാൻ ഇത് ടിവിയിൽ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും കളിക്കണത് ആദ്യായിട്ടാണ് ”

“ഹാ അങ്ങനെ പറ എന്തായിരുന്നാലും നീ തകർത്തില്ലേ ഹോ ആ കൂടി നിന്നവരൊക്കെ നിന്റെ പേര് പറയുമ്പോ എന്നാ രോമാഞ്ചം ആയിരുന്നെടി”

“രോമാഞ്ചം ഒകെ കരച്ചിലായി മാറിയേനെ അവൻ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ഇവളെ അവസ്ഥ ”

അശ്വതി അത് പറഞ്ഞതും മറിയം അവളെ കലിപ്പിച്ച് ഒന്ന് നോക്കി

“നിന്റെ നാവിന് അല്ലേലും നല്ലതൊന്നും വരില്ലാലോ

“നീ എന്തിനാ മറിയാമോ ചൂട് ആവണേ അവൾ അങ്ങനാണെന്ന് നിനക്കറീലെ.”

നയന ഇടയിൽ കയറി പ്രശ്നം വഷളാവാതെ നോക്കി

“അല്ല ആയിഷ നിനക്ക് ഫൈസലിനെ നേരത്തെ അറിയാമോ ”

“ഇല്ല…പക്ഷെ ഒന്നെനിക്ക് അറിയാ അവന് അഫ്സലിന്റെ ബലഹീനത നന്നായിട്ട് അറിയാവുന്നൊരാളാണ്… എന്തോ ഈ കാണുന്നതേ അല്ല അവനെന്ന് എന്റെ മനസ്സ് പറയുന്നു..”

“എന്തോ എങ്ങനെ ഡി മോളെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് ”

നയന അത് പറയുമ്പോ മറിയവും ചിരിക്കുന്നത് അവൾക് കാണാൻ സാധിച്ചു

“എന്ത് ചാട്ടം..”

“അച്ചോടാ ഒന്നും അറിയാത്ത കൊച്ചു കുട്ടിയല്ലേ കേട്ടോ മറിയാമോയ് അവൾക്ക് മനസ്സിൽ തോന്നിയെന്ന് ”

Updated: September 11, 2021 — 11:16 pm

1 Comment

  1. Nalla katha anu bro but ethrayum pettan gap illathe publish chyn nokanm bro pinne nw part publish chymbol previous part enn tag kodukanmm apozanu aalkark pettan previpus part okke vayiklu ithil 4 th part enn number koduthtilla bor de introyil 3 part vayikanm enn parnjd kond anu ithinu munne part und enn manasilaye.. Pinne previous part seqrch chyd anu kandpidiche so nxt time muthal previous part enn tag kodukanmm.. Ethrayum pettan nxt pqrt publish chym enn viawasikunnu.. Pinne orikalm story edakk vech nirthi pokarth kore per angne chynd

Comments are closed.