?ജിന്നിന്റെ സ്വന്തം ശൈത്താൻ?
Author : Fallen Angel
Previous part : https://kadhakal.com/%f0%9f%92%98%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b6%e0%b5%88%e0%b4%a4-3/
______________________________________
ഹായ് ഫ്രണ്ട്സ് എന്റെ ഈ സ്റ്റോറി നിങ്ങൾ എത്രപേർ വായിച്ചിട്ടുണ്ടെന്ന് അറിയില്ല വായിക്കാത്തവർ ആദ്യത്തെ മൂന്ന് ഭാഗം വായിച്ചിട്ട് ഈ ഭാഗം വായിച്ചാൽ മാത്രമേ കഥ മനസ്സിലാവുകയുള്ളു…
ആദ്യം തന്നെ ഈ ഭാഗം പോസ്റ്റ് ചെയ്യാൻ ഇത്രയും വൈകിയതിന് ക്ഷമ ചോദിക്കുന്നു… ചില കാരണങ്ങൾ കൊണ്ട് കുറച്ച് കാലം എഴുതാൻ പറ്റിയില്ല… ഇനിയുള്ള പാർട്ടുകൾ വേഗം തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം… നിങ്ങളുടെ ലൈക്കും കമന്റും തന്നുള്ള സപ്പോർട്ടാണ് എഴുതാനുള്ള പ്രചോദനം ഇനിയും പഴയത് പോലെ സപ്പോർട്ട് ഇണ്ടാവുമെന്ന പ്രദീക്ഷയോടെ…
??????
പെട്ടന്ന് ഇടിമുഴക്കംപോലെ വന്ന ആ ശബ്ദതിനുടമയെ തിരിഞ്ഞ് നോക്കിയപ്പോൾ ഞങ്ങളെല്ലാരും ഒന്ന് ഞെട്ടി ഈ ഒരു സന്ദർഭം ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ എന്ത് നേരിടാനും തയ്യാറായിരുന്നു ഫൈസലിന്റെ കൂടെ വരുന്നിടത്ത് വച്ച് കണമെന്നുള്ള രീതിയിൽ ടോണിയും…
തുടരുന്നു..
നേരത്തെ ഉണ്ടായ നാണക്കേടിന്റെ പകയും ദേഷ്യവും ഒക്കെ അവരുടെ മുഖത്ത് തീക്ഷ്ണ ഭാവത്തോടെ പ്രതിഫലിക്കുന്നത് ഞങ്ങൾക്ക് കാണാൻ സാധിച്ചു അവർ വേഗത്തിൽ അടുക്കുംതോറും ഹൃദയമിടിപ്പും കൂടി തുടങി
“ഡാ അക്ഷയ് നിനക്ക് ഇതിന് മുന്നേ അടി കൊണ്ടിനാ ”
അക്ഷയുടെ മുഖത് ഒന്ന് പാളി നോക്കീട്ട് ടോണി അത് പറയുമ്പോൾ കണ്ടത് നിന്നിടത്തുനിന്ന് വിറക്കുന്ന അക്ഷയിനെ ആണ്
” ഇനിയിപ്പോ കൊണ്ടിനോ ഇല്ലയൊന്ന് നോകീട്ട് കാര്യമില്ലാല എന്തായാലും അടി ഉറപ്പാണ്”
” ഈ സമയത്ത് ചോദിക്കുന്നത് ശെരി ആണോന്ന് അറീല ബെറ്റ് വച്ച 100 രൂപ എപ്പോ തരും..”
ഇത് കേട്ടതും അക്ഷയ് ജാഫറിനെ ഒരു വല്ലാതെ നോട്ടം നോക്കി
“നിനക്കിനിയും മതിയായില്ല അല്ലെ ”
ചോദിച്ചത് മണ്ടത്തരം ആയെങ്കിലും അപ്പോഴുള്ള അക്ഷയുടെ മുഖം കണ്ടതും ജാഫറിന് ചിരി അടക്കാതിരിക്കാൻ പറ്റിയില്ല
അവർ ഞങ്ങളുടെ അടുത്തെത്തി എല്ലാവരുടെയും മുഖഭാവം കണ്ടിട്ട് നിന്ന നിൽപ്പിൽ ദഹിപ്പിക്കുമെന്ന് തോന്നിപോയി റാഷിദ് എന്തോ പറയാനായി വന്നതും പെട്ടന്ന് അവന്റെ നോട്ടം മാറുന്നത് ഞാൻ ശ്രദിച്ചു ഞങ്ങളുടെ പിന്നിലായി ഒരു കാലടി ശബ്ദം അടുത്തേയ്ക്ക് വരുന്നത് അറിഞ്ഞതും നാലുപേരും ആരാണെന്ന് അറിയാൻ ഒന്ന് തിരിഞ്ഞ് നോക്കി
“റാഷിദേ അലക്സാണ്ടർ ആണല്ലോ സീൻ ആക്കേണ്ട വാടാ പോവാം..”
വന്ന കാര്യം നടക്കാതെ ആരും എവിടെയും പോണില്ല അയാളാങ്ങ് പോയിക്കോളും..”
അലക്സാണ്ടർ സർ കോളേജിലെ ഡയറക്റ്റർ നല്ല ഉയരവും അതിനാൊത്ത ശരീരവും ഉള്ള ഒറ്റയാൻ അയാളുമായി ഒറ്റയ്ക്ക് മുട്ടാൻ ഏതൊരുത്തനാും ഒന്ന് ഭയക്കും അങ്ങേരുടെ നാോട്ടം ഞങ്ങൾ രണ്ട് കൂട്ടരിലും ഒരുപോലെ പതിഞ്ഞു
” എന്താ ഇവിടെ വല്ല ചർച്ചയും ഉണ്ടോ ബെല്ലടിച്ച കേട്ടില്ലേ ക്ലാസ്സിൽ പൊയ്ക്കൂടേ”
“അത് ഞങ്ങളെ ജൂനിയർസിനെ ഒന്ന് നന്നായി പരിചയപെടുവായിരുന്ന് ഇത് കഴിഞ്ഞിട്ട് പോവാമെന്ന് കരുതി”
Nalla katha anu bro but ethrayum pettan gap illathe publish chyn nokanm bro pinne nw part publish chymbol previous part enn tag kodukanmm apozanu aalkark pettan previpus part okke vayiklu ithil 4 th part enn number koduthtilla bor de introyil 3 part vayikanm enn parnjd kond anu ithinu munne part und enn manasilaye.. Pinne previous part seqrch chyd anu kandpidiche so nxt time muthal previous part enn tag kodukanmm.. Ethrayum pettan nxt pqrt publish chym enn viawasikunnu.. Pinne orikalm story edakk vech nirthi pokarth kore per angne chynd