?ജിന്നിന്റെ സ്വന്തം ശൈത്താൻ?[Fallen Angel] 106

സുഹൃത്തുക്കളെ ഞാൻ കഥകൾ എന്ന ഈ സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണെങ്കിലും ആദ്യമായി ആണ് ഇവിടെ കഥ എഴുതുന്നത്.ചെറിയ ചെറിയ അക്ഷത്തെറ്റുകൾ ക്ഷമിച്ച് കൊണ്ട് എന്റെ ഈ കഥ എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന പ്രദീക്ഷയോടെ തുടങ്ങുന്നു…

  1.    ?ജിന്നിന്റെ സ്വന്തം ശൈത്താൻ?

തിരിഞ്ഞും മറിഞ്ഞും കെടന്നിട്ടും ഒറക്കം വരാതായപ്പോൾ ആകെ വല്ലാത്ത ഒരു അസ്വസ്ഥത പോലെ വെറുതെ പുറത്തേക്ക് തുറന്നിട്ട ജാലകത്തിലൂടെ നോക്കിയപോൾ പുറത്താകെ നല്ല നിലാവും…
നിലാവിലേക്ക് വിദൂരതയിൽ അലിഞ്ഞു ചേരുമ്പോൾ അവളുടെ ഓർമകൾ വീണ്ടും എന്നിലേക്ക് കടന്ന് വരുന്നതായി തോന്നി
” ഇക്കൂസെ  എന്നെ ഒരു ദിവസം നിലാവ് കാണിക്കാൻ കൊണ്ട്പോവോ. ?”

” നിലാവ് കാണിക്കാനോ അനക്ക് വട്ടാണോ മോളെ..?? “

“അതെ വട്ട് തഞ്ഞ ഇങ്ങൾക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ ഒന്നും പറഞ്ഞിക്കില്ല പോരെ “

” ഹ ദേഷ്യം പിടിക്കാതെ മോളെ നമ്മൾക്കു പലഹാരം ശേ പരിഹാരം കാണാമേന്നെ “

” പോടാ കൊരങ്ങ തിന്നേണ്ടേ വിചാരമേ ഉള്ളു എപ്പോഴും…! “

അല്ലേലും അവളുടെ ദേഷ്യം കണ്ട്ിരിക്കാനും ഒരു പ്രതേക  രസമാണ്.എത്രയൊക്കെ ദേഷ്യപ്പെട്ട് പോയാലും അവസാനനം പാത്തുമൊയ്  എന്നുള്ളാരൊറ്റ വിളിയിൽ അവളുടെയെല്ലാ ദേഷ്യവും അലിഞ്ഞില്ലാതാവാറുണ്ട്.
സ്നേഹിച്ച പെണ്ണിനെ ഒരിക്കലെങ്കിലും വെറുതെ ദേഷ്യംപിടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക കാമുകന്മാരും.അവരുടെ ദേഷ്യം കഴിഞ്ഞാലുള്ള ഇണകത്തിന്റെ സുഖം ആ ഒരു അനുഭൂതി അത് അനുഭവിച്ചവർക്കേ മനസിലാവുകയുള്ളു..

എത്രയൊക്കെ ശ്രമിച്ചാലും ഒരു ദിവസത്തിനുമേലെ മേലെ ഞങ്ങൾക്ക് മിണ്ടാതിരിക്കാൻ പറ്റാറില്ല.ഒന്നിലെങ്കിൽ ഞാൻ അല്ലേൽ അവൾ പെട്ടന്ന് തന്നെ ഇങ്ങോട്ട് വന്നു എല്ലാം സോൾവ് ആക്കും. പക്ഷെ കാലം ഞങ്ങൾക്കായി ഒരുക്കിവച്ചത് മറ്റൊരു ട്വിസ്റ്റ് ആയിരുന്നു.ഞാൻ ഒരിക്കലും മറക്കാതെ ആ ഒരു രാത്രി…
പെട്ടന്ന് കേട്ട എന്തോ ഒരു ശബ്ദം കാരണം ഞാൻ ഓർമകളിൽ നിന്ന് ഏകാന്ധതയിലേക്ക് തിരികേയെത്തി ഞാൻ പോലും അറിയാതെ എന്റെ കണ്ണുകള നിറഞ്ഞത് നാൻ അറിഞ്ഞു പിന്നീടെപ്പോയോ നിദ്രാദേവി മെല്ലെ ഒരകത്തിലേക്ക് എന്നെ താഴുക്കിവിട്ടു…

    ” ഫൈസലെ എഴുന്നേൽക്ക് നിനക്ക് കോളേജിൽ പോണ്ടേ ആത്യ ദിവസം തന്നെ ലേറ്റ് ആവണോ  മോനെ “

“കൊറച്ചൂടെ ഉറങ്ങട്ടെ ഉമ്മ സമയം അത്രയല്ലേ ആയുള്ളൂ”

“ഇന്നലെ രാത്രി മൊത്തം ആരെ സ്വപ്നം കാണായിരുന്നു ഇത് കൊണ്ടാണ് നേരത്തെയും കാലത്തെയും കെടക്കണമെന്ന് പറയുന്നത് “

അതും പറഞ്ഞു റൂമിലെ ഫാനും ഓഫ്‌ ആക്കി ഉമ്മ പോയി    ഉമ്മ വിളിച്ചുണർത്തുമ്പോഴും എഴുനേൽക്കാൻ തീരെ മൂഡില്ലായിരുന്നു എങ്കിലും എഴുനേറ്റു പുതിയ ജീവിതത്തിലേക്കും പുതിയ കൂട്ടുകെട്ടിന്റെ  തുടകത്തിലേക്കും ..

എഴുനേറ്റ് കണ്ണാടിയിൽ നോക്കിയപ്പോഴാണ് മുടിയൊക്കെ ഒരുപാട് വളർന്നതായി കാണുന്നത് പിന്നെ ചെറുതായി താടിയും വന്നു  തുടങ്ങിയിട്ടുണ്ട് . ഉമ്മ കുറച്ചായി  മുടിയൊക്കെ വെട്ടിയിട്ട്  വരാൻ പറഞ്ഞു  തുടങ്ങിയിട്ട് എനിക്കെന്തോ ഒന്നിനും ഒരു താല്പര്യമില്ലാതെ പോലെയായിരുന്നു എല്ലാത്തിൽ നിന്നും വിട്ടുനിക്കാനായി മനസ്സ് പറയുന്ന പോലെ എങ്കിലും വീട്ടുകാരെ സന്ധോഷിപ്പിക്കാനായി ചിരിയുടെ മുഖമൂടിയണിഞ്ഞു എന്റെ  വിഷമങ്ങൾ മൊത്തം ഞാൻ എന്റെ മനസ്സിൽ തന്നെ  മൂടിവെച്ചു…

പ്രഭാതാ കർമങ്ങളും കുളിയും കഴിഞ്ഞ ഡ്രസ്സ്‌ മാറിനേരെ ഭക്ഷണം കഴിക്കാനായി ടേബിളിൽ പോയി ഇരുന്നു അടുക്കളയിൽ നിന്നും തിരക്കിട്ട പണിയുടെ ശബ്ദം എനിക്ക് ഇവിടെ കേൾക്കാമായിരുന്നു

“ഇനിയും ആയില്ലേ ഉമ്മ…”

“കിടന്ന് ഒച്ചവെക്കാതെടാ ദാ വരുന്നു..”

അത് പറഞ്ഞ്  കഴിഞ്ഞതും പുഞ്ചിരി തൂകുന്ന മുഖവുമായി നല്ല ചൂട് ഇഡ്‌ലിയും സാമ്പാറുമായി ഉമ്മ ടേബിളിനടുത്തേയ്ക്ക് വന്നു.അതവിടെ വച്ച ശേഷം ടേബിളില് ഉള്ള ഒരു പ്ലേറ്റ് എടുത്ത് എന്റെ മുന്നിൽ  വച്ച് അതിലേക്ക് നാല് ഇഡലിയും ഇട്ട്  സാമ്പാറും ഒഴിച്ച ശേഷം എന്റോഡ് കയിക്കാൻ പറഞ്ഞു

“എനിക്ക് ഇത്രയൊന്നും വേണ്ട ഒന്നാമത്തെ സമയം ഇല്ല ഇതൊക്കെ കഴിക്കാൻ “

“അയ്യടാ രാവിലെ ഒന്നും കഴിക്കാതെ നിന്നെ ഞാൻ എവിടേക്കും വിടില്ല “

“അത് ഉമ്മ…”

“ഒന്നും പറയണ്ട മരിയാധിക്ക്  മുഴുവൻ കഴിക്ക് നിനക്ക് വേണ്ടി അല്ലേടാ ഞാൻ ഇതൊക്കെ ഇണ്ടാകുന്നത്…”

ഉമ്മാന്റെ വാക്ക് ധിക്കരിച്ച് പണ്ട് മുതലേ എനിക്ക് ശീലം ഇല്ലാത്ത കൊണ്ട് അത് മുഴുവൻ ഞാൻ കാലിയാക്കി ഉമ്മ തന്ന ചൂട് ചായയും ബ്രേക്ഫാസ്റ്റും കഴിച്ച കോളേജിലേക്ക് ഇറങ്ങാൻ നേരം പെട്ടന്ന് ഉമ്മ ചോദിച്ചു

” നിന്നെ വല്ല വിഷമവും  അലട്ടുന്നിണ്ടോ  ഫൈസി “

പെട്ടന്നുള്ള ആ ചോദ്യം ഞാൻ ഒരിക്കലും പ്രദീക്ഷിച്ചില്ല മക്കളെ മനസൊന്നു വേദനിച്ച ഉമ്മമാർക്ക് മനസിലാവുമെന്ന്  പറഞ്ഞത് വളരെ ശെരിയാണെന്ന് താോന്നിപോയി.

“ഹേ ഇല്ലാലോ ഉമ്മ എന്തെ അങ്ങനെ ചോദിച്ചേ “

“ഒന്നുമില്ല എനിക്കെന്തോ അങ്ങനെ തോന്നി നിന്റെ പെരുമാറ്റത്തിലും മറ്റും ഒരുപാട് മാറ്റം വന്നപോലെ “

“എന്റെ പൊന്നുമ്മച്ചി എനിക്കൊന്നു ഇല്ലന്നെ ഞാൻ വയികുന്നേരം വന്നിട്ട് നമ്മൾക്കു സംസാരിക്കാ ഇനിയും നിന്ന ലേറ്റ് ആവും “

ഉമ്മാന്റെ മുഖത് ഒരു നേർത്ത മന്ദഹാസം എനിക്ക് കാണാനായി  എന്നിലെ വേദനകളെ കടിച്ചമർത്തി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഞാൻ പഠിച്ച തുടങ്ങിയിരിക്കുന്നു എങ്കിലും മനസ്സില് ഞാൻ ഉറപ്പിച്ചിരുന്നു എല്ലാം ഉമ്മാനോട് ഒരിക്കൽ  തുറന്ന്  പറയണം എന്ന്…..
പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ മനസ്സാകെ ഇനിയെന്തായിരിക്കും എന്റെ ജീവിതത്തിൽ നടക്കാൻ പോവുന്നതെന്ന് ചിന്ത മാത്രമായിരുന്നു പയേ ഫൈസലിലേക്ക് പോവുവാൻ എനിക്കിനി സാധിക്കില്ല അത്രമേൽ ഞാൻ മാറിയിരിക്കുന്നു കൊറച്ചു നാളുകൾ കൊണ്ട് തന്നെ…അവസാനം ചിന്തകൾക്ക് വിരാമമിട്ട് കൊണ്ട് ഞാൻ യാത്രയായി എന്നെ കാത്തിരിക്കുന്ന ആ പുതിയ ആളുകളിലേക്ക്.

കണ്ണാടിയിലൂടെ നോക്കിയപ്പോ എനിക്ക് കാണാമായിരുന്നു ഞാൻ പോവുന്നതും നോക്കിയിരിക്കണ എന്റെ ഉമ്മയെ  എത്രയൊക്കെ വിഷമങ്ങളിലൂടെ കടന്ന് പോയപ്പോഴും ജീവിക്കാൻ പ്രേരിപ്പിച്ചത് ഉമ്മാന്റെ മുഗം മാത്രമാണ്..

അരമണിക്കൂറത്തെ ദൂരമുണ്ട് കോളേജിലേക്ക് പോവുന്ന വഴിക്ക്  കസിനായ ജാബിറിനെ അവന്റെ വീട്ടിൽ നിന്ന് കൂട്ടി എനിക്ക് ജാബിക്ക കസിൻ മാത്രമായിരുന്നില്ല മൂത്ത ഇക്കാക്ക കൂടി ആയിരുന്നു അഡ്മിഷൻ ടൈം എന്റെ കൂടെ വന്നതും ജാബിർക്കാ ആയിരുന്നു ഉമ്മാക്ക് അന്ന് തീരെ വയ്യാത്തോണ്ട്
വരാൻ പറ്റിയിരുന്നില്ല

“നിനക്ക് ഈ മുടിയൊക്കെ വെട്ടിക്കൂടെ ഫൈസി  എന്ത് കോലമാ ഇത് “

ഒരു ചെറിയ മന്ദഹാസം മാത്രമാർന്നു എന്റെ മറുപടി
ജാബിർക്ക പിന്നെയും എന്തൊക്കെയോ പറഞ്ഞു  കൊണ്ടിരിന്നു അങ്ങനെ പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യണ ഹാളിൽ  എത്തി …

ഞങ്ങൾ എത്തുന്നതിന് മുന്നേ തന്നെ ഒരുപാടുപേർ അവിടെ  എത്തിയിരുന്നു  ആളുകൾ കൂടി വന്നുകൊണ്ടേ ഇരിന്നു അധ്യാപക അധ്യാപികമാരുടെയും  ഹെഡ്മാസ്റ്ററുടെയും  പ്രസംഗം കയിഞ്ഞു  അവിടെ കൂടി നിന്ന വിദ്യാർത്ഥികളൊക്കെ അവരുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു
ഞാനും ജാബിർക്കയും എന്റെ ക്ലാസ്സ്‌ വരെ പോയി പോവുമ്പോൾ ഞാൻ എന്റെ ബൈക്ക് എടുത്തോയെന്ന് പറഞ് ചാവി എടുത്ത് കൊടുത്തു

“നന്നായി  പഠിക്കെട്ട ഫൈസലെ “

“ജാബിർക്ക ധൈര്യമായി പോവെന്നേ അത് ഞാൻ ഏറ്റു “

“ആ നല്ലയാളാ ഈ പറയണേ നിന്നെ എനിക്കറീലെ മോനെ ഫൈസി “

അത് ഒരു തമാശയായിട്ടാണ് പറഞ്ഞതെങ്കിലും പറഞ്ഞത് സത്യമാണ് എന്നെ നന്നായിട്ടറിയാവുന്നയാൾ തന്നെയാണ് ജാബിർക്ക പലപ്പോഴും എന്റെ ഇപ്പോഴത്തെ പെരുമാറ്റത്തിലും മറ്റും മൂപ്പർക്ക് നല്ലേ സംശയം തോന്നിയതാണ് ഞാൻ എന്തെങ്കിലുമൊക്കെ  പറഞ്ഞ് ഒഴിഞ്ഞുമാറലാണ് പതിവ്. പക്ഷെ ഉളളിൽനിന്നാരോ   പറയണ  പോലെ എല്ലാം ആരോടെങ്കിലും തുറന്നു  പറയണമെന്ന് ..

“ആ പിന്നെ ഇവിടെ മൊഞ്ചത്തിമാരായ കൊറേ കുട്ടികൾ കാണും അപ്പൊ നിനക്ക് ചെറുതായി ലൈൻ അടിക്കാനൊക്കെ തോന്നും അത് മാത്രം വേണ്ടാട്ടാ  അങ്ങനെ വല്ലതും ഞാൻ അറിഞ്ഞ ഞാൻ അന്റെ പോരക്കേക് ഒരു വരവ് വരും…”

” എന്തിനാ ഞങ്ങളെ കാര്യം ഉമ്മാനോട് സംസാരിക്കാനായിരിക്കും അല്ലെ “

” അയ്യടാ മോട്ടേന്ന് വിരിഞ്ഞില്ല അപ്പോയേക്കും ചെക്കന്റെ പൂതി നോക്കിയേ  സംസാരിക്കൽ മാത്രമാക്കണ്ട രണ്ടാളെയും കല്യാണം കൂടെ ഒറപ്പിക്കാൻ പറയാ നിന്റെ ഉമ്മാനോട് എന്തെ അത് മതിയാ”

“ആ അപ്പൊ എന്റെ പണി കൊറഞ്ഞു കിട്ടി “

“ഡാ…”

ദേഷ്യപെടുമെന്ന് വിചാരിച്ച ജാബിർക്കന്റെ മുഖത് ഒരു ചിരിയാണ് കണ്ടത്.അല്ലേലും  എന്റെ മുഖത് നോക്കി ഇക്ക ദേഷ്യപ്പെടണ ഞാൻ  കണ്ടിക്കില്ല.
ജേഷ്ഠൻ ഇല്ലായെന്ന തോന്നൽ ജാബിർക്ക ഉള്ളപോയൊരിക്കലും എനിക്ക് തോന്നീക്കില്ല എന്നെ വലിയ കാര്യമായിരുന്നു ഞാൻ എന്ത് തെറ്റ് ചെയ്താലും വഴക്കുപറയുന്നതിന് പകരം  പറഞ്ഞു മനസിലാക്കാൻ എപ്പോഴും ശ്രെമിക്കാറുണ്ടായിരിക്കുന്നു അതുകൊണ്ട് തന്നെ എനിക്കെന്തും തുറന്ന പറയാൻ പറ്റിയ നല്ലൊരു ഫ്രണ്ട് കൂടെയായിരുന്നു ജാബിർക്ക

“ഡാ ഞാൻ പോയേക്കുവാ അപ്പൊ പറഞ്ഞയൊക്കെ ഓർമയുണ്ടല്ലോ അപ്പൊ ഓക്കേ നമ്മൾക്കു പിന്നെ കാണാം”

“ശെരി ഇക്കാക്ക”

             ??????

“ഡാ ഫിറോസേ എങ്ങനെ ഇണ്ടാർന്ന് ആദ്യ ദിവസ കളക്ഷനെടുപ്പ് “

Updated: February 13, 2021 — 10:55 pm

19 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം തുടർന്ന് എഴുതൂ

    ♥️♥️♥️

  2. Next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഇന്നോ നാളെയോ വരും ❤❤

  3. എഴുത്ത് നന്നായിരിക്കുന്നു, കഥ മുന്നോട്ട് പോകുമ്പോൾ
    സ്ഥിരം കാണുന്ന പ്രമേയത്തിൽ നിന്ന് വ്യത്യസ്ഥം ആകുമെന്ന് കരുതുന്നു, തുടർ ഭാഗത്തിനായി…

    1. Thank you ❤❤

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤❤❤

  5. ദ്രോണാചാര്യ

    കൊള്ളാം

    1. Thank you ❤❤

  6. മന്നാഡിയാർ

    ♥♥♥♥

    1. Thank you ♥️♥️

  7. ❤️❤️

    1. Thank you ♥️♥️

    1. Thanks?

    1. Thanks??

    1. Thanks ??

Comments are closed.