?സ്നേഹസ്വർഗം ? [Achuzz] 116

“”ഞാൻ ഒന്നും അറിഞ്ഞില്ല തോമസ്ചേട്ടാ .തോമസ് ചേട്ടൻ അറിയാലോ മമ്മി ഇവിടുത്തെ കാര്യം ഒന്നും എന്നോട് പറയാറില്ല.അവര് നാല് പേര് അല്ലേ മക്കൾ .””

“”അതെ കുഞ്ഞേ നാല് പെൺകുട്ടികൾ അതുങ്ങടെ കാര്യം കഷ്ടത്തിലാ .ഇപ്പൊ അനിയത്തിമാരെ നോക്കാൻ ആനി കൊച്ച് സൂപ്പർ മാർക്കറ്റിൽ ജോലിക് പോകുവാ .മറ്റേ മൂന്ന് കുട്ടികളും പഠിക്കുവാ .കളിയും ചിരിയും എക്കെ ആയി ജീവിച്ച മക്കളെ ഇപ്പൊ എല്ലാരും സ്നേഹയുടേം ദാസന്റെയും മരണത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തി ആയിട്ടില്ല .””

“”അവർ ഒറ്റക്കാണോ ഇപ്പോഴും താമസിക്കുന്നെ “”

“”കുഞ്ഞിന്ന് അറിയാലോ സ്നേഹമോളുടേം ദാസന്റേം പ്രേമ വിവാഹം ആയതുകൊണ്ട് അവര് വീട്ടീന്ന് ഒളിച്ചോടി അല്ലേ കല്യാണം കഴിച്ചേ അതുകൊണ്ട് രണ്ട് കുടംബ കാരും ഇപ്പോഴും വാശിയിൽ ആണ് .അല്ലേലും കല്യാണം കഴിക്കാത്ത നാല് പെൺപിള്ളേരെ ആര് ഏറ്റ് എടുക്കാനാ കുഞ്ഞേ.ആ വീട്ടിൽ നാല് പെൺകുട്ടികൾ ഒറ്റക്ക താമസിക്കുന്നെ .ഒര് ആണ് തുണ പോലും ഇല്ലാതെ .””

എനിക്ക് തോമസ്ചേട്ടന്റെ വാക്കുകൾ കേട്ടപ്പോ ശെരിക്കും വിഷമം ആയി .ആനി…… ഒരു നാലാം ക്ലാസ്സ്‌ കാരിയുടെ മുഖം എന്റെ  മനസ്സിൽ വന്നു ഒരു കുസൃതി കുടുക്ക .എന്റെ മനസിലോട്ട് ഒരു പത്തു വയസുകാരനും ഒമ്പതു വയസുകാരിയുടേം പഴയ ഇണകങ്ങളും പിണക്കങ്ങളും ഓടി കളിച്ചോണ്ട് ഇരുന്നു .

അങ്ങനെ കുറച്ചു നേരത്തെ സംസാരം കഴിഞ്ഞു തോമസ് ചേട്ടൻ യാത്ര പറഞ്ഞു പോയി .ഞാൻ വീണ്ടും ഇനി എന്ത് എന്ന് അറിയാതെ ബസ് സ്റ്റോപ്പിൽ തന്നെ ഇരിന്നു .തോമസ് ചേട്ടൻ പോയി കഴിഞ്ഞപ്പോഴും എനിക്ക് ആണിയുടേം അവളുടെ അനിയത്തിമാരും ആയിരിന്നു എന്റെ മനസ്സിൽ .ഞാൻ ബോഡിങ്ങിൽ പോകുമ്പോ ആനി നാലിലും അവളുടെ രണ്ട് പൊടി
അനിയത്തിമാരും .നാലാമത്തെ കുട്ടി ഞാൻ ഇവിടുന്നു പോയി കഴിഞ്ഞ് ആണ് ഉണ്ടായത് .അങ്ങനെ കുറെ നേരത്തെ ആലോചനക്ക് ശേഷം ഞാൻ ഒരു തീരുമാനം എടുത്തു അവരുടെ വീട് വരെ ഒന്ന് പോകാൻ .അവരെ ഒന്ന് കാണാൻ .എന്നെ ഇപ്പൊ ആനി ഓർക്കുന്നുണ്ടോ എന്ന് പോലും അറിയാൻ മേല………..ഞാൻ അവരുടെ വീട് വരെ ഒന്ന് പോകാൻ തീരുമാനിച്ചു .എന്റെ സ്നേഹമ്മയുടെ അവസാനത്തെ ഓർമ്മകൾ ഉള്ള ആ വീട്ടിലോട്ട് പോകാൻ വേണ്ടി ഞാൻ ഇറങ്ങി .അവരുടെ വീട് ഒന്നും എനിക്ക് അറിയില്ല എന്നാലും തോമസ് ചേട്ടൻ പറഞ്ഞത് വെച്ച് ഞാൻ പോകാൻ തീരുമാനിച്ചു………………. .

അല്ല നിങ്ങക്ക് ആനിയേം അവളുടെ അനിയത്തിമാരേം പരിചയപ്പെടേണ്ടേ .നമ്മുടെ ഡേവിസ് ഇന്റെ വെല്ലിപ്പച്ചന്റെ അനിയന്റെ മോൾ ആണ് സ്നേഹ .സ്നേഹ കല്യാണം കഴിച്ചത് ഒരു അന്യ മതത്തിൽ പെട്ട ദാസനെ ആണ് .അതുകൊണ്ട് അവളെ ഡേവിച്ചന്റെ വെല്ലിപ്പച്ചൻ വീട്ടിൽ നിന്ന് പുറത്താക്കി .ദാസനും സ്നേഹക്കും നാല് മക്കൾ ആണ് മൂത്തവൾ ആനി ദാസ് രണ്ടാമത്തവൾ,ആൻസി ദാസ് മൂന്നാമത്തവൾ അൽക്ക ദാസ് ഏറ്റവും ചെറുത് അനു ദാസ് .ഇത് ഇവരുടെ കഥ ആണ് ഈ  സഹോദരിമാരുടെ കഥ അവരെ പൊന്നു പോലെ അവരുടെ ആനി ചേച്ചിയുടെ കഥ .അവരുടെ ജീവിതത്തിലോട്ട് കടന്നു വരുന്ന ഡേവിച്ചന്റെ കഥ .സഹോദര സ്നേഹത്തിന്റെ കഥ അധ്മാർത്ഥമായ ഒരു പ്രേമത്തിന്റെ കഥ .അങ്ങനെ കുറെ കാര്യങ്ങൾ അടങ്ങിയ ഒരു കൊച്ചു കഥ