അങ്ങനെ ഇനി എന്ത് എന്ന് അറിയാതെ ഞാൻ ബസ് സ്റ്റോപ്പിൽ നിന്നപ്പോ ആണ് ഞാൻ ഡേവികുഞ്ഞെ എന്നാ ആ വിളി കേട്ടത് .ഞാൻ തിരിഞ്ഞു നോക്കിയപ്പോ ദേ നിക്കുന്നു നമ്മുടെ തോമസേട്ടൻ .തോമസ് ചേട്ടൻ എന്റെ വെല്ലിപ്പച്ചന്റെ ഡ്രൈവർ ആണ് .എന്നെ ബോഡിങ്ങിൽ നിന്ന് കൊണ്ട് വരുന്നതും കൊണ്ട് പോകുന്നതും തോമസേട്ടൻ ആയിരുന്നു .
“”ഹാ തോമസ് ചേട്ടാ എന്നാ ഉണ്ട് വിശേഷം “”
“”സുഖം ആയിട്ട് ഇരിക്കയുന്നു കുഞ്ഞേ “
“”ചേട്ടൻ ഇത് എവിടെ പോയതാ രാവിലെ തന്നെ “”
“”ഒന്നും പറയണ്ട എന്റെ ഡേവി കുഞ്ഞേ ഞാൻ ആശുപത്രി വരെ പോയതാ നമ്മുടെ ഒരു പരിചയ കാരൻ അവിടെ ആക്‌സിഡന്റ് പറ്റി കിടക്കുവാ അവനെ കാണാൻ പോയതാ .””തോമസ്
“”ഹാ പുള്ളിക് കുഴപ്പം ഒന്നും ഇല്ലാലോ “”
“”ഇല്ല കുഞ്ഞേ ഇപ്പൊ കുഴപ്പം ഒന്നും ഇല്ല .പിന്നെ കുഞ്ഞേ ഇന്ന് ഞാൻ നമ്മുടെ ആനി കുഞ്ഞിനെ കണ്ടായിരുന്നു .കഷ്ടം ആണ് കുഞ്ഞേ ഇപ്പൊ അതുങ്ങളുടെ ജീവിതം .””
“”അല്ല തോമസ് ചേട്ടാ എനിക്ക് മനസിലായില്ല ആരാ ഈ ആനി “”
“”ഡേവി കുഞ്ഞിന്ന് മനസിലായില്ലേ .കുഞ്ഞിന്റെ സ്നേഹ അമ്മയുടെ മോളാ ആനി .””
സ്നേഹ അമ്മ …….ആനി ആ പേരുകൾ എന്നെ എന്റെ കുട്ടി കാലത്തോട്ട് കൊണ്ടുപോയി .ആകെ എന്റെ ബാല്യം എനിക്ക് സമ്മാനിച്ച നല്ല ഓർമകളിലെ കുറച്ചു മനുഷ്യർ ….ആനിയെ കുറിച് ഓർത്തപ്പോ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ഞാൻ അറിയാതെ തന്നെ എന്റെ കൈ നെറ്റിയിലെ ഇപ്പോഴും പാട് മായാത്ത ഒരു മുറുവിൽ തഴുകി……. കാന്താരി അന്നമ്മ…………..എന്റെ ചുണ്ടുകൾ പതിയെ പറഞ്ഞു .അപ്പോഴാണ് തോമസ് ചേട്ടൻ അവരുടെ അവസ്ഥ കഷ്ടം ആണ് എന്ന് പറഞ്ഞത് ഓർമവന്നത് ..
“”അല്ല തോമസ് ചേട്ടാ ഇപ്പൊ അവർക്ക് എന്താ പ്രശ്നം ….””
“”അപ്പൊ ഡേവി കുഞ്ഞു ഒന്നും അറിഞ്ഞില്ലേ ഒരു മാസം മുമ്പ് ഒരു ആക്‌സിഡന്റിൽ സ്നേഹ മോളും ദാസും പോയി കുഞ്ഞേ ………..””
എനിക്ക് സത്യത്തിൽ അത് ഒരു ഷോക്ക് ആയിരുന്നു ..സ്നേഹമ്മ എന്റെ അമ്മയെകാൾ എന്നെ ചെറുപ്പത്തിൽ സ്നേഹിച്ചട്ടുള്ള എന്റെ സ്നേഹമ്മ …………ഞാൻ ഒന്നും അറിഞ്ഞില്ല അവസാനം ആയി ഒന്ന് കാണാൻ പോലും എനിക്ക് ആയില്ലലോ കർത്താവെ………..
?❤️
വേഗം തന്നെ തരണേ അടുത്ത ഭാഗം… ഈ കഥ കൊള്ളാം…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????
❤❤❤
❤️❤️❤️❤️❤️
Starting super ?♥️♥️♥️
Nalla kadha anuto kurachu spelling mistake unduto ath koodi ellathakkiyal kadha kurachudi nannayene ?
Enthayalum adutha part waiting anuto ?
Nice story
Continue……??