മൂക്കൻ മൂലയിൽ അപ്രാവിശ്യത്തെ കർക്കിടകപ്പെയ്ത്ത് അല്പം കഠിനം ആയിരുന്നു. തകർത്തു പെയ്യുന്ന മഴയുടെ ഫലമായി ആ വീട്ടിനുള്ളിലേക്ക് വെള്ളം ഇറ്റു വീണു കൊണ്ടിരുന്നു. ദേഹത്തു വീണ മഴത്തുള്ളിയുടെ പ്രതിഫലനമെന്നോണം അവൾ കണ്ണു തുറന്നു. ചുറ്റും നോക്കിയപ്പോൾ വെളിച്ച കുറവ് ഉണ്ട്. മഴ പെയ്യുവല്ലേ അതാവും. മേശപ്പുറത്തു വെച്ചിരുന്ന മണ്ണെണ്ണ വിളക്ക് കത്തിച്ചു അവൾ ക്ലോക്ക് വെച്ചിരുന്ന ഭാഗത്തേക്ക് നോക്കി. സമയം 6 മണി കഴിഞ്ഞു.
മേൽക്കൂരയിലെ ഓടിനിടയിൽ നിന്നും കഴുത്തിലേക്ക് വീണ കുസൃതിക്കാരൻ മഴത്തുള്ളി അവളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി. അവൾ കണ്ണാടിക്കു മുന്നിൽ ചെന്നു മണ്ണെണ്ണ വിളക്ക് ദേഹത്തേക്ക് അടുപ്പിച്ചു വെച്ചു നോക്കി.
കൈകളിലും കഴുത്തിലും പല്ലുകളും നഖവും ഉണ്ടാക്കിയ മുറിപ്പാടുകളിലേക്ക് അവൾ വേദനയോടെ നോക്കി. മുറിവുകൾ. ആദ്യമൊക്കെ അവ ഏറ്റത് മനസ്സിലും കൂടി ആയിരുന്നു. പതിയെ പതിയെ അവ ശരീരത്തിൽ മാത്രം ആയി ഒതുങ്ങി.
ആ…. എങ്ങനെ ഉണ്ടാവാതെ ഇരിക്കും. അയാളത് പോലത്തെ ആക്രാന്തം അല്ലെ ഇന്നലെ കാണിച്ചു കൂട്ടിയത്. വേദനിപ്പിച്ചു സുഖിക്കൽ ആണത്രേ അയാൾക്ക് താൽപ്പര്യം. രണ്ടായിരം രൂപക്ക് ശരീരം വിൽക്കുന്നവൾക്ക് വേദന ഉണ്ടാകില്ല എന്നയാൾ വിചാരിച്ചിരിക്കുമോ. അതോ മാംസം വിറ്റ് ജീവിക്കുന്ന വേശ്യക്ക് ഉണ്ടാകുന്ന വേദനക്ക് പരിഹാരം കാണാൻ ആ രണ്ടായിരത്തിന്റെ പച്ചനോട്ടിനോളം കഴിവ് മറ്റൊന്നിനും ഉണ്ടാകില്ല എന്ന മിഥ്യാ ധാരണ അയാൾ വെച്ചു പുലർത്തുന്നുണ്ടാവുമോ?
അച്ഛമ്മയുടെ മരണ ശേഷം അവരുടെ ബന്ധു എന്നു സ്വയം പരിചയപ്പെടുത്തി വന്ന ആൾ ആയിരുന്നു അവളുടെ ശരീരത്തിന്റെ ആദ്യ ഉപഭോക്താവ്. താങ്ങും തണലും ആകുമെന്ന് കരുതിയ ആളിൽ നിന്നും നേരിട്ട വഞ്ചനയും അക്രമവും എതിർക്കാനുള്ള കഴിവ് നാട്ടിൻപുറത്തെ 15 വയസ്സുകാരി പൊട്ടി പെണ്ണിന് ഇല്ലായിരുന്നു.
ഏട്ടാ,
നല്ല കഥ. സ്ത്രീകളെ ഇൗ സമൂഹം അടിച്ചമർത്തുന്ന കാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്… അത് വളരെ മനോഹരമായി ചിത്രീകരിച്ചു…
താങ്ക്സ്????
Super
ഒന്നും പറയാൻ ഇല്ല ഇഷ്ടായി ❤️❤️❤️ ഇത് മാത്രേ കയ്യിൽ ഉള്ളു
താങ്ക്സ് മുത്തേ????
നന്നായിട്ടുണ്ട് ബ്രോ ❤
താങ്ക്സ് ചക്കരെ?????????
Nannaayittundu
It’s a different attempt too
ആദ്യം തന്നെ എടുത്ത വിഷയത്തിന് ഒരു വലിയ സല്യൂട്ട്
ദേവി ഒരു പ്രതീകമാണ്.നമ്മുടെ സമൂഹം എച്ചിൽ കൂമ്പാരത്തിൽ കിടക്കുന്ന ജന്മങ്ങൾ എന്ന് പേരിട്ട് വിളിക്കപ്പെടുന്ന ഒരുകൂട്ടം വിഭാഗങ്ങൾ. സത്യത്തിൽ അവർക്ക് അല്ലേ വൃത്തിയും വെടിപ്പും ഉള്ളത്. അവർ ഒരിക്കലും അകം കറുപ്പും പുറം വെളുപ്പും ആയി ചില മനുഷ്യ മൃഗങ്ങളെ പോലെ അഭിനയിച്ച് നടക്കുകയില്ല. അകവും പുറവും ഒരുപോലെ നന്മ ഉള്ള ജന്മങ്ങൾ ആണെന്ന് തന്നെ ഞാൻ പറയും. സമൂഹത്തിന് മുന്നിലുള്ള ചേറിൽ നിന്ന് ആരെങ്കിലും ഒരാള് കൈപിടിച്ച് കയറ്റിയാൽ മതി. അവർ പിന്നീട് ഒരിക്കലും ആ കുഴിയിൽ മുങ്ങി താഴില്ല .പക്ഷേ ആരും അവളെ സഹായിക്കില്ല. ആയുഷ്കാലം മുഴുവൻ അവളെ ചേറിൽ തന്നെ നരകിക്കാൻ വിടുന്നു.കാരണം അവളെ അങ്ങനെ നരകിപ്പിച്ചാൽ മാത്രമേ ആ ശരീരത്തിൽ പട്ടിയെ പോലെ കയറി മേയാൻ കഴിയൂ
അവൾക്കൊരു നല്ല കാലം ഉണ്ടാകും.അവള് ഒരിക്കലും വേശ്യ ആവാൻ വേണ്ടി ജനിച്ചപ്പോൾ തന്നെ തീരുമാനിച്ചത് അല്ലല്ലോ.പെണ്ണിനെ ആണിൻ്റെ അടിമ ആക്കാൻ മാത്രം ഉള്ള വസ്തുവായി കാണുന്ന ഏതെങ്കിലും പുഴുവിന് മാത്രമേ അവളെ തുരന്ന് തിന്നാൻ കഴിയൂ
ഇവിടെ അനാഥ ആയ ദേവിയെ ബന്ധു എന്ന് സ്വയം പരിചയപ്പെടുത്തി വന്ന ക്രൂരൻ ആണ് അവളെ വേശ്യ എന്ന് ആദ്യമായി മുദ്ര വെച്ചത്.അവനെ കൊന്നത് കൊണ്ട് ഒരിക്കലും അവൾക്ക് രക്ഷ നേടാൻ കഴിയില്ല.ഒരുപക്ഷേ കുറച്ച് പണം കൈയ്യിൽ കിട്ടുമായിരിക്കും.അതിലും വലിയ ദണ്ടനങ്ങൾ സഹിക്കേണ്ടി വരും
മെമ്പറേ പോലെയുള്ള ഹിജഡകൾ നമ്മുടെ സമൂഹത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.പകൽ വെളിച്ചത്തിൽ മാന്യന്മാർ ആകുന്നവർ രാത്രി അന്തികൂട്ടിൻ്റെ സമയത്ത് അവളെ സ്നേഹിക്കുന്നത് പോലെ അഭിനയിച്ച് മോഹന വാഗ്ദാനങ്ങൾ നൽകും.രാവിലെ ആകുമ്പോൾ അവർ പിന്നീട് പഴയ മുഖമൂടി അണിയും
എല്ലാത്തിൽ നിന്നും സ്വയം രക്ഷ നേടുവാൻ വേണ്ടി അവള് ജീവൻ കളയുകയും പിന്നീട് അവളെ ദേവിയായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.അതൊക്കെ എന്തിനാ.ജീവിച്ച് ഇരുന്ന കാലത്ത് കൊടുക്കാത്ത ബഹുമാനം മരിച്ച് കഴിഞ്ഞ് കൊടുക്കുന്നത് ആരെ കാണിക്കാനാണ്.എന്തായാലും നല്ലൊരു തീം എടുത്തതിനും അത് നന്നായി അവതരിപ്പിച്ചതിനും അഭിനന്ദനങ്ങൾ.നേരത്തെ വായിച്ച കഥ ആണെങ്കിലും അന്നത്തെ സമയക്കുറവ് മൂലം കമൻ്റ് ഇടാൻ കഴിഞ്ഞില്ല.അതാണ് കമൻ്റ് വരാൻ ഇത്രയും വൈകിയത് ????
ഞാൻ വിചാരിച്ചു നീ മറന്നു കാണുമെന്നു.എന്തായാലും ഇഷ്ടപ്പെട്ടല്ലോ. ദത് മതി.??????
ഞാൻ അങ്ങനെ ഒരു കഥയും മറക്കാറില്ല.മിക്കതും വായിക്കും ഏല്ലാമൊന്നും കമൻ്റ് ഇടാൻ അപ്പോ തന്നെ പറ്റാറില്ല.അതാ ഇത്രയും വൈകിയത്
ആ നീ ഇട്ടല്ലോ അത് മതി????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. എന്താടോ പറയണ്ടേ? ❣️❣️❣️❣️ചുവന്ന ഹൃദയങ്ങൾ മാത്രം
താങ്ക്സ് മുത്തേ?????????
Wow What a finale to the story. An Explosive slap on the face of society that includes me.
അന്നു പേക്കൂത്തുകൾക്കു മൂകസാക്ഷിയാം വേദി
ഇന്നു ആരാധനയ്ക്കു നാഗയക്ഷിയാം ദേവി
What a turnaround and transformation!
I wish that may your pen be a Brahmos missile that annihilates the double standards and hypocrisies of the society.
❤️❤️❤️
യാ മോനെ ഇംഗ്ലീഷ് മലയാളം ഒക്കെ നല്ല പോലെ പറയുന്നല്ലോ.ഒരു രഞ്ജി പണിക്കർ സ്റ്റൈൽ. തനിക്ക് ഒരു കഥ എഴുതിക്കൂടെ
അഭിപ്രായത്തിനു നന്ദി ബ്രോ???
കാർത്തി ബ്രോ മറുപടിക്ക് ഒരുപാട് നന്ദി. രഞ്ജി പക്കരൊന്നുമല്ല ബ്രോ, ഇതു നമ്മുടെ സാക്ഷാൽ M N കാർത്തികേയൻ ആവേശിച്ച ചില നിമിഷങ്ങളിൽ എന്റെ വിരലുകളുടെ നിയന്ത്രണം വിട്ടു പോയതാണ്. എന്നെക്കൊണ്ട് ഇതുപോലത്തെ കഥയൊന്നും എഴുതാൻ ഉള്ള കഴിവില്ല. പിന്നെ എഴുതിയ അഭിപ്രായത്തിനെന്തെങ്കിലും മേന്മയുണ്ടെങ്കിൽ അതു മുഴുവൻ താങ്കളുടെ കഥ വായിച്ചതിന്റെ ലഹരിയിൽ എഴുതിപോയതാ. അല്ലാണ്ട് ഇതൊന്നും എന്റെ കൈപ്പടയിൽ ഒതുങ്ങുന്നതും വഴങ്ങുന്നതും അല്ല. നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി.
??????????
കാർത്തി ഏട്ടാ….
നല്ലൊരു കഥ…
സമൂഹത്തിന്റെ ഒരിക്കലും മറാത്താ ചില പന്ന സംസ്‌കാരങ്ങൾ നന്നായി തുറന്നു കാട്ടി…
നിങ്ങൾ പറഞ്ഞത് ശരിയാണ്…
പകൽ സമയങ്ങളിൽ വേശ്യ അടുത്തുവന്നാൽ തന്നെ അറപ്പോടെ ആട്ടിപ്പായിക്കുന്നു… അല്ലേൽ അവളിൽ നിന്നും മാറി നിൽക്കുന്നു…
എന്നാൽ രാത്രി സമയങ്ങളിൽ അവളെ തേടി പോകുന്നു…
കൂടാതെ നാട്ടുകാരുടെ നാറിയ വർത്തമാനവും…
മനസ്സിൽ നിങ്ങളുടെ ഈ കഥ എന്നും ഉണ്ടാവും…
സ്നേഹം?
Dk
താങ്ക്സ് മുത്തേ.മനുഷ്യർ അങ്ങനെ ആണ് പലപ്പോഴും.അതിനി മാറാൻ ചാൻസില്ല.നിനക്കു ഇഷ്ടമായല്ലോ അത് മതി??
JeevanNovember 25, 2020 at 12:12 am Edit
Urangi ille mail check chey
ടാ നീ ഈ മെയിൽ ഐഡി യിൽ അയച്ചിട്ടും കാര്യമില്ല.അത് ഓപ്പൺ ആവുന്നില്ല.ചങ്കിന്റെ കയ്യിൽ നിന്നും സെക്കന്റ് ഹാൻഡ് വാങ്ങിയ ഫോൺ ആണ്.അതിൽ അന്ന് മുതൽ ഉണ്ടായിരുന്ന മെയിൽ ഐഡി ആണ് അത്.ഫെയ്ക്ക് പ്രൂഫ് കൊടുക്കേണ്ട സ്ഥലത്തൊക്കെ ആ മെയിൽ ആണ് യൂസ് ആക്കുന്നത് പക്ഷെ ഈയിടെ ആയി അതിനു എന്തോ പ്രശ്നം പറ്റിയിട്ടുണ്ട്.ഓപ്പണ് ആയി വരുന്നില്ല.
നീ ഒരു കാര്യം ചെയ്യ്.
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
സാഹചര്യം ആണ് chilare പല തെറ്റിലേക്കും എത്തിക്കുന്നത്… അവിടെ നിന്നു കരകയറാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും ചുഴിയിലേക്ക് തള്ളിയിടാൻ പല പകൽ മാന്യൻമാരും ഉണ്ടാവും…പകലിലെ അഴുക്കുചാൽ അവർക്ക് ഇരവിൽ പൂങ്കാവനമാകും… കാലം എത്രകണ്ട് മാറിയാലും ഈ ഒരു കാഴ്ചപ്പാടിന് മാത്രം മാറ്റമില്ലാതാകും… തെറ്റിലേക്ക് നയിച്ചവർ വിശുദ്ധരും തെറ്റ് ചെയ്യപ്പെട്ടവർ പാപികളുമായി മാറും… നല്ലൊരു ആശയം വളരെ മനോഹരമായി അവതരിപ്പിച്ചു…. സൂപ്പർ കാർത്തി….
ഒരുപാട് നന്ദി ഷാന.വായിച്ചു അഭിപ്രായങ്ങൾ അറിയിച്ചതിനു നന്ദിയുണ്ട്.പലപ്പോഴും സമൂഹം അങ്ങനെയാണ്.കുറ്റങ്ങൾ പഴിചാരൻ ദുര്ബലരെന്നു മുദ്ര കുത്തി ഒരു ടീമിനെ നിർത്തും.എന്തുണ്ടെങ്കിലും അവരെ കുറ്റപ്പെടുത്തും
Ee kadhaku njan comment ittille… my god… marnnu poyeda?…
Kadhaye patti parayan anwl oru rekshyaum illa.. poli… കൂടുതൽ പേരും വേശ്യയ ആകുന്നത് കാമത്തിന് അല്ല… നിവർത്തികേട് കൊണ്ടു മാത്രം ആണ്. Athe പോലെ ഇവരുടെ madikkuth അഴിക്കാൻ ചെല്ലുന്ന നാറികളെ എന്തു വിളിക്കണം ?… ജീവിച്ചു ഇരിക്ക്‌ബോൾ veshya… മരിച്ചപ്പോൾ ദേവി…. അന്യായ theme.. നീ സൂപ്പർബ് ആയി എഴുതി കാർത്തികേയ❣️❣️❣️ അടിപൊളി ?
താങ്ക്സ് എടാ മുത്തേ.ഞാൻ ആലോചിക്കുകയും ചെയ്തു നിന്റെ കമന്റ് കണ്ടില്ലല്ലോ എന്നു.സാധാരണ നീ ആദ്യം വരുന്നത് ആണ്.ഇഷ്ടപ്പെട്ടല്ലോ അതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല.നിന്റെ പുതിയ കഥകൾ ഒന്നും കാണുന്നില്ലല്ലോ.എന്തു പറ്റി രമണാ
ഞാൻ കുറച്ചു നാൾ ബ്രേക്ക് ആയി…നീ author alle.. മെയിൽ id kanamallo.. കണ്ടില്ലേ ജസ്റ്റ് ഒരു മെയിൽ ഇട്ട mathi.. ഞാൻ ആദ്യം വന്നപോ vaaichu.. ഇപ്പോൾ കഥ ellam ഒരുമിച്ചു vaaiikkim.. enittu comment പിന്നേ idhm.. atha ഇട്ടു എന്ന വിചാരം ആയി poye… ?
നീ പുതിയ കഥയുമായി വരണേ. ഞാൻ ഓതർ ആണ്.മെയിൽ ഐഡി യുടെ കേസ് മനസ്സിലായില്ലെടാ എന്താ ഉദ്ദേശിച്ചത്. ഞാനും അങ്ങനെ ആണ്.കഥ എല്ലാം ഒരുമിച്ചു വായിക്കും എന്നിട്ട് എല്ലാത്തിനും കമെന്റ് ഒരുമിച്ചു ഇടും.അതാണ് ശീലം.
Urangi ille mail check chey
നമ്മുടെ നാട്ടിൽ ഇത് പോലെ അനേകം ദേവിമാർ ജനിക്കുന്നുണ്ട് അതെല്ലാം സാഹചര്യങ്ങൾ അവർക്ക് എതിരായത് കൊണ്ടു മാത്രമാണ്. സ്ത്രീകൾ അവരുടെ സാഹചര്യം മൂലം ഇതിലെക് വരികയും പിന്നെ ജീവിത മാർക്കമായി ഈ പണിയിൽ ഇറങ്ങുമ്പോൾ അവർ വേശ്യകൾ അപ്പൊ ഇങ്ങനെ മാംസം തേടി രാത്രയിൽ മാത്രം മുഗം മുടി അഴിച്ചു വച്ചു ഈ പണിക് ഇറങ്ങുന്ന പുരുഷന്മാരെ എന്ത് വിളിക്കണം വേഷ്യൻ എന്നോ. അവർക്കൊക്കെ കാര്യം സാധിക്കുന്നത് വരെ പെണ്ണും അത് കഴിഞ്ഞാൽ വേശ്യയും. ഈ കാമം കൂടുന്നതിന്റെയും അവന്റെ ഒക്കെ ചിന്തകളുടെ കുയ്യപ്പവും കൊണ്ടാണ് നാട്ടിൽ പീഡനങ്ങളും ഇത് പോലെ വേശ്യ എന്ന് പറയുന്ന സ്ത്രീകളും ഉടലെടുക്കുന്നത്. ഇതിനൊക്കെ ആത്യം മനുഷ്യന്റെ മനസ് നന്നാവണം എന്നാലേ കാര്യമുള്ളൂ.
ഈ തീമിൽ വേറെയും കഥകൾ വായിച്ചിട്ടുണ്ട് എല്ലാം വ്യത്യസ്തമാണ് എന്ന് മാത്രം. കഥ നന്നായിരുന്നു ഇഷ്ട്ടപെട്ടു.
☮️ peace of heaven
| QA |
ഒരുപാട് നന്ദി മച്ചൂ.നിനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.ഇതുപോലെ ഒരുപാട് പേരുണ്ട്. പലരുടെയും ജീവിതം പറഞ്ഞു കേട്ടത് ആണ്.അതിൽ നിന്നാണ് ഈ കഥ ഉണ്ടായത്
നല്ലൊരു ആശയം.. നന്നായി അവതരിപ്പിച്ചു.. അവസാനം ദേവി ഒരു നോവായി..ജീവിച്ചിരുന്നപ്പോൾ കാണിക്കാത്ത മനുഷ്യത്വം മരിച്ചതിന് ശേഷം ആരാധനയായി മാറുന്നു..
പോരായ്മ ആയിട്ട് പറയുകയല്ല എങ്കിലും ദേവി മെമ്പറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുമ്പോൾ സംസാരിക്കുന്ന ഭാഷാ ശൈലി ഒരു സാധാരണക്കാരി സംസാരിക്കുന്നത് പോലെ തോന്നിയില്ല.. കുറച്ചൂടെ ലൈറ്റ് ആക്കാമായിരുന്നു..ബാക്കിയെല്ലാം അടിപൊളി.. തൂലിക ചലിക്കട്ടെ.. ആശംസകൾ കാർത്തി?
ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ പോലും അവളിൽ നിന്നും ഉയരാത്ത വാക്കുകൾ അത്രയും നാൾ മനസ്സിൽ അടക്കി വെച്ചിരുന്ന ഫ്രസ്ട്രേഷൻ എല്ലാം കൂടി ഒരുമിച്ചു പുറത്തു വന്നതാണ് ബ്രോ.അത് അസ്വാഭാവികമായി തോന്നിയെങ്കിൽ അടുത്തത്തിൽ ഇങ്ങനെ ഒന്നും സംഭവിക്കാതെ നോക്കാം.???
അവൾ അയാളോട് വഴക്കിട്ടതോ അയാളെ വാക്കുകൾ കൊണ്ട് തോല്പിച്ച കാര്യമോ അല്ല പറഞ്ഞത്.. അപ്പോൾ പ്രയോഗിച്ച സംഭാഷണശൈലി ഇത്തിരി കൂടി സാഹിത്യമായി പോയില്ലേ എന്ന് തോന്നി.. കാർത്തിക്ക് മനസ്സിലായി എന്ന് കരുതുന്നു.. പോരായ്മ ഒന്നുമല്ലാട്ടോ.. പറഞ്ഞുന്നെയുള്ളൂ?..ഇനിയും പോരട്ടെ കഥകൾ..ആശംസകൾ?
ടാ നീ തെറ്റായി എടുക്കരുത്.എന്തേലും നെഗറ്റീവ് തോന്നിയാൽ പറയണം.എനിക്ക് അത് വളരെ സന്തോഷം ഉള്ള കാര്യമാണ്.നീ പറഞ്ഞതിലും കാര്യമുണ്ട്.ചിലപ്പോൾ എന്നിലെ ആത്മരോഷം കഥാപാത്രത്തിലേക് കൂടി പടർന്നു കേറിയത് ആകും.