?വിരഹം ?[snd] 74

ഇന്ന് അവനോടൊപ്പം ഈ  കോളേജ് വരാന്തയിലൂടെ     നടക്കുമ്പോൾ  എന്തോ  വെറും   നിർവികാരത     മാത്രം .

    കോളേജിൽ  നിന്ന് പഠിച്ചിറങ്ങി  ഈ ചുരുങ്ങിയ  കാലം   കൊണ്ട് തന്നെ ഒരു   meetup .   ആദ്യം  വരണം  എന്ന് കരുതിയതല്ല  .  പിന്നെ അവസാനമായി   ഒന്ന് കാണാൻ     കണ്ട്   മനസ്സിൽ നിന്ന്   ഒഴിവാക്കാൻ     വരേണ്ടി  വന്നു .

5 വർഷത്തെ  പ്രണയം   വിധി  ആയിരിക്കും ഇത് .   അല്ല   ഒരുപാട്  മനുഷ്യരുടെ  ആവശ്യമില്ലാത്ത   ദേഷ്യം  . അതാണ്  ഞങ്ങളുടെ  വേർപിരിയൽ .

പ്ലസ്ടുവിൽ    തുടങ്ങി  ഡിഗ്രി  മൂന്നാം വർഷം  കഴിഞ്ഞതേ ഒള്ളു  .

ഒരുദിവസം   കോളേജിന്ന്    സർട്ടിഫിക്കറ്റ്  വാങ്ങി  വീട്ടിലേക്    കയറിയപ്പോ  തന്നെ  വരവേറ്റത്     വല്യേട്ടന്റെ   ബെൽറ്റ്  കൊണ്ടുള്ള   അടിയാണ്  .   കുറെ കിട്ടി .  വല്യേട്ടൻ   കഴിഞ്ഞ്   കുഞ്ഞേട്ടൻ    പിന്നെ അമ്മ   അവസാനം   അച്ഛൻ  . ഒന്ന് എണീക്കാൻ  പോലും കഴിയാതെ     ബാത്രൂമിൽ  പോലും പോകാൻ കഴിയാതെ     അവിടെ  കിടന്നു  ഒരു രാവും  ഒരു പകലും   ആരും തിരിഞ്ഞ്  നോക്കിയില്ല    .  പിറ്റേന്ന്   എങ്ങനെയൊക്കെയോ     ഈഴഞ്    ബാത്‌റൂമിൽ  എത്തി  കുറച്ചു  വെള്ളം കുടിച്ചു      അപ്പോഴാണ്   ഒന്ന് എണീക്കാൻ കഴിഞ്ഞത്    .

പിന്നെയും  ഒരാഴ്ചയോളം    വീട്ടിൽ തന്നെ

വല്യേട്ടന്    കുവൈത്തിൽ   ആയിരുന്നു  ജോലി . അങ്ങോട്ട്  തിരിച്ചു പോകാൻ  നിന്നപ്പോ   എന്നെയും    കൊണ്ട് പോകാൻ ശ്രെമിച്ചു  .

അവനില്ലാതെ    പറ്റില്ല    എന്ന് പറഞ്ഞു  വാശി  പിടിച്ചു

അപ്പൊ വീട്ടീന്ന് പുറത്താക്കി  ഒറ്റക്കായി  പോയി ഞാൻ

പിന്നെ രണ്ടും  കല്പിച്ചു    അവന്റെ  വീട്ടിലേക്ക്  പോയി

അവിടെ  ചെന്നപ്പോ   അവന്റെ  അമ്മ    കരഞ്ഞു  കാലു പിടിച്ചു  . മാനേ ഒഴിവാക്കാൻ    . ഏട്ടന്മാരുടെ   അടി കൊണ്ട്  മൂന്ന്  ദിവസം  ഹോസ്പിറ്റലിൽ  കിടന്നവൻ  .    അതും പറഞ്ഞു  കരഞ്ഞവർ

മറ്റൊന്നും കൂടെ പറഞ്ഞവർ     ഏട്ടന്റെ     മോളുടൊപ്പം അവന്റെ കല്യാണം     ഉറപ്പിച്ചു  എന്നും  .   ഈ പ്രശ്നം   കൊണ്ട്

അങ്ങനെ അവനും    എന്നിൽ നിന്നും   അകന്നു    .   ഇനി  എന്ത്

അവന്റെ വീട്ടിൽ  നിന്ന് പുറത്ത്  ഇറങ്ങിയപ്പോ  എന്റെ കണ്ണിൽ നിന്നും കണ്ണീർ  നിന്നില്ലായിരുന്നു  . ഇനി എവിടേക്ക്   എന്ന്  ഒന്നും അറിയാണ്ട് അങ്ങനെ   നടന്നു

അങ്ങനെ  നടക്കുന്നതിന്റെ   ഇടയിലാണ്   അടുത്ത്  ഒരു കാർ  നിന്നത്   .   അവിടെന്ന്    ആണ് എന്റെ ജീവിതം  മാറിയത്     .

ബെസ്റ്റ് ഫ്രണ്ട്  പ്രിയ  . അവളുടെ  ഏട്ടൻ പ്രവീൺ      ആയിരുന്നു   അതിൽ

അങ്ങനെ അവരോടൊപ്പം  പോയി

അവിടെ  നിന്ന്   ഞാൻ ആകെ മാറി  .  അല്ല അവർ മാറ്റി

ഇന്ന്  ഞാൻ  ഒരു     ടീച്ചർ   ആണ്     അവിടെന്നു    പഠിക്കുന്നതിന്റെ    ഇടക്ക്   പലപ്പോഴും   പ്രവീണേട്ടന്റെ     പ്രണയത്തോടെ   ഉള്ള     നോട്ടം  കണ്ടെങ്കിലും      ഒഴിവാക്കി   നടന്നു      ആ നോട്ടം   മാത്രം   ഒള്ളായിരുന്നു    ഒരു  വഴിയിലും   എന്നെ  ബുദ്ധി  മുട്ടിച്ചിട്ടില്ല  . എന്തിന്  പ്രപ്പോസ്   പോലും   ചെയ്തിട്ടില്ല    . പക്ഷെ   ആ നോട്ടത്തിൽ  നിന്നും   ഞാൻ   മനസിലാക്കി

||||||||||||||||||||||||||||||||||||

പിന്നെ    എന്തൊക്കെ  വിശേഷം “

അവന്റെ   ചോദ്യം  ആണ്   ഓർമകളിൽ  നിന്ന്   പുറത്ത്  കൊണ്ട് വന്നത്

“സുഖം   . നിന്റെയോ  “

“സുഖം   . സന്ദോഷം   “

എന്ത്  കൊണ്ടോ  ഭാര്യയുടെ   വിശേഷം   ചോദിക്കാൻ   തോന്നിയില്ല    .   ഇപ്പോഴും  ഒരു  കുഞ്ഞു  സ്വാർത്ഥത      മനസിലുണ്ടോ  . ആവോ   അറിയില്ല

” തന്റെ   വിവാഹം    “

അവൻ ചോദിച്ചു

“ഉറപ്പിച്ചു   .  വൈകാതെ   ഉണ്ടാകും   “

എന്ത്  കൊണ്ടോ   അപ്പൊ   അങ്ങനെ   പറയാൻ  ആണ്  എനിക്ക്   തോന്നിയത്  .

“ഓഹോ  . എന്നാണ്    “

അവന്റെ  ചോദ്യത്തിൽ    പുച്ഛം  നിറഞ്ഞിരുന്നുവോ   . അതോ  എന്റെ   തോന്നലോ

“ഡേറ്റ്    ഫിക്സ്   ആയിട്ടില്ല   . അയാൾ  അറിയിക്കാം …”

അവന്  പുച്ഛിച്ചു  എന്ന്  തോന്നിയത്  കൊണ്ടാണോ  എന്തോ   എന്നിലും     പുച്ഛം  നിറഞ്ഞ  സ്വരം   വന്നു

“മ്മ്   ശരി  എന്നാൽ  പിന്നെ  എപ്പോഴെങ്കിലും    കാണാം “

അവൻ  അതും    പറഞ്ഞു   എൻറെ  മറുപടിക്ക്  കാണാതെ    തിരിഞ്ഞ്   പോയി

അവന്റെ  വിവാഹം  കഴിഞ്ഞപ്പോ   എന്റെ  കഴിയരുത്  എന്ന്  അവൻ  ആഗ്രഹിച്ചിരുന്നോ  .. അതാണോ  ഈ ദേഷ്യം

പിന്നെ   ഞാൻ    ഗ്രൗണ്ടിക്ക്  പോയി  ആ   ആൽമര  തണലിൽ  ഒന്നിരിക്കാൻ   ഞങ്ങളുടെ   പ്രണയം  ഏറ്റവും  കൂടുതൽ കണ്ട സ്ഥലം . ഞങ്ങളുടെ  മാത്രമല്ല   ഒരുപ്പാട്     പേരുടെ   .

“നേത്ര ”     എന്തോ   ആലോചിച്ച്   കൊണ്ടിരുന്നപ്പോൾ  ആണ്    കാതിൽ  മൃതുവായി      ആ   വിളി  കേട്ടത്

ഞാൻ തിരിഞ്ഞ്  നോക്കി       പിന്നിൽ

ഇത് വരെ കാണാത്ത   രീതിയിൽ      പ്രവീണേട്ടൻ    കണ്ണിൽ  നിറയെ എന്നോടുള്ള  പ്രണയം  .   ഇത്ര വർഷത്തിൽ   ആദ്യമായി

“എന്താ   “

.

“എന്തെ    “

“എന്താ  ഇത്ര കാലം  ഇല്ലാത്ത   ഒരു  നോട്ടം   “

“ഇത്ര  കാലവും   ഞാൻ  നോക്കിയിരുന്നു . നീ അത്  കണ്ടും  ചെയ്തിരുന്നു  . പക്ഷെ  ഇത്ര  അടുത്തന്ന്    നോക്കിയിട്ടില്ല     എന്ന്   മാത്രം  “

“ഇപ്പൊ   ഈ  നോട്ടത്തിന്  കാരണം  “

“ഇത്ര  കാലം അവനെ    നീ  മനസിന്ന്    ഒഴിവാക്കിയില്ലെങ്കിലും    ഇപ്പൊ   അവനെ  ഒഴിവാക്കാൻ    നീ തയ്യാറായി  തുടങ്ങിയിട്ടുണ്ട്   ഇന്ന് മുതൽ . അപ്പൊ  ആ സ്ഥാനത്തേക്ക്   ഒന്ന് കയറാൻ നോക്കണം “

അവൻ     എന്റെ  കയ്യിലേക്ക്   അവന്റെ  കയ്യ്   ചേർത്ത്  വെച്ച്  കൊണ്ടാണ്   എന്നൊട്   പറഞ്ഞത്   . എന്ത് കൊണ്ടോ    ആ  കൈ    പിൻവലിക്കാൻ   എനിക്ക്  തോന്നിയില്ല . ആ മുറുക്കി  പിടിക്കാനാണ്   എനിക്ക്  തോന്നിയത്  . അത്  ഞാൻ ചെയ്യുകയും  ചെയ്തു  ..  അപ്പൊ  അവന്റെ മുഖത്തു  വന്ന   ആ തിളക്കവും   പുഞ്ചിരിയും     എന്റെ  മുഖത്തേക്കും     പടർന്നിരുന്നു

||||||||||||||||||||||||||||||||||||

ആ  അലങ്കാരം  നിറഞ്ഞ  ഓഡിറ്റോറിയത്തിൽ   ഇരിക്കുമ്പോൾ       അവർ  രണ്ട്  പേരും       വളരെ  സന്തോഷത്തിൽ   ആയിരുന്നു

               PRAVEEN

                        WEDS

                       NAKSHATHRA

സൈഡിൽ  ഒട്ടിച്ച   ആ  പേര്    കാണും  തോറും   അവർ  വളരെ  സന്തോഷിച്ചു

അവിടെക്കാണ്  അവർ   വന്നത്

നെത്രയുടെ   വീട്ടുക്കാർ   . സ്വന്തം  മോളുടെ      കല്യാണത്തിലെ  അതിഥികൾ  .

“പഠിക്കാൻ  വിട്ടതിന്റെ   അഹങ്കാരം  ആണ് പെണ്ണിന്”

“നീ  ഇന്ന്  ഒന്നും  കഴിക്കില്ല . നിന്റെ അഹങ്കാരം  കുറക്കാൻ  പറ്റുമോന്ന്  ഞാൻ  നോക്കട്ടെ “

“ഞങ്ങൾക്ക്  ഇങ്ങനെ  ഒരു മകളില്ല   അവൾ   ചത്തു പോയി  എന്ന് ഞങ്ങൾ  കരുതികോളാം “

കുത്തു വാക്കുകളും     ബെൽറ്റിനടിയും     എല്ലാം   ചെവിയിലൂടെ   മുഴങ്ങി  കേട്ടു

അവർ  വന്ന്   ഒന്ന്  ചിരിച്ചു  ..   അവളും   തിരിച്ചു  ചിരിച്ചു  . ഇരു  കൂട്ടരും  ഒന്നും  മിണ്ടിയില്ല    ഒരു  ഫോട്ടോ  എടുത്ത്  അവർ  തിരിച്ചു  പോയി

“നീ എന്താ   അവരോട് ഒന്നും  മിണ്ടാതിരുന്നേ   “

“അവർ  എന്നോടും  ഒന്നും  മിണ്ടിയില്ല  ”  നിസാരമായി  കൊണ്ടവൾ  പറഞ്ഞു . അല്ലങ്കിൽ തന്നെ ചത്ത മക്കളല്ലേ

അപ്പോഴാണ്   പ്രതീക്ഷിക്കാതെ  അവൻ  കയറി  വന്നത്    ആദിത്യൻ        അവളുടെ  അഞ്ചു  കൊല്ലാതെ  പ്രണയം

“ആ   ആദി    എപ്പോ  വന്നു  “

അവൻ കയറി വന്നതും  അവൾ  ചോദിച്ചു

“ഇപ്പൊ   വന്നൊള്ളു   . any way   HAPPY  MARRIED  LIFE  “

അവന്റെ   കയ്യിലെ  വർണത്തിൽ    പൊതിഞ്ഞ   ആ ബോക്സ്‌   അവളുടെ കയ്യിൽ  കൊടുത്തു . പ്രവീണിന്  ഒരു  ഷേക്ക്‌   ഹാൻഡും  .

ആദി  കൂടുതൽ   സംസാരത്തിന്   നിക്കാതെ  വേഗം  ഫോട്ടോ  എടുത്തു  പുറത്തേക്ക്  ഇറങ്ങി

അവൻ  പിന്തിരിഞ്ഞു    വേഗം  നടന്നു   .   ഒന്നും  കൂടെ  തിരിഞ്ഞു  നോക്കി   പുഞ്ചിരിച്ചു  കൊണ്ട്  സംസാരിക്കുന്ന     പ്രവീണിനെയും   നക്ഷത്രയെയും     അവന്റെ  മനസിൽ  പതിപ്പിച്ചു   അവൻ തിരികെ നടന്നു  . അവന്റെ കണ്ണിൽ  നിന്ന്   ഒരു തുള്ളി  കണ്ണുനീർ   പുറത്ത്  ചാടി . പിന്നെ   വരാനിരുന്ന  കണ്ണു നീരിനെ   വാശിയോടെ അവൻ തുടച്   നീക്കി   ..

അവൻ  ആലോചിച്ചു    തന്റെ പ്രണയം   5  വർഷത്തെ  അല്ല  .   11   വർഷത്തെ   പ്രണയം

ഇത്രയും  വർഷം   അവളെ ആലോചിച്ച്   ജീവിച്ചു  . മറ്റൊരു   വിവാഹം  വേണ്ട   എന്ന്  തോന്നി      അവളെ മനസിലിട്ട്  ജീവിച്ചു  . വർഷങ്ങൾക്ക്  ശേഷം  അവളെ കണ്ടു  കോളേജിൽ  വെച്ച്  . അവളുടെ വിവാഹം  കഴിഞ്ഞില്ല  എന്നറിഞ്ഞു  ..   അപ്പൊ  ഒരു പ്രതീക്ഷ  ഉണ്ടായിരുന്നു    .  പക്ഷെ അവളോട്  ചോദിച്ചപ്പോ    വിവാഹം  ഉറപ്പിച്ചു  എന്ന്  പറഞ്ഞു  .  തികട്ടി  വന്ന   സങ്കടം   പിടിച്ച്  വെച്ച്    എന്നാ   എന്ന്  ചോദിച്ചപ്പോ      അവളുടെ  പുച്ഛത്തോടെ   ഉള്ള  മറുപടി  ”  ഡേറ്റ്     ഉറപ്പിച്ചാൽ  അറിയിക്കാം “

പിന്നെ    എന്ത്  കൊണ്ടോ  പിടിച്ച് നിന്നില്ല    പെട്ടന്ന്  തിരികെ  പൊന്നു   .   കാറിൽ  വന്ന്   പിടിച്ച്   വെച്ച  എല്ലാ കണ്ണീരും   ഒഴുക്കി   കളഞ്ഞു

അങ്ങനെ  അത്  കഴിഞ്ഞ്    . അവളുടെ കല്യാണം     കഴിഞു    .  എനിക്ക്  ഇനി   അവളെ  എത്തി   പിടിക്കാൻ    കഴിയില്ല    .  അത്രയും. അകന്ന്  പോയവൾ .   എന്നാലും  ഈ നെഞ്ചിൽ   അവൾ  മാത്രം  ഉണ്ടാകൂ  .

അതും  ആലോചിച്ച് കൊണ്ടവൻ    പോയി

??????????????

4 Comments

  1. ♥️♥️♥️♥️♥️♥️♥️

  2. Muvattupuzhakkaaran

    അകക്കണ്ണ് ബാക്കി എപ്പോഴാ ഇടുന്നത് bro

  3. Ya that’s true.nice one ??

Comments are closed.