?ഒരു ചെറ്യേ ബ്രേക്കപ്പ് കത?
Author : [??????? ????????]
ഡിയർ ഗയ്‌സ്…✨️ ആരും എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു… വീണ്ടുമൊരു തട്ടിക്കൂട്ട് ചെറുകഥയുമായി വന്നിരിക്കുകയാണ് ഞാൻ… ?
ഇപ്പോൾ നിങ്ങളിലാരെങ്കിലും വിചാരിക്കുന്നുണ്ടാവും, എന്റെ ബ്രേക്ക് തീരാറായില്ലേ…ഞാനെന്താ ആ ബാക്കിയുള്ള സീരീസ് എഴുതി പബ്ലിഷ് ചെയ്യാത്തതെന്തന്ന്…!’ എന്നൊക്കെ…?
സത്യത്തിൽ അത് എഴുതാതത് അല്ല… ഇപ്പോൾ Competitive എക്സാംസിന്റെ തിരക്കിലായത് കൊണ്ട് ഏകദേശം രണ്ട് മാസത്തോളമായി എഴുത്തുമായിട്ടും, വായനയുമായിട്ടുമുള്ള ടച്ച് വീട്ടിരിക്കുകയാണ്.
ഞാൻ May 17 വരെ മത്സര പരീക്ഷകളുടെ തിരക്കിലായിരിക്കും. അതിനു ശേഷം… Within ഒരു മാസത്തിനുള്ളിൽ, എഴുത്തിലുള്ള പഴയ Touch തിരികെ കൊണ്ടുവരുവാൻ എന്ന രീതിയിൽ ചെറിയൊരു സീരീസ് എഴുതിതുടങ്ങി വെച്ചിട്ടുണ്ട്. അത് പൂർത്തിയാക്കി പബ്ലിഷ് ചെയ്യുവാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
I hope you understand my words…?
സ്നേഹത്തോടെ…. ❤️✨️
ഞങ്ങൾ തമ്മിൽ ബ്രേക്കപ്പ് ചെയ്യാൻ തീരുമാനിച്ചതിനു തലേദിവസം പൂജ, ‘കുറച്ചുനേരം കടല്‍ക്കരയില്‍ പോയി ഇരിക്കാമെന്ന്’ എന്നോട് പറഞ്ഞു. അവളുടെ അഭ്യർത്ഥന പ്രകാരം, വളരെ കുറച്ച് ആളുകള്‍ മാത്രം നടന്നു പോകാറുള്ള നിരത്തിലൂടെ ഞാന്‍ വണ്ടി ഓടിച്ചു.
പൂജ ഒന്നും മിണ്ടാതെ എനിക്കു പിന്നില്‍ ഉപ്പുകാറ്റിന്‍റെ രുചി ചുണ്ടിനുമേല്‍ അറിഞ്ഞ് വെറുതെ ഇരിക്കുകയാണ്. ആറു വര്‍ഷത്തോളമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. കോളേജ് പഠനകാലത്ത് മൊട്ടിട്ട പ്രണയം.
ഒരു വര്‍ഷത്തോളം ഞങ്ങളൊന്നും സംസാരിക്കുമായിരുന്നില്ല. കണ്ണില്‍ പരസ്പരം നോക്കി വെറുതെ സമയം കളയും. ഒന്നും വാക്കായി പുറത്തേക്കു വരില്ല.
രണ്ടാമത്തെ വര്‍ഷം തൊണ്ടയിലെ വരള്‍ച്ചയെയും നെഞ്ചിലെ ഹൃദയപ്രകമ്പനത്തെയും അതിജീവിച്ച് ഒരു മഞ്ഞുകാലത്തിലേക്ക് വല്ലപ്പോഴും വിരുന്നു വരാറുള്ള പ്രാവുകളെപ്പോലെ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം ഞങ്ങള്‍ ഉരിയാടി.
മൂന്നാമത്തെ വര്‍ഷം ആദ്യമായി, അതെ…അന്ന് വരെയ്ക്കുമുള്ള എന്റെ ജീവിതത്തിൽ ഒരേയൊരു തവണ ഞാനവളെ ഉമ്മവെച്ചു.
ഞങ്ങൾക്കിപ്പോൾ കടല്‍ കാണാം… തിരകള്‍ പൊളിയുന്ന ശബ്‌ദം കേള്‍ക്കാം… കടൽമണലിന്റെ ഗന്ധം അനുഭവിച്ചറിയാം..
ഞങ്ങളുടെ ആദ്യത്തെ ചുംബനത്തെക്കുറിച്ച് പറയുമ്പോള്‍ ഈ കടലിനെയാണ് ഓര്‍മ്മവരിക. അന്ന് എന്‍റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ അമര്‍ന്നു പിന്‍വാങ്ങിയതും,
പൂജയുടെ കണ്ണില്‍ നിന്നുതിർന്നു വന്ന പ്രകാശത്തിന്‍റെ ഒരു തിര കുതിച്ചുവന്ന് എന്നെ വലിച്ച് നീലിമായർന്ന ആഴകടലിന്റെ അഗാധതയിലേക്ക് കൊണ്ടുപോയി.
ആ വര്‍ഷം ലോകത്ത് രണ്ടേരണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ — ഞാനും പൂജയും മാത്രം. മറ്റെല്ലാം തന്നെ ഓർത്തെടുക്കാനാവാത്ത വിധം വിസ്‌മൃതിയിലാണ്ടു കഴിഞ്ഞിരുന്നു.
മറ്റൊരാർത്ഥത്തിൽ പറഞ്ഞാൽ അന്ന് ആ ചുംബനത്തോടെയാണ്, അതുവരെ തമ്മിൽ കണ്ടാൽ മാത്രം സംസാരിച്ചിരുന്ന ഞങ്ങൾ പിനീടങ്ങോട്ട് കൂടുതലടുക്കുന്നത്.
തൊട്ടടുത്ത നാലാം വർഷം… അപ്പോൾ മുതലാണ് ഞങ്ങൾ യഥാർത്ഥത്തിൽ കാമിനികാമുകന്മാരെ പോലെയായി മാറിയത്.
പക്ഷേ, അതെല്ലാം കഴിഞ്ഞ് അഞ്ചാമത്തെ കൊല്ലമാണ് ഞങ്ങള്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ചത്. അത് വെറുമൊരു തുടക്കം മാത്രമായിരുന്നു…
പിന്നീടുള്ള ഓരോ സ്വകാര്യ കണ്ടുമുട്ടലുകളും, ആ വിലക്കപ്പെട്ട കനിയുടെ രുചി ഒരുമിച്ചു നുകരുവാനുള്ള സംഗമവേളകളാക്കി തീർക്കുവാൻ ഞങ്ങൾ ശ്രമിച്ചു. അതിൽ കുറെയൊക്കെ ലക്ഷ്യം കാണുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഞങ്ങളുടെ പ്രണയത്തിന്റെ ആറാം വാര്‍ഷികമാണ്. ഈ കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ ഇപ്പോഴത്തെ യുവജനതയ്ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ വളരെ പ്രധാനമായും വേണ്ടത്തൊകെയും… ജോലി, പണം, മെച്ചപ്പെട്ട സാമ്പത്തികനില എന്നിങ്ങനെയുള്ളവയെല്ലാം ഞങ്ങളിരുവരും നേടിക്കഴിഞ്ഞിരുന്നു.
കൊള്ളാം, ഒരു പ്രേത്യേക സ്റ്റോറി. ഒരു വ്യത്യസ്തമായ കാഴ്ചപ്പാട്. എല്ലായ്പോഴും ഇത് ശരിയാണോ എന്നറിയില്ല. എങ്കിലും കഥ എനിക്ക് ഇഷ്ടമായി.
താങ്ക്യൂ Bro… ??
Ippo mattu stories il onnum cimment cheyyan pattunnillallo? Moderation nu pokunnu. Entha issue enn ariyumo?
Adipoli
Ethilippo aara niraparaathi?
ഞാൻ ഇന്നേ വരെ വായിച്ചതിൽ വെച്ച് ഏറ്റവും അർത്ഥമുള്ള വാക്കുകൾ. ഈ 2 പേജുകളിൽ ഞാൻ ഒരു തുടക്കം കണ്ടു, ഒരു ജീവിതം കണ്ടു പിന്നെ ഒരു ഒടുക്കവും കണ്ടു. ഒന്നും പറയാനില്ല നന്നായിട്ടുണ്ട് ബ്രോ ?
താങ്ക്സ് ബ്രോ… ??
Enikkonnum manassilayilla, onnu explain cheydu tharumo?
രണ്ടു പേർ ആദ്യം ആയി കണ്ടുമുട്ടുന്നതും അവർ പണയത്തിൽ ആവുന്നതും. പിന്നെ
അവർ കൂടുതൽ അടുത്തറിയുകം ഇനി തങ്ങൾ കിടയിൽ ഒന്നും മനസ്സിലാക്കാൻ ഇല്ലന്ന് തിരിച്ചറിയുകയും ഇരുവർക്കും പരസ്പരം മടുത്തു തുടങ്ങുകയും ചെയ്തതിനാൽ അവർ പിരിയാൻ തീരുമാനിക്കുന്നു. ഇതാണ് story. ഇതിനിടക്ക് അവരുടെ ഭാവിജിവിതം എങ്ങനെ ആകും എന്നും എഴുതിയിട്ടുണ്ട്.
ഞാൻ എനിക്ക് വായിച്ചപ്പോൾ മനസ്സിലായതാണ് പറയുന്നത്. ബാക്കി ഉള്ളവർക്ക് അവരുടെ അഭിപ്രായം പറയാം ?
??
❤❤❤❤❤❤
??✨️