?The Hidden Face 10 ? [ പ്രണയരാജ] 452

ശുഭം

പലരുടെയും കമൻ്റ് ഞാൻ കണ്ടു. കഥയുടെ പകുതി അതാണ് സീസൺ വൺ, അതിൻ്റെ അവസാനം ഇങ്ങനെ വന്നാലെ സീസൺ 2 ഞാൻ കരുതിയ പോലെ എഴുതാനാവൂ… ഇത് കഥയുടെ ക്ലൈമാക്സ് ആയി നിങ്ങൾ കണ്ടതിൽ ഞാൻ കുറ്റം പറയുന്നില്ല. വൈകാതെ സീസൺ 2 വരും , ഒരു പെൻഡിംഗ് സ്റ്റോറി  തീർന്നാൽ ഉടനെ THF season 2 ഞാൻ എഴുതി തുടങ്ങും.

അപ്പോ തുടരാം അല്ലെ.

മാസങ്ങൾക്കു ശേഷം ഡൽഹി

അരവിന്ദൻ തൻ്റെ ഓഫീസിലേക്ക് തിരിച്ചു കയറി. അവൻ നേരെ ചെന്നത് ചീഫിൻ്റെ മുറിയിലേക്കാണ്.

മേ ഐ കമിൻ സർ,

യസ് കമിൻ,

ആ അരവിന്ദ്, താനെന്താടോ ഇത്രയും നാൾ ലീവെടുത്തത്. ഹണിമൂണിലായിരുന്നോ…

അല്ല, സർ, ഒരു പെർസണൽ ജോലിയുണ്ടായിരുന്നു.

ഉം ഏതു സമയവും ജോലി ജോലി, കുടുംബം കൂടെ നോക്കണം അരവിന്ദാ…..

കുടുംബം, ഉം ഞാൻ നോക്കിക്കൊള്ളാം

എന്നാ പുതിയ വർക്ക് തരട്ടെ ഞാൻ,

സർ ഞാൻ വന്നത് സാറിനോട് കുറച്ചു സംസാരിക്കാനുണ്ട് എനിക്ക്.

എന്താ അരവിന്ദാ….

എനിയെങ്കിലും ഈ അഭിനയം നിർത്തിക്കൂടെ സർ,

അരവിന്ദാ…..

ചൂടാവണ്ട സർ, അഞ്ജലി മരിച്ചെന്നു പറഞ്ഞത് സർ ആണ് .

അരവിന്ദാ അത് ഞാൻ നിന്നെ, ശാന്തനാക്കാൻ,

അപ്പോ എൻ്റെ അമ്മയോട് ഭ്രാന്തഭിനയിക്കാൻ പറഞ്ഞതോ…..

നീയെടുത്തു ചാടാതിരിക്കാൻ എനിക്കതു ചെയ്യേണ്ടി വന്നു അരവിന്ദാ….

അപ്പോ മാഡ് ഖാൻ മരിച്ചെന്നു പറഞ്ഞതോ…

അല്ലെ നീ… അടങ്ങിയിരിക്കോ….

ശരി, അതെല്ലാം എനിക്കു വേണ്ടി സമ്മതിച്ചു, അപ്പോ അർച്ചനയെ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതെന്തിനാ….

അരവിന്ദാ… അത് ഞാൻ , വാക്കു കൊടുത്തിരുന്നു അഞ്ജലിയ്ക്ക്.

ഞാൻ മുഖാന്തരം മാത്രം അവളുമായി ബന്ധം, എൻ്റെ നൻമ മാത്രം ചിന്തിച്ച സർ, എൻ്റെ വിവാഹം കഴിഞ്ഞെന്നറിഞ്ഞിട്ടും അവളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ ഭിക്ഷണി മുഴക്കി. അതിനു ഈ കാരണങ്ങൾ പോരല്ലോ സർ,

അരവിന്ദാ….

ഉടനെ ദേഷ്യത്തോടെ ചീഫിനു നേരെ , കുറച്ചു പേപ്പറുകൾ അവൻ വലിച്ചെറിഞ്ഞു. ആ പേപ്പറുകൾ കണ്ടതും ,ചീഫ് ഒന്നു ഞെട്ടി,

അരവിന്ദാ ഇത്,

അതെ എന്നെ ഒറ്റിയതിനും, അവനെ രക്ഷിച്ചതിനും നിങ്ങൾക്കു കിട്ടിയ നൂറു കോടിയുടെ ഹവാല ഇടപാടിൻ്റെ തെളിവുകൾ.

അരവിന്ദാ…. ഞാൻ,

ഒന്നും പറയണ്ട സർ,

ബോയിസ്……

അരവിന്ദൻ വിളിച്ചതും, കുറച്ചു പേർ ക്യാബിനിലേക്കു കയറി. അരവിന്ദൻ അയാൾക്കു നേരെ ഒരു കവർ നീട്ടി, അയാൾ അതു നോക്കിയതും ഞെട്ടി,

അരവിന്ദാ….

അതെ സർ ഉള്ള അറസ്റ്റ് വാറൻഡ് ആണ്.

എടാ… നീ… എന്നോട് ,

സത്യം ഒരിക്കലും മൂടിക്കെട്ടാനാവില്ല സർ, നമ്മുടെ കൂടിക്കാഴ്ച്ച ഇങ്ങനെ ആവണം എന്നു ഞാൻ ഉറപ്പിച്ചതാണ്. അതാ ഞാൻ എൻ്റെ അന്വേഷണം പൂർത്തിയാവുന്ന വരെ കാത്തിരുന്നത്.

അരവിന്ദാ… എനിക്കു നിന്നോട് സംസാരിക്കണം.

എനിയെന്തു സംസാരിക്കാൻ, സർ വരണം

പ്ലീസ് അരവിന്ദാ… കുറച്ചു സമയം എനിക്കു തരണം, കുറച്ചു കാര്യങ്ങൾ പറയാനുണ്ട്, നിന്നോടു മാത്രമേ… എനിക്കതു പറയാനാവൂ… നീയതറിയണം.

അരവിന്ദൻ കുറച്ചു നേരം ആലോചിച്ച ശേഷം അവരോട് പുറത്തിറങ്ങി വെയ്റ്റ് ചെയ്യാൻ പറഞ്ഞു.  ആ ക്യാബിനിൽ ചീഫും അരവിന്ദനും ഒറ്റയ്ക്കായി.

ഈ പണം എനിക്കു വേണം എന്നു തോന്നുന്നുണ്ടോ അരവിന്ദാ…

ആർക്കറിയാം

വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവനാ ഞാൻ,

അതു കൊണ്ടാണല്ലോ ഈ പണം, ഞാൻ പറയുന്നില്ല.

വാങ്ങി എന്നത് ശരിയാ… എനിക്കു വേണ്ടിയല്ല, നിനക്കും അഞ്ജലിക്കും വേണ്ടി…

സാറെ… വെറുതെ എന്നെ ഇതിലേക്ക് വലിച്ചിടരുത്.

ഞാൻ പറഞ്ഞത് സത്യമാണരവിന്ദ്.. അന്ന് ബ്ലാസ്റ്റിൽ മരണത്തോട് മല്ലിട്ട് അഞ്ജലി കിടക്കുമ്പോഴാ… ഞാനാ സത്യം അറിഞ്ഞത്, അവളെൻ്റെ മകളാണെന്ന സത്യം.

ഒരു ഞെട്ടലോടെയാണ് അരവിന്ദൻ അതു കേട്ടത്.

നിങ്ങളൊക്കെ ഞാൻ വിവാഹം കഴിക്കാത്തതിനെ കുറിച്ചു ചോദിച്ചപ്പോ ഞാൻ പറഞ്ഞിരുന്നില്ലെ ആ പ്രണയ കഥ, അതെ, എനിക്കും അഭിരാമിക്കും  പിറന്നവളാ അഞ്ജലി.

ചീഫ്.

പ്രതാപിയായ എൻ്റെ അച്ഛൻ ബുദ്ധിപൂർവ്വം എന്നെ മാറ്റി നിർത്തി അവളെ നാടു കടത്തിയപ്പോ വിജയിച്ചു എന്നു കരുതി അദ്ദേഹം, കുറേ ഞാൻ അന്വേഷിച്ചു കണ്ടെത്താനായില്ല. അച്ഛനോടുള്ള പകരം വീടലായിരുന്നു ഈ ഏകാന്ത ജീവിതം.

പക്ഷെ അന്നവളെ നാടു കടത്തുമ്പോ ആർക്കും അറിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. ഞങ്ങൾക്കു മാത്രം അറിയുന്ന രഹസ്യം അവൾ ഗർഭിണിയാണെന്നത്, അതു കൊണ്ടാണ് തിടുക്കം കാട്ടേണ്ടി വന്നതും എല്ലാം കൈവിട്ടു പോയതും.

അന്ന് ഹോസ്പിറ്റലിൽ അവളുടെ പെഴ്സിൽ അഭിയുടെ ഫോട്ടോ കണ്ടതും ഞാൻ ഞെട്ടി, എന്നിലെ സംശയമാവാം, മരണത്തോട് മല്ലിട്ടവൾ കിടക്കുമ്പോഴും DNA ടെസ്റ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.

അവൾ എൻ്റെ മകളാണെന്നറിഞ്ഞതു മുതൽ എന്നിലെ പിതാവുണർന്നു.ഒപ്പം നീയെന്ന ഭയവും.

ഞാനെന്ന ഭയമോ…

അതെ, അഞ്ജലി നിന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നെനിക്കറിയാം , നിന്നെ എനിക്കറിയാം നീ എന്തു ചെയ്യും എന്ന ഭയം. നിനക്കു വല്ലതും സംഭവിച്ചാൽ എൻ്റെ മകളുടെ കാര്യം എന്താവുമെന്ന ഭയം.

അതാ ഞാൻ നിൻ്റെ അമ്മയെ ഭ്രാന്തിയായി അഭിനയിക്കാൻ വിവശയാക്കിയത്.

മാഡ് ഖാനു മുന്നിൽ നി മരിച്ചതായി വരുത്തി തീർത്തു . പക്ഷെ പ്രശ്നം അതു കൊണ്ടും തിരില്ല അവൻ ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ നീ… ഇറങ്ങും അതെനിക്കുറപ്പാ…

അതിന്

മാഡ് ഖാനുമായി ഒരു സന്ധി സംഭാഷണം നടത്തി. അഞ്ജലിയുടെ പേരിൽ, അവളുടെ ജീവന് ആപത്ത് വരാതിരിക്കാൻ ഞാൻ ഓഫർ ചെയ്തതാണ് മാഡ് ഖാൻ്റെ മരണം.

പക്ഷെ അവൻ അതിനു പണം ഓഫർ ചെയ്തു. അഞ്ജലിയെ തൊടില്ല എന്ന വാക്കും. ആവിശ്യം എൻ്റെ അല്ലെ സമ്മതിച്ചു.

പറയാൻ എത്ര എളുപ്പം അല്ലെ സർ,

ഞാനാ അവളെ നിനക്കരികിലേക്കഴച്ചത്, അവളുടെ അമ്മയുടെ പേരിൽ തന്നെ  , അതും എൻ്റെ നിർബദ്ധമായിരുന്നു.പക്ഷെ,

അർച്ചന അവൾ കണക്കു കൂട്ടലുകൾ തെറ്റിച്ചു അല്ലെ,

അതെ, ഒരിക്കലും അങ്ങനെ ഒരടി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

സ്വന്തം മകളുടെ ജീവിതം ഓർത്ത് വ്യാകുലപ്പെടുന്ന ഒരു പിതാവിൻ്റെ പിഴവ് അതാ അന്നു ഞാൻ അർച്ചനയെ വിളിച്ചത്.

സർ, ഇതൊന്നും ഒരു ന്യായീകരണമായെടുക്കാനാവോ… സർ ചെയ്തത്,

തെറ്റാണ് , അതിനു ശിക്ഷ ഞാൻ തന്നെ അനുഭവിക്കണം, അനുഭവിക്കും. നിൻ്റെ മുന്നിൽ ഒരു കുറ്റസമ്മതം ആവിശ്യമായിരുന്നു അരവിന്ദാ… അതാ ഞാൻ,

എനി ഒരു ചോദ്യം കൂടി,

എന്താ.. അരവിന്ദ്,

ആ വരുന്നവൻ ആരാ…

ആരു വരുന്ന കാര്യാ നീ ഈ പറയുന്നത്.

സർ അറിയില്ല അല്ലെ ,

സത്യമായിട്ടും.

മാഡ് ഖാൻ മരിക്കുന്നതിനു മുന്നെ ഉറച്ച വിശ്വാസത്തോടെ പറഞ്ഞിരുന്നു. അവൻ വരുമെന്ന്, എന്നെ വേരോടെ പറിച്ചെറിയാൻ ,

അരവിന്ദാ നീ സൂക്ഷിക്കണം.

അതു ഞാൻ നോക്കിക്കോളാം സർ, അപ്പോ നമുക്കു പോവാം.

നിർവികാരനായി നോക്കി നിൽക്കാനെ അവനായൊള്ളൂ…..

[ Interval…..]

Updated: May 2, 2021 — 8:21 pm

40 Comments

  1. Ivan ith complete aako???

  2. Superb Bro ???
    ?

  3. Kidu സ്റ്റോറി ഓരോ ഭാഗം ??? ആദ്യം വായിച്ചപ്പോൾ വിഷമം aayi എല്ലാരേം തല്ലു വാങ്ങി പാവം എന്നാലും അവൻ ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഒരുത്തൻ ഉണ്ട് എന്നു അറിയാമായിരുന്നു ലക്ഷ്മി അമ്മ പറഞ്ഞത് പോലെ mk സ്റ്റോറി ഉള്ളത് പോലെ 2ഭാര്യ മാർ s2 കാത്തിരിക്കുന്നു പിന്നേ കുറെ അക്ഷര തെറ്റുകൾ ഉണ്ട് അതു മാത്രം ആയിരുന്നു ഇടക് വായനയിൽ ബുദ്ധിമുട്ടിയത് ആദ്യം അഞ്ജലി ips എന്നു പറഞ്ഞു തുടങ്ങി പിന്നെ അർച്ചന ips aayi AR എന്നുള്ളത് AK aayi എന്തായാലും അവന്റെ എൻട്രി സീൻ ??? ആയിരുന്നു s2 എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു

  4. കാമുകൻ

    Nice കഥ മുത്തെ…… ❣️
    ഇപ്പോഴാ ഈ കഥ ശ്രെദ്ധിച്ചത്…. അടിപൊളി….
    വായിക്കാൻ വഴികിയതിൽ കേതിക്കുന്നു… ?
    ഒരുപാട് ഇഷ്ടമായി…. ?…
    S2ൻ വേണ്ടി കാത്തിരിക്കുന്നു….

    പിന്നെ universe ഞാൻ വായിച്ചു….
    എനിക്ക് ഇഷ്ടപ്പെട്ടു…. ❣️

    കാമുകൻ ❣️

  5. രണ്ടാം ഭാഗത്തിന്റെ തുടക്കം തന്നെ ഒരു ചോദ്യമാണല്ലോ…?

    ചീഫിന് MAD KHAN ആയിട്ട് ബന്ധം ഉണ്ടായിരുന്നേൽ അരവിന്ദൻ ജീവനോടെ ഇരിക്കുന്നത് MAD KHAN അറിയേണ്ടതല്ലേ…

    എന്തോ ഇതങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ?

  6. പാവം പൂജാരി

    ഉഗ്രൻ. വളരെ നന്നായിരുന്നു. സത്യത്തിൽ ഒരു ക്ലൈമാക്സ് പോലെ ഫീൽ ചെയ്തു. എന്നാൽ ഇതു മിനി ക്ലൈമാക്സ് മാത്രമാണെന്നും ഇതിലും വലിയ വെടിക്കെട്ട് ഇനിയും വരാനുണ്ടെന്നും അറിഞ്ഞതിൽ സന്തോഷം.

  7. Waiting for next part

Comments are closed.