?The Hidden Face 10 ? [ പ്രണയരാജ] 452

പിറ്റേന്നു പുലരി, സംഭവബഹുലമായ ഒരു ദിനം ആയിരുന്നെന്നറിയാതെ അരവിന്ദൻ ഉണർന്നു. മനസിൽ ഒരു ലക്ഷ്യം മാത്രം, കഥകളിൽ മാത്രം കേട്ട ആ നികൃഷ്o ജൻമത്തെ ഒന്നു കാരണം. രണ്ടമ്മമാരുടെ ജീവിതത്തിന് പകരം വീടണം. എല്ലാം നേടിയെടുത്ത് അഹന്തയുടെ കൊടുമുടിയിൽ നിന്നും അയാളെ വലിച്ചു താഴെയിടണം. ആ പതനം നോക്കി മനസറിഞ്ഞു ചിരിക്കണം.

ലക്ഷ്യം വലുതായതിനാലാവാം അവൻ വേഗം അർച്ചനയെ കുത്തി പൊക്കി. പിന്നെ അമ്മമാരെ വിളിക്കാൻ അവളെ പറഞ്ഞഴച്ചു. അവൻ വേഗം തന്നെ ഫ്രഷ് ആയി വന്നു. അവർക്കായി അവൻ കാത്തിരിക്കുന്ന ഓരോ നിമിഷവും അവന് വിരസമായി തോന്നി.

എന്തു ചെയ്യാം, ഒരുങ്ങുക എന്നത് സ്ത്രീ സഹജമായ സ്വഭാവമാണ്, അതു മിത്രത്തെ കാണാനായാലും ശത്രുവിനെ കാണാനായാലും പെണ്ണ് ഒരുങ്ങി കെട്ടിയേ ഇറങ്ങു. ആ പ്രപഞ്ച സത്യത്തിനു മുന്നിൽ നിർവികാരനായി കാത്തിരിക്കാൻ മാത്രമാണ് അവനു സാധിച്ചത്.

ഒടുക്കം ഏഴു മണിയോടെ അവരുടെ ചമയൽ കഴിഞ്ഞു. സ്വന്തം അമ്മയെ അർച്ചനയൊരുക്കിയത് കണ്ടതും അവൻ്റെ കണ്ണു നിറഞ്ഞു പോയി. കാലങ്ങൾക്കു ശേഷം അവൻ്റെ ആ പഴയ അമ്മയെ കണ്ട പ്രതീതി.അവൻ്റെ മുഖത്തെ സന്തോഷം കണ്ടതും പുഞ്ചിരിയോടെ അർച്ചന പറഞ്ഞു.

പോവണ്ടെ നമുക്ക്,

ഒരു പുഞ്ചിരി പകർന്നു കൊണ്ട് അരവിന്ദൻ തൻ്റെ അമ്മയെ എടുത്തു . കാറിൽ കയറി അവരുടെ യാത്ര ആരംഭിച്ചു. കലപില സംസാരവും സന്തോഷവും നിറഞ്ഞാടിയ, ഒരു ഉല്ലാസയാത്ര പോലെ, അവർ പ്രതികാരത്തിൻ്റെ രണഭൂമിയിലേക്കു യാത്രയായി.

സമയം 3 മണിയോടടുത്തു. പതിയെ പതിയെ കാറിൽ മൗനം തളം കെട്ടിയതും അരവിന്ദൻ മിററിലൂടെ നോക്കി. രണ്ടമ്മമാരും പുറം കാഴ്ച്ചകളിൽ മുഴുകി. അവരുടെ പഴയ ഓർമ്മകളിൽ മുഴുകി. അതെ അവരുടെ മണ്ണിലെത്തിയിരിക്കുന്നു. എനി പിന്നിടുന്ന ഓരോ ദൂരവും അവരോടു കഥ പറയും. സന്തോഷത്തിൻ്റെയും ദുഖത്തിൻ്റെയും , യാതനയുടെയും കഥ .

കുറച്ചു ദൂരം പിന്നിട്ടതും വലിയ ഒരു തറവാടിനു മുന്നിലെത്തി. അരവിന്ദൻകാർ നിർത്തി, അകത്തു പോയി അന്വേഷിച്ചു വന്നു. അവൻ്റെ മുഖം നിരാശ നിറഞ്ഞതായിരുന്നു.

എന്താ മോനെ ഏട്ടൻ വല്ലതും പറഞ്ഞോ…

അത് അമ്മേ….

എന്താടാ….

തറവാട് ഇപ്പോ നമ്മുടെ അല്ല, അതൊക്കെ വിറ്റു.

വിക്കുകയോ….

അതെ,

മോനെ,

ലക്ഷ്മിയമ്മയായിരുന്നു വിളിച്ചത്.

എന്താ അമ്മേ….

നീ ചന്ദ്രോത്തെക്ക് വിട്, നിൻ്റെ അച്ഛൻ്റെ തറവാട്ടിലേക്ക്.

അങ്ങനെ ലക്ഷ്മിയമ്മ പറഞ്ഞതനുസരിച്ച്, ഞാൻ വണ്ടിയെടുത്തു. ഒടുക്കം ഒരു തറവാടിനു മുന്നിൽ നിന്നു. കാറിൽ നിന്നും ലക്ഷ്മിയമ്മയിറങ്ങി. ആ സമയം പ്രായമായ ഒരു സ്ത്രീ ഉമ്മറത്തേക്കു വന്നു. അവരോട് ലക്ഷ്മിയമ്മയാണ് സംസാരിച്ചത്. പിന്നെ ലക്ഷ്മിയമ്മ എന്നെ ചൂണ്ടി കാട്ടുന്നതും കണ്ടു. അടുത്ത ക്ഷണം തപ്പി തടഞ്ഞു കൊണ്ട്, ആ മുത്തശ്ശി എനിക്കരികിലേക്കു പാഞ്ഞു വന്നു.

വീഴാനായി പോയ അവരെ ഞാൻ താങ്ങി പിടിച്ചു.  ആ തണുത്ത കൈകൾ എൻ്റെ മുഖത്തു പതിഞ്ഞു. സ്നേഹത്തിൻ്റെ നനുത്ത ആ സ്പർഷം ഉള്ളിൽ കുളിർമഴ പകർന്ന ആ നിമിഷം കാറിൻ്റെ പിന്നിൽ നിന്നും ഒരു വിളി വന്നു.

അമ്മേ…..

അമ്മയുടെ വിളി കേട്ടതും മുത്തശ്ശി അമ്മയ്ക്കരികിലേക്കു പോയി. അമ്മയെ കണ്ടതും ആ കുഴിഞ്ഞ മിഴികൾ കൂടുതൽ ശക്തമായി കണ്ണുനീർ പൊഴിച്ചു.  അതിനു ശേഷം ഞാൻ അമ്മയെ എടുത്ത് ഇറയത്തേക്കു കയറി കസേരയിൽ ഇരുന്നു.

പിന്നെ കണ്ണീരും പരിഭവം പറച്ചിലുമായി സമയം പോയി. മുത്തശിയിൽ നിന്നാണ് മാമനെ കുറിച്ചുള്ള കാര്യങ്ങൾ അറിഞ്ഞത്. പിന്നീട് വരാം എന്ന് വാക്കും കൊടുത്ത് അവിടെ നിന്നും ഇറങ്ങി. അമ്മയുടെ നിർബദ്ധപ്രകാരം മാമനെ കണ്ട ശേഷം രാത്രി അവിടെ നിൽക്കാം എന്നു സമ്മതിച്ചു.

കാര്യസ്ഥൻ കുറുപ്പിൻ്റെ വീട്ടിൽ ഞങ്ങൾ ചെന്നു. അവിടെ ഞങ്ങളെ കണ്ടതും കുറുപ്പിൻ്റെ മുഖം തെളിഞ്ഞു. അമ്മയെയും ലക്ഷ്മിയമ്മയെയും കുറുപ്പേട്ടൻ തിരിച്ചറിഞ്ഞു.

മോളെ,

ഏട്ടനെവിടേ….

ആ മുറിയിലുണ്ട്….

ഞങ്ങൾ ആ മുറി ലക്ഷ്യമാക്കി നടന്നു. ആ മുറിയിൽ ഞാൻ കണ്ടു ആ മനുഷ്യനെ, ജരാനരകൾ ബാധിച്ച് തളർവാതം വന്ന് കിടപ്പിലായ ആ മനുഷ്യനെ, ഞങ്ങൾക്കു പിറകെ വന്ന കുറുപ്പ് പതിയെ പറഞ്ഞു.

തമ്പ്രാൻ്റെ കൂടെ ദൈവം ഉണ്ട്, അല്ലെ ഇവരൊക്കെ വരോ….

ആ ശബ്ദം കേട്ടാണ് മാമൻ കണ്ണു തുറന്നത്. അമ്മയെയും ലക്ഷ്മിയമ്മയെയും കണ്ടതും ആ മിഴികൾ നിറഞ്ഞൊഴുകി ഒരു തരത്തിൽ ഒരു മാപ്പപേക്ഷ പോലെ. പക്ഷെ കുറുപ്പിന് മറുപടി നൽകിയത് ലക്ഷ്മിയമ്മയാണ്.

അതെ കുറുപ്പേ… ദൈവം ഉണ്ട്, പക്ഷെ ഇയാളുടെ ഒപ്പമല്ല ഞങ്ങളുടെ ഒപ്പം, അതല്ലെ ഇങ്ങനൊരു കാഴ്ച്ച കാണേണ്ടി വന്നത്.

താമ്പ്രാട്ടി….

വന്നത് ഇയാളെ ഒരു കാര്യം കാണിക്കാനാ… അതിനാ ഞാൻ വന്നത്.

അതും പറഞ്ഞു കൊണ്ട് അർച്ചനയെ അയാൾക്കു മുന്നിലേക്ക് ലക്ഷ്മിയമ്മ നിർത്തി.

ദേ… കണ്ടോ നമുക്ക് പിറന്നതാ… ഇവള് , പേര് അർച്ചന,

അതു പറഞ്ഞതും അയാളൊന്നു ഞെട്ടി,

ഞെട്ടണ്ട, നിങ്ങൾ ഇടാൻ ആഗ്രഹിച്ച പേര് തന്നെ, പക്ഷെ നിങ്ങളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടൊന്നും ഇട്ടതല്ല.

ഇവൾ ഇപ്പോ പോലീസ് കമ്മീഷ്ണറാ…

അയാൾ അർച്ചനയുടെ മുഖത്തേക്കു നോക്കിയപ്പോ അവൾ മുഖം തിരിച്ചു കളഞ്ഞു.

അവൾ ഏറെ വെറുക്കുന്ന ഒരാൾ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അതു നിങ്ങളാ….

ലക്ഷ്മിയമ്മയുടെ ഓരോ വാക്കുകളും മൂർച്ചയേറിയതായിരുന്നു.

അത് അരവിന്ദൻ എൻ്റെ മക്കളുടെ ഭർത്താവ്, കൂടാതെ നിങ്ങളുടെ പെങ്ങളുടെ മോൻ,

ആ മനുഷ്യൻ എന്നെയും നോക്കി, ഞാനും. ഒരു നിർവികാരത മാത്രം.

ഏട്ടാ…..

എൻ്റെ അമ്മയുടെ ആ വിളിയിൽ ഒരു സ്നേഹം ഉണ്ടായിരുന്നു.

കണ്ടോ…. ഒന്നു നടക്കാനാവാത്ത അവസ്ഥയിലും എനിക്കു കൈ താങ്ങായി ഇവനുണ്ട്, എൻ്റെ മകൻ,

എല്ലാം വെട്ടിപ്പിടിക്കാനായി അലഞ്ഞിട്ടും ഒന്നുമില്ലാതായില്ലെ ഏട്ടന്,

പറ്റിപ്പോയി മോളെ,

അരവിന്ദാ.. വാ പോവാം, ശവത്തിനോടെന്തു പ്രതികാരം ചെയ്യാനാ….

ലക്ഷ്മി,

വിളിക്കരുതെന്നെ അങ്ങനെ, നിങ്ങൾ താലി കെട്ടിയവളല്ല, ഞാൻ എനി കെട്ടിയിരുന്നെങ്കിലും ഞാൻ ഇതു തന്നെ പറയും.

താലി കെട്ടി എന്ന ഒറ്റ പേരിൽ ചെയ്ത തെറ്റുകൾ പൊറുക്കാൻ എനിക്കാവില്ല.

കർമ്മഫലമാ…. അനുഭവിക്ക്.

ലച്ചൂ….

ആതു ഇതിൽ നി ഇടപ്പെടരുത്, നമ്മൾ ഇപ്പോ ഇറങ്ങും ഇവിടെ നിന്നു.

നി പറഞ്ഞതാ ശരി, കർമ്മഫലം, ഞാൻ അനുഭവിച്ചോളാം മരിക്കണേനു മുന്നെ കാണാനാവും എന്നു കരുതിയതല്ല കണ്ടു സന്തോഷായി, മാപ്പ്, എല്ലാത്തിനും മാപ്പ്.

ലക്ഷ്മിയമ്മ എൻ്റെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നെങ്കിലും വികാരങ്ങൾക്കു മുന്നിൽ പോലും തളരാത്ത ഒരു സ്ത്രീയെ ഞാനാദ്യമായി നേരിൽ കണ്ടു.

അമ്മയുടെ ആവശ്യപ്രകാരം  ഞങ്ങൾ രാത്രി ചന്ദ്രോത്ത് മനയിൽ കഴിച്ചു കൂട്ടി. അനാഥനായി കഴിഞ്ഞവൻ്റെ ഒത്തിരി ബന്ധങ്ങൾ അവിടെ നിന്നും കണ്ടെടുത്തു. കിടക്കാനായി പോകുമ്പോ അമ്മ പറഞ്ഞ വാക്കായിരുന്നു. മനസിൽ , ആ തറവാട് തിരിച്ചു പിടിക്കണം എന്നതു മാത്രം.

കുറച്ചു ദിവസങ്ങൾക്കു ശേഷം സ്വസ്ഥമായൊന്നുറങ്ങി. മനസ് ശാന്തമാണ്. ഒന്നിനെ കുറിച്ചും ഇപ്പോ ചിന്തകൾ ഇല്ല. ശാന്തമായ മനസോടെ പുതിയ പുലരിയെ വരവേറ്റത്. ചന്ദ്രോത്ത് മനയിൽ നിന്നും മടങ്ങുമ്പോ… പിന്നെ വരാം എന്നൊരു വാക്കു കൂടെ നൽകി. തകർന്നടിഞ്ഞ ആ കാലഘട്ടത്തിനു ശേഷം ആദ്യമായി നിറമിഴികളോടെ യാത്രയാക്കാൻ കുറച്ചു ബന്ധുക്കൾ സ്വന്തമായി.

സന്തോഷത്തോടെയായിരുന്നു തിരിച്ചുള്ള യാത്ര.

ഏട്ടാ നിർത്ത്,

എന്താടി,

ദാ… അവിടെ തൊഴുതിട്ടു പോവാം.

അർച്ചനയുടെ നിർബദ്ധപ്രകാരം നാലുപേരും അമ്പലത്തിലേക്കു പോയി, തൊഴുത ശേഷം അമ്പല മണ്ഡപത്തിനരികിലേക്ക് അർച്ചന ഞങ്ങളെ കൊണ്ടു പോയത്.

അമ്മേ..’

എന്താ മോളെ,

എൻ്റെയും ഏട്ടൻ്റെയും കല്യാണം അമ്മ ആഗ്രഹിച്ചതു തന്നെ ഈ പ്രതികാരത്തിനല്ലെ,

അത് മോളെ,

അമ്മയുടെ പ്രതികാരം തീർന്നോ…

തീർന്നു മോളെ,

അമ്മയുടെ ആഗ്രഹം ഞങ്ങൾ സാധിച്ചു തന്നു. എനി എൻ്റെ ആഗ്രഹത്തിന് അമ്മ എതിരു പറയരുത്.

എന്താഗ്രഹം.

ഇന്ന് ഏട്ടൻ്റെ വിവാഹമാണ്.

അർച്ചനാ….

മോളെ,

മോളെ,

എന്താ ആരതി അമ്മേ…. എനിക്കമ്മയോടെ പറയാനൊള്ളൂ…

എന്താ മോളെ ഇതൊക്കെ,

അമ്മയ്ക്കുള്ള ഉത്തരം ഞാൻ തരാം….

അഭി….

അർച്ചന വിളിച്ചതും അഭി, അവിടേക്കു വന്നു. അഭിയെ കണ്ടതും ആരതി ഞെട്ടി,

അഞ്ജലി,

അതെ അമ്മേ  അഞ്ജലി തന്നെ,

അപ്പോ അവൾ,

മരിച്ചിട്ടില്ല…

എന്താ മോളെ ഇതൊക്കെ,

ഏട്ടൻ സ്നേഹിച്ച കുട്ടിയാ ഇത്.

മോളെ,

മതി, അർച്ചന, എന്താ നിൻ്റെ ഉദ്ദേശം

ഉദ്ദേശം, സിംപിൾ ചേട്ടൻ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തുന്നു.

പറ്റില്ല, അതു പാടില്ല.

ഞാനാണ് പ്രശ്നമെങ്കിൽ വഴി മാറി തരാൻ ഞാൻ ഒരുക്കമാണ്.

അർച്ചനാ വേണ്ട, ഞാൻ കാരണം ഒന്നും വേണ്ട, അരവിന്ദേട്ടന് എന്നെ വേണ്ട എങ്കിൽ,

അഞ്ജലി നീയൊന്ന് മിണ്ടാതിരുന്നേ…

ദേ…. മനുഷ്യാ… നിങ്ങക്ക് ഇവളെ മറക്കാനാവോ….

അരവിന്ദൻ മറുപടി പറയാതെ തലക്കുനിച്ചു നിന്നു.

പിന്നെ എന്താ പ്രശ്നം.

നിന്നെ എനിക്കു ഉപേക്ഷിക്കാനാവില്ല.

എന്നെ ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞോ…

പിന്നെ,

നമ്മുടെ കൂടെ ഇവളെയും കൂട്ടുന്നു.

അർച്ചനാ….

അതെ ഏട്ടാ… ഞങ്ങൾ അന്ന് സംസാരിച്ചതാ… ഒന്നു ഞാൻ പറയാം , ഏട്ടനില്ലാതെ അവൾക്ക് ജീവിക്കാനാവില്ല, എനിക്കും. എന്നാ നമുക്ക് ഒന്നിച്ചു ജീവിച്ചു കൂടെ,

നീ പറഞ്ഞു വരുന്നത് രണ്ടു ഭാര്യമാരോ…. അയ്യേ….

എന്ത് അയ്യേ…. ദൈവങ്ങൾക്കു പോലും ഉണ്ട് രണ്ട് ഭാര്യമാർ പിന്നെയാണോ….

സമൂഹം എന്തു പറയും എന്നു ചിന്തിച്ചിട്ടുണ്ടോ നീ….

ഈ പറയുന്ന സമൂഹമാണോ നിങ്ങളുടെ കൂടെ കിടക്കുന്നത്. ഞാനല്ലെ, ഇതു വരെ, എൻ്റെ സമ്മതത്തോടെ എനി ഇവളും കാണും.

മോനെ…..

ആരതിയുടെ ശബ്ദം ഉയർന്നു.

എന്താ അമ്മേ… നിൻ്റെ ഭാഗ്യാടാ…ഇവളെ കിട്ടിയത്,  നീ അവളു പറയുന്നത് കേൾക്ക്..

അമ്മേ….

ആതൂ…..

അമ്മേ…ഞാൻ മുന്നേ പറഞ്ഞു എതിരു പറയരുതെന്ന് .

എന്നാലും മോളെ നീ ഈ പറയുന്നത്,

അമ്മേ…ഞാൻ തീരുമാനിച്ചുറപ്പിച്ചു. അരവിന്ദേട്ടൻ ഈ കല്യാണത്തിന് ഒരുക്കമല്ല എങ്കിൽ ഞാനും ഏട്ടനും പിരിയും അമ്മ എന്നെ വളർത്തിയ പോലെ ഞാൻ എൻ്റെ കുഞ്ഞിനെ,

നിർത്തെടി അതിനാണോ ഞാൻ,

എനിക്കാവില്ല അമ്മേ… കുറ്റബോധം പേറി ജീവിക്കാൻ , അഞ്ജലിയുടെ ജീവിതം തകർത്തിട്ട്,

അർച്ചന അങ്ങനെ ഒന്നും ഇല്ല.

അഞ്ജലി ഏട്ടൻ സ്വന്തമാവില്ല എന്നുറപ്പായ നി ജീവനോടെ ഉണ്ടാകുമോ…

അത് ഞാൻ…

മേനെ,

ലക്ഷ്മിയമ്മയുടെ വിളിയായിരുന്നത്.

അമ്മേ….

ഇവൾ പറഞ്ഞതാ ശരി,

അമ്മേ….

അതെ മോനായിട്ട് ആ കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ പാടില്ല.

ആശയക്കുഴപ്പത്തിലായ അരവിന്ദനു നേരെ അർച്ചന താലി നീട്ടി. ഒരു നിമിഷം അവൻ വിറച്ചു നിന്നു. താലി അവൻ്റെ കയ്യിൽ ബലമായി പിടിപ്പിച്ച്. അർച്ചന തന്നെ അഞ്ജലിയെ പിടിച്ച് അവനു മുന്നിൽ നിർത്തി.

കെട്ട് ഏട്ടാ….

ഏട്ടാ… ഈ ഒരു വട്ടം ഞാൻ പറയുന്നത് കേൾക്ക്

ആർക്കും ഒരു ദേഷവും വരാതിരിക്കാൻ ഇതെ ഉള്ളൂ വഴി.

ഏട്ടാ…. കെട്ട്

ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് അരവിന്ദൻ അഞ്ജലിയുടെ കഴുത്തിൽ താലി കെട്ടി. കള്ള കണ്ണനെ സാക്ഷിയാക്കി അരവിന്ദൻ തൻ്റെ രണ്ടാമത്തെ ഗോപികയെയും സ്വന്തമാക്കി. അഞ്ജലി ഇപ്പോഴും കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചിരിക്കുകയാണ്. ആ മിഴികൾ നിറഞ്ഞൊഴുകുന്നു. അവരെ നോക്കി പുഞ്ചിരി തൂകി കൊണ്ട് അർച്ചനയും .