പിറ്റേന്ന്, വൈകുന്നേരത്തോടെയാണ്, അരവിന്ദൻ , നാട്ടിലെത്തിയത്. എയർപ്പോർട്ടിൽ അവനെയും കാത്ത് ഒരാൾ ഉണ്ടായിരുന്നു. റഹിം. രാജേട്ടൻ്റെ രണ്ടു സഹോദരൻമാർ. എനി അവരുടെ ലക്ഷ്യം, അതയാൾ മാത്രം എല്ലാത്തിനും പിന്നിലെ ആ കുരുട്ടു ബുദ്ധി.
എയർപ്പോർട്ടിൽ നിന്നും കാറിൽ യാത്ര തുടർന്നു. എന്നാൽ വീട്ടിലേക്കുള്ള വഴിയിലല്ലാതെയുള്ള ആ വാഹനസഞ്ചാരം അരവിന്ദൻ ശ്രദ്ധിച്ചു. അവൻ റഹീംമിനെ ഒന്നു നോക്കി.
ഞാൻ ചതിച്ചതൊന്നുമല്ല, വന്നതും വീട്ടുക്കാരെ കാണുന്നതല്ലേ ശരി,
അതിന് , ഈ വഴി.
അവരൊക്കെ ഇപ്പോ ഇവിടെയാണുള്ളത് അരവിന്ദാ….
അരവിന്ദൻ അവനെ തന്നെ നോക്കി.
തൻ്റെ സംശയം ശരിയായിരുന്നു. അർച്ചനയ്ക്കു നേരെ ആക്രമണം ഉണ്ടായി.
അവൾക്കു വല്ലതും,
തൻ്റെ അല്ലെ ഭാര്യ… സിംഹത്തിൻ്റെ കൂടെ കിടക്കുന്നതും സിംഹം തന്നെ അല്ലേ….
താൻ പറഞ്ഞു വരുന്നത്.
ഞാൻ വരുമ്പോഴേക്കും 2 എണ്ണത്തെ അവൾ തീർത്തു. പിന്നെ ഒന്നു പെട്ടതായിരുന്നു. ആ സമയം ഞാനെത്തി.
ഓ….
അവിടെ നിൽക്കുന്നത് സുരക്ഷിതമല്ല എന്നു തോന്നി അതാ ഞാൻ, അവരെ മാറ്റിയത്.
പഴയ ശത്രുത മറന്ന് അവർക്കിടയിൽ ഇപ്പോ ഒരു ആത്മബന്ധം ഉടലെടുത്തു തുടങ്ങി. അതിനുറപ്പാണ് പരസ്പരം സംശയം വെച്ചു പുലർത്താത്തതും സൗമ്യമായ സംഭാഷണവും.
കാർ നേരെ ചെന്നു നിന്നത് , കടപ്പുറത്തെ ബംഗ്ലാദേശ് കോളനിയിലാണ്. ഗുണ്ടകൾ വിളയാടുന്ന, രാത്രിയിൽ മാംസ ദാഹികൾ കയറിയിറങ്ങുന്ന പേക്കൂത്തുകളുടെ അരങ്ങാണിവിടം. വണ്ടി കോളനിയിലേക്ക് തിരിഞ്ഞതും അരവിന്ദൻ അവനെ നോക്കി.
നോക്കണ്ട, എൻ്റെ അറിവിൽ ഇതിലും വലിയ സേഫ് പ്ലേസ് ഇല്ല.
ഇവിടെ എൻ്റെ കുറച്ചാളുകൾ ഉണ്ട്. സോ അവരിവിടെ സേഫ് ആണ്.
പിന്നെ അർച്ചനയെ പോലെ ഒരാളെ ഇവിടെ ഒരിക്കലും ഒരു ശത്രുവും പ്രതീക്ഷിക്കില്ല.
അവൻ പറഞ്ഞത് അക്ഷരാർത്ഥം ശരിയാണെന്ന് അരവിന്ദനറിയാം നാടു മുഴുവൻ ശത്രുക്കൾ തിരഞ്ഞാലും ഇങ്ങനെ ഒരു ഇടത്ത് സിറ്റി കമ്മിഷ്ണർ ഒളിവിൽ കഴിയുമെന്ന് ഒരിക്കലും ഒരു ശത്രുവും ചിന്തിക്കില്ല. സത്യം ഉൾക്കൊണ്ടതു കൊണ്ടാവാം….. അരവിന്ദനും പുഞ്ചിരി തൂകി.
കോളനിയുടെ നടുക്ക് , അത്യാവിശ്യം കൊള്ളാവുന്ന ഒരു വീടിനു മുന്നിൽ കാർ നിന്നു. കാറിൽ നിന്നും ഇറങ്ങി ബെൽ മുഴക്കിയതും ചോദ്യം വന്നു.
ആരാണ്ടാ…. ഹമുക്കേ…..
അൻ്റുമ്മാൻ്റെ പന്ത്രണ്ടാമത്തെ പുയ്യാപ്ലയാടാ…ഹമുക്കേ…
റഹിം നീയേന്യാ….
അതും പറഞ്ഞു കൊണ്ട് ഒരജാനുബാഹു വാതിൽ തുറന്നു. കയ്യിൽ വടിവാളും.
ആ കുന്ത്രാണ്ടം മാറ്റി പിടിയെടാ….
ടാ… ഇബിലീസേ… ആ മൂന്നെണ്ണത്തിനെ കാക്കാൻ ബേണ്ടിയാ… ഞമ്മൾ ഇതും പിടിച്ചു നിക്കണെ.
അവതെവിടെ….
ഒരു കെട്ടേഷൻ പോയതാ… ഒറ്റക്കല്ലേ.. അതാ ഇത്. അല്ല ഇതാരാ…
ഞാൻ പറഞ്ഞില്ലായിരുന്നോ , അരവിന്ദൻ ,
ആ സാറോ… ബരിൻ ഇരിക്ക്.
ഇരിക്കാനൊന്നും നേരം ഇല്ല ബീരാനെ സർ അവരെ കണ്ടോണ്ടെ,
ദാ…. ആ കാണണ മുറിയിലുണ്ട്.
അരവിന്ദൻ ആ മുറി ലക്ഷ്യമാക്കി നടന്നു. ഡോർ തുന്നതും അരവിന്ദനെ കണ്ട അർച്ചന ഏട്ടാ… എന്നു വിളിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു. അവനവളെ തന്നോടു ചേർത്തു പിടിച്ചു.
ഏട്ടാ… നമുക്ക് വീട്ടിലേക്കു പോവാം.
ആയിട്ടില്ല അർച്ചന ഇന്നൊരു രാത്രി കൂടി കഴിയട്ടെ,
മോനെ,
അമ്മേ…. പേടിക്കാൻ ഒന്നും ഇല്ല, ഇപ്പോ നിങ്ങൾക്ക് ഇവിടം ആണ് സേഫ്, എൻ്റെ വീട്ടിൽ കയറി കളിച്ചവർക്ക് കൊടുക്കേണ്ടത് കൊടുത്തിട്ട് ഞാൻ വരാം, എന്നിട്ടു നമുക്ക് വീട്ടിൽ പോവാം.
ഏട്ടാ….
അർച്ചന ഞാൻ പറഞ്ഞു. ഞാനിപ്പോ തന്നെ ഇറങ്ങും അതിനു മുന്നെ ഒന്നു കാണണം എന്നു തോന്നി അതാ വന്നത്.
ഞാനും വരാം…..
ഞാൻ ഒരിക്കെ പറഞ്ഞു.
ഏട്ടാ… പക്ഷെ,
അതു പറയുമ്പോയേക്കും അവളുടെ തോളിൽ രണ്ടു കൈ പതിഞ്ഞിരുന്നു. തിരിഞ്ഞു നോക്കിയ അർച്ചനയോട് വേണ്ട എന്ന് തലയാട്ടി കൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു.
മോനെ, സൂക്ഷിച്ചു വേഗം പോയി വാ….
അതിനൊരു പുഞ്ചിരി പകർന്നു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി, പുറകെ റഹിം, അവരിറങ്ങിയതും ആ വീടിൻ്റെ വാതിലുകൾ അടഞ്ഞു
അപ്പോ എനിയെവിടേക്കാ…
വീട്ടിലേക്ക്,
അരവിന്ദാ… നീയെന്നെ ചതിക്കുവായിരുന്നോ…
റഹിം,
അതെ വന്നതും അവനെ കൊല്ലണം എന്നു പറഞ്ഞിട്ട്.
അതിനു തന്നെയാണ്, പക്ഷെ അതിനു മുന്നെ ഒരാളെ കാണേണ്ടതുണ്ട്, അവൻ അവിടെ എത്തിക്കാണും വേഗം.
സംശയ ഭാവത്തോടെ അരവിന്ദനെ ഒന്നു നോക്കിയ ശേഷം അവൻ വണ്ടിയെടുത്തു. യാത്രയിലുടനീളം മൗനം തളം കെട്ടിയിരുന്നു. റഹിം മനസിൽ ഒത്തിരി ചോദ്യവും. വീടിൻ്റെ പടികടന്നതും റഹിം കണ്ടും അവിടെ അവരെ കാത്തിരിക്കുന്ന ആളെ ,കാറിൽ നിന്നും ഇറങ്ങി ഇരുവരും അവനരികിലേക്കു നടന്നു.
റോക്കി….
സർ,
എന്തായി കാര്യങ്ങൾ,
സർ സംശയിച്ചതു പോലെ തന്നെ, രാജേട്ടൻ അവിടെ എന്താണ് കണ്ടതെന്നല്ലേ സർ അറിയേണ്ടത്.
അതെ, വേഗം പറ,
ആ ഹോസ്പിറ്റൽ അതൊരു മറയാണു സർ, ഡ്രഗ്സ്, പിന്നെ ബാൻഡ് മെഡിസിൻ പരീക്ഷണം മുതൽ അവയവങ്ങൾ,
മതി, തെളിവുകൾ,
എല്ലാം ശേഖരിച്ചിട്ടുണ്ട്.
അപ്പോ സാഹിബ്,
സർ ഇന്നു രാത്രി, സാഹിബും ശിങ്കിടികളും ഒത്തു കൂടുന്നുണ്ട് അയാളുടെ വീട്ടിൽ…
നമ്മുടെ ടീം…
പറഞ്ഞു വെച്ചിട്ടുണ്ട്. സർ,
അരവിന്ദാ… എന്നാ പോവാം,
സമയമാവട്ടെ, റഹിം
എനിയെന്തു സമയം,
ഈ കളി അരങ്ങേറേണ്ടത് രാത്രിയാണ്. അവർ കുഴിച്ച ആ കുഴിയിൽ തന്നെ അവരെ വീഴ്ത്തേണ്ടതുണ്ട്. തെളിവുകൾ ഒന്നും ഉണ്ടാവില്ല.
പക്ഷെ അരവിന്ദാ…
പക അതു വീട്ടാനുള്ളതാണ്, പക്ഷെ ഈ കൊതിച്ചി പട്ടികളെ കൊന്നതിന് ജയിലിൽ പോണോ… പുറം ലോകം പോലും അറിയരുത്.
മൂവരും പുഞ്ചിരി തൂകി, രാത്രിയുടെ വരവിനായി അവർ കാത്തിരുന്നു. പക അതു വീട്ടാനുള്ളതാണ്.
?????
പിറ്റേന്നു രാവിലെ തന്നെ ആ കോളനിയിൽ നിന്നും അരവിന്ദൻ അർച്ചനയെയും അമ്മമാരെയും വീട്ടിലേക്കു കൂട്ടി കൊണ്ടു വന്നു. അമ്മയെ മുറിയിൽ കിടത്തി. ലക്ഷ്മിയമ്മ അടുക്കളയിൽ കയറി. ഹോളിൽ ഇരുന്ന അരവിന്ദൻ്റെ മാറിൽ തല ചായ്ച്ചു കിടക്കുകയാണ് അർച്ചന. അവൻ പതിയെ
ടി വി ഓൺ ആക്കി.
ബേക്കിംഗ് ന്യൂസ്.
– – – – – – – – – – – – – – –
സീരിയസ് കില്ലിംഗിൻ്റെ അടുത്ത പരമ്പര കൂടി അരങ്ങേറിയിരിക്കുന്നു . പോലീസിൻ്റെ അനാസക്തി മൂലം 14 ജീവനുകൾ കൊഴിഞ്ഞിരിക്കുന്നു.
ഒരു കോളനി മൊത്തം ഇന്നു കണ്ണീരിലാണ്ടിരിക്കുന്നു. നൗഫു ബതലിലുള്ളവരുടെ ദൈവമായി കണക്കാക്കപ്പെടുന്ന അൻസാർ അലി മുഹമ്മദ് എന്ന സാഹിബും അദ്ദേഹത്തിൻ്റെ 8 പരിചാരകരും കൊല്ലപ്പെട്ടു. അതോടൊപ്പം അദ്ദേഹത്തിൻ്റെ വസതിയിൽ ഉണ്ടായിരുന്ന 5 വിദേശ ഡോക്ടർമാർ കൂടെ മരണമടഞ്ഞത് രാജ്യത്തിനു തന്നെ മാനക്കേടായി.
പുരുഷൻമാരുടെ ജനനേന്ദ്രിയവും, സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തിയും കൊല്ലുന്ന, ആ സീരിയൽ കില്ലർമാരുടെ എട്ടാമത്തെ ഇരയാണ് നമ്മൾ ഇപ്പോ കാണുന്നത്.
വാർത്ത മുഴുവനാക്കാതെ അരവിന്ദൻ ടിവി ഓഫ് ആക്കിയതും അർച്ചന അവൻ്റെ മുഖത്തേക്കു ഉറ്റു നോക്കി. അവനൊന്നു പുഞ്ചിരിച്ചതും
ഏട്ടാ…
അതെടി, ഞാൻ തന്നെയാ….
ഉടനെ അവളുടെ മുഖം ചുളിഞ്ഞു. ദേഷ്യം കൊണ്ടു ചുവന്നു. അവനെ അവൾ തള്ളി മാറ്റി.
എന്താടി, നീയെന്തിനാ ഇങ്ങനൊക്കെ,
കണ്ട ഇംഗ്ലീഷുക്കാരികളെയൊക്കെ , നിങ്ങൾ
അർച്ചനാ… ദേ വേണ്ട. ഞാനാരെയും തൊട്ടിട്ടില്ല. നിന്നെ താമസിപ്പിച്ച അവിടുത്തെ ഗുണ്ടകൾക്ക് ഒരു നന്ദിയായി അവരെ അങ്ങു കാഴ്ച്ച വെച്ചു. ഒരേ ഒരു കൺഡീഷൻ മാത്രമേ ഉണ്ടായിരുന്നൊള്ളൂ ജീവൻ ബാക്കി കാണരുതെന്ന്, അവരത് പാലിച്ചു.
എന്നാലും ഏട്ടാ ആ സാഹിബ്,
സാഹിബോ…. അതാരാണെന്ന് നിനക്കറിയോ…
ആരാ….
അഹമ്മദ് സർഫറാസ് ഖാൻ…..
മാഡ് ഖാനോ….
രാജേട്ടൻ തന്ന മെമ്മറി കാർഡ് കണ്ടപ്പോയെ ഉറപ്പിച്ചതാ… ഇങ്ങനെ ഒരു വിധി.
പക്ഷെ ഏട്ടാ…. അയാളെ എല്ലാരും,
വാഴ്ത്തുന്നു അതല്ലെ വാഴ്ത്തട്ടെ,
രക്തദാഹിയും അധർമ്മത്തിൻ്റെ പാദയിൽ മാത്രം സഞ്ചരിച്ചവനുമായ സർഫറാസ് ഖാൻ ഇന്ന് പുതിയ നാമം, എല്ലാവരുടെ കണ്ണിലും അവൻ ദൈവ പ്രവാചകൻ അതങ്ങനെ തന്നെ ഇരിക്കട്ടെ,
എന്നാലും ഏട്ടാ….
അർച്ചന, ഞാനിത് ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ്. അവൻ്റെ മരണം പുറം ലോകം അറിയരുത്. അവൻ സാഹിബ് ആയി തന്നെ മരിക്കട്ടെ, അവൻ്റെ മരണത്തിനു പകരം ഇവിടെ കൊറെ ജീവൻ പൊഴിയുന്നതിലും നല്ലത് ഇതാണ്.
ആ വാക്കുകൾ ഉറച്ചതായിരുന്നു. ആ വാക്കുകൾക്ക് എതിരായി പറയാൻ അർച്ചനയിൽ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ല.
മക്കളെ വാ… ഭക്ഷണം കഴിക്കാം….
ലക്ഷ്മിയമ്മയുടെ ആ വാക്കുകൾ, അതു കേട്ടതും ഇരുവരും, എഴുന്നേറ്റു ഭക്ഷണം കഴിക്കാനായി ഹോളിലേക്കു പോയി. എല്ലാം കെട്ടടങ്ങിയ ശേഷം, സന്തോഷത്തോടെ ഒന്നാച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ആ സന്തോഷ നിമിഷങ്ങൾ. എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം.
ഭക്ഷണം കഴിച്ചു കൈ കഴുകുമ്പോയാണ് ലക്ഷ്മിയമ്മ , ഭക്ഷണവുമായി, അമ്മയുടെ മുറിയിലേക്കു പോകുന്നത്. അതു കണ്ടതും അരവിന്ദനും പിറകെ ചെന്നു.
അമ്മേ…ഞാൻ കൊടുക്കാം,
മോനെ ഇതമ്മ ചെയ്തോളാം,
അതല്ല അമ്മേ… ഇന്ന് ഇത് കൊടുക്കാൻ ഞാനാ അർഹൻ.
അരവിന്ദാ…..
അതെ അമ്മേ…. ഇന്നെനിക്ക് എൻ്റെ അമ്മയോട് കുറച്ചു സംസാരിക്കണം. ചില ഉത്തരങ്ങൾ വേണം
അരവിന്ദാ… നീ എന്തൊക്കെയാ ഈ പറയുന്നെ,
ഞാൻ പറഞ്ഞതു തന്നെ അമ്മേ… ഞാൻ കൊടുക്കാം
വേണ്ട, ഞാൻ കൊടുത്തോളാം
അമ്മയുടെയും അരവിന്ദൻ്റെയും ഒച്ച കേട്ട് അവിടേക്കു വന്ന അർച്ചന,
അമ്മേ….
എന്താടി,
അരവിന്ദേട്ടൻ കൊടുക്കട്ടെ, നമുക്കും കൂടെ പോവാ…
അതു വേണ്ടാ…
ഏട്ടാ….
ഉം പോര്,
അവർ മൂവരും ആ മുറിയിലേക്കു കയറി. അരവിന്ദൻ ആദ്യം അമ്മയ്ക്കു ഭക്ഷണം നൽകി. ശേഷം വൃത്തിയാക്കിയ ശേഷം, അവൻ പതിയെ അമ്മക്കരികിൽ ഇരുന്നു.
അമ്മേ… നമ്മുടെ ജീവിതം ഇങ്ങനെ ആക്കിയ ആരും തന്നെ ഇന്ന് ഈ ഭൂമിക്കു ഭാരമായിട്ടില്ല.
അരവിന്ദാ….
ലക്ഷ്മിയമ്മയെ നോക്കി അവൻ പറഞ്ഞു തുടങ്ങി.
പക അതു വീട്ടാനുള്ളതാണ്. അതു ഞാൻ വീട്ടി, എനി എൻ്റെ രണ്ടമ്മമാരുടെയും പക വീട്ടണം.
അരവിന്ദാ… നീ പറഞ്ഞു വരുന്നത്.
നാളെ നമ്മൾ നാട്ടിൽ പോവും,
നാളെയോ…
അതെ എൻ്റെ അമ്മയ്ക്ക് , ആങ്ങളയോട് ചിലതു പറയാനുണ്ട്.
ആരതിക്കോ ഈ അവസ്ഥയിലോ…
ഭ്രാന്ത് അഭിനയിക്കുന്നവർക്ക് എന്തു അവസ്ഥ
അവൻ്റെ വാക്കുകൾ കേട്ടതും രണ്ടമ്മമാരും ഒരു പോലെ ഞെട്ടി.
അമ്മേ… ഏട്ടനറിയാം എല്ലാം
എടി നീ…. പറഞ്ഞു അല്ലേ…
അത് അമ്മേ… അമ്മ ഭ്രാന്ത് അഭിനയിക്കുക എന്നത് ആദ്യം അറിഞ്ഞത് ഏട്ടനാണ്, കാരണം അറിയാനാ എന്നെ വിട്ടത്. ആ കാരണം മാത്രം ഞാൻ പറഞ്ഞു.
മോനെ,
ആരതിയമ്മയുടെ ശബ്ദം ഉയർന്നതും ആ നെറുകയിൽ ചുടുചുംബനം ചാർത്തി കൊണ്ട് അരവിന്ദൻ പറഞ്ഞു.
അമ്മ ഒന്നും പറയണ്ട എല്ലാം എനിക്കറിയാം.
ഒരു കണക്കിന് അത് നന്നായി, അതു കൊണ്ട് ഇന്നെല്ലാം നേരെയായി.
എല്ലാവരും കിടന്നോ നാളെ പുലർച്ചെ നമ്മൾ തിരിക്കും.
Ivan ith complete aako???
Superb Bro ???
?
Kidu സ്റ്റോറി ഓരോ ഭാഗം ??? ആദ്യം വായിച്ചപ്പോൾ വിഷമം aayi എല്ലാരേം തല്ലു വാങ്ങി പാവം എന്നാലും അവൻ ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഒരുത്തൻ ഉണ്ട് എന്നു അറിയാമായിരുന്നു ലക്ഷ്മി അമ്മ പറഞ്ഞത് പോലെ mk സ്റ്റോറി ഉള്ളത് പോലെ 2ഭാര്യ മാർ s2 കാത്തിരിക്കുന്നു പിന്നേ കുറെ അക്ഷര തെറ്റുകൾ ഉണ്ട് അതു മാത്രം ആയിരുന്നു ഇടക് വായനയിൽ ബുദ്ധിമുട്ടിയത് ആദ്യം അഞ്ജലി ips എന്നു പറഞ്ഞു തുടങ്ങി പിന്നെ അർച്ചന ips aayi AR എന്നുള്ളത് AK aayi എന്തായാലും അവന്റെ എൻട്രി സീൻ ??? ആയിരുന്നു s2 എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു
Nice കഥ മുത്തെ…… ❣️
ഇപ്പോഴാ ഈ കഥ ശ്രെദ്ധിച്ചത്…. അടിപൊളി….
വായിക്കാൻ വഴികിയതിൽ കേതിക്കുന്നു… ?
ഒരുപാട് ഇഷ്ടമായി…. ?…
S2ൻ വേണ്ടി കാത്തിരിക്കുന്നു….
പിന്നെ universe ഞാൻ വായിച്ചു….
എനിക്ക് ഇഷ്ടപ്പെട്ടു…. ❣️
കാമുകൻ ❣️
രണ്ടാം ഭാഗത്തിന്റെ തുടക്കം തന്നെ ഒരു ചോദ്യമാണല്ലോ…?
ചീഫിന് MAD KHAN ആയിട്ട് ബന്ധം ഉണ്ടായിരുന്നേൽ അരവിന്ദൻ ജീവനോടെ ഇരിക്കുന്നത് MAD KHAN അറിയേണ്ടതല്ലേ…
എന്തോ ഇതങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ?
ഉഗ്രൻ. വളരെ നന്നായിരുന്നു. സത്യത്തിൽ ഒരു ക്ലൈമാക്സ് പോലെ ഫീൽ ചെയ്തു. എന്നാൽ ഇതു മിനി ക്ലൈമാക്സ് മാത്രമാണെന്നും ഇതിലും വലിയ വെടിക്കെട്ട് ഇനിയും വരാനുണ്ടെന്നും അറിഞ്ഞതിൽ സന്തോഷം.
Waiting for next part