മാഡം……
ആ റഹീം…
അരവിന്ദനറിയായിരുന്നു. രാജേട്ടനെ കൊന്നവർ മാഡത്തിനെ തേടി വരുമെന്ന് .
പക്ഷെ ഒരു വാക്ക് എന്നോട് പറഞ്ഞില്ല.
മാഡം ഇന്നെന്താ ജോലിക്കു പോവാത്തെ;
അത് അരവിന്ദൻ പറഞ്ഞു.
അപ്പോ സൂചന അരവിന്ദൻ തന്നിരുന്നു മാഡം അതു മനസിലാക്കിയില്ല.
അതെ റഹിം താൻ പറഞ്ഞതാണ് ശരി.
എനി ഇവിടെ തുടരുന്നത് അപകടമാണ് മാഡം, എത്രയും പെട്ടെന്ന് ഇവിടെ നിന്നും മാറണം.
പക്ഷെ എവിടേക്ക്.
അതെനിക്കു വിട്ടേക്കു മാഡം, വാ പോകാം
അമ്മ,
അവരെയും കൂട്ടാം.
ശത്രുക്കളുടെ കണ്ണിൽ നിന്നും അരവിന്ദൻ്റെ കിളിക്കൂട് മറയ്ക്കാൻ അള്ളാൻ്റെ ദൂതനായി… അവൻ അവതരിപ്പിച്ചു റഹീം.
Eeസമയം രാത്രിയെ വരവേറ്റു തുടങ്ങി. രാത്രിയെ വരവേൽക്കും മുന്നേ യുദ്ധക്കളം സജ്ജമാക്കുവാൻ അരവിന്ദനായി. അവൻ്റെ പോരാളികൾ അവനോടൊപ്പം ചേർന്നു. ഏതു വലിയ ശക്തിയെയും തകർക്കാൻ സജ്ജരായി, ഉയർന്ന ആത്മവിശ്വാസത്തോടെ അവർ കാത്തിരിക്കുകയാണ് ശത്രുവിൻ്റെ വരവിനായി.
ശത്രു ആരെന്നോ എവിടെയെന്നോ അറിയാതിരിക്കുമ്പോൾ, ശത്രുവിനെ തേടി അലഞ്ഞ് സമയം നഷ്ടമാക്കുന്നതിലും വലുത്, ആ ശത്രുവിന് പ്രഹരിക്കാൻ അവസരം നൽകുന്നതാണ്. ആ അവസരം വെളിവാക്കും മറഞ്ഞിരിക്കുന്ന ശത്രുവിൻ്റെ മുഖം. ഈ രാത്രി, അരവിന്ദൻ അവർക്കു നൽകിയ അവസരമാണ്, ശത്രുവിൻ്റെ മുഖം അറിയാനുള്ള അവൻ്റെ കാത്തിരിപ്പെന്ന പോലെ.
ഇതേ സമയം അഹമ്മദിൻ്റെ ഹോട്ടലിൽ , അവർ ഒരുങ്ങി കഴിഞ്ഞു അവരുടെ അവസാന യുദ്ധത്തിനായി. പ്രോജക്ട് x എന്ന ആ ആയുധം സ്വന്തമാക്കാനും സർവ്വനാശം വിതയ്ക്കാനും അവർ രാത്രിയുടെ മറയിൽ കാപട്യങ്ങൾ മെനഞ്ഞു തുടങ്ങി.
ജാഫർ ഭായ്….
സമയമായില്ലെ,
ഇല്ല അജ്മൽ, രാത്രിയെന്നാൽ, ഇരുട്ടില്ല, ഉചിതമായ സമയം വേണം.
എത്രയും പെട്ടെന്നു തീർത്താ അത്രയും നല്ലതല്ലേ….
അജ്മൽ, ഓരോ കാര്യവും അതിൻ്റേതായ സമയത്ത്, അതാതു രീതിയിൽ ചെയ്യണം.
ജാഫർ ഭായി അത്,
ഇപ്പോ സമയം 7.30 ഈ സമയം നീ അവിടെ ചെല്ലാൻ ശ്രമിച്ചാൽ എല്ലാം നഷ്ടമാകും.
അവിടെ വർക്ക് ചെയ്യുന്നവരുടെ എണ്ണം കൂടും, നിദ്രയുടെ വിവശത അവരെ കീഴ്പ്പെടുത്തിയിട്ടും ഉണ്ടാവില്ല.
എന്നാലും ഭായ്, നമ്മൾ.
അതെ മരിക്കാനും നമ്മൾ സജ്ജരാണ്. പക്ഷെ, പക്ഷെ നമ്മുടെ ലക്ഷ്യം, അതാണ് നമുക്ക് പ്രാധാന്യം. ജീവൻ വെടിഞ്ഞ് ലക്ഷ്യം നേടിയിട്ടില്ല എങ്കിൽ, ആ പ്രാണ ത്യാഗത്തിന് എന്തു വില.
ആ ചോദ്യത്തിന് ഉത്തരം നൽകുക എന്നത് അജ്മലിന് അസാധ്യമായ കരണമായതിനാൽ തന്നെ അവൻ സ്വയം മൗനം പാലിച്ചു നിന്നു.
അജ്മൽ ഈ രാത്രി നമ്മുടേതാണ്, നമ്മുടേതു മാത്രം. പക്ഷെ,
ജാഫർ അതു പറഞ്ഞതും അജ്മൽ അവനെ തന്നെ ഉറ്റു നോക്കി.
എടുത്തു ചാട്ടമല്ല വിവേകപൂർവ്വമായ സമീപനമാണ് വേണ്ടത്.
ഈ രാത്രി നമ്മുടേതാണ് 12 മുതൽ തുടങ്ങുന്ന നാല് മണിക്കൂറുകളുടെ ഇടവേള അതു നമ്മുടെ വിജയത്തിൻ്റെ സമയമാണ്.
ആ സമയം മനുഷ്യനായി പിറന്നവനെ നിദ്രയെന്ന അവസ്ഥയുടെ വിവശത ഗ്രഹണം ചെയ്യുന്ന സമയം. ആ വിവശതയെ നമ്മുടെ വിജയമായി മാറ്റണം അജ്മൽ.
അങ്ങ് കേരളത്തിൽ അവനറിയണം, അവനു മുകളിൽ നമ്മൾ വിജയം നേടിയ കാര്യം.
AR…… നിൻ്റെ പതനം ഇവിടെ വീണ്ടും തുടങ്ങുകയായി.
ഇതേ സമയം റിസർച്ച് ലാബിലെ കോൺഫ്രൻസ് ഹോളിൽ ചർച്ചയിലായിരുന്നു അരവിന്ദൻ.
അപ്പോ അരവിന്ദൻ ഞങ്ങൾ എനിയെന്താണ് ചെയ്യേണ്ടത്.
ഒന്നും ചെയ്യേണ്ടതില്ല സർ,
അരവിന്ദൻ ,
അതെ സർ, ശത്രു ആരെന്നോ എവിടെയെന്നോ നമുക്കറിയില്ല. പക്ഷെ ഒന്നറിയാം.
എന്താ അത്.
ഈ രാത്രി, അവർ ഇവിടെ വരുമെന്നു മാത്രം.
അതിനർത്ഥം അവർ ഇവിടെ ഉണ്ടെന്നാണോ.
ഒരിക്കലുമല്ല , എൻ്റെ നിഗമനം ശരിയാണെങ്കിൽ ഇന്ന് രാത്രി 12 നും 1 നും ഇടയ്ക്കുള്ള സമയം അവരെ പ്രതീക്ഷിക്കാം.
എങ്കിൽ ഞാൻ സെക്യൂരിറ്റിയോട് പറയാം കൂടുതൽ ശ്രദ്ധിക്കാൻ.
അരുത് സർ, അവർക്ക് അവസരം നൽകു…
താനെന്താടോ ഈ പറയുന്നത്.
അതെ സർ, എലിയെ പിടിക്കാൻ ഇല്ലം ചുടണമെന്നില്ല, ഒരു കെണി മതി, നമ്മുടെ രാജ്യം തുരന്നു തിന്നാൻ വന്ന ഈ തുരപ്പൻമാർക്ക് കെണിയൊരുക്കി കാത്തിരിക്കുവാണ് നമ്മൾ, ആ കെണിയിൽ അവർ അകപ്പെടാൻ , നമ്മൾ അവർക്ക് അവസരം കൊടുത്തേ മതിയാകൂ…
ശരി, ഈ കാര്യം തൻ്റെ, ഇഷ്ടത്തിനു വിട്ടു തന്നു.
സർ, ഇവിടുത്തെ സെക്യൂരിറ്റി സെർവർ അവർക്ക് എളുപ്പം ഹാക്ക് ചെയ്യാവുന്ന രീതിയിൽ ആക്കണം.
അരവിന്ദാ അത്.
ഞാൻ പറഞ്ഞല്ലോ സർ അവസരം നൽകാൻ, അവർ എത്ര വേഗം ഇവിടെ വരുന്നോ അത്ര വേഗം നമ്മുടെ ജോലിയും എളുപ്പമാകും.
ശരി,
സർ,
എന്താ അരവിന്ദൻ ,
ഇന്നിവിടെ പലരുടെയും ജീവന് ആപത്ത് സംഭവിക്കാം.
താൻ പറഞ്ഞു വരുന്നത്.
ഇവിടുത്തെ സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൽ ഉള്ളവരെ കുറിച്ചാണ്.
ഞാനവരെ അലെർട്ട് ചെയ്യാം.
അരുത്, അലെർട്ട് ചെയ്താൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അവർ തിരിച്ചറിയും പിന്നീട് അവരെ കിട്ടുക എന്നത്, അസാധ്യമാണ്.
എന്ന് വെച്ച് അവരെ മരിക്കാൻ അനുവദിക്കണം എന്നാണോ….
100 കോടിക്കു മുകളിൽ ജീവൻ രക്ഷിക്കാൻ ചില ജീവനുകൾ പരിത്യാഗം ചെയ്യുന്നതിൽ എന്താണ് തെറ്റ്.
എന്നാലും അരവിന്ദൻ,
രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിക്കുക എന്നത്, ആർമിയുടെയും ഞങ്ങളെ പോലുള്ളവരുടെയും ചുമതലയല്ല, ഓരോ ഇന്ത്യൻ പൗരൻ്റെയും കടമയാണ് സർ.
അതിനു മറുപടി പറയാൻ അയാൾക്കുമായില്ല.
?????
ഇരുവരും കാത്തിരുന്ന ആ സമയം വന്നു ചേർന്നു. രാത്രിയുടെ ആ യാമത്തിൽ ഇരുളിൻ്റെ മറവിൽ ആ വസ്ത്രധാരികൾ റിസർച്ച് സെൻഡർ ലഷ്യമാക്കി നടന്നു വരുകയാണ്. പിൻവശ ഭാഗത്ത് ആരും അധികം ശ്രദ്ധിക്കാത്ത ഇടം നോക്കി അവർ നിന്നു.
ആ മരത്തിൻ്റെ മറവിൽ നിന്നു കൊണ്ട് ആ ഇടവേള അവർ കണക്കു കൂട്ടി. രണ്ട് സെക്യൂരിറ്റി ഗാർഡുകൾ വന്നു പോകുന്ന ആ ഇടവേള, അടുത്തതായി അവർ കാത്തിരിക്കുന്നത് ആദ്യ സെക്യൂറ്റി ഗാർഡിൻ്റെ വരവിനാണ്.
അയാൾ പതിയെ നടന്നു വരുന്ന നിമിഷം ഇരുളിൻ്റെ മറവു പിടിച്ച് ഒരാൾ ചെന്ന് അയാളെ പിന്നിൽ കൂടെ പിടിച്ചു. അയാളുടെ മുഖത്ത് ക്ലോറോഫോം പുതർത്തിയ തൂവാല കൊണ്ട് പൊത്തിയതു കൊണ്ട് തന്നെ അയാളിൽ നിന്നും ശബ്ദം ഒന്നും വന്നില്ല.
ആ സമയം വന്നു കൊണ്ടിരുന്ന അടുത്ത ഗാർഡിനു നേരെ സൈലൻസർ ഘടുപ്പിച്ച ഗണ്ണിൽ നിന്നും വെടിയുതിർത്തു. ആദ്യ സെക്യൂരിറ്റിയുടെ അസാന്നിധ്യം ചിലപ്പോൾ പ്രശ്നമാകാൻ ഇടയുണ്ട് അതയാൾ തിരിച്ചറിയും മുന്നെ , അയാളെ ഇല്ലാതാക്കാനെ അവർക്കാവൂ….
രണ്ട് ശരീരവും അവിടെ നിന്നും സംരക്ഷിതമായിടത്തേക്ക് മാറ്റിയ സമയമാണ് ജാഫറിൻ്റെ ഫോണിലേക്ക് കോൾ വന്നത്. ജാഫർ തൻ്റെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് മുഖാന്തരം കോൾ എടുത്തു.
ജാഫറേ… ഹാക്ക് ആയി.
ഗുഡ് ജലീൽ എനിയെന്തു വേണം എന്നു ഞങ്ങൾക്കറിയാം.
എന്നാൽ ഇതേ സമയം , റിസർച്ച് സെൻഡറിനുള്ളിൽ, അരവിന്ദനരികിലേക്കൊരാൾ ഓടിയെത്തി.
സർ, സെർവർ ഹാക്ക് ആയി.
ഗുഡ് അപ്പോ അവരെത്തി.
അതും പറഞ്ഞു കൊണ്ട് 10-ാം നിലയിലെ ഒരു മുറിയിലേക്ക് അരവിന്ദൻ കയറി.
ഗായ്സ്, അവർ ഹാക്ക് ചെയ്തു
സർ,
അവരെ റീ ഹാക്ക് ചെയ്ത് ലൊക്കേഷൻ കണ്ടെത്ത്.
സർ,
അരവിന്ദൻ ഒരുങ്ങി തന്നെയാണ് RAW യുടെ ബെസ്റ്റ് എത്തിക്കൽ ഹാക്കേർസ് പോലും ഇവിടെ സന്നിധരാണ്.
Gecko gloves, കയ്യിലണിയുകയാണ് ആ പത്തക്ക സംഘം, WKRC എന്ന വിദേശ ഇൻറ്റിറ്റ്യൂട്ട് കണ്ടു പിടിച്ച ആ കണ്ടു പിടിത്തം, സ്പൈഡർ മാൻ എന്ന മൂവി കഥാപാത്രത്തിൽ നിന്നും പ്രചോദനത്താൽ നിർമ്മിച്ചത്. എത് പ്രതലത്തിലും പറ്റിപ്പിടിച്ചു കയറാൻ സഹായിക്കുന്ന തരത്തിലുള്ള ആ ഗ്ലൗസ് തന്നെ ഇവരും തങ്ങളുടെ ഉദ്യമത്തിനായി ഉപയോഗിച്ചു.
ആ ഗ്ലൗസ് ഉപയോഗിച്ച് ബിൽഡിംഗ് പ്രതലത്തിൽ പിടിമുറുക്കി കൊണ്ട് അവർ പതിയെ പതിയെ മുകളിലേക്കു കയറി. എന്നാൽ അതെ സമയം അരവിന്ദൻ്റെ ഹാക്കർമാർ ജലീലിൻ്റെ സ്ഥലം ലൊക്കേറ്റ് ചെയ്തിരുന്നു. പുറത്ത് നിർത്തിയിരുന്ന തൻ്റെ ആൾക്കാരിലേക്ക് അരവിന്ദൻ ആ ലൊക്കേഷൻ അയച്ചു കൊടുത്തു.
12-ാം നിലയ്ക്കു മുകളിൽ വരെ കയറിയ അവർ, തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഗ്ലാസ് കട്ടർ ഉപയോഗിച്ച് വലിയ വൃത്താകൃതിയിൽ ആ ഗ്ലാസിനെ മുറിച്ചെടുത്തു. ഗ്ലാസിൽ ബന്ധിപ്പിച്ച പിടിയുടെ സഹായത്തോടെ വിദ്ധക്തമായി അത് ഉള്ളിലേക്ക് വെച്ച ശേഷം ശ്രദ്ധയോടെ ഓരോരുത്തരായി, ബിൽഡിംഗിനകത്തേക്കു കടന്നു.
തങ്ങളുടെ കൈവശം ഉണ്ടായിരുന്ന 12-ാം ഫ്ലോറിൻ്റെ മിനി മാപ്പ് കയ്യിൽ വെച്ച്, പ്രോജക്ട് x ൻ്റെ സ്ഥാനം അവർ കണക്കാക്കി. മാർജാര മികവോടെ കാലൊച്ചകൾ പോലും ബന്ധിച്ചു കൊണ്ട് അവർ പതിയെ ലക്ഷ്യത്തിലേക്ക് കാലടികൾ വെച്ചു.
ഉള്ളിൽ ഭയവും, എന്നാൽ പ്രതീക്ഷ കൈ വെടിയാത്ത മനസുമായി തൻ്റെ ദൃഷ്ടികൾ എല്ലായിടത്തും പായിച്ചു കൊണ്ട് , വളരെ ശ്രദ്ധയോടാണവർ നടന്നു നീങ്ങിയത്. ഒടുക്കം പ്രോജക്ട് x എന്ന കവാടത്തിനു മുന്നിൽ എത്തിയതും ജാഫർ കോൾ ചെയ്തു.
ജലാൽ, സമയമായി…..
മറുവശത്ത് ഒരു അട്ടഹാസം മുഴങ്ങിയതും ജാഫറിൻ്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു. അവർ നോക്കി നിൽക്കേ… ആ കവാടം പതിയെ തുറന്നു. ഏവരുടേയും മിഴികൾ തിളങ്ങി.അവർ പതിയെ ഉള്ളിലേക്കു കയറിയതും.
ഫയർ…..
എന്ന ശബ്ദം അലയടിച്ചതും തുടരെ നിറയൊഴിക്കുന്ന ശബ്ദവും ഉയർന്നു കേൾക്കാം വാതിലിലൂടെ മൂന്നാളുകൾ പുറത്തേക്കോടിയതും, xനു പുറത്ത് കാത്തു നിന്നവർ അവരെ വളഞ്ഞു.
കൈക്കു വെടിയേറ്റ ജാഫറും, അജ്മലും അൻസാറും. മൂവരെയും ആ മുറിയിലേക്കു ഉന്തി തള്ളി അവർ കയറ്റി. ചുറ്റിലും ആയുധം പേറിയ ഓഫീസേർസ് അവരെ വളഞ്ഞിരുന്നു. ആ സമയം അവർക്കരികിലേക്ക് ,അരവിന്ദൻ കടന്നു വന്നത്.അരവിന്ദനെ കണ്ടതും ജാഫർ.
നീ… നീയിവിടെ,
പ്രതീക്ഷിച്ചു കാണില്ല അല്ലെ ,
അരവിന്ദാ….
ശത്രുവിനെ വില കുറച്ചു കാണുന്നത് പണ്ടേ നിങ്ങളുടെ ശീലമാ…
അപ്രതീക്ഷിതമായ , അക്രമണത്തിൽ പതറി എന്നത് ശരിയാണരവിന്ദാ… നീ ഞങ്ങളെ കൊല്ലുമായിരിക്കും കൊന്നോ… എന്നാലും നീയും മരിക്കും.
എനിക്കറിയാം പ്ലാൻ B ഇല്ലാതെ നീയൊന്നും ഇങ്ങു വരില്ല എന്ന്.
അതിനൊരു ചിരി മാത്രമായിരുന്നു ജാഫറിൻ്റെ മറുപടി.
നിങ്ങൾ വിജയം നേടിയില്ല എങ്കിൽ, ഇത് ഇന്ത്യക്കും സ്വന്തമല്ലാതാക്കണം അതേ നിന്നെ പോലുള്ളവർ ചിന്തിക്കൂ…
ജാഫർ ഒരു മറുപടിയും നൽകിയില്ല. അരവിന്ദൻ തൻ്റെ ഫോൺ എടുത്താരേയോ വിളിച്ചു. അറ്റാക്ക് എന്ന ഒറ്റ വാക്കു പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു. ശേഷം അവർക്കരികിലിരുന്നു. മുഖാമുഖം നോക്കി.
മുക്കാമണിക്കൂറിനു ശേഷം അരവിന്ദൻ്റെ ഫോൺ മുഴങ്ങി. ആ കോൾ എടുത്തതും അവൻ്റെ മുഖം പ്രസന്നമായി.
ജാഫറെ, അഹമ്മദിൻ്റെ ഹോട്ടൽ എനിയില്ല .
അരവിന്ദൻ അതു പറഞ്ഞതും ജാഫറിൻ്റെ മുഖഭാവം മാറി.
എടാ നീ….
നാവടക്കെടാ….
മാഡ് ഖാൻ നിന്നെ വിടില്ല.
എനി ഞാൻ കാണാൻ പോകുന്നത് തന്നെ അവനെയാണ്.
അരവിന്ദാ…..
സർ ഇവരെ,
ഇവരെ കൊണ്ട് നമുക്കാവിശ്യമില്ല, സോ…
മനസിലായി സർ,
അരവിന്ദാ…. വേണ്ട, ഞങ്ങളെ അറസ്റ്റ് ചെയ്യ്,
ഹാ… ഹാ… ഹാ….
നിന്നെയൊക്കെ തീറ്റി പോറ്റാനല്ല ഞാൻ വന്നത്. ഇവിടെ വന്നത് 7 പേരാണ്, ആ 7 പേരും മരണമടഞ്ഞു.
അരവിന്ദാ…..
നിയൊക്കെ കൊന്ന ഫാമിലിയെ ഓർമ്മ ഇല്ലേ… നിൻ്റെയും മരണം അതു പോലെയൊക്കെ ആണ് .
സിംഗേ….
സർ,
പൊടി പോലും കാണരുത്
അരവിന്ദാ….
അവരുടെ വിളി കാതോർക്കാതെ, അരവിന്ദൻ നടന്നു നീങ്ങി. ഫോൺ എടുത്തവൻ ആരെയോ വിളിച്ചു.
റഹിം….
സർ,
നാളെ ഞാനെത്തും.
ഞാൻ കാത്തിരിക്കും
കണക്കുകൾ തീരക്കേണ്ടേ…..
പക അത് തീരക്കാനുള്ളതല്ലേ….
ഹാ…… ഹാ…. ഹാ….
Ivan ith complete aako???
Superb Bro ???
?
Kidu സ്റ്റോറി ഓരോ ഭാഗം ??? ആദ്യം വായിച്ചപ്പോൾ വിഷമം aayi എല്ലാരേം തല്ലു വാങ്ങി പാവം എന്നാലും അവൻ ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഒരുത്തൻ ഉണ്ട് എന്നു അറിയാമായിരുന്നു ലക്ഷ്മി അമ്മ പറഞ്ഞത് പോലെ mk സ്റ്റോറി ഉള്ളത് പോലെ 2ഭാര്യ മാർ s2 കാത്തിരിക്കുന്നു പിന്നേ കുറെ അക്ഷര തെറ്റുകൾ ഉണ്ട് അതു മാത്രം ആയിരുന്നു ഇടക് വായനയിൽ ബുദ്ധിമുട്ടിയത് ആദ്യം അഞ്ജലി ips എന്നു പറഞ്ഞു തുടങ്ങി പിന്നെ അർച്ചന ips aayi AR എന്നുള്ളത് AK aayi എന്തായാലും അവന്റെ എൻട്രി സീൻ ??? ആയിരുന്നു s2 എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു
Nice കഥ മുത്തെ…… ❣️
ഇപ്പോഴാ ഈ കഥ ശ്രെദ്ധിച്ചത്…. അടിപൊളി….
വായിക്കാൻ വഴികിയതിൽ കേതിക്കുന്നു… ?
ഒരുപാട് ഇഷ്ടമായി…. ?…
S2ൻ വേണ്ടി കാത്തിരിക്കുന്നു….
പിന്നെ universe ഞാൻ വായിച്ചു….
എനിക്ക് ഇഷ്ടപ്പെട്ടു…. ❣️
കാമുകൻ ❣️
രണ്ടാം ഭാഗത്തിന്റെ തുടക്കം തന്നെ ഒരു ചോദ്യമാണല്ലോ…?
ചീഫിന് MAD KHAN ആയിട്ട് ബന്ധം ഉണ്ടായിരുന്നേൽ അരവിന്ദൻ ജീവനോടെ ഇരിക്കുന്നത് MAD KHAN അറിയേണ്ടതല്ലേ…
എന്തോ ഇതങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ?
ഉഗ്രൻ. വളരെ നന്നായിരുന്നു. സത്യത്തിൽ ഒരു ക്ലൈമാക്സ് പോലെ ഫീൽ ചെയ്തു. എന്നാൽ ഇതു മിനി ക്ലൈമാക്സ് മാത്രമാണെന്നും ഇതിലും വലിയ വെടിക്കെട്ട് ഇനിയും വരാനുണ്ടെന്നും അറിഞ്ഞതിൽ സന്തോഷം.
Waiting for next part