?The Hidden Face 10 ? [ പ്രണയരാജ] 452

ആ സമയമാണ്, ഭാമയും മകൾ ആതിരയും കരഞ്ഞു കൊണ്ട് അവിടേക്കെത്തിയത്. അവരുടെ കണ്ണുനീർ അരവിന്ദനെ ആ പഴയ ഓർമ്മകളിലേക്കു കൊണ്ടുപോയി.

പ്രണയിച്ച കാമുകി, ജീവാംശം പകർന്നു നൽകിയ പിതാവ്, മാതൃ ഉദരത്തിൽ പിറന്ന് തൻ്റെ സ്വന്തമായ എല്ലാത്തിലും സമ അവകാശം നേടി, സന്തോഷം പകർന്ന സഹോദരി, മൂന്നു ജഡങ്ങൾക്കു മുന്നിൽ വാവിട്ടു കരയുന്ന തൻ്റെ ആ ഭൂതക്കാലം.

സ്വയം മരണത്തെ പുൽകുവാൻ കൊതിച്ച, ആ പഴയ അരവിന്ദനെ, അന്നു ജീവിക്കാൻ പ്രേരണ നൽകിയത് പാതി ജീവനായി കിടക്കുന്ന ജനനിയായിരുന്നു. അതു കൊണ്ട് മാത്രം അരവിന്ദൻ ഇന്ന് ഈ മണ്ണിൽ കാലുറച്ചു നിൽക്കുന്നത്. ആ ഒരു ബലം അവർക്കും നൽകണം.

അരവിന്ദൻ അവർക്കരികിലേക്കു നടന്നു. രാജൻ്റെ സഹോദരൻ എന്ന സ്ഥാനവും പേറി. രക്തബന്ധം മാത്രമല്ല സാഹോദര്യത്തിൻ്റെ താഴ്‌വേര് എന്ന ഉറച്ച വിശ്വാസത്തോടെ, അവർക്കരികിലെത്തിയ അവന് ആതിരയുടെ കണ്ണുനീർ മാത്രം കണ്ടു നിൽക്കാനായില്ല. അവൻ അവളെ തൻ്റെ മാറോടു ചേർത്തു പിടിച്ച, നിമിഷം അവൾ കുതറുവാൻ ശ്രമിച്ചെങ്കിലും ആ കൈ കരുത്തിൽ അവളുടെ ശ്രമം വിഫലമായി, അതു കണ്ട ഭാമ  അവനിൽ നിന്നും വേർപ്പെടുത്താൻ ശ്രമിച്ചതും അരവിന്ദൻ പറഞ്ഞു.

ഭാമേച്ചി….

വിടെടാ… എൻ്റെ മോളെ, അവളുടെ അച്ഛനെ പോയൊള്ളൂ അമ്മ ജീവനോടെ ഉണ്ട്.

തൻ്റെ വികാരത്തിന് കാമത്തിൻ്റെ വിശേഷണം ആ മാതാവ് നൽകിയതിൽ അരവിന്ദനു മനോവ്യഥയുണ്ടായാലും , അസുരക്ഷിതത്വം അനുഭവിക്കുന്ന ഒരു മാതാവിൻ്റെ അവസ്ഥ അവനു മനസിലാകുമായിരുന്നു.

ഭാമേച്ചി…. സ്വന്തം പെങ്ങളെ പിച്ചി ചീന്തി കൊന്നതും, അച്ഛനെ കൊന്നപ്പോയും മനസ് തകർന്ന് തളർന്നു പോയ ഒരുവനാ… ഞാൻ, അന്ന് എനിക്കു കൈതാങ്ങായി ഒരു ഏട്ടൻ വന്നിരുന്നു. എൻ്റെ രാജേട്ടൻ,

ഭാമ അവൻ്റെ മുഖത്തേക്കു തന്നെ നോക്കി.

അന്ന് ഒരു ഏട്ടൻ്റെ സ്ഥാനം എല്ലാ അർത്ഥത്തിലും രാജേട്ടൻ ഏറ്റെടുത്തിരുന്നു. ഒരു വയറ്റിൽ പിറക്കണമെന്നില്ല ഭാമേച്ചി… സഹോദരനാവാൻ,

ഞാൻ അരവിന്ദൻ , രാജേട്ടൻ്റെ സഹോദരൻ ,

ആ പേരു കേട്ടതും അവരുടെ കണ്ണുകൾ ഒന്നു കൂടെ ശക്തമായി നിറഞ്ഞൊഴുകി.

കണ്ടിട്ടില്ല എന്നേ ഉള്ളൂ… എനിക്കറിയാം അരവിന്ദനെ,

ചേച്ചി, ഇവളെ ഞാൻ ചേർത്തു പിടിച്ചത് മകമായി കണ്ടു തന്നെയാ.. എൻ്റെ രാജേട്ടൻ്റെ മകൾ , സഹോദരൻ്റെ മകൾ സ്വന്തം മകൾക്കു തുല്യമല്ലെ…..

അരവിന്ദാ…..

ഞാനുണ്ടാവും കൂടെ, ഇതെൻ്റെ വാക്കാ….

ആതിരാ…..

അരവിന്ദൻ വിളിച്ചതും അവൾ തലയുയർത്തി നോക്കി.

മോൾക്ക് ഡോക്ടർ ആവേണ്ടേ….

വേണ്ട എന്നവൾ തലയാട്ടി കൊണ്ട് കരഞ്ഞു.

എൻ്റെ രാജേട്ടൻ്റെ ആഗ്രഹമായിരുന്നു. നിന്നെ ഡോക്ടർ ആക്കണമെന്നത് . അച്ഛൻ്റെ ആഗ്രഹം മോൾ സാധിച്ചു കൊടുക്കില്ലെ.

അരവിന്ദനത് പറഞ്ഞപ്പോ ആതിര അറിയാതെ അവനെ ഇറുക്കെ പുണർന്നു കൊണ്ട് പൊട്ടിക്കരഞ്ഞു പോയി, അവളുടെ ശിരസിൽ തഴുകി കൊണ്ട് അരവിന്ദൻ , അവളെ സമാധാനപ്പെടുത്തി.

കുറച്ചു സമയം അവരോടൊപ്പം ചിലവഴിച്ച ശേഷം അർച്ചനയുടെ കൈകളിൽ അവരെ ഏൽപ്പിച്ച ശേഷം അവൻ ഓഫീസിലേക്കു തിരിച്ചു . എനി അവന് ചെയ്തു തീർക്കാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്.

?????

ഓഫീസിൽ എത്തിയതും അവൻ തൻ്റെ ക്യാബിനിൽ പോയി, സഹോദര വിയോഗം അവനെ തളർത്തിയിരുന്നു. മിഴികൾ അശ്രുകണങ്ങളെ ഒഴുക്കി അവനിലെ ദുഖത്തിൻ്റെ കാഠിന്യം കുറയ്ക്കുവാൻ പരിശ്രമിച്ചു.

ചിലർ നഷ്ടപ്പെടുമ്പോഴാണ് നമുക്ക് അവർ എത്ര മാത്രം പ്രിയപ്പെട്ടവരായിരുന്നു എന്ന് തിരിച്ചറിയുക. അരികിലുള്ളപ്പോ ചിലപ്പോ നമുക്കവർക്കു വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നു വരും. എന്നാൽ അവർ നഷ്ടമായാൽ അവർക്കു വേണ്ടി എന്തും ചെയ്യാൻ സജ്ജരാവും.

ഇവിടെ രാജേട്ടൻ്റെ മരണം, അരവിൻ്റെ ചുമലിൽ ഭാരമേറി, ആതിരയും ഭാമയും. ആ ഭാരം നിറഞ്ഞ മനസോടെ അവൻ സ്വീകരിച്ചു. എനിയുള്ളത് പ്രതികാരം , സ്വസഹോദരൻ്റെ പ്രാണത്യാഗത്തിൻ്റെ മൂല്യം. ഓരോ കർമ്മങ്ങൾക്കും അതിൻ്റേതായ ഫലം ഉണ്ട്. രാജൻ്റെ ജീവൻ കവർന്നവരുടെ കർമ്മത്തിന് ഫലം നൽകാൻ അവൻ ഒരുങ്ങുകയാണ്.

തൻ്റെ ക്യാബിനിൻ്റെ വാതിൽ അടച്ച് അവൻ ലാപ്പ് തുറന്നു. ശേഷം മെമ്മറി കാർഡ് ലാപ്പിൽ ഘടിപ്പിച്ച് അവൻ വിവരങ്ങൾ ശേഖരിക്കുവാൻ തുടങ്ങി. അതിൽ തുറന്നു വന്ന ഒരോ മുഖവും, ഓരോ പേരും അവൻ മനസിൽ കുറിച്ചിട്ടു. പ്രതികാര മനോഭാവത്തോടെ അവൻ സ്വയം വിധിക്കർത്താവാവുകയാണ്. ഒരു നിയമത്തിനും അവരെ വിട്ടു കൊടുക്കില്ല എന്നവൻ മനസിൽ ഉറപ്പിച്ചു കഴിഞ്ഞു.

ഏറ്റവും അവസാന ചിത്രം, അവസാന നാമം അവൻ്റെ മുന്നിൽ അനാവൃതമായി. ആ ചിത്രം അവൻ ഏറെ നേരം നോക്കി നിന്നു. മിഴികൾ പകയുടെ വർണ്ണമായ രക്തമയമായ ചുവപ്പിൽ ശോഭിതമാകവേ… അവൻ അലറി വിളിച്ചു.

സാഹിബ്………

?????

കാറിൽ ലക്ഷ്യസ്ഥാനത്തേക്ക് പോവുകയാണ് അരവിന്ദൻ , അർച്ചനയുടെ കോൾ തുടരെ തുടരെ അവനെ തേടിയെത്തി. അവയെല്ലാം അവഗണിച്ച് അതിവേഗം ആ കാർ ലക്ഷ്യം നോക്കി സഞ്ചരിച്ചു.

ശ്മശാന കവാടം കടന്ന് കാർ ചെന്നു നിന്നതും, അർച്ചനയും, ഭാമയും, ആതിരയും അവനരികിലേക്കോടിയെത്തി. അവൻ കാറിൽ നിന്നും ഇറങ്ങിയതും. ആതിര അവൻ്റെ മാറോടണഞ്ഞു. അച്ഛൻ്റെ വിയോഗ ശേഷം അവൾക്കു സുരക്ഷിതത്വം തോന്നിയ ആ സുരക്ഷിത സ്ഥാനത്ത് അവൾ അഭയം പ്രാപിച്ചു.

ഏട്ടാ….

ഉം….

അരവിന്ദാ…. വാ….

ചേച്ചി, ഞാൻ

നീ… തന്നെയാണിത് ചേയ്യേണ്ടത്.

പക്ഷെ,

ഒരു പക്ഷെയുമില്ല, പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്, അതോടെ ബന്ധുമിത്രാതികൾ  നഷ്ടമായി, ജൻമം നൽകിയത് ഒരു പെൺ കുഞ്ഞ്, സമൂഹവും, വിശ്വാസവും അവളെ ഈ കർമ്മത്തിൽ നിന്നും തിരസ്ക്കരിക്കുന്നു.

ചേച്ചി….

അതെ, അരവിന്ദാ… ഇപ്പോ ഈ കർമ്മം ചെയ്യാൻ ഒരാൾ മാത്രം, രാജേട്ടൻ്റെ സഹോദര സ്ഥാനം അലങ്കരിക്കുന്ന നി മാത്രം.

എന്നാലും ചേച്ചി , ഞാൻ

രാജേട്ടൻ്റെ സഹോദരൻ എന്നു നി പറഞ്ഞത് വെറും വാക്കാണെങ്കിൽ,

ചേച്ചി, ഞാൻ ചെയ്യാം….

അതും പറഞ്ഞു കൊണ്ട്, അരവിന്ദൻ ആ കർമ്മത്തിനായി ഒരുങ്ങി. ആ സമയം തൊഴു കൈകളോടെ ആതിരയെ കണ്ടതും അവൻ്റെ ചങ്കൊന്നു പിടഞ്ഞു. ശ്മശാനത്തിൽ സ്ത്രീ പ്രവേശം സമൂഹം നിഷേധിച്ചതിനാലാവാം അവർ പുറത്തു കാത്തു നിന്നു.

സഹോദരനായി കണ്ടവൻ്റെ മൃതശരീരത്തിന് അഗ്നി പകർന്നു നൽകുമ്പോൾ ആ മൃതശരീരം തീ ചൂളയിൽ അമർന്നിരുന്നുവോ എന്നവനറിയില്ല, പക്ഷെ അവൻ്റെ മനസിൽ ആ തീച്ചൂളയെക്കാൾ ശക്തമായ താപത്തിൽ എരിയുകയായിരുന്നു.

?????

കർമ്മങ്ങൾ എല്ലാം കഴിഞ്ഞ്, ഭാമയെയും ആതിരയെയും വീട്ടിൽ ചെന്നാക്കിയ ശേഷം അർച്ചനയും അരവിന്ദനും വീട്ടിലേക്കു മടങ്ങി. വീട്ടിൽ ചെന്ന ഉടനെ, അരവിന്ദൻ ഫ്രഷ് ആവാൻ പോയി. അവൻ്റെ മനോവ്യഥ ഓർത്ത് അർച്ചനയും എറെ ദുഖിതയായിരുന്നു.

ഫ്രഷ് ആയി വന്നതും, അവൻ ക്യാരി ബാഗ് എടുത്ത് തൻ്റെ വസ്ത്രങ്ങളും ആവശ്യ സാധനങ്ങളും ഒതുക്കി വെക്കുവാൻ തുടങ്ങി. കാരണമറിയാതെ, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ, അർച്ചന അരവിന്ദനെ തന്നെ നോക്കി നിന്നു. ബാഗ് എടുത്ത് മുറിക്കു പുറത്തേക്ക് പോകാൻ നിൽക്കുമ്പോയാണ് അർച്ചന അവനെ വിളിച്ചത്.

അരവിന്ദേട്ടാ….

ഉം….

ഇതെവിടേക്കാ…

ബാംഗ്ലൂർ,

എന്താ ഇത്ര പെട്ടെന്ന്,

കേസിൻ്റെ ആവിശ്യമായി അവിടെ പോയെ തീരു…

എങ്കിൽ ഞാനും വരാം….

നോ…….

ദേഷ്യത്തോടെ ഉള്ള അരവിന്ദൻ്റെ ആ അലർച്ച അവളെ പോലും ഭയപ്പെടുത്തി. എന്നാൽ അവൾ അർച്ചനയാണ് ജൻമസിദ്ധമായ അവളുടെ വാശി മൂലമാവാം ഒരു ബാഗ് എടുത്ത് അവൾ വസ്ത്രങ്ങൾ എടുത്ത് പാക്ക് ചെയ്യാൻ ഒരുങ്ങിയത്.

അവളുടെ ഓരോ പ്രവർത്തിയും അവനെ കൂടുതൽ ദേഷ്യപ്പെടുത്തുകയാണ് ചെയ്തത്. അവൻ അവൾക്കരികിലേക്കു ചെന്നു. ആ ബാഗ് തട്ടിപ്പറച്ച് ദൂരേക്കെറിഞ്ഞു. വീണ്ടും അതെടുക്കാൻ അവൾ തുനിഞ്ഞതും, അവൻ അവളുടെ കവിളിൽ പ്രഹരിച്ചതും ഒരുമിച്ചായിരുന്നു.

പ്രഹരമേറ്റ് ഒരു വശത്തേക്ക് ചെരിഞ്ഞ മുഖം അതിവേഗം ഉയർത്തി അവൾ ആരാഞ്ഞു.

ഞാൻ വന്നാൽ എന്താ…..

ഞാനും എൻ്റെ ഡ്യൂട്ടി അല്ലെ ചെയ്യുന്നത്.

അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

എനിക്കാവില്ല, നിന്നെയും നഷ്ടപ്പെടുത്തുവാൻ,

അതും പറഞ്ഞു കൊണ്ട് അരവിന്ദൻ കണ്ണുനീരൊഴുക്കി..

ഏട്ടാ….

ഞാൻ, ഞാൻ കാരണമാ…. രാജേട്ടൻ മരിച്ചത്.

നിന്നെയും കൂടെ കൊണ്ടു പോയി കൊലയ്ക്കു കൊടുക്കാൻ എനിക്കാവില്ല.

ഏട്ടാ… ഞാനൊന്നു പറയട്ടെ,

ഒന്നും പറയണ്ട, അർച്ചന, എനിക്കാവില്ല നിന്നെ നഷ്ടപ്പെടുത്താൻ, പിന്നെ, എനിക്കു വല്ലതും സംഭവിച്ചാൽ….

ഏട്ടാ…

എന്നു വിളിച്ചു കൊണ്ട് അവളുടെ കൈ അവൻ്റെ അധരങ്ങൾക്കു വിലങ്ങു തീർത്തപ്പോൾ ആ വിലങ്ങിനെ ബേധിച്ചു കൊണ്ട് അവൻ പറഞ്ഞു തുടങ്ങി.

എനിക്കു വിശ്വാസമുണ്ട് അർച്ചന, എനിക്കു വല്ലതും സംഭവിച്ചാൽ എൻ്റെ അമ്മ അനാഥയാവില്ല എന്ന്.

അവൻ പറഞ്ഞ ആ വാക്കുകൾ അവർക്കു പകർന്ന സന്തോഷം. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ പൂർണ്ണ വിശ്വാസം നേടിയ ആനന്ദം, അവളാദ്യമായി നുകർന്നു. മനസിൽ ഉണ്ടായിരുന്ന സംശയത്തിൻ്റെ ധൂമകേതു അവളെ വിട്ടകന്നു.

ഏട്ടാ… എന്നു വിളിച്ചു കൊണ്ട് അവളവനെ  വാരി പുണർന്നു. പരസ്പരം നടിച്ചിരുന്ന പിണക്കങ്ങൾ എല്ലാം മറന്ന്, ഒരു ഭാര്യയുടെ പൂർണ്ണ അധികാരത്തിൽ ഭർത്താവിൽ അവൾ അഭയം പ്രാപിച്ചു. അവളുടെ കവിളിലെ വിരൽ പാടുകളിലൂടെ അവൻ്റെ വിരൽസ്പർഷം ഒഴുകിയപ്പോൾ അധരങ്ങളുടെ കോണിൽ ഒരു പുഞ്ചിരിയും മിഴികളിൽ പ്രണയഭാവവും നിറച്ച് വശ്യമായി അവൾ അവനു മുന്നിൽ നിന്നു.

ഒരു നിമിഷം സ്വയം മറന്ന് അരവിന്ദൻ അവളുടെ അധരങ്ങൾ പാനം ചെയ്തു. ഞൊടിയിടയിൽ അതവസാനിപ്പിച്ചു  കൊണ്ട് അവൻ എഴുന്നേറ്റു നിന്നു.

അർച്ചന….

ഉം,

ഈ കഴുത്തിലെ താലിയാണെ സത്യം . ഞാൻ വരുന്നത് വരെ, നീ ഈ വീടുവിട്ട് പുറത്തിറങ്ങില്ല.

ഏട്ടാ….

ഞാൻ പോയി വരാം.

അതും പറഞ്ഞു കൊണ്ട് തൻ്റെ ബാഗും എടുത്തു കൊണ്ട്, അവൻ പുറത്തേക്കു നടന്നു. കഴുത്തിലെ താലി കൈയിലെടുത്ത് നെഞ്ചോടു ചേർത്ത് അവൾ കണ്ണീരൊഴുക്കി .

?????

എയർപ്പോർട്ട്
– – – – – – – – – – – –

ഫ്ലൈറ്റിനു കൃത്യ സമയത്ത് തന്നെ അരവിന്ദൻ , എയർപ്പോർട്ടിൽ എത്തി, എല്ലാവരും അവനു വേണ്ടി കാത്തിരിക്കുകയാണ്.

പായൽ,

സർ,

ഹെഡ് ഓഫീസിൽ വിളിച്ചു പറഞ്ഞിരുന്നോ…

യസ്, സർ, നാളെ ഉച്ചയോടെ അവരെല്ലാം അവിടെ എത്തും.

ഉം ഗുഡ്.

റോക്കി.

സർ,

നീ ഞങ്ങളോടൊപ്പം വരുന്നില്ല.

സർ, ഞാൻ

നിൻ്റെ ആവിശ്യം ഇവിടെയാണ്. ഞാൻ പറഞ്ഞത് മനസിലായോ…

യസ് സർ,

നിന്നെ ഞാൻ വിശ്വസിക്കുന്നു.

ആ വിശ്വാസം ഞാൻ കാത്തു കൊള്ളാം.

ഗുഡ്,

അപ്പോ ശരി, സമയമായി എല്ലാവരും വരുക.

അതും പറഞ്ഞു കൊണ്ട് അരവിന്ദനും കൂട്ടാളികളും അവരുടെ ലക്ഷ്യത്തിലേക്ക് യാത്ര തിരിക്കുന്നത് റോക്കി നോക്കി നിന്നു. അവൻ തൻ്റെ മുഷ്ടി മുറുക്കി കൊണ്ട്  അവൻ ഒരു ദീർഘശ്വാസം വലിച്ചു കൊണ്ട്, തൻ്റെ പുതിയ ലക്ഷ്യത്തിലേക്ക് ഏകനായി പുറത്തേക്കു നടന്നു.

ബാംഗ്ലൂരിലെ, ആ റിസർച്ച് ലാബിനു കുറച്ച് അകലെ ആയി, ആ പത്തംഗ സംഘം നിൽക്കുകയാണ്. നാളെ ഇവിടെ പലതും നടക്കും. രാത്രിയുടെ മനോഹരിതയിൽ പ്രകാശം ചൊരിഞ്ഞ് നിൽക്കുന്ന ആ വലിയ കെട്ടിടത്തെയും നോക്കി നിന്ന അവരുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞാടി.

രാത്രിയുടെ യാമങ്ങൾ വഴിയോരത്ത് അവർ കഴിച്ചു കൂട്ടുമ്പോ അവരറിഞ്ഞിരുന്നില്ല. അവരുടെ ശത്രുവും ആ മണ്ണിൽ പറന്നിറങ്ങിയത്. സൂര്യകാരണത്തിൻ്റെ ആഗമനവും പ്രതീക്ഷിച്ചവർ കാത്തു നിന്നു.

സമയം അതാർക്കുവേണ്ടിയും കാത്തു നിൽക്കാറില്ല എന്നു തെളിയിച്ചു കൊണ്ട് സൂര്യകിരണം പതിയ ആ നാഗരികതയുടെ മണ്ണിൽ പ്രകാശം പരത്തി. വഴിയോര നിദ്രയെ ഉപേക്ഷിച്ച് അവർ ലക്ഷ്യത്തിൻ്റെ ആദ്യപടി തേടിയിറങ്ങി. അഹമ്മദിൻ്റെ ആ ഹോട്ടൽ

ജാഫർ തൻ്റെ ഫോൺ എടുത്തു തുറന്നു നോക്കിയതും വാട്സ് ആപ്പിൽ അവർക്കു പോകേണ്ട ലക്ഷ്യം അയക്കപ്പെട്ടിട്ടുണ്ട്. 2.30 കി. മി അകലം നിൽക്കുന്ന ആ ലക്ഷ്യത്തിലേക്ക് അവരെ ഫോൺ വഴി കാട്ടി.

ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ, അവർ തങ്ങളുടെ ലക്ഷ്യത്തിൻ്റെ ആദ്യ പടവിനു മുന്നിൽ വന്നു നിന്നു. അഹമ്മദിൻ്റെ ഹോട്ടൽ. മിഴികളിൽ പ്രതികാരാഗ്നിയും, മുഖത്ത് പ്രതീക്ഷയുടെയും തിളക്കത്തോടെ അവർ അവിടേക്ക് പ്രവേശിച്ചു.

തങ്ങൾക്കായുള്ള പ്രഭാത ഭക്ഷണം അവർ ആദ്യം ഓഡർ ചെയ്തത്. എല്ലാവരും അവരുടെ വിശപ്പിനെ ശമിപ്പിക്കുന്നതിൽ അതിയായ താൽപര്യം പ്രകടിപ്പിച്ചു. വിശപ്പടക്കിയ ശേഷം വെയ്റ്റർ വരുന്നതും കാത്ത് അവർ ഇരുന്നു.

സർ എനിയെന്തെങ്കിലും .

ഉം വേണം,

ജലീലിൻ്റെ സ്പെഷൽ ഇറച്ചി പത്തിരി,

ജാഫറത് പറഞ്ഞപ്പോ വെയ്റ്ററുടെ മുഖഭാവം മാറി, അയാൾ ബില്ലെടുത്ത് ജാഫറിനരികിൽ വന്നു. ജാഫർ അതിലേക്ക് ഒരു 10 രൂപ നോട്ടു വെച്ചു കൊടുത്തു. ആ നോട്ടും കൊണ്ട് അയാൾ നേരെ മുതലാളിക്കരികിലെത്തി.

ജലീലിൻ്റെ ഇറച്ചി പത്തിരി.

അതു പറഞ്ഞതും അയാൾ പുഞ്ചിരി തൂകി. പിന്നെ ആ നോട്ടെടുത്ത് തൻ്റെ ഡയറിയിൽ കുറിച്ച നമ്പറുമായി ഒത്തു നോക്കി. ശേഷം വെയ്റ്ററെ നോക്കി തലയാട്ടി. ഉടനെ പുഞ്ചിരിയോടെ അവൻ അവർക്കരികിലേക്ക് തിരികെ പോയി.

വന്നോളൂ….

അതും പറഞ്ഞു കൊണ്ട് അയാൾ നടന്നതും ജാഫറും കൂട്ടാളികളും അയാൾക്കു പിന്നാലെ നടന്നു. അവർ പോയത് നേരെ പാചകശാലയിലേക്കായിരുന്നു. അവിടെ കമഴ്ത്തി വെച്ച ഒരു വലിയ ബിരിയാണിച്ചെമ്പ് ചൂണ്ടി കാട്ടി കൊണ്ട് അയാൾ പറഞ്ഞു.

ഉം…. വേഗമാവട്ടെ,

ഒന്നും മനസിലാവാതെ ജാഫർ അയാളെ തന്നെ നോക്കി നിന്നതും അയാൾ കൈ കൊട്ടിയതും അവിടെയുള്ള ജോലിക്കാർ ആ ചെമ്പ് നിരക്കി മാറ്റി. അവിടെ താഴേക്കു പോകാനുള്ള രഹസ്യ കവാടം അവർ കണ്ടു.

??????

എയർപ്പോർട്ടിൽ എത്തിയ അരവിന്ദനെ സ്വീകരിക്കാൻ അവിടെയുള്ള പോലീസ് അധികാരികൾ സന്നതരായിരുന്നു. അവരോടൊപ്പം റിസർച്ച് സെൻ്ററിലേക്കുള്ള അവൻ്റെ യാത്ര ആരംഭിച്ചു.

അംങ്കം തുടങ്ങുകയായി, യുദ്ധത്തിനു മുൻപെ ആയുധം മൂർച്ച കൂട്ടിയും രണഭൂമി, തങ്ങൾക്കു പരിചിതമാക്കാനുമായി അവൻ യാത്ര തുടങ്ങി. മനസിൽ കരുതുന്ന പോലെ എല്ലാം നടന്നാൽ, പിന്നെ എല്ലാം വിജയം മാത്രം. ഈ പ്രശ്നം തീർത്തു കഴിഞ്ഞാൽ കണക്കുകളുടെ ഒരു പട്ടിക തന്നെ തീർക്കാനുണ്ട്. അവൻ മനസിൽ ഉറപ്പിച്ചു.

റിസർച്ച് സെൻഡറിൽ എത്തിയതും , അവിടുത്തെ ഡയറക്ടറുമായി ഒറ്റയ്ക്ക് ഒരു മീറ്റിംഗ് അരവിന്ദൻ സംഘടിപ്പിച്ചു . കാരണം താൻ കരുതുന്ന പോലെ കാര്യങ്ങൾ നീക്കാൻ അയാളുടെ സഹായം ആവശ്യമാണ്. കാര്യങ്ങൾ അവൻ കൃത്യമായ രീതിയിൽ അയാളെ ബോധിപ്പിച്ചു.

അരവിന്ദൻ , താൻ ഈ പറയുന്നതൊന്നും നടക്കില്ല.

സർ, അങ്ങനെ പറയരുത്, വേറെ വഴി ഇല്ലാത്തതോണ്ടാണ്.

രാത്രി ആവുമ്പോഴേക്കും, ഇതൊന്നും പോസിമ്പിൾ അല്ല.

ശരി, എങ്കിൽ പോസിബിൾ ആയ കാര്യം സർ തന്നെ പറയൂ….

എടോ… അതെൻ്റെ ജോലിയാണോ…

സർ, എൻ്റെ മുന്നിൽ ഉണ്ടായിരുന്ന ഓപ്ഷൻ ഞാൻ പറഞ്ഞു. മറ്റൊരു മാർഗ്ഗവും ഇല്ല സർ,

എടോ താൻ,

ശത്രു ആരെന്നോ എവിടെയെന്നോ അറിയില്ല, അവരുടെ എണ്ണവും.

അതിന് .

ഏതു സമയവും അക്രമണം പ്രതീക്ഷിച്ചു നിൽക്കുന്നതിലും നന്നല്ലെ, അവർക്ക് അവസരം നൽകി കയ്യോടെ പിടികൂടുന്നത്.

എടോ താൻ ഈ പറയുന്നത്.

അവർ ഇത് സ്വന്തമാക്കാൻ ഏതറ്റം വരെ പോവാനും തയ്യാറാണ്.

എന്ന് വെച്ച്,

അതു സംരക്ഷിക്കുവാൻ നമ്മളും ആ മാർഗം സ്വീകരിക്കേണ്ടെ,

അരവിന്ദൻ ,

അതെ സർ, അവരുടെ ആത്മാർത്ഥതയുടെ പത്തിലൊന്നെങ്കിലും നമ്മൾ കാട്ടേണ്ടതല്ലേ…

തൻ്റെ വാക്കുകൾക്കു മൂർച്ച കൂടുതലാണ് അരവിന്ദൻ ,

ഒരിക്കലുമില്ല, അതിൽ നിഴലിക്കുന്നത് രാജ്യ സ്നേഹം മാത്രം.

ഞാൻ തന്നെ സഹായിക്കാം പക്ഷെ,

എന്താ സർ ഒരു പക്ഷെ,

സമയം വളരെ കുറവാണ് , പറഞ്ഞ സമയത്തിനുള്ളിൽ അത് സാധ്യമാകുമോ എന്നതാണ് സംശയം .

ആത്മാർത്ഥമായി ഒരു കാര്യം ചെയ്യാൻ നാം തുനിഞ്ഞാൽ, അതിൽ ന്യായം നമ്മുടെ ഭാഗത്താണെങ്കിൽ, പ്രപഞ്ചത്തിൻ്റെ നൻമയ്ക്കാണെങ്കിൽ പ്രപഞ്ചശക്തികളും നമ്മെ സഹായിക്കും എന്നല്ലെ.

തൻ്റെ വാചാലത കൊള്ളാം, എന്നാലും

പ്രതീക്ഷ കൈവിടേണ്ട സർ, ശ്രമിച്ചു നോക്കാം, ബാക്കി എല്ലാം വിധി പോലെ വരട്ടെ,

ശരി, ഞാൻ തന്നോടൊപ്പം ഉണ്ട്.

അതു കേട്ടാൽ മതി.

അവൻ അവനു വേണ്ട കളമൊരുക്കുകയാണ്. ഇരയ്ക്കുള്ള കെണി. എനി കാത്തിരുപ്പിൻ്റെ സമയം മാത്രം ഇര സ്വയം വന്ന് കെണിയിലകപ്പെടുന്ന ആ മുഹൂർത്തത്തിനായി. അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു. വിജയം വിദൂരമല്ലെന്ന പ്രതീക്ഷയുടെ കിരണം പോലെ.

?????

രഹസ്യ കവാടത്തിലൂടെ പടിയിറങ്ങിയ അവരെ വരവേറ്റത് വലിയ ഒരു രഹസ്യസങ്കേതം യായിരുന്നു. അവിടെ അവരെ കാത്തിരുന്നത് ISI ചാരനായ ജലാൽ അഹമ്മദ് സുഹാരി. ഏറെ നാളത്തെ അയാളുടെ പരിശ്രമങ്ങളിൽ ചിലത് ഇവർക്കു നൽകാൻ

സലാം ജലാൽ ഭായ്,

സലാം… ജാഫർ,

കമാൻഡർ പറഞ്ഞിരുന്നില്ലെ കാര്യങ്ങൾ എല്ലാം.

എല്ലാം പറഞ്ഞിരുന്നു. നിങ്ങൾക്കു വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട്.

ജലാൽ ചൂണ്ടിയ ഇടത്തേക്ക് അവർ നോക്കി. നിരത്തി വെച്ച മൂന്ന് മേശകൾ, ഒന്നിൽ അത്യാധുനിക ആയുധങ്ങൾ, മറ്റു രണ്ടു മേശകളിൽ അനുബദ്ധ വസ്തുക്കൾ . അവ എല്ലാം കണ്ടതും അവരുടെ മിഴികളിലെ പ്രതീക്ഷയുടെ തിളക്കം ഒന്നു കൂടെ കൂടി.

ജാഫർ,

ജലാൽ വിളിച്ചതും, അവർ അവനരികിലേക്കു ചെന്നു. ഒരു വലിയ മേശയിലേക്ക് അവനൊരു പേപ്പർ വിരിക്കുന്നത് കൗതുകത്തോടെ അവർ നോക്കി നിന്നു.

ഇതാണ് റിസർച്ച് സെൻഡറിൻ്റെ ബ്ലൂ പ്രിൻ്റ്, മൊത്തം 8 എൻട്രൻസ്.

സെക്യൂരിറ്റി ലവൽ,

ടൈറ്റ് ആണ് ജാഫർ, സ്കാനിംഗ് മുതൽ എല്ലാം 8 എൻട്രൻസിലുമുണ്ട്.

ഉം….

3 സെക്യൂരിറ്റി ലവൽ താണ്ടി വേണം ഉള്ളിൽ കടക്കാൻ…

അപ്പോ 9 ആയി ഒരു എൻട്രൻസ് ഉണ്ടാക്കണം

അതെ,…

ബാക്കി പറ,

ഈ റെഡ് ഡോട്ടുകൾ, cctv ക്യാമറയെയും ബ്യൂ ലൈൻസ് അതിൻ്റെ റേൻജുമാണ്.

ഹാക്കേർസ് വന്നിട്ടില്ലെ ജലാൽ,

അതെല്ലാം റെഡിയാണ്.

x അതെവിടയാ….

മാപ്പിൽ x ചിഹ്നം എവിടെയോ അവിടെ തന്നെ.

12 th ഫോർ .

അതെ,

ഇന്ന് രാത്രി തന്നെ അത് സ്വന്തമാക്കണം ജലാൽ, സമയം കുറവാണ്.

അത് കമാൻഡർ പറഞ്ഞിരുന്നു.

പക്ഷെ എങ്ങനെ, എന്നത് നമുക്ക് ഇപ്പോൾ പ്ലാൻ ചെയ്തെ മതിയാവൂ….

റെക്കോർഡ് റൂമിൽ പോലും x ൻ്റെ ഒരു ഡിറ്റെയ്ൽസും ഉണ്ടാവില്ല അപ്പോ…

ബ്ലൂ പ്രിൻ്റിനാണ് നമ്മൾ വന്നത്, അതു കിട്ടാൻ നിർവാഹമില്ല എങ്കിൽ x നെ തന്നെ അങ്ങ് സ്വന്തമാക്കാം.

പക്ഷെ ജമാൽ അതു കൊണ്ട് എന്താ കാര്യം.

ഒരു വസ്തുവിനെ പുതിയതായി കണ്ടു പിടിക്കുക എന്നതാണ് പാട്, പക്ഷെ കണ്ടു പിടിച്ച വസ്തു കയ്യിലുണ്ടെങ്കിൽ അതെങ്ങനെ ഉണ്ടാക്കി എന്നറിയാനാണോ പാട്.

അപ്പോ x അതു നമുക്കു സ്വന്തമാക്കണം എതു വിധേനയും .

അതെ അതിനു ശേഷമാണ് നമ്മുടെ യഥാർത്ഥ ലക്ഷ്യം.

ജമാൽ,

അതെ, ഇന്ത്യ കണ്ടു പിടിച്ച ആയുധം തന്നെ ഇന്ത്യയിൽ നാശം വിതയ്ക്കും ,കൂടാതെ

എന്താ….

മറ്റു രാജ്യങ്ങളിലും.

മറ്റു രാജ്യങ്ങളിൽ അതിൻ്റെ ആവശ്യം,

ഇത് ഇന്ത്യയുടെ സീക്രറ്റ് വെപ്പൺ ആണ്. ആ ആയുധം മറ്റു രാജ്യങ്ങളിൽ ഏൽപ്പിക്കുന്ന പ്രഹരത്തിന് ഇന്ത്യയല്ലെ ഉത്തരം നൽകേണ്ടത് ജലാൽ,

അതെ,

അതു പറയുമ്പോൾ ജലാലിൻ്റെ മിഴികളിൽ തിളക്കം കൂടിയിരുന്നു.

ലോകരാജ്യങ്ങൾ ഇന്ത്യയ്ക്കെതിരാവും. ഇന്ത്യ നശിക്കും.

ഹാ ഹാ…. ഹാ…. ഹാ….

മതഭ്രാന്തരുടെ അട്ടഹാസം അവിടെ മുഴങ്ങുകയാണ്. ഈ രാത്രി, അതു തീരുമാനിക്കും ഇന്ത്യ എന്ന രാജ്യത്തിൻ്റെ ഭാവി.

?????

അർച്ചന രാവിലെ തന്നെ ഉണർന്ന് ഫ്രഷ് ആയി തൻ്റെ യൂണിഫോം അണിയുകയാണ്. ജോലിക്കു പോകുവാൻ സമയമായി. യൂണിഫോമിൻ്റെ ബട്ടണുകൾ ഇടുമ്പോൾ , അവളുടെ കൈ തട്ടി താലിമാല പുറത്തേക്കു വന്നു. ഒരു നിമിഷം അവളാ താലിയിൽ നോക്കി നിന്നു.

“ഈ കഴുത്തിലെ താലിയാണെ സത്യം . ഞാൻ വരുന്നത് വരെ, നീ ഈ വീടുവിട്ട് പുറത്തിറങ്ങില്ല.”

അരവിന്ദൻ പറഞ്ഞ ആ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. താലി കൈയ്യിൽ അമർത്തി പിടിച്ച ശേഷം . അവൾ തൻ്റെ യൂണിഫോം അഴിച്ചു വെച്ചു. വീട്ടിലിടുന്ന വസ്ത്രം ധരിച്ച് ആ ബെഡിൽ കിടന്നു. എന്തിനാണ് താൻ പുറത്തിറങ്ങുന്നത്  അരവിന്ദൻ തടഞ്ഞെതെന്ന ചോദ്യത്തിൻ്റെ ഉത്തരത്തിനായി അവൾ സ്വന്തം തല പുകച്ചു കൊണ്ടിരുന്നു.

അതേ സമയം ആ വീടിനു സമീപം കുറച്ചകലെയായി ഒരു കാർ വന്നു നിന്നു. ഒരു നാലംഗ സംഘം . അവരിൽ ഒരാളുടെ ഫോൺ മുഴങ്ങി. അവൻ കോൾ എടുത്തു.

ജനാ…..

ഓർമ്മയുണ്ടല്ലോ പറഞ്ഞത്, അവളെനി , വേണ്ട,

ജനാ…. ഞങ്ങൾ എത്തി,

ഒരു തെളിവും ബാക്കി വെക്കരുത്, ആ വീട്ടിൽ ഒരു ജീവൻ പോലും അവശേഷിക്കരുത്.

ബോഡി പോലും ആർക്കും കിട്ടില്ല.

എങ്കിൽ പോയി വാ….

ജനാ…

കുദാ ആഫിസ്,

അവർ കാറിൽ നിന്നും ഇറങ്ങി, പിറകിൽ നിന്നും തോക്കെടുത്ത് സൈലൻസർ പതിയെ തിരുകി, കൊണ്ട് ശ്രദ്ധയോടെ ആ വീടു ലക്ഷ്യം വെച്ചു നടക്കുകയാണ്.

ചുറ്റുവട്ടം അവർ കണ്ണോടിച്ചു. അടുത്ത വീടുകളിലെ ജനലുകൾ തുറന്നു കിടക്കുന്നിടത്ത് ആളുകൾ ഇല്ല എന്ന ഉറപ്പു വരുത്തിയ ശേഷം അവർ മുന്നോട്ടുള്ള കാലടി വെച്ചതു തന്നെ.

ആ വീടിൻ്റെ ചുറ്റു മതിലിനു ചുറ്റുമായി നാലു ഭാഗത്തും അവർ ഇടം പിടിച്ചു . പതിയെ ചുറ്റും നോക്കി. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പു വരുത്തിയ ശേഷം അവർ മതിലെടുത്തു ചാടി.

അടുക്കള വശത്ത് ചാടിയ അവൻ്റെ ദൃഷ്ടി പതിഞ്ഞത് ലക്ഷ്മിയമ്മയിലായിരുന്നു. അവൻ്റെ മുഖത്ത് ഒരു തരം വികൃതമായ പുഞ്ചിരി വിരിഞ്ഞു. നാലു പേരും ശബ്ദമുണ്ടാക്കാതെ പതിയെ കാലടികൾ വെച്ചു കൊണ്ട്. കൈയ്യിൽ ഗൺ എടുത്ത് ലക്ഷ്യം തേടുന്ന പോലെ ആ വീടിനരികിലേക്ക് അടുക്കുകയാണ്.

പുറത്തു നിന്നും നടന്നു വരുന്ന ഒരാളുടെ കാലൊച്ച കേട്ട് തിരിഞ്ഞു നോക്കിയ ലക്ഷ്മിയമ്മ ആ രൂപം കണ്ട് അലറി വിളിച്ചു. പെട്ടെന്നുണ്ടായ വികാരത്തിൽ വാതിൽ കൊട്ടിയടച്ചവർ താഴിട്ടു കൊണ്ട് അകത്തേക്കോടി.

അമ്മയുടെ, അലർച്ച കേട്ടതും, അർച്ചന ചാടിയെയുന്നേറ്റു തൻ്റെ സർവീസ് റിവേൾവർ  കയ്യിലെടുത്തു കൊണ്ട് ഹോളിലേക്കിറങ്ങി.ആ സമയം പേടിച്ചരണ്ട , ലക്ഷ്മിയമ്മ ഹോളിലേക്ക് ഓടി വരുകയായിരുന്നു.

എന്താ അമ്മേ….

അവിടെ ആരോ,…. തോക്ക്,

അമ്മയുടെ വാക്കുകളും മുഖഭാവവും മാത്രം മതിയായിരുന്നു. അർച്ചനയ്ക്ക് കാര്യങ്ങൾ മനസിലാക്കുവാൻ, അവൾ വേഗം തന്നെ, അമ്മയെയും കൊണ്ട് ആരതിയമ്മയുടെ മുറിയിലേക്കു പോയി, അമ്മയെ ആ മുറിയിലാക്കി വാതിൽ പുറത്തു നിന്നും അവൾ താഴിട്ടു.

മോളെ വാതിൽ തുറക്ക്,

ഞാൻ പറയുന്നത് കേക്ക്,

എന്നാൽ അതൊന്നും കാതു കൊടുക്കാതെ അവൾ അടുക്കള വാതിലിനരികിൽ നിന്നു. പതിയെ ആ വാതിലിൻ്റെ താഴ് എടുത്തു. ഉടനെ കുറച്ചു മാറി നിന്ന്, ഒരു മറ പിടിച്ചു കൊണ്ട് അവൾ വാതിലിലൂടെയുള്ള വരവ് പ്രതീക്ഷിച്ചു.

പതിയെ ആ വാതിലിനരികിൽ ഒരു നിഴൽ വന്നു നിന്നു. അതു കണ്ടതും അർച്ചന അവളുടെ കയ്യിലെ ഗണ്ണിൽ പിടി മുറുക്കി. വാതിലിൻ്റെ ഒരു പാളി പതിയെ തുറക്കപ്പെടുമ്പോൾ, ശത്രുവിൻ്റെ എണ്ണമറിയാത്ത അർച്ചന തൻ്റെ മനോധൈര്യം കൈ വെടിയാതെ വെടിയുതിർക്കാൻ സജ്ജയായി.

വാതിൽ പാളിയിൽ ഒരു രൂപം തെളിഞ്ഞതും , ഞൊടിയിടയിൽ അവൾ വെടിയുതിർത്തു. അതിക്രമിച്ചു കയറാൻ തുനിഞ്ഞവൻ്റെ ശിരസ് തുളച്ചു കൊണ്ട് ആ വെടിയുണ്ട പാഞ്ഞ അടുത്ത ക്ഷണം വാതിൽ മലക്കെ തുറന്നവൾ പുറത്തേക്കു കുതിച്ചു.

വെടി ശബ്ദം ഉയർന്നതും അവശേഷിക്കുന്ന മൂന്നു പേരും ആ ശബ്ദം കേട്ട ഭാഗം ലഷ്യമാക്കി. ഓടി. വലതു വശത്തു നിന്നവൻ അടുത്തായതിനാൽ, അവനാദ്യം അവൾക്കരികിലേക്കെത്തിയിരുന്നു. കാലൊച്ച കേട്ടതു കൊണ്ടു തന്നെ അർച്ചന സജ്ജയായിരുന്നു.

വന്നവൻ്റെ ഇടതു കാൽ മുട്ടിനു കീഴെ അവൾ വെടിയുതിർത്തു. അവൻ മുട്ടു കുത്തി ഇരുന്നതും ഇടം നെഞ്ചിൽ അവൾ അടുത്ത നിറയൊഴിച്ചതും പിന്നിൽ അവളുടെ തലയ്ക്കു പിറകിൽ ഒരാൾ ഗൺ ചേർത്തു വെച്ചിരുന്നു.

തോക്ക് താഴെ ഇടാൻ,

പിന്നിൽ നിന്നവൻ ആജ്ഞാപിച്ചപ്പോ അനുസരിക്കാതെ മറ്റു നിവർത്തി ഇല്ലാതായി അർച്ചനയ്ക്ക് , അവൾ തൻ്റെ ഗൺ നിലത്തേക്കിട്ടു. അപ്പോ അവിടേക്കു വന്നവൻ ആ ഗൺ എടുത്തു.

കൊള്ളാം നിൻ്റെ ശ്രമം,

നിങ്ങൾക്ക് എന്താ വേണ്ടത്,

നിൻ്റെ ജീവൻ,

നിൻ്റെ കൂടെ ഉള്ളവരുടെയും ജീവൻ,

എന്നെ എന്നെ കൊന്നോളൂ… ബാക്കി ഉള്ളവരെ എന്തിനാ വെറുതെ,

ഹാ…. ഹാ… ഹാ….

ഒരു കമ്മീഷ്ണർക്ക് അതു ഞാൻ പറഞ്ഞു തരണോ…. തെളിവുകൾ ബാക്കി വെക്കാൻ പാടുണ്ടോ മിസ്സ് അർച്ചന IPS.

എത്രയൊക്കെ ശ്രമിച്ചാലും ദൈവത്തിൻ്റെ കൈ, അതുണ്ടാകും ഏതൊരു കേസിനു പിന്നിലും.

ഉണ്ടാവണ്ടെ, നിൻ്റെ മരണത്തിന് കാരണം രണ്ടാണ്, എങ്ങനെ നോക്കിയാലും ഗുണം ഞങ്ങൾക്കു മാത്രം.

ഒന്ന്, ഞങ്ങൾക്കു പിറകെ വരാൻ ശക്തിയുള്ള ഒരു സിൻസിയർ ഓഫീസർ എനിയില്ല,

പിന്നെ, പിന്നെ ആ AR ,

അരവിന്ദേട്ടനും എൻ്റെ മരണവും തമ്മിലെന്തു ബന്ധം.

അരവിന്ദൻ്റെ ഭാര്യയ്ക്ക് ഞാൻ കൂടുതൽ പറഞ്ഞു തരണോ….

അവളുടെ മുഖത്ത്, ആശ്ചര്യവും ഭീതിയും നിഴലിച്ചു. ഇത് പുറം ലോകം അറിയുന്നത് അരവിന്ദനാണ് വിലക്കിയത്. അറിയുന്നത് വളരെ കുറച്ചു പേർക്കു മാത്രം. പക്ഷെ ഇവരിതെങ്ങനെ അറിഞ്ഞു.

ഒരിക്കൽ ശക്തനായ ഒരു എതിരാളിയുടെ കുഞ്ഞു കിളിക്കൂട് ഞങ്ങൾ തകർത്തു, അതിൽ നിന്ന് ഒരു കിളി മാത്രമാണ് രക്ഷപ്പെട്ടത്.

ജീവസും ഓജസും നഷ്ടമായ ആ കിളിയുടെ പേര് AR , അവന് നീ…. നിൻ്റെ കുടുംബം ആ ജീവസും ഓജസും പകർന്നു, അവനെ ആ പഴയ ശത്രുവാക്കി, അതിനുള്ള ശിക്ഷയാണ് ഈ മരണം

അർച്ചന തയ്യാറായിക്കോളൂ…

ആദ്യം നിൻ്റെ മരണം തന്നെയാവട്ടെ,

ഈ വാർത്ത അവൻ്റെ കാതിൽ എത്തും നിമിഷം വീണ്ടും അവൻ തകരും. ഇത്തവണ അവനും രക്ഷയില്ല.

അർച്ചനയുടെ മിഴികൾ നിറഞ്ഞൊഴുകി. അവൾ സ്വന്തം മരണത്തെ കൺമുന്നിൽ കണ്ടു. മരണം തന്നെ നോക്കി പരിഹസിച്ചു ചിരിക്കുമ്പോൾ, അവൾ തൻ്റെ കണ്ണുകൾ ഇറുക്കിയടച്ചു.

ഠാേ……..

വെടിയുതിർന്ന ശബ്ദം, അർച്ചനയുടെ മുഖം നിറയെ രക്തം, അടുത്ത ക്ഷണം അവൾ മിഴികൾ തുറന്നതും തനിക്കു നേരെ തോക്കു ചൂണ്ടിയവൻ നിലത്തേക്കു വീണതും ഒന്നിച്ച്, ഒറ്റക്കുതിപ്പിന് അവൻ്റെ ഗൺ കയ്യിലേന്തി നാലാമനു നേരെ അവൾ വെടിയുതിർത്തു.

ആ സമയം തനിക്കരികിലേക്കടുക്കുന്ന കാലൊച്ച കേട്ടതും ആ ആൾക്കു നേരെ അവൾ ഗൺ ചൂണ്ടി. ആളെ കണ്ടതും അവൾ ഞെട്ടി.

റഹീം…..

അതെ മാഡം,

അപ്പോ ഇതെല്ലാം നീ കാരണമാണോ നിന്നെ ഞാൻ,

സഹായിക്കാൻ വന്നവനെ തെറ്റിദ്ധരിക്കണമോ…

നീ… നീ… എന്നെ സഹായിക്കാനോ….

കൊല്ലാൻ വന്നതാണേ… അവർക്കു നേരെയാണോ ഞാൻ വെടിയുതിർക്കേണ്ടത്.

പക്ഷെ നീയെന്തിന്,

അരവിന്ദൻ പറഞ്ഞിരുന്നു , മാഡം അപകടത്തിലാണെന്ന്.

ഇതു ഞാൻ വിശ്വസിക്കണം.

തീർച്ചയായും.

ഇല്ല എനിക്കറിയാം നിനക്ക് അരവിന്ദനോടുള്ള പക .

അതിപ്പോഴും ഉണ്ട്, അള്ളാൻ്റെ നാമത്തിൽ ഞാൻ ചെയ്ത സത്യത്തിൻ്റെ പേരിലാണ് മാഡം ഞാനിവിടെ ഉള്ളത്.

നീയെന്താ ഈ പറയുന്നത്.

ഞാൻ പറയാം.

അന്ന് മോർച്ചറിയിൽ നിന്നും ഓഫിസിൽ വന്ന ശേഷം അരവിന്ദൻ എന്നെ വന്നു കണ്ടിരുന്നു.

റഹീം…..

എന്താ സർ,

എനിക്കൊരു സഹായം വേണം.

സഹായമോ…. അരവിന്ദൻ സാറിനോ… എന്നെ എങ്ങനെ പരിഹസപാത്രമാക്കാമെന്ന് ചിന്തിക്കുന്ന നിനക്കോ…

റഹിം….

എന്തേ… എൻ്റെ തൊപ്പി തെറുപ്പിക്കോ …. തെറുപ്പിച്ചോ… എനിക്കു പുല്ലാ പുല്ല്.

ടാ…. ഇട്ടിരിക്കുന്ന കാക്കിയോട് ഇന്നു വരെ നീ നീതി പുലർത്തിയിട്ടില്ല അതെനിക്കുമറിയാം,

ഓ… കാക്കിയുടെ മഹത്വം പറയാനായിരിക്കും നീ എന്നെ വിളിച്ചു വരുത്തിയത് അല്ലെ,

അതു പറഞ്ഞാ മനസിലാകുമെങ്കിൽ നീയൊക്കെ എന്നേ നന്നായേനെ,

അരവിന്ദാ….

ഞാനൊരു കലഹത്തിനോ വാക്കു തർക്കത്തിനോ വന്നതല്ല റഹീം.. സഹായം ആവിശ്യപ്പെട്ടു വന്നതാണ്.

സഹായം, അതും നിനക്ക്, ഒരിക്കലുമല്ല, എൻ്റെ  കയ്യിൽ നിന്നും ഒരു സഹായവും പ്രതീക്ഷിക്കണ്ട അരവിന്ദൻ…… സാറേ….

പരിഹാസം , എന്നെ നീ പരിഹസിച്ചോ പ്രശ്നമില്ല. പക്ഷെ രാജേട്ടനു വേണ്ടി നിനക്ക് ഒരു സഹായം ചെയ്തു കൂടെ,

നീയെന്താ ഉദ്ദേശിക്കുന്നത്.

ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് റഹിം, രാജേട്ടൻ നിന്നോട് ചൂടാവുമ്പോഴും വഴക്കു പറയുമ്പോഴും ഒരക്ഷരം പറയാതെ നീ… ഒഴിഞ്ഞു പോകുന്നത്.

അതിന്,

രാജേട്ടന് നിൻ്റെ മനസിൽ ഒരു ഏട്ടൻ്റെ സ്ഥാനമുണ്ട്.

ഉണ്ട്, എൻ്റെ ഒരു ഇക്കായെ പോലെ തന്നാ രാജേട്ടൻ അതിനു നിനക്കെന്താ….

ആ രാജേട്ടനെ കൊന്നവരെ പിടിക്കാൻ ഞാനിറങ്ങുവാ അതിൽ എനിക്കു നിൻ്റെ സഹായം വേണം.

റഹിം അരവിന്ദനെ തന്നെ നോക്കി.

രാജേട്ടന് എന്നോടുണ്ടായ അടുപ്പമാണ് എന്നെ നിൻ്റെ ശത്രുവാക്കിയതിൽ പ്രധാന കാരണം എന്നെനിക്കറിയാം റഹിം, അദ്ദേഹം ഒരു അനുജനെ പോലെ എന്നെ കണ്ടതിന് നിനക്കെന്തിനാ ഇത്ര പക, അസൂയ അതെനിക്കും മനസിലാവുന്നില്ല.

ഞാനാദ്യമായി ജോലിക്കു കേറിയപ്പോ ഭയമായിരുന്നു എല്ലാത്തിനോടും അന്നെന്നെ താങ്ങാൻ ഇരു കൈകൾ ഉണ്ടായിരുന്നു. എൻ്റെ ഇക്കാക്കയെ പോലെ ഞാൻ കണ്ട രാജേട്ടൻ,

അതു പോലെ ഒരു അവസ്ഥയിൽ ഞാൻ വന്നപ്പോ അദ്ദേഹം എനിക്കും ആ കൈ താങ്ങു തന്നു റഹിം , അതിലെന്താണ് തെറ്റ്.

തെറ്റ് എന്തെന്നോ… നീ എന്നിൽ നിന്നും രാജേട്ടനെ അകറ്റിയില്ലെ?

ഞാൻ അകറ്റിയിട്ടില്ല. അദ്ദേഹം എന്നോട് അടുത്തത് സഹിക്ക വയ്യാതെ നി കാട്ടിക്കൂട്ടിയ പ്രവർത്തികൾ ആണ് നിങ്ങളെ തമ്മിൽ അകറ്റിയത്.

അരവിന്ദാ…

എനിക്കു മുന്നേ രാജേട്ടൻ നിനക്കു കൈ താങ്ങായിരുന്നു, അതു സത്യം, എന്നാൽ നിനക്കു മുന്നെ മറ്റാർക്കോ ആ മനുഷ്യൻ കൈ താങ്ങായിരുന്നു എനിക്കുറപ്പാ… കാരണം ആ മനുഷ്യൻ്റെ സ്വഭാവം അങ്ങനെയാണ്. പക്ഷെ നിനക്കു മുന്നെ ഉള്ള ആൾ നീ ചിന്തിച്ച പോലെ ചിന്തിച്ചിരുന്നെങ്കിൽ ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് റഹിം.

അതിനു മറുപടി അവൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല.

റഹീം… തൽക്കാലം നമുക്കാ പക രാജേട്ടനു വേണ്ടി കുറച്ചു നാളത്തേക്കു മാറ്റിവെക്കാം. നമുക്ക് രണ്ടു പേർക്കും ഏട്ടനായിരുന്നു അത്. ആ മരണത്തിനു പ്രതികാരം ചോദിച്ചെ മതിയാവൂ….

റഹിം കുറച്ചു നേരത്തേക്ക്, ചിന്തയിൽ മുഴുകി, അവൻ്റെ കണ്ണിൽ പകയുടെ കനലെരിഞ്ഞു. ആരെയും സംഹരിക്കാൻ പ്രാപ്തമായ കോപാഗ്നി .

എനിക്കു സമ്മതം അരവിന്ദൻ ,

മൂന്നു ദിവസം ഞാനിവിടുണ്ടാവില്ല റഹിം, ഞാൻ വന്ന ഉടൻ നമുക്കാ കർമ്മം ചെയ്യാം, രാജേട്ടനെ കൊന്നവനെ തൂക്കിലേറ്റുന്ന കർമ്മം.

ഇവിടെ വിധി പറയുന്നതും നടത്തുന്നതും നമ്മൾ മാത്രമായിരിക്കും സമ്മതമാണോ…

സമ്മതം.

ഈ മൂന്നു ദിവസം, അർച്ചനയുടെ സംരക്ഷണം നിന്നെ ഞാൻ ഏൽപ്പിക്കുകയാണ്.

തനി സ്വഭാവം കാണിച്ചല്ലോ അരവിന്ദാ….

നീയെന്താ പറഞ്ഞു വരുന്നത്.

നിൻ്റെ ഭാര്യയെ സംരക്ഷിക്കാൻ വേണ്ടി രാജേട്ടനെ മറപിടിച്ച നിന്നെ ഞാൻ ,….

നിർത്ത് റഹിം, ഒന്ന് രാജ്യം തന്നെ അപകടത്തിൽ ആവുന്ന വലിയ പ്രശ്നം അതെനിക്ക് ഒഴിവാക്കാനാവില്ല. പിന്നെ എൻ്റെ ഭാര്യയുടെ സംരക്ഷണം എന്ന നിലയിൽ ഒരാളെ നിർത്താൻ എനിക്കാവും.

പിന്നെ എന്തേ നിർത്താത്തത്.

അങ്ങനെ നിർത്തേണ്ടവനെ ഞാൻ പറഞ്ഞു വിട്ടു, രാജേട്ടൻ്റെ മരണത്തിനു പിറകെ , അർച്ചനയ്ക്കു മുന്നിൽ അവനെ നിർത്തിയാൽ ഒരു ഈ കാക്ക പോലും അവളെ തൊടില്ല അതെനിക്കുറപ്പാ പക്ഷെ,

എന്താ ഒരു പക്ഷെ,

ഈ കേസ് തീർത്തു വന്നാ എനിക്കു കാത്തിരിക്കാനാവില്ല, രാജേട്ടനെ കൊന്നവരുടെ വിധി നടപ്പിലാക്കാൻ, അവൻ അതു ചികഞ്ഞെടുക്കും വന്നതും എനിക്ക് വിധി നടപ്പിലാക്കണം.

പിന്നെ എൻ്റെ ഭാര്യയെ അല്ല ഞാൻ നിന്നോട് സംരക്ഷിക്കുവാൻ ആവിശ്യപ്പെട്ടത്. രാജേട്ടൻ്റെ മരണം അന്വേഷിച്ച്, പ്രധാന തെളിവ് കണ്ടെത്തി തന്ന ആ പോലീസ് ഓഫീസറെ സംരക്ഷിക്കാനാണ് ഞാൻ പറഞ്ഞത്.

അർച്ചന എൻ്റെ ഭാര്യയാണെന്നത് മറന്നേക്കു റഹീം…. എനി പറ സമ്മതമാണോ…

ഒന്നാലോചിച്ച ശേഷം റഹീം പറഞ്ഞു.

സമ്മതം,

വിശ്വസിക്കാമല്ലോ….

ഞാൻ മൂന്നു നേരം നിനക്കരിക്കുന്നവനാ… അള്ളാ ആണ് സത്യം അർച്ചനയുടെ മേത്ത് ഒരു മൺ തരി വീഴില്ല. വീഴ്ത്താൻ ഞാൻ സമ്മതിക്കില്ല.

ഒരു പുഞ്ചിരി മാത്രമായിരുന്നു. അരവിന്ദൻ്റെ മറുപടി.

Updated: May 2, 2021 — 8:21 pm

40 Comments

  1. Ivan ith complete aako???

  2. Superb Bro ???
    ?

  3. Kidu സ്റ്റോറി ഓരോ ഭാഗം ??? ആദ്യം വായിച്ചപ്പോൾ വിഷമം aayi എല്ലാരേം തല്ലു വാങ്ങി പാവം എന്നാലും അവൻ ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഒരുത്തൻ ഉണ്ട് എന്നു അറിയാമായിരുന്നു ലക്ഷ്മി അമ്മ പറഞ്ഞത് പോലെ mk സ്റ്റോറി ഉള്ളത് പോലെ 2ഭാര്യ മാർ s2 കാത്തിരിക്കുന്നു പിന്നേ കുറെ അക്ഷര തെറ്റുകൾ ഉണ്ട് അതു മാത്രം ആയിരുന്നു ഇടക് വായനയിൽ ബുദ്ധിമുട്ടിയത് ആദ്യം അഞ്ജലി ips എന്നു പറഞ്ഞു തുടങ്ങി പിന്നെ അർച്ചന ips aayi AR എന്നുള്ളത് AK aayi എന്തായാലും അവന്റെ എൻട്രി സീൻ ??? ആയിരുന്നു s2 എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു

  4. കാമുകൻ

    Nice കഥ മുത്തെ…… ❣️
    ഇപ്പോഴാ ഈ കഥ ശ്രെദ്ധിച്ചത്…. അടിപൊളി….
    വായിക്കാൻ വഴികിയതിൽ കേതിക്കുന്നു… ?
    ഒരുപാട് ഇഷ്ടമായി…. ?…
    S2ൻ വേണ്ടി കാത്തിരിക്കുന്നു….

    പിന്നെ universe ഞാൻ വായിച്ചു….
    എനിക്ക് ഇഷ്ടപ്പെട്ടു…. ❣️

    കാമുകൻ ❣️

  5. രണ്ടാം ഭാഗത്തിന്റെ തുടക്കം തന്നെ ഒരു ചോദ്യമാണല്ലോ…?

    ചീഫിന് MAD KHAN ആയിട്ട് ബന്ധം ഉണ്ടായിരുന്നേൽ അരവിന്ദൻ ജീവനോടെ ഇരിക്കുന്നത് MAD KHAN അറിയേണ്ടതല്ലേ…

    എന്തോ ഇതങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ?

  6. പാവം പൂജാരി

    ഉഗ്രൻ. വളരെ നന്നായിരുന്നു. സത്യത്തിൽ ഒരു ക്ലൈമാക്സ് പോലെ ഫീൽ ചെയ്തു. എന്നാൽ ഇതു മിനി ക്ലൈമാക്സ് മാത്രമാണെന്നും ഇതിലും വലിയ വെടിക്കെട്ട് ഇനിയും വരാനുണ്ടെന്നും അറിഞ്ഞതിൽ സന്തോഷം.

  7. Waiting for next part

Comments are closed.