?The Hidden Face 10 ? [ പ്രണയരാജ] 452

രാത്രി വീടെത്തിയതും അരവിന്ദൻ മുറിയിലേക്കു ചെന്നു. അർച്ചന അപ്പോഴും ആ മുറിയിൽ കിടക്കുകയാണ്. അവളുടെ ആ അകൽച്ച സത്യത്തിൽ അവനൊരു ശിക്ഷയായാണ് തോന്നിയത്.

മനസിൽ മുളച്ച രണ്ട് പ്രണയം, അഞ്ജലി പ്രണയത്തിലൂടെ ഒന്നാവാൻ കൊതിച്ചവൾ, ഒരു താലി കെട്ടി, സമൂഹത്തിനു മുന്നിൽ സ്വന്തമാക്കി കാണിക്കുവാൻ ആഗ്രഹിച്ചവൾ. എന്നാൽ അർച്ചന, ഒന്നായതിനു ശേഷം പ്രണയിച്ചു തുടങ്ങിയവൾ. സമൂഹത്തിനു മുന്നിൽ സ്വന്തമാക്കിയ അവളെ എൻ്റെ സ്വന്തമാക്കി കാണിക്കാൻ കൊതിച്ചവൾ.

കൂടുതൽ നേരം അവളെ കണ്ടു നിൽക്കാൻ അവനായില്ല, വേഗം ഫ്രഷ് ആവാനായി ബാത്ത് റൂമിൽ കയറി. പുറത്തിറങ്ങിയതും അവളെ ശ്രദ്ധിക്കാതെ ഹോളിൽ പോയിരുന്നു. മനസാകെ കലങ്ങി, മറിയുന്നത് പോലെ, ഒന്നിനും കയ്യിൽ ഉത്തരമില്ല.

എവിടേയും തോൽക്കാതെ മുന്നേറുന്നവർക്ക് ജീവിതം ഒരു വലിയ തോൽവിയായിരിക്കും. സത്യത്തിൽ എവിടെ തോറ്റാലും ജീവിതത്തിൽ തോൽക്കാതിരിക്കുന്നവനാണ് യഥാർത്ഥത്തിൽ വിജയിക്കുന്നത്. ഇവിടെ ഞാൻ ഒരു വലിയ തോൽവി തന്നെയാണ്.

ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും അവൾ അവനെ ശ്രദ്ധിക്കാതിരുന്നതിനാലാവാം അവൻ ഭക്ഷണം പാതിയിൽ ഉപേക്ഷിച്ചു.

മോനെ നീയൊന്നും കഴിച്ചില്ലല്ലോ….

വിശപ്പില്ല അമ്മേ….

അതു പറഞ്ഞവൻ മുറിയിലേക്കു പോകുമ്പോ… അവൾ അതൊന്നും അറിയാത്ത ഭാവം നടിച്ചു. ഭക്ഷണം കഴിച്ച ശേഷം, അവൾ പതിയെ മുറിയിൽ ചെന്നു. ഇന്നലെ രാത്രിയിലെ അവസ്ഥ തന്നെ ഇരു കോണിലായി അവർ കിടന്നു.

അർച്ചന…..

ഉം….

എന്താ… നിൻ്റെ ഉദ്ദേശം,

എന്തുദ്ദേശം , എന്താ നിങ്ങൾ പറഞ്ഞു വരുന്നത്.

അല്ല നീ കാണിക്കുന്ന ഈ അകലം,

എല്ലാത്തിനും അതിൻ്റേതായ കാരണം ഉള്ളതു കൊണ്ട് .

അതാ ഞാനും ചോദിച്ചെ,

ഞാൻ ഒരു കാര്യം തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞു.

എന്താന്നു വെച്ചാ അത് പറ,

സമയമാവുമ്പോ… ഞാൻ പറയാം, എതിരു പറയാതിരുന്നാ മതി.

അതു കേട്ടിട്ടാലോചിക്കാം,

ആലോചിക്കാൻ ഒന്നുമില്ല, അർച്ചന ഒന്നുറപ്പിച്ചിട്ടുണ്ടേ അതു നടത്തും.

അർച്ചന മതി നമുക്ക് ഈ ടോപ്പിക്ക് ഇപ്പോ വിടാം.

ഉം… ഒക്കെ,

നീ നാളെ ജോലിക്കു വരുന്നില്ലെ ,

കുറച്ചു ദിവസം ലീവെടുത്താലോ എന്ന ചിന്തയിലാ….

പറ്റില്ല,

അതെന്താ…..

നാളെ ജോലിക്കു വന്നോണം നോ ആർഗ്യുമെൻ്റ്സ്,

അവളവനെ തുറിച്ചു നോക്കി, പിന്നെ എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു . കിടന്നു. അവനും അതൊക്കെ കണ്ട് ഒരു പുഞ്ചിരിയോടെ കിടന്നു.

?????

രാവിലെ അർച്ചന തൻ്റെ ഓഫീസ് മുറിയിൽ ഇരിക്കുകയാണ്. ഇന്ന് അവൾ സ്വന്തം ജോലികളിൽ മുഴുകി, അരവിന്ദനെ ഒഴിവാക്കാൻ എന്ന പോലെ ആ പഴയ , സിറ്റി കമ്മീഷ്ണർ അർച്ചന IPS.

അർച്ചനയുടെ ഓഫീസ് ഫോൺ റിംഗ് ചെയ്തു. അവൾ അതെടുത്തതും മറുതലയ്ക്കൽ നിന്നും പറയാൻ തുടങ്ങി. ഉടനെ പുതിയ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞു. വണ്ടിയിൽ കയറി അവൾ പോകുന്നത് അരവിന്ദനും കണ്ടിരുന്നു.

നൗഫു ബതലിൻ്റെ തെരുവിൽ ആളുകൾ കൂടിയിട്ടുണ്ട്. തെരുവോരത്ത് ശിരസറ്റു കിടക്കുന്ന ഒരു ജഡം ദേഹമാസകലം വെട്ടിക്കൂട്ടിയിട്ടുണ്ട്. ആളുകളുടെ കുശുകുശുക്കൽ കേൾക്കാം.

അർച്ചന ആ സമയമാണവിടെ എത്തിയത്, പ്രാഥമിക നിഗമനങ്ങൾക്കൊടുവിൽ ബോഡി പോസ്റ്റ് മോട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോയി.

ശിരസില്ലാത്ത ആ മാംസപിണ്ഡത്തെ തിരിച്ചറിയാൻ അവർക്ക് ഏറെ സമയം വേണ്ടി വന്നു. കോൺസ്റ്റബിൾ രാജനാണെന്നറിഞ്ഞ നിമിഷം അർച്ചനയുടെ മിഴികൾ നിറഞ്ഞു. യാന്ത്രികമായി അവൾ ഫോൺ എടുത്ത് അരവിന്ദനെ വിളിച്ചു.

ഇന്നലെ രാത്രി ഉണ്ടായ നീരസം മൂലം അരവിന്ദൻ അവളുടെ ഫോൺ എടുത്തതും ഇല്ല. കുറച്ചു വട്ടം വിളിച്ച ശേഷം അവളാ ശ്രമം ഉപേക്ഷിച്ചു. അവൾ ഓരോരുത്തരെ ചോദ്യം ചെയ്യുവാൻ തുടങ്ങി.

ആദ്യം സെയ്താലിക്കയോടാണ് അവൾ ചോദിച്ചത് ,

നിങ്ങക്ക് ഇയാളെ എങ്ങനാ പരിചയം,

അത് ഞമ്മടെ ഹോട്ടലില് ഭക്ഷണം കഴിക്കാൻ ബന്നിനി, അങ്ങനാ…

അയാൾ ഇവിടെ എന്നും വരാറുണ്ടോ…

കദീജയുടെ ഷോപ്പിൽ ഞമ്മളാ പണി വാങ്ങി കൊടുത്തേ….

ആരാ ഈ കദീജ,

ഞമ്മളാ… മാഡം,

ഇങ്ങോട്ടു വന്നെ,

അർച്ചന അതു പറഞ്ഞതും, ആൾക്കൂട്ടത്തിൽ നിന്നും പർദ്ദ ധരിച്ച ഒരു പെണ്ണ് അവൾക്കരികിലേക്കു വന്നു.

രാജൻ നിങ്ങളുടെ അവിടെയാണോ പണിയെടുത്തെ,

അതെ മാഡം,

എത്ര നാളായി,

ഒരു മൂന്നു ദിവസായിക്കാണം

ഒരു ഹിന്ദുവിനെ ജോലിക്കു നിർത്തിയതിന് വല്ല പ്രശ്നവും.

ഒന്നും ഉണ്ടായിട്ടില്ല.

ഹല്ല ആരിത് അർച്ചന മാഡമോ….

ശബ്ദം കേട്ട ഇടത്തേക്ക്, അർച്ചന നോക്കി, സാഹിബ് അവൾക്കരികിലേക്ക് വരുന്നു. ആദ്യമായി അയാളെ അവൾ മറ്റൊരു ദൃഷ്ടിയിലൂടെ നോക്കി.

സാഹിബ്.

രാജൻ നല്ലൊരു പുള്ളയായിരുന്നു. ഓനോട് ഞമ്മൾ അന്നേ പറഞ്ഞാ മതം തലക്ക് പിടിച്ചോരെ എടേല് നിക്കണ്ട എന്ന് ഓൻ കേട്ടില്ല,

അതെന്താ സാഹിബ്,

ഭൂമിയിലെ ഏറ്റവും ബലിയ വിഷം ഏതാന്നിയോ മാഡത്തിന്,

അർച്ചന അയാളെ തന്നെ നോക്കി.

അത് മതം തന്നെയാ… അതു തലക്കു കയറിയാ കാട്ടിക്കൂട്ടണതൊന്നും അറിയില്ല. റബിൻ്റെ പേരിൽ, പാവം രാജൻ,

കൂടുതൽ ഒന്നും പറയാതെ അവൾ അവിടെ നിന്നും ഇറങ്ങി. പക്ഷെ ആദ്യമായി അവളുടെ മനസിൽ സാഹിബിനെ കുറിച്ച് സംശയങ്ങൾ പടർന്നു.

?????

അർച്ചനയുടെ നിർദ്ദേശപ്രകാരം ഒരു കോൺസ്റ്റബിൾ അരവിന്ദനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. രാജേട്ടൻ മരിച്ചു എന്നു കേട്ടതും അവൻ തകർന്നു പോയി.അവനുടനെ അർച്ചനയെ വിളിച്ചു.

അരവിന്ദേട്ടാ…..

അർച്ചന രാജേട്ടൻ,

പോയി, അരവിന്ദേട്ടാ……

ഏട്ടാ…. കരയല്ലെ പ്ലീസ്,

ഞാൻ, ഞാൻ കാരണാ രാജേട്ടൻ,

ഏട്ടാ എന്താ ഇത് കുട്ടികളെ പോലെ,

റോക്കിയെയോ അല്ലേ മറ്റാരെയെങ്കിലും അയച്ചാ മതിയായിരുന്നു. അവർക്ക് ഇത്തരം  സിറ്റ്യുവേഷൻ നേരിട്ടു ശീലമുണ്ട്.

ഏട്ടാ….

ഞാനങ്ങോട്ടു വരാം…. എനിക്ക് കാണണം എൻ്റെ രാജേട്ടനെ.

ഇവിടേക്കു വരണ്ട ബോഡി മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോയി.

എങ്കിൽ ഞാൻ അങ്ങോട്ടു പോവുകയാ…

ഉം ഞാൻ അങ്ങോട്ടു വരണ്ട്.

അരവിന്ദൻ വേഗം തന്നെ കാറിൽ കയറി അവിടേക്കു തിരിച്ചു അവനറിയാതെ അവൻ്റെ മിഴികൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. ഹോസ്പിറ്റൽ വരാന്തയിൽ എത്തിയതും കാറിൽ നിന്നും ഇറങ്ങി മോർച്ചറി ലക്ഷ്യമാക്കി അവൻ ഓടി.

അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി അവനെ തടഞ്ഞതും തൻ്റെ കാർഡ് എടുത്തു കാട്ടി.

രാജൻ്റെ ബോഡി…..

വരൂ…. സർ,

അതും പറഞ്ഞു കൊണ്ട് അയാൾ മുന്നിൽ നടന്നു. അയാൾക്കു പിറകെ അരവിന്ദൻ , വിറയാർന്ന മനസോടെ, ഉള്ളിലെ നീറ്റലും സഹിച്ച് ഒരു കൂടപ്പിറപ്പിനെ പോലെ കണ്ണീരൊഴുക്കി അവൻ നടന്നു.

വെള്ള പുതച്ച, ബോഡികൾക്കിടയിലൂടെ നടക്കുമ്പോൾ അവൻ്റെ ഹൃദയ താളം തെറ്റിയിരുന്നു. ഒരു ബോഡിക്കരികിലെത്തിയതു അയാൾ നിന്നു. രാജേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ വെമ്പുന്ന മനസോടെ അവൻ നിന്നു.

സെക്യൂരിറ്റി, ആ തുണി മറ നീക്കിയതും നോ എന്നവൻ അലറി വിളിച്ചു. ഉടനെ ബോഡി സെക്യൂരിറ്റി തുണി കൊണ്ടു മറച്ചു. ശിരസറ്റു കിടക്കുന്ന രാജേട്ടൻ്റെ ശരീരം. അവസാനമായാ മുഖം പോലും കാണാനാവാതെ അവൻ പുറത്തേക്കിറങ്ങി.

?????

രാജൻ താമസിച്ചിരുന്ന ഹോട്ടൽ മുറി അരിച്ചു പെറുക്കി. അർച്ചനയും കൂട്ടരും . പക്ഷെ രാജൻ്റെ വസ്ത്രം പോലും ആ മുറിയിൽ ഉണ്ടായിരുന്നില്ല. മുറി തൂത്തു വാരി വൃത്തിയാക്കിയിരുന്നു.

റിസപ്ഷനിസ്റ്റിനെയും അവിടുത്തെ വേലക്കാരെയും അവൾ അറസ്റ്റ് ചെയ്തു. ശേഷം പുറത്തിറങ്ങി അരവിന്ദനെ വിളിച്ചു.

ഏട്ടാ…..

ഉം….

കരയുവാണോ ഇപ്പോഴും,

ഞാൻ കണ്ടു രാജേട്ടനെ,

ഏട്ടാ….

ഇപ്പോ എവിടാ… ഏട്ടൻ,

ഞാൻ മോർച്ചറിക്കു പുറത്ത്.

അവിടെ തന്നെ നിൽക്ക് ഞാനിപ്പോ വരാം,

ഏട്ടാ….

ഉം….

രാജേട്ടൻ ശേഖരിച്ച തെളിവു പോലും അവർ,

നീയൊന്നു വേഗം വരുമോ… ഒറ്റക്ക് എനിക്ക്,

ഞാൻ വരാം….

അതും പറഞ്ഞ് അവൾ കാറിൽ കയറി. പോകുമ്പോൾ നൗഫുബതൽ വഴി ആണ് പോയത്. വഴിയോരത്ത് നിന്ന സാഹിബിനെ ഒരു വല്ലാത്ത നോട്ടം അവൾ നോക്കി..

സക്കീറെ……

ജനാ….

ആ പോയ പുള്ള എനി ബേണ്ട,

കമ്മീഷ്ണറാണ്.

റിസ്ക്കാണ്, അവൾ ജീവനോടെ നിന്നാൽ അതിലും വലിയ റിസ്ക്കാണ് നമുക്ക്.

ഉം… മനസിലായി.

തീർത്തേര്….

അതു പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.

?????

മോർച്ചറിക്കു വെളിയിൽ നിൽക്കുന്ന അരവിന്ദൻ്റെ മിഴികൾ ഒരാളിൽ പതിഞ്ഞു. മോർച്ചറിക്കരികിലെ ഓരത്തിരുന്ന് ബിഡി വലിക്കുന്ന ആ വൃദ്ധനിൽ ആ കാഴ്ച്ച അവനെ കുറച്ചു പിറകിലേക്കു കൊണ്ടു പോയി.

ടാ… വണ്ടിയൊന്ന് ഒതുക്കിയെ….

എന്തിനാ… രാജേട്ടാ….

ഒന്നു പുകക്കട്ടെ,

വണ്ടിയൊതുക്കിയതും രാജേട്ടൻ സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി.

വീട്ടിൽ ചെന്ന് വലിച്ചാ പോരെ മനുഷ്യാ…

നല്ല കാര്യായി, ഭാമക്ക് ഇതിൻ്റെ മണം പറ്റില്ല,

അപ്പോ വീട്ടിൽ നിന്ന് വലിക്കാറില്ലെ,

ഉണ്ട് അവൾ കടന്നാ.. ബാത്ത് റൂമിൽ പോയി വലിക്കും.

എന്നാ പിന്നെ ഇത് ഉപേക്ഷിച്ചൂടെ മനുഷ്യാ…

രാജൻ പ്രേമിച്ചത് രണ്ടേ രണ്ടു കാര്യാ… ഒന്നിത്, പിന്നൊന്നു ഭാമ, ഒന്നിന് വേണ്ടി മറ്റൊന്നിനെ വിടാൻ പറ്റില്ലെടാ…..

വോതാന്തം…..

അങ്ങനൊന്നുമില്ല, രണ്ടും അന്യോന്യം അറിയാതെ നോക്കിയാ പോരെ,

ഓ ആയിക്കോട്ടെ,

പാക്കിൽ നിന്നും രണ്ട് സിഗരറ്റ് എടുത്ത് പാക്ക് എനിക്കു നേരെ നീട്ടി രാജേട്ടൻ.

ഇത് വണ്ടിയിൽ എവിടേലും വെച്ചോ നാളെ എടുത്തോളാം.

അപ്പോ രാത്രി വലിക്കാൻ,

അതിനല്ലേടാ… ഈ രണ്ടെണ്ണം പാക്ക് കൊണ്ടു പോയാ അവൾ പൊക്കും എന്തിനാ വെറുതെ.

അത് പോക്കറ്റിൽ തപ്പിയാ… ഇതായാലും പൊക്കില്ലെ,

അതിന് ഇതരാ പോക്കറ്റിൽ , അതിന് ഒരുപാട് വഴികളില്ലെ….

ഒരുപാട് വഴികളില്ലെ….

ആ വാക്കുകൾ തന്നെ അരവിന്ദൻ ഏറെ നേരം ഉരുവിട്ടു. പിന്നെ ഒരോട്ടമായിരുന്നു മോർച്ചറിയിലേക്ക്, രാജേട്ടൻ്റെ ബോഡിയുടെ മേൽ ഉണ്ടായിരുന്ന ഷർട്ടിൻ്റെ കോളർ പരിശോധിച്ചു കൈയിൻ്റെ സ്റ്റിച്ചിലും ഒന്നും പ്രത്യേകിച്ചുണ്ടായില്ല.

പിന്നെ പൻ്റിൻ്റെ  അടിയിലെ സ്റ്റിച്ചിനരികിലൂടെ കയ്യോടിച്ചു. വലതു കാലിൽ എന്തോ തടഞ്ഞതും. പാൻ്റിൻ്റെ അടിഭാഗം മടക്കി വെച്ച്. സ്റ്റിച്ച് ഇളകി കിടക്കുന്ന ഭാഗം വലിച്ചു കീറിയതും ഒരു മെമ്മറി കാർഡ് പുറത്തേക്കു വീണു.

അതു കൈയ്യിലെടുത്ത് നെഞ്ചോടു ചേർത്ത് വെച്ച് മനസിൽ രാജേട്ടാ…. എന്നവൻ വിളിച്ചു പോയി. മെമ്മറി കാർഡുമായവൻ പുറത്തേക്കിറങ്ങുമ്പോൾ, അർച്ചനയുടെ കാർ വന്നിരുന്നു. അവളവനരികിലേക്ക് ഓടി വന്നു.

തനിക്കരികിലെത്തിയ അർച്ചനയെ കെട്ടിപ്പിടിച്ചു കൊണ്ട് കൊച്ചു കുട്ടികളെ പോലെ അവൻ വലിയ വായിൽ കരഞ്ഞു. ആ സമയമത്രയും അവർ തമ്മിലുള്ള പ്രശ്നങ്ങൾ മറന്ന് പരസ്പരം തണലേകുവാൻ അവർ ശ്രമിച്ചു തുടങ്ങി.

സ്നേഹമുള്ള ഇടത്ത് പിളക്കങ്ങൾ ഉണ്ടാവും എന്നാൽ അതിലൊരാൾക്കു പ്രശ്നം വരുമ്പോൾ അലിഞ്ഞു തീരാത്ത പ്രശ്നങ്ങൾ ഇല്ല, അതാണ് സ്നേഹത്തിൻ്റെ ശക്തി.

ഏട്ടാ എന്താ ഇത്.

അർച്ചനയതു പറഞ്ഞപ്പോ അവൾക്കു നേരെ മെമ്മറി കാർഡ് കാട്ടി കൊണ്ടവൻ പറഞ്ഞു.

രാജേട്ടൻ്റെ ജീവൻ്റെ വില.

അവളാ മെമ്മറി കാർഡിലേക്കു നോക്കി. അവളറിയാതെ അവളുടെ മിഴികളും നിറഞ്ഞൊഴുകി.

Updated: May 2, 2021 — 8:21 pm

40 Comments

  1. Ivan ith complete aako???

  2. Superb Bro ???
    ?

  3. Kidu സ്റ്റോറി ഓരോ ഭാഗം ??? ആദ്യം വായിച്ചപ്പോൾ വിഷമം aayi എല്ലാരേം തല്ലു വാങ്ങി പാവം എന്നാലും അവൻ ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഒരുത്തൻ ഉണ്ട് എന്നു അറിയാമായിരുന്നു ലക്ഷ്മി അമ്മ പറഞ്ഞത് പോലെ mk സ്റ്റോറി ഉള്ളത് പോലെ 2ഭാര്യ മാർ s2 കാത്തിരിക്കുന്നു പിന്നേ കുറെ അക്ഷര തെറ്റുകൾ ഉണ്ട് അതു മാത്രം ആയിരുന്നു ഇടക് വായനയിൽ ബുദ്ധിമുട്ടിയത് ആദ്യം അഞ്ജലി ips എന്നു പറഞ്ഞു തുടങ്ങി പിന്നെ അർച്ചന ips aayi AR എന്നുള്ളത് AK aayi എന്തായാലും അവന്റെ എൻട്രി സീൻ ??? ആയിരുന്നു s2 എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു

  4. കാമുകൻ

    Nice കഥ മുത്തെ…… ❣️
    ഇപ്പോഴാ ഈ കഥ ശ്രെദ്ധിച്ചത്…. അടിപൊളി….
    വായിക്കാൻ വഴികിയതിൽ കേതിക്കുന്നു… ?
    ഒരുപാട് ഇഷ്ടമായി…. ?…
    S2ൻ വേണ്ടി കാത്തിരിക്കുന്നു….

    പിന്നെ universe ഞാൻ വായിച്ചു….
    എനിക്ക് ഇഷ്ടപ്പെട്ടു…. ❣️

    കാമുകൻ ❣️

  5. രണ്ടാം ഭാഗത്തിന്റെ തുടക്കം തന്നെ ഒരു ചോദ്യമാണല്ലോ…?

    ചീഫിന് MAD KHAN ആയിട്ട് ബന്ധം ഉണ്ടായിരുന്നേൽ അരവിന്ദൻ ജീവനോടെ ഇരിക്കുന്നത് MAD KHAN അറിയേണ്ടതല്ലേ…

    എന്തോ ഇതങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ?

  6. പാവം പൂജാരി

    ഉഗ്രൻ. വളരെ നന്നായിരുന്നു. സത്യത്തിൽ ഒരു ക്ലൈമാക്സ് പോലെ ഫീൽ ചെയ്തു. എന്നാൽ ഇതു മിനി ക്ലൈമാക്സ് മാത്രമാണെന്നും ഇതിലും വലിയ വെടിക്കെട്ട് ഇനിയും വരാനുണ്ടെന്നും അറിഞ്ഞതിൽ സന്തോഷം.

  7. Waiting for next part

Comments are closed.