മോളെ ഞാൻ പറയാം, ഒരു കാരണവശാലും അരവിന്ദൻ ഇതറിയരുത്.
ഉം….
അർച്ചന മൂളിയതും ലക്ഷ്മിയമ്മ എല്ലാം പറഞ്ഞു. അതെല്ലാം കേട്ടു കഴിഞ്ഞ , അർച്ചന ഉടനെ പറഞ്ഞു.
എനിക്കമ്മയെ കാണണം.
നീ…. വാ……
അർച്ചനയെയും കൂട്ടി, ആരതിയുടെ മുറിയിലേക്കു പോയി.
ആരതി , ടീ….
ആരതി ലച്ചുവിൻ്റെ വിളി കേട്ട് പുഞ്ചിരിയോടെ വാതിൽക്കലേക്കു നോക്കിയതും അർച്ചനയെ കണ്ടു. അവളെ കണ്ടതും ആരതി ഭ്രാന്തഭിനയിച്ചു.
അയ്യോ….. വേണ്ട,
ആരും വരണ്ട….
എന്നെ കൊല്ലല്ലേ….
ആരതി മതിയെടി , നിൻ്റെ അഭിനയം, അവക്കെല്ലാം അറിയാം.
ലച്ചുവിൻ്റെ വാക്കു കേട്ടതും ആരതി ഒന്നു ഞെട്ടി, അതിശയോക്തിയോടെ ലച്ചുവിനെ തന്നെ നോക്കി.
അവൾക്കറിയാടി, അവൾക്കു നിന്നെ കാണണം എന്നു പറഞ്ഞു അതാ ഞാൻ,
അമ്മേ……
മോളെ അവനൊരിക്കലും ഒന്നുമറിയരുത്, സമയാവുമ്പോ പറയണ്ടവർ അവനോടു പറയും അപ്പോ അവൻ അറിഞ്ഞാ മതി.
ശരിയമ്മേ….
ആരതി , മോൾക്ക് വിശേഷമുണ്ടോ…. എന്നൊരു സംശയമുണ്ട്.
ആണോടി…
ആരതി അതു ചോദിച്ചപ്പോൾ നാണത്തോടെ ഒരു പുഞ്ചിരി മാത്രം അവൾ പകർന്നു നൽകി, അതു കണ്ട ആരതി , കൈ കൊണ്ട് അവളെ മാടി വിളിച്ചതും, അവൾ അമ്മയ്ക്കരികിലേക്കു ചെന്നു. അരികിലെത്തിയ അവളുടെ നെറുകയിൽ ഒരു സ്നേഹചുംബനം ആരതി നൽകി.
അവർ കുറച്ചതികം നേരം സംസാരിച്ചു. അമ്മമാരുടെ ബാല്യകാലവും, കൊഴിഞ്ഞു പോയ അവരുടെ യവ്വനവും, കണ്ണീരിൻ്റെയും വേദനയുടെയും വർഷക്കാലവും, പ്രണയത്തിൻ്റെയും സന്തോഷത്തിൻ്റെയും വസന്തക്കാലവും എല്ലാം ഒരു കഥ പോലെ അവൾ കേട്ടു .
അമ്മേ… എന്നാ ഞാൻ പോയി കിടക്കട്ടെ, ക്ഷീണം ഉള്ളതു പോലെ,
ഈ സമയത്ത് ഇത് പതിവാ… എന്നാ മോൾ പോയി കിടന്നോ….
അവൾ അവിടെ നിന്നും തൻ്റെ മുറിയിലേക്കു പോയി, കുറച്ചു നേരം ബെഡിൽ കിടന്നു. ആ സമയമത്രയും അവൾ ചിന്തിച്ചത് താനറിഞ്ഞ കാര്യങ്ങൾ അരവിന്ദനോടു പറയണോ… അതോ വേണ്ടയോ എന്നാണ്.
അമ്മമാരുടെ ആവശ്യം താൻ പറയരുതെന്നാണ്. എന്നാൽ ഈ സത്യമറിയാതെ അരവിന്ദേട്ടന് മനസമാധാനമായി കിടക്കാനാവില്ല. ആ മനസ് നീറി പുകയും. അങ്ങനെ ഒരവസ്ഥയിൽ അരവിന്ദേട്ടനെ കൈ വിടാൻ തനിക്കാവുമോ…
ഈ സത്യം അറിയാനാണ് ഏട്ടൻ എന്നെ ഇവിടേക്കു വിട്ടത്, ഭാര്യാഭർതൃ ബന്ധത്തിൽ ഒളിമറകൾ പാടില്ല. അവൾ തൻ്റെ ഫോൺ എടുത്തു വാട്സ് ആപ്പിൽ അരവിന്ദന് മെസേജ് അയച്ചു.
“ചീഫ് പറഞ്ഞിട്ടാണ് അമ്മ അഭിനയിക്കുന്നത്. ”
?????
തൻ്റെ ഫോണിൽ വന്ന മെസേജ് കണ്ടതും അരവിന്ദന് കാര്യങ്ങളുടെ കിടപ്പു വശം മനസിലായി. ആദ്യം ഈ കേസ് തീർക്കണം എന്നിട്ടു മറ്റു കാര്യങ്ങൾ, അതിനിടയിൽ പാരലലായി ഒരു പെർസണൽ ഇൻവസ്റ്റിഗേഷനും കൂടി അവൻ പ്ലാൻ ചെയ്തു.
റോക്കി…..
സർ,
കോഴിക്കോട് സർക്കിളിലെ ഹോട്ടലുകളിൽ നിന്നും ഈ അടുത്ത കാലത്തായി കൂടുതൽ പൊതി ഭക്ഷണം പുതിയ ആരേലും പാർസൽ വാങ്ങുന്നുണ്ടോ എന്ന് നോക്കണം.
സർ,
ആ പിന്നെ, ഓൺലൈൻ ഫുണ്ട് ഡലിവറി ചെയ്യുന്നിടത്തും അന്യേഷിക്കണം. ഒറ്റപ്പെട്ട ഇടത്ത് എവിടെയെങ്കിലും ആരേലും കുറച്ചധികം പാർസൽ ഓഡർ പെയ്യുന്നുണ്ടോ എന്ന്.
ഒക്കെ സർ,
റോക്കി. വീട്ടിലല്ലാതെ റോഡിൽ വെച്ച് ഡെലിവറി കൈ പറ്റുന്ന ആരേലും ഉണ്ടോ എന്നു കൂടി അന്വേഷിച്ചേര് ,
സർ,
എന്താടോ തൻ്റെ ഒച്ചയ്ക്കൊരു കനമില്ലാത്തത്.
അത് സർ,
ചൊറിഞ്ഞ പണിയാണെന്നറിയാം, എന്നാലും മാളത്തിലൊളിച്ച പാമ്പിനെ പുറത്തു ചാടിക്കണ്ടെ,
അതിന് ഇതാണോ വഴി,
എത്ര ഒളിവിൽ കഴിഞ്ഞാലും ഭക്ഷണം അതൊഴിവാക്കാനാവില്ല, അതിനു വേണ്ടി മാത്രം അവരിൽ ഒരാൾ പുറത്തേക്കിറങ്ങിയേ മതിയാവൂ… അതുറപ്പാണ്.
സർ, ഞാൻ മാക്സിമം ശ്രമിക്കാം.
പോലീസിൻ്റെ സഹായവും തേടിക്കോ.. ഒറ്റയ്ക്ക് നടക്കില്ല, എനി നമുക്കു മുന്നിൽ സമയമില്ല.
ഡൺ സർ,
അതും പറഞ്ഞ്, റോക്കി പുറത്തേക്കു പോയതും അരവിന്ദൻ മനസിൽ കണക്കുകൾ നെയ്യുവാൻ തുടങ്ങി.
?????
ജാഫറിൻ്റെ ഫോൺ റിംഗ് ചെയ്യുവാൻ തുടങ്ങി. അവൻ വേഗത്തിൽ തന്നെ കോൾ എടുത്തു.
സർ,
നാളെ കഴിഞ്ഞ് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്യണം.
സർ, അതിനു വേണ്ട കാര്യങ്ങൾ ഞാൻ വേഗം നോക്കാം.
നമുക്കു പിറകെ വരുന്നത് വേട്ടപ്പട്ടിയാണ് അതു മറക്കണ്ട. ഏതു മാളത്തിലൊളിച്ചാലും ഇരയുടെ മണം മണത്തറിഞ്ഞവൻ എത്തും.
സർ, ഞങ്ങൾ കരുതി തന്നെ ആണ് ഇരിക്കുന്നത്.
ബ്ലൂ പ്രിൻ്റ് കിട്ടുമോ എന്നുറപ്പില്ല, എന്നാൽ ആ പ്രോജക്ട് x തന്നെ നമുക്ക് പൊക്കിയേക്കാം , ഞാൻ പറഞ്ഞത് മനസിലായോ…
മനസിലായി സർ,
Nov 11 , അത് , ഇന്ത്യൻ ആർമിക്കു കൈമാറും പിന്നെ, അതു സ്വന്തമാക്കുക എന്നത് സ്വപ്നം മാത്രം, 10 ന് പത്തിന് എല്ലാം നടന്നിരിക്കണം.
സർ,
8 ന് രാത്രി നിങ്ങൾ ബാംഗ്ലൂരിലേക്ക് തിരിച്ചിരിക്കണം, 9 ന് പകലും രാത്രിയും സ്ഥലം പൂർണ്ണമായി മനസിലാക്കണം.
സർ, അതു വേണ്ട പോലെ ചെയ്തു കൊള്ളാം.
അവിടെ, അഹമ്മദ് ഹോട്ടൽ ഉണ്ട്.
ഉം,
അവിടുത്തെ ലൊക്കേഷൻ ഞാൻ അയച്ചു തരണ്ട്.
സർ,
അവിടെ ചെന്ന് ജലീലിൻ്റെ സ്പെഷൽ ഇറച്ചി പത്തിരി ചോദിച്ചേര്,
ഒക്കെ,
ലാബിൻ്റെ ബ്ലൂ പ്രിൻ്റ് നിങ്ങളുടെ കയ്യിലെത്തും , അതിനു ശേഷം പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്യ്.
സർ,
ഇവിടെ പാളിയാൽ പിന്നൊരവസരം അതില്ല. അതു മറക്കരുത്.
അറിയാം, ഇവിടെ നമുക്ക് പിഴക്കില്ല,
കുദാ ആഫിസ്….
?????
സമയം വളരെ പെട്ടെന്നാണ് ഒഴുകിയത്. ഓഫീസിൽ നിന്നും വീട്ടിലേക്കു തിരിക്കുമ്പോൾ ഒത്തിരി ആശയക്കുഴപ്പത്തിലായിരുന്നു അരവിന്ദൻ , ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് അവനു ചുറ്റും അതിൻ്റെ ഉത്തരം തേടേണ്ടത് അനിവാര്യവും.
വീടെത്തിയതും അവൻ മുറിയിലേക്കു കയറി, അവിടെ ബെഡിൽ കിടന്നുറങ്ങിയ അർച്ചനയെ വിളിച്ചെഴുന്നേൽപ്പിച്ച്, ഇന്നു നടന്ന കാര്യങ്ങൾക്ക് വ്യക്തത പകർന്ന ശേഷമാണ് അവൻ ഫ്രഷ് ആവാൻ പോയത്.
ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്കാദ്യം പോയത് അരവിന്ദനാണ്. ബെഡിൻ്റെ അവസ്ഥ കണ്ടവൻ ഒരു നിമിഷം ഞെട്ടി. പുതപ്പു കൊണ്ട് ഒരു കുഞ്ഞിൻ്റെ രൂപത്തിലാക്കി കട്ടിലിനു നടക്കുണ്ട് ചുറ്റും , ചെറിയ വാവകളുടെ ഫോട്ടോ…. നടുക്കായി തുറന്നിട്ട പുസ്തകത്തിൽ അച്ഛാ…എന്നൊരെഴുത്തും.
പകച്ചു നിന്നു കൊണ്ടിരുന്ന അരവിന്ദനെ പിന്നിൽ നിന്നും അർച്ചന പുണർന്നതും അവനൊന്നു ഞെട്ടി. നാണത്താൽ തുടുത്ത അവളുടെ മുഖം , മിഴികളിലെ പ്രത്യേക തിളക്കം എല്ലാം അവനിൽ ആശങ്കയാണ് ഉണർത്തിയത്.
എന്താ… എന്താ ഇതൊക്കെ,
ഞാൻ പറഞ്ഞില്ലായിരുന്നോ അമ്മയോട് പറഞ്ഞത്.
അത് സത്യമറിയാനല്ലെ,
അതെ, ആ സമയം അത്രയേ ഞാനും ഓർത്തൊള്ളൂ… പക്ഷെ,
എന്താ ഒരു പക്ഷെ,
ഇന്നു മൂന്നായി,
എന്ത്,
ദേ… മനുഷ്യാ… എൻ്റെ ഡേറ്റ് തെറ്റിയിട്ടു ഇന്നേക്ക് മൂന്നായി, ബേബി ഫോർമ് ആയോ എന്നൊരു സംശയം അതാ ഇതൊക്കെ,
അർച്ചന,
എക്സൈറ്റഡ് ഒന്നുമാവണ്ട, ഒരു സംശയം അത്ര മാത്രം, എന്നാലും ഉറപ്പിക്കാ… 3 നാളൊന്നും ഓർമ്മ വെച്ച നാൾ മുതൽ ഉണ്ടായിട്ടില്ല , കൂട്ടുക്കാരികൾക്കൊക്കെ ഉണ്ടായിട്ടുണ്ട് അതാ ഒരു സംശയം, എന്തായാലും ഒരാഴ്ച്ച കൂടി കഴിയട്ടെ അപ്പോ അറിയാലോ….
അവൾ അറിയാതെ അവളുടെ കൈകൾ സ്വന്തം ഉദരകത്തെ തടവുമ്പോൾ അവളിലെ മാതൃത്വത്തെ ഞാൻ നേരിൽ കാണുകയായിരുന്നു.
അരവിന്ദേട്ടാ കിടന്നാലോ…
ഇത്ര നേരത്തെയോ….
എന്തോ ഒരു ക്ഷീണം പോലെ,
എന്നാ നീ കിടന്നോ…
അതു പറ്റില്ല വന്നേ….
അതും പറഞ്ഞു കൊണ്ട് അവനെ പിടിച്ച്, കട്ടിലിൽ കിടത്തിയ ശേഷം, അവൻ്റെ മാറിൽ തല ചായ്ച്ചവൾ കിടന്നു. നിമിഷങ്ങൾക്കകം തന്നെ അവൾ നിദ്രയെ പുൽകി. കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്ന അർച്ചനയുടെ മുഖത്തേ ക്കവൻ ഉറ്റു നോക്കി. ആ നിമിഷം നീറിയതവൻ്റെ നെഞ്ചായിരുന്നു.
ഒരു പുരുഷൻ ഏറെ സന്തോഷിക്കേണ്ട ദിവസം. അവൻ താലി കെട്ടിയ പെണ്ണ്, അവൻ്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നുവോ എന്ന സംശയം പറയുന്ന ആ നിമിഷത്തിലും സന്തോഷം വിട്ടു നിൽക്കുന്ന അവസ്ഥയാണ് തൻ്റേതെന്ന് അവൻ മനസിലാക്കി.
അവൾ പ്രഗ്നൻ്റ് ആണെങ്കിൽ , ആ കുഞ്ഞ് ഈ ബന്ധത്തിൻ്റെ അടിത്തറയാണ്. ഒരിക്കലും ഉളക്കാനാവാത്ത ഒരു അടിത്തറ. ഒരു ഭർത്താവും, ഒരച്ഛനും ആഗ്രഹിക്കാൻ പാടില്ലാത്തതാണ് എങ്കിലും അരവിന്ദൻ മനസു കൊണ്ട് അതാഗ്രഹിച്ചിരുന്നു. അവൾ പ്രഗ്നൻ്റ് ആവാതിരുന്നെങ്കിലെന്ന്.
?????
കദീജയുടെ തുണിക്കടയിലെ പണിയും കഴിഞ്ഞ് നൗഫു ബതൽ വെളിയിൽ ഒരു ഹോട്ടൽ മുറിയിൽ ഇരിക്കുകയാണ്, രാജൻ. കടയിൽ നല്ല തിരക്കുള്ളതിനാൽ ഇരിക്കാൻ പോലും സാധിച്ചിട്ടില്ല . കാലുകൾ നന്നായി വേദനിക്കുന്നുണ്ട്.
നൗഫു ബതൽ ചിലവഴിച്ച ഓരോ നിമിഷവും അവൻ കൂടുതൽ കേട്ട പേര്, അത് സാഹിബിൻ്റെയാണ്. അവിടുള്ളവരുടെ ദൈവമാണയാൾ, അയാൾ ചെയ്ത നൻമകൾ വാ തോരാതെ വാഴ്ത്തുന്നുണ്ട് അവിടെയുള്ള ഓരോരുത്തരും.
രാജൻ തൻ്റെ ഫോൺ എടുത്ത്, ലാപ്പിലേക്കു കണക്ട് ചെയ്തു. ആരും കാണാതെ അതി വിദ്ധക്തമായി താൻ പകർത്തിയ ഫോട്ടോസ് ഒരു ഫോൾഡറിലാക്കി. അതിൽ ഒരോരുത്തരുടെയും ഫോട്ടോയുടെ താഴെ അവരുടെ പേരും ടൈപ്പ് ചെയ്തു.
അവസാന ഫോട്ടോയിൽ രാജൻ കുറച്ചു നേരം നോക്കി നിന്നു. ആ ഫോട്ടോ സാഹിബിൻ്റെ ആയിരുന്നു. ആ ഫോട്ടോയുടെ അടിയിൽ സാഹിബ് എന്ന് എഴുതിയതോടൊപ്പം The unpredictable, face. എന്നു കൂടി ചുവന്ന അക്ഷരത്തിൽ കുറിച്ചു.
അതിനു ശേഷം ആ ഫോൾഡർ ഒരു മെമ്മറി കാർഡിലാക്കി. ആ കാർഡ് മാറ്റി വെച്ചു. ആ സമയം രാജൻ്റെ മുഖത്തെ ഭാവം എന്തെന്നു വ്യക്തമായിരുന്നില്ല.
അതിനു ശേഷം ആ രാത്രിയിൽ രാജൻ നൗഫു ബതൽ അരികിൽ തന്നെ ചിലവഴിച്ചു. രാത്രിയുടെ മറവിലെ ഓരോ ചലനങ്ങളും അയാൾ വീക്ഷിച്ചു. അവിചാരിതമെന്ന് തോന്നുമെങ്കിലും നിഗൂഡതയുണർത്തുന്ന പല കാഴ്ച്ചകളും രാജൻ കണ്ടു.
പക്ഷെ ഒന്നിനും പ്രതികരിക്കുവാൻ നിന്നില്ല. ആദ്യം സ്ഥലം പഠിക്കണം. പിന്നെ സ്ഥിരം ആരെല്ലാം എവിടെയെല്ലാം എന്നു മനസിലാക്കണം. എടുത്തു ചാട്ടം വിനയാകുമെന്ന് പരിചയ സമ്പത്തുള്ള രാജന് നല്ല പോലെ അറിയാം. അയാൾ അവസരത്തിനായി കാത്തിരുന്നു.
?????
അടുത്ത ദിവസം ഓഫിസിൽ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് അർച്ചന കോളുമായി പുറത്തേക്കു പോയി. തിരിച്ചു വന്ന അവളുടെ മുഖം ഇരുണ്ട് കിടക്കുന്നുണ്ടായിരുന്നു. അതിൻ്റെ കാരണം അരവിന്ദനു മനസിലായില്ല.
ആ സമയം തന്നെ അവളുടെ ഫോണിൽ ഒരു മെസേജ് വന്നു. അതു വായിച്ചതും അവളുടെ മുഖത്ത് ദേഷ്യം വരുന്നത് അരവിന്ദൻ ശ്രദ്ധിച്ചു. എന്താണ് കാര്യമെന്നറിയുവാൻ അരവിന്ദൻ തീരുമാനിച്ചു. അരവിന്ദൻ അവൾക്കരികിലേക്കു ചെന്നു.
അർച്ചനാ….
എന്താ… ഏട്ടാ…..
നിനക്കെന്താ… പറ്റിയെ,
ഏയ് ഒന്നുമില്ല. ‘
അവൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് അവനിൽ കൂടുതൽ സംശയമുണർത്തി.
എന്താ… നിൻ്റെ മുഖമിങ്ങനെ…
തല ചുറ്റുന്ന പോലെ ഉണ്ട്.
ഇന്നു ഞാൻ ലീവെടുത്തോട്ടെ,
ഉം….
അവൻ മൂളിയതും പോട്ടെ എന്നും പറഞ്ഞ് അവൾ പോയി. അർച്ചനയുടെ പെട്ടെന്നുണ്ടായ മാറ്റം അത് അരവിന്ദനും ശ്രദ്ധിച്ചു. അതെന്താണെന്ന് രാത്രി അറിയണം എന്നവൻ ഉറപ്പിച്ചു.
സർ ,
റോക്കി.
സർ ഇതാ ഫയൽ,
എന്താ…ഇത്
സർ ആവിശ്യപ്പെട്ട ലിസ്റ്റ്.
ഓ… അതു ഇത്ര പെട്ടെന്ന് റെഡിയായോ…
നമുക്കു സമയം ഇല്ലല്ലോ സർ,
അതെ,
സർ മൊത്തം എനിക്കു കിട്ടിയത് 128 പേരെയാണ്, പോലീസ് തന്നതിൽ നിന്ന് നമ്മുടെ വെരിഫിക്കേഷന് ശേഷം ഉള്ളത്, 12 പേരാണ്.
ഒക്കെ ആ 12 പേരെയും ഫോളോ ചെയ്യാൻ ആളെ ഏർപ്പാടാക്കണം.
അതു ചെയ്തു സർ .
ഗുഡ്.
പായൽ, ഓഫീസിൽ വിളിച്ചിട്ട്, പറയണം, എല്ലാ മെസേജുകളും, കോളുകളും ഒന്നു ടേപ്പ് ചെയ്യാൻ.
സർ,
8 നു മുന്നെ അവരെ നമ്മുടെ കയ്യിൽ കിട്ടണം; അല്ല എങ്കിൽ ഒരു യാത്രയ്ക്ക് എല്ലാവരും തയ്യാറാക്കിക്കോ…
എവിടേക്കാ സർ,
ബാംഗ്ലൂർ,
സർ,
8 കഴിഞ്ഞാൽ പിന്നെ കളിക്കളം അവിടെയാണ്. പ്രോജക്ട് x ഉള്ളയിടം.
അപ്പോ എനി സമയം കുറവാണല്ലെ സർ,
അവസാന കളിയോടടുത്തു. എന്നാ നിങ്ങളുടെ ജോലി നടക്കട്ടെ, ഞാൻ പുറത്തേക്കു പോവുകയാ…
സർ ഇപ്പോ…
കുറച്ചു ഇൻവസ്റ്റിഗേഷൻ കൂടെ ബാക്കിയുണ്ട്,
സർ എന്താ ഈ പറയുന്നെ.
എവിടെയോ എന്തോ മറഞ്ഞിരിക്കുന്നത് പോലെ, അതു കൂടെ കണ്ടെത്തിയാലെ എനിക്കു സമാധാനമാവൂ…
അതും പറഞ്ഞു കൊണ്ട് അരവിന്ദൻ പുറത്തേക്കു പോയി.
?????
കടയിലെ തിരക്കിനിടയിലും പുറത്തെ ഓരോ കാഴ്ച്ചകൾ രാജൻ നല്ല പോലെ വീക്ഷിക്കുന്നുണ്ട്. ഹോസ്പിറ്റലിൽ വന്നു പോകുന്ന മെഡിസിൻ കമ്പനിയുടെ വാഹനവും. ഒരാവശ്യവുമില്ലാതെ സൈറൻ മുഴക്കി പോകുന്ന ആമ്പുലൻസും രാജൻ ശ്രദ്ധിച്ചു.
ഉച്ച സമയം ഭക്ഷണം കഴിക്കാനായി ഇറങ്ങിയ രാജൻ ഹോസ്പിറ്റലിനരികിൽ ചുറ്റിപറ്റി നടന്നപ്പോൾ നിലത്തു കിടന്നു കിട്ടിയ ഒരു മരുന്ന് പെട്ടി എടുത്തു പോക്കറ്റിൽ ഇട്ടു. അതുമായി നേരെ സെയ്താലിക്കയുടെ കടയിൽ പോയി.
ഒരു CB ഓഡർ ചെയ്ത ശേഷം അവൻ ബാത്റൂമിൽ കയറി. ആ മരുന്നു പരിശോധിച്ചു. Amidopyrine ആ പേരു കേട്ടതും സംശയം തോന്നിയ രാജൻ ഗൂഗിളിൽ ആ മരുന്നിനെ കുറിച്ച് സർച്ച് ചെയ്തു.
ഒരു നിമിഷം രാജൻ പോലും ഞെട്ടി പോയി. ബാൻ ചെയ്തിട്ടുള്ള മെഡിസിൻ അതെങ്ങനെ ഇവിടെ. ഈ ഹോസ്പിറ്റൽ ഒരു പുകമറയാണ്. അപ്പോ സാഹിബ്, കണ്ടെത്തേണ്ടിയിരിക്കുന്നു. രാജൻ പെട്ടെന്നു തന്നെ ബാത്ത് റൂമിനു വെളിയിലേക്കിറങ്ങി.
ബാത്ത് റൂമിന് വെളിയിൽ ഇറങ്ങിയതും , ഭക്ഷണം കഴിച്ച ശേഷം അവൻ കടയിലേക്കു പോയി. അവിടെ നിന്നും നോക്കിയാൽ ഹോസ്പിറ്റലിൻ്റെ മുൻവശം കാണുന്ന ഭാഗം നോക്കി അവൻ സ്ഥാനമുറപ്പിച്ചു. താൻ എറ്റെടുത്ത വർക്കിൽ , കൃത്യത അവൻ ഉറപ്പു വരുത്തി കൊണ്ടിരുന്നു.
?????
എല്ലാരും അവരവരുടെ ജോലിയിൽ മുഴുകി, പെർസണൽ ഇൻവസ്റ്റിഗേഷൻ കഴിഞ്ഞ ശേഷം അരവിന്ദൻ ഓഫീസിലെത്തിയത്, 4.30 യോടെയാണ്. പിന്നീടുള്ള അരമണിക്കൂർ ഫയലുകൾ നോക്കിയും, വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷം അവൻ പതിയെ വീട്ടിലേക്കു യാത്ര തിരിച്ചു. വീട്ടിലേക്കു കയറുമ്പോൾ അമ്മ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
എന്താ മോനെ നീ ഉച്ചയ്ക്കു വരാഞ്ഞത്.
ജോലി തിരക്കാണ് അമ്മേ… കുറച്ചു ദിവസം ഒന്ന് ക്ഷമിക്ക്.
ഉം ഉച്ചയ്ക്ക് നീ വല്ലതും കഴിച്ചായിരുന്നോ…
ഉം കഴിച്ചു. ആട്ടെ എവിടെ എൻ്റെ ശ്രീമതി.
അവളു കിടക്കുന്നു.
എന്നാ ഞാൻ പോയി ഫ്രഷ് ആവട്ടെ.
മുറിയുടെ വാതിൽ തുറന്ന് അകത്തേക്കു കയറുമ്പോൾ അരവിന്ദൻ കാണുന്നത്, താൻ വന്നതു പോലും അറിയാതെ ഗഹനമായ ചിന്തയിൽ മുഴുകി ഇരിക്കുന്ന അർച്ചനയെയാണ്. അവളെ ശല്യപ്പെടുത്താതെ അവൻ ഫ്രഷ് ആവാനായി ബാത്ത് റൂമിൽ പോയി.
തിരിച്ചിറങ്ങുമ്പോഴും അവളാ ഇരുത്തം ഇരിക്കുക തന്നെയാണ്. അവൻ അവൾക്കരികിലേക്കു ചെന്നു. അവളുടെ ദേഹത്ത് തൊട്ടതും ഒരു ഞെട്ടലോടെ അവൾ ചിന്തകളിൽ നിന്നും മുക്തയായി.
പക്ഷെ അതിനു ശേഷമുള്ള അർച്ചനയുടെ പെരുമാറ്റം അവനെ തെല്ലൊന്നു അമ്പരിപ്പിച്ചു. പെട്ടെന്ന് അവർക്കിടയിൽ അവൾ തീർത്ത ആ അകലം അവനിലും ഒരു നീറ്റലായി മാറി. കൂടുതൽ ഒന്നും പറയാനാവാതെ, അവൻ മുറിക്കു പുറത്തേക്കു പോയി.
അവൻ പോകുന്നത് ഒരു നിമിഷം അവൾ ഉറ്റു നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. വലതു കൈ പത്തി ഉദരത്തിൽ വെച്ചു കൊണ്ടവൾ പതിയെ പറഞ്ഞു.
അമ്മയെ പോലാവാനാണോ എൻ്റെ വിധി.
നിനക്കു വേണ്ടി ഞാനും ജീവിതം ജീവിച്ചു തീർക്കേണ്ടി വരുമോ…..
ഇല്ല അങ്ങനെ ഞാൻ അരവിന്ദനെ വിട്ടു കൊടുക്കില്ല. എന്നാലും അവളുടെ വാക്കുകൾ.
അവൾ കുറച്ചു മുന്നെ നടന്ന കാര്യങ്ങൾ പതിയെ ചിന്തിച്ചു കൊണ്ട് കണ്ണുനീരൊഴുക്കി .
ഓഫീസിൽ നിന്നും നേരെ വീട്ടിൽ വന്നപ്പോൾ ഭ്രാന്തു പിടിച്ച അവസ്ഥയായിരുന്നു. ആ സമയം എനിക്കെന്നെ തന്നെ നിയന്ത്രിക്കാനായില്ല. ആവശ്യമുള്ള സാധനങ്ങളും എടുത്ത് ഞാൻ അവളെ കാണുവാൻ പോയി.
വീടിനു മുന്നിൽ ചെന്ന് അവളെ വിളിച്ചിറക്കി , അന്നു സംസാരിച്ച ഗ്രൗണ്ടിലേക്കു പോകുമ്പോ ഒരു ലക്ഷ്യം മാത്രമായിരുന്നു മനസിൽ, അവൾ എന്ന ആ ശല്യത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കണം. മരച്ചുവട്ടിൽ അവളെ ഇരുത്തിയ ശേഷം ഞാൻ പറഞ്ഞു തുടങ്ങി.
അഞ്ജലി,…..
ആ വിളി കേട്ടതും അവൾ ഒരു നിമിഷം ഞെട്ടി, പിന്നെ അതു മറയ്ക്കാൻ വിഫലമായ ശ്രമവും.
ആരാ ഈ അഞ്ജലി,
ഡൽഹി ബ്ലാസ്റ്ററിൽ മരിച്ചെന്നും പറഞ്ഞ്, അഭിരാമി എന്ന പേരിൽ ഇവിടെ കഴിയുന്ന അഞ്ജലിയൊടു തന്നെയാണ് ഞാൻ സംസാരിക്കുന്നത്.
അർച്ചനാ…..
അന്നു ഞാൻ നിന്നോടു പറഞ്ഞു. അരവിന്ദന് പിറകെ നടക്കരുതെന്ന്,
ആ വാക്കുകൾ സത്യത്തിൽ അഞ്ജലിയെ ചൊടുപ്പിക്കുകയാണ് ചെയ്തത്.
അതു പറയാൻ നീയാരാടി, അരവിന്ദൻ എൻ്റെയാണ്.
അരവിന്ദൻ താലി കെട്ടിയ പെണ്ണാ ഞാൻ എനിക്കല്ലാതെ ആർക്കാടി പറയാൻ അധികാരം.
നിൻ്റെ അഭിനയം കൊള്ളാം അർച്ചനാ…
തൻ്റെ കഴുത്തിലെ താലി പുറത്തേക്കെടുത്തു കൊണ്ട് അർച്ചന പറഞ്ഞു.
ഈ താലി അരവിന്ദൻ കെട്ടിയാതാ….
ഓ… അതു ഞാൻ വിശ്വസിച്ചു.
എനിക്കറിയാം നീ വിശ്വസിക്കില്ല എന്ന്. ദാ… ഇത് നോക്ക്,
അർച്ചന അവൾക്കു നേരെ നീട്ടിയ പേപ്പർ വാങ്ങി നോക്കിയതും ,അഞ്ജലി തകർന്നു പോയി. അരവിന്ദൻ്റെയും അർച്ചനയുടെയും കല്യാണം കഴിഞ്ഞതിൻ്റെ തെളിവായ മാര്യേജ് സർട്ടിഫിക്കറ്റ്. അവളുടെ കൈകൾ വിറയ്ക്കുന്നതു പോലെ. അവളുടെ ആ അവസ്ഥ കണ്ടിട്ടും അർച്ചനയുടെ കലിയടങ്ങിയിരുന്നില്ല. അരവിന്ദൻ നഷ്ടമാകുമോ എന്ന ഭയം അവളെ ഒരു ഭ്രാന്തിയാക്കിയിരുന്നു.
നീയെന്തു കരുതിയെടി ,ഭീക്ഷണി പെടുത്തിയാൽ എന്തും നേടാമെന്നോ…
അർച്ചനാ….
ഞാൻ പേടിക്കുമെന്നു കരുതിയോടി നീ….
അർച്ചനാ….
ഛി നാവടക്കെടി , ചൂലെ, എനി നി അരവിന്ദനെ കാണാൻ ശ്രമിച്ചാൽ നീ വിവരമറിയും.
അർച്ചനയതു പറയുമ്പോ പുച്ഛത്തിൽ കലർന്ന പുഞ്ചിരി മാത്രമായിരുന്നു അഞ്ജലിയുടെ മറുപടി.
നിയെന്താടി ചിരിക്കുന്നെ,
ഞാൻ മരിച്ചെന്നു കരുതിയാ അരവിന്ദൻ നിൻ്റെ കഴുത്തിൽ താലി കെട്ടിയത് അർച്ചന.
അതിന്,
എൻ്റെ ഔധാര്യമാണ് ഈ താലി, ആ എന്നോട് തന്നെ ഈ ഭീക്ഷണി വേണോ…
അതിനു നീയെന്നോ ചത്തില്ലെ ,
ഞാൻ മരിച്ചു എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. ഞാൻ ജീവനോടെ ഉണ്ടെന്നറിയുന്ന നിമിഷം തീരും ഈ താലിയുടെ ബലം നിനക്ക് കാണണോടി,
അഞ്ജലിയുടെ ആ വാക്കുകൾക്കു മുന്നിൽ അർച്ചന പതറി പോയി. ഇത്രയും നേരം വിജയം കൈപ്പിടിയിൽ ഒതുക്കിയിട്ടും . അവളുടെ ഒറ്റവാക്കിൽ കൈവിട്ടു പോയ പ്രതീതിയുണർന്നു അർച്ചനയിൽ.
ഒരു വിജയിയെ പോലെ അഞ്ജലി അവളെ മറികടന്നു പോകുമ്പോ ഒന്നെതിർക്കാൻ പോലും ആവാതെ നിസ്സഹായ അവസ്ഥയിൽ അവിടെ നിൽക്കുവാൻ മാത്രം അവൾക്കായൊള്ളു.
അവിടെ നിന്നും വന്നതും മുതലുള്ള ചിന്തയാണ്, അരവിന്ദനെ കൈ വിട്ടു പോകാതിരിക്കാൻ താൻ എന്തു ചെയ്യണം എന്നതിനെ കുറിച്ച്. മുൻപത്തെ അവളുടെ പെരുമാറ്റങ്ങൾ എല്ലാം അവൾക്കു തന്നെ വിനയാകുമോ എന്നവൾ ഇന്നു ഭയക്കുന്നു.
അന്നത്തെ ആ പുരുഷവിദ്ദ്വേശിയായ അർച്ചനയെ മാറ്റിയെടുത്തത് അരവിന്ദനാണ്. അവനെ പിരിഞ്ഞ് ഒരു നിമിഷം അതിന്നവൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
ആ സമയമാണ് അരവിന്ദൻ മുറിയിലേക്കു കടന്നു വന്നത്.
അർച്ചനാ…. വാ… ഭക്ഷണം കഴിക്കാ…
എനിക്കു വിശപ്പില്ല,
എന്നോടു വല്ല ദേഷ്യവും ഉണ്ടേ… അതു ഭക്ഷണത്തോട് കാട്ടണ്ട, അതും ഈ സമയത്ത്.
ഈ സമയത്തോ… എന്താ അരവിന്ദൻ ഉദ്ദേശിച്ചേ…
അവളുടെ ആ വിളി പോലും അവളിലെ അകൽച്ച വ്യക്തമാക്കുന്നുണ്ടായിരുന്നു. എങ്കിലും അരവിന്ദൻ അതു കാര്യമാക്കാതെ പറഞ്ഞു.
ഇന്നലെ രാത്രി ഒരാൾ ഒരു സംശയം പറഞ്ഞിരുന്നു. അതുള്ളതാണേ… പട്ടിണി കിടക്കാൻ പറ്റില്ല.
അവൾ ഒന്നും പറയാതെ വേഗം തന്നെ ഹോളിലേക്കു നടന്നു. ആ സമയം അവൾ തിരിച്ചറിഞ്ഞ ഒരു സത്യം. കുഞ്ഞാണ് അവൾക്കുള്ള പിടി വള്ളി.
ഈശ്വരാ എൻ്റെ സംശയം സത്യാവണേ.. എന്ന പ്രാർത്ഥനയോടെ അവൾ ഭക്ഷണം കഴിച്ച് വേഗം പോയി കിടന്നു. കുറച്ചു വൈകിയാണ് അരവിന്ദൻ വന്നു കിടന്നത്. കട്ടിലിൻ്റെ രണ്ടു കോണിലായവർ കിടന്നു.
ഇടനെഞ്ചിൽ അവളുടെ ചൂടിൻ്റെ കുറവ് അവൻ ശരിക്കും അറിഞ്ഞിരുന്നു. ഉറങ്ങാതെ കുറേ നേരം കിടന്നു. സമയം പതിയെ പതിയെ ഒഴുകിയകന്നപ്പോൾ അവൻ പതിയെ എഴുന്നേറ്റ് അർച്ചനയ്ക്കരികിൽ പോയി. അവൾ ഉറങ്ങി എന്നു ഉറപ്പു വരുത്തിയ ശേഷം ചാർജിലിട്ട അവളുടെ ഫോണും ഹെഡ്സെറ്റും എടുത്ത് പതിയെ ബാത്ത് റൂമിലേക്കു കയറി.
തൻ്റെ പേര് ടൈപ്പ് ചെയ്ത് അവളുടെ ഫോണിൻ്റെ ലോക്ക് തുറക്കുമ്പോൾ അവൻ്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. ആദ്യം വാട്‌സ് ആപ്പ് ആണ് അവൻ തുറന്നത്. അതിൽ നാലാമതു സേവ് ചെയ്ത നമ്പർ അവൻ്റെ ശ്രദ്ധയിൽ പെട്ടു . ഡെവിൽ എന്ന ആ പേര്, അവനത് തുറന്നു നോക്കി.
ഞാൻ പറഞ്ഞത് മറക്കണ്ട,
അനുസരിച്ചാൽ നിനക്ക് നന്ന്.
എനി എന്നെ കൊണ്ട് വിളിപ്പിക്കരുത്.
ഇത്രയുമാണ് മെസേജ് , ഉടനെ ആ പ്രൊഫൈൽ എടുത്ത് നമ്പർ നോക്കി. അതു കണ്ടതും അവനൊന്നു ഞെട്ടി.
ചീഫ്,
ചീഫെന്തിനാ അവൾക്കു മെസേജ് അയച്ചത് , എന്തു ചെയ്യാനാണ് അവളോടു പറഞ്ഞത്. ഒരു നിമിഷം അവൻ ചിന്തിച്ചു. പിന്നെ അവളുടെ കോൾ റെക്കോഡ് തിരഞ്ഞു. അതിൽ ഡെവിൾ എന്ന പേരിലെ റെക്കോഡ് കണ്ടതും ഹെഡ്സെറ്റ് കണക്ട് ചെയ്ത് അവൻ അത് ഓണാക്കി.
അർച്ചനയല്ലെ,
അതെ, ഇതാരാ….
ഞാൻ RAW ചീഫ്…
ആ സാറോ…. ഞാൻ അരവിന്ദേട്ടനു കൊടുക്കാം.
എനിക്കു തന്നോടാ സംസാരിക്കാനുള്ളത്.
എന്നോടോ…..
അതെ, താനിപ്പോ ഓഫീസിലാണോ….
അതെ,
എന്നാ ഒന്നു പുറത്തേക്കു നിക്ക്,
ഒക്കെ സർ,
സർ ഞാൻ പുറത്താണ് എനി പറഞ്ഞോളൂ…
അരവിന്ദൻ്റെയും തൻ്റെയും വിവാഹം കഴിഞ്ഞോ…
കഴിഞ്ഞു സർ,
ഉം, എങ്കിൽ എത്രയും പെട്ടെന്ന് താൻ അരവിന്ദനെ ഡിവോർസ് ചെയ്യണം.
സർ,
അതെ, അഞ്ജലിയെ കുറിച്ച് അവൻ നിന്നോടു പറഞ്ഞിട്ടില്ലെ.
ഇല്ല,
എന്നാ അവൻ്റെ ലൗവർ ആണ് അവൾ, അവൾ മരിച്ചെന്ന് അവനെ വിശ്വസിപ്പിച്ചതാ… ചില കാരണങ്ങൾ കൊണ്ട്.
സർ അത്.
ആ കുട്ടി തന്നെ ആണ് അഭിരാമി, അവളെ തനിക്കറിയായിരിക്കും.
അറിയാം സർ,
അതാ പറഞ്ഞത്, താൻ എത്രയും പെട്ടെന്ന് ഡിവോർസ് ഉള്ള കാര്യങ്ങൾ നോക്കണം.
പറ്റില്ല സർ, അരവിന്ദേട്ടനെ ഞാനായിട്ട് ഒഴിവാക്കില്ല.
അവരുടെ ജീവിതത്തിലേക്ക് നി വലിഞ്ഞു കയറി വന്നവളാ ആ നീ പോകുന്നതല്ലെ അതിൻ്റെ ശരി,
ഞാൻ വലിഞ്ഞു കയറി വന്നതൊന്നുമല്ല, എന്നെ താലി കെട്ടി കൂടെ കൂട്ടിയതാ…
ഞാൻ പറയുന്നത് കേട്ടാൽ നിനക്കു നന്ന്, നിൻ്റെ ജോലി വരെ നഷ്ടമാകും.
ഈ ജോലി പോയാ പോട്ടെ എന്നു വെക്കും എന്നാലും അരവിന്ദേട്ടനെ ഞാൻ വിടില്ല.
അർച്ചനാ….
അവൾ മരിച്ചതായി വിശ്വസിപ്പിച്ചതല്ലെ, അത് അങ്ങനെ തന്നെ ഇരിക്കട്ടെ,
അത് എങ്ങനെ വേണം എന്നു ഞാൻ തീരുമാനിച്ചു കൊള്ളാം… താൻ ഞാൻ പറഞ്ഞതു കേട്ടാ മതി.
എനിക്ക് ഒരു ഉത്തരമേ… ഉള്ളൂ അതു നോ എന്നാണ് സർ,
നീയതികം അഹങ്കരിക്കരുത്, ആ താലിയുടെ ബലത്തിലാണേ അതു ഊരിക്കാൻ എനിക്കറിയാം.
അതിനു ഞാൻ ചാവണം , എന്താ എന്നെ കൊല്ലാൻ വല്ല പ്ലാനും ഉണ്ടോ…
ഉണ്ടെങ്കിൽ നീ എന്താക്കും,
ഒന്നും ചെയ്യില്ല. എന്നെ കൊല്ലാതെ ഈ താലി ഞാനായിട്ടു ഊരില്ല.
അതു ഊരിക്കാൻ എനിക്കറിയാം.
ശ്രമിച്ചു നോക്കിക്കോളൂ…. പക്ഷെ തോറ്റു പോകും.
അരവിന്ദൻ സത്യമറിഞ്ഞാ അവനായിട്ട് ഊരിക്കും ആ താലി,
അതിന് അർച്ചന ജീവനോടെ കാണില്ല.
എന്താ ഭീക്ഷണിയാണോ…
എങ്ങനെ കണ്ടാലും കുഴപ്പമില്ല.
നിനക്കു ഞാൻ പറയുന്നത് കേൾക്കുന്നതാണ് നല്ലത്.
സോറി സർ,
അരവിന്ദനും അഞ്ജലിയുമാണ് ഒന്നാവേണ്ടത് അതിനു വിലങ്ങായി നീ നിൽക്കരുത്.
സർ, ഞാൻ പറയാനുള്ളതു പറഞ്ഞു. അതിൽ കൂടുതൽ ഒന്നും എനിക്കു പറയാനില്ല.
അരവിന്ദേട്ടൻ എൻ്റെ കഴുത്തിൽ താലി ചാർത്തിയത് പൂർണ്ണ മനസോടെയല്ലായിരുന്നു. അന്നതിൻ്റെ കാരണം എനിക്കറിയില്ല, ഇന്നറിഞ്ഞു. പക്ഷെ ഇന്ന് ആ മനുഷ്യൻ പൂർണ്ണ മനസോടെ എന്നെ ഭാര്യയായി കാണുന്നുണ്ട് എനിക്കതു മതി.
ആരും ഞങ്ങളുടെ ജീവിതത്തിൽ കൈ കടത്താതിരുന്നാൽ മതി.
ഞാൻ കൈ കടത്തും അർച്ചന, അഞ്ജലിക്കു ഞാൻ വാക്കു കൊടുത്തതാ… ആ വാക്കു പാലിക്കാൻ ഞാൻ ഏതറ്റം വരെയും പോകും.
ഓൾ ദ ബെസ്റ്റ് സർ,
അത്രയും പറഞ്ഞ ശേഷം ആ കോൾ കട്ടായി, അതിൽ നിന്ന് അരവിന്ദന് ആവിശ്യമായ വിവരങ്ങൾ ലഭ്യമായിരുന്നു. അർച്ചനയുടെ ഇപ്പോയത്തെ അകൽച്ചയുടെ കാരണം, അത് അഞ്ജലിയെ കുറിച്ചുള്ള അറിവുകൾ ആണ്.
ഞാൻ അവളിൽ നിന്നും മറയ്ക്കാൻ ആഗ്രഹിച്ചത് അവൾ അറിഞ്ഞിരിക്കുന്നു. അഞ്ജലി ഒന്നും അറിഞ്ഞിട്ടില്ല താനും. സമയമാകുമ്പോ ഇതു തലയിൽ കയറ്റാം, ഇപ്പോ ചിന്തിച്ചാൽ എല്ലാം കൂടെ കൈയ്യിൽ നിന്നും പോകും.
മനസിലെ ചിന്തകൾക്ക് വിടയേകി, അവൻ ബാത്ത് റൂമിൽ നിന്നും പുറത്തേക്കിറങ്ങി. ഫോൺ പഴയതു പോലെ ചാർജിൽ ഇട്ട ശേഷം അവൻ ബെഡിൽ കയറി കിടന്നു. ഒരു ബെഡിൽ കിടക്കുന്ന അപരിചിതരെ പോലെ അവർ രണ്ട് കോണിലായി കിടന്നുറങ്ങി.
?????
അതിരാവിലെ തന്നെ അരവിന്ദൻ ഉണർന്നിരുന്നു. അർച്ചനയെ പോലും കാത്തു നിൽക്കാതെയാണ് അവൻ ഓഫീസിലേക്ക് തിരിച്ചത് അത് അർച്ചനയെ ഏറെ ദുഖിപ്പിച്ചെങ്കിലും അവനെ പിരിയുവാനായി ആ മനസിനെ അവൾ സജ്ജമാക്കാൻ തുടങ്ങിയ്ക്കുന്നു.
ഓഫിസിൽ എത്തിയ അരവിന്ദൻ്റെ ക്യാബിനിലേക്ക് റോക്കി കയറി വന്നു.
സർ,
ഉം… റോക്കി,
നമ്മൾ സംശയിച്ചത് ശരിയായിരുന്നു.
എന്താടാ…..
ബിച്ചോരത്തെ ആ പഴയ ഐസ് ഫാക്ടറിയിൽ കുറച്ചാളുകൾ തമ്പടിച്ചിട്ടുണ്ട്.
എങ്കിൽ വൈകിക്കൂടാ… നമുക്കിപ്പോ തന്നെ പോകണം.
സർ,
പോലിസ് ഫോർസിനു വേണ്ട ഏർപ്പാട് ചെയ്യ്.
സർ,
അത്രയും പറഞ്ഞു കൊണ്ട്, റോക്കി ആവശ്യകാര്യങ്ങൾ ചെയ്യുവാനായി പുറത്തേക്കു പോയി.
അർച്ചന വീട്ടിൽ നിന്നും ഇറങ്ങി ഒരു ഓട്ടോ വിളിച്ച് സ്റ്റേഷനിനേക്കു തിരിച്ചു. ആ മനസ് ഏറെ നീറുന്നുണ്ടായിരുന്നു. അരവിന്ദേട്ടൻ്റെ കൂടെ യാത്ര തുടങ്ങിയതോടെ, അവൾ തൻ്റെ കാർ വരേണ്ട എന്നു പറഞ്ഞതാണ്. ഇപ്പോ കാർ വീട്ടിലേക്കു വരാൻ പറയാൻ എന്തോ ഒരു മടി.
ഓഫീസിൽ കുറച്ചു വൈകിയാണവൾ എത്തിയത്. ആ സമയം പായലും ലാവണ്യയും മാത്രം. താൻ വരുന്നതു പോലും കാക്കാതെ അരവിന്ദൻ പോയത് അവളെ ഏറെ ദുഖിപ്പിച്ചിരുന്നു. അവൾ പതിയെ പായലിനരികിൽ ചെന്നു.
പായൽ,
എന്താ അർച്ചന,
എനിക്ക് അഞ്ജലിയെ കുറിച്ച് അറിയണം.
ഒരു നിമിഷം പായലും ലാവണ്യയും ഒരു പോലെ ഞെട്ടി,
അഞ്ജലി അതാരാ…
എന്തിനാ വെറുതെ അഭിനയിക്കുന്നത് പായൽ, അഞ്ജലി അരവിന്ദേട്ടൻ ആരായിരുന്നു എന്നെനിക്കറിയാം, എനിക്കറിയേണ്ടത് അവരുടെ കഥയാണ്.
അത് അർച്ചനാ… എന്തിനാ വെറുതെ ഇപ്പോ…
പ്ലീസ് പായൽ എനിക്കറിയണം.
ഉം ശരി, പായൽ പറഞ്ഞു തുടങ്ങി, അർച്ചന കേൾക്കുവാനും .
?????
ഐസ് ഫാക്ടറിക്കു ചുറ്റും പോലീസ് വളയുകയാണ്. എല്ലാവരും ഗൺ എന്തി പൊസിഷൻ പിടിച്ചു നിൽക്കുകയാണ്. അരവിന്ദൻ മൈക്ക് കൈയ്യിലേന്തി പതിയെ പറഞ്ഞു തുടങ്ങി.
ഈ ബിൾഡിംഗ് പോലീസ് വലയം ചെയ്തു കഴിഞ്ഞു. കീഴടങ്ങുന്നതാണ് നല്ലത്.
പക്ഷെ യാതൊരനക്കവും അകത്തു നിന്നും ഉണ്ടായില്ല. അരവിന്ദൻ കണ്ണു കാണിച്ചതും പോലീസിൽ ചിലർ പൊസിഷൻ പിടിച്ചു കൊണ്ട് തന്നെ പതിയെ അകത്തേക്കു കടന്നു. അരവിന്ദനും റോക്കിയും ഗൺ എടുത്തു കൊണ്ട് ഉള്ളിലേക്കു കയറി.
മറവുകൾ പിടിച്ച് കാലൊച്ച കേൾക്കാത്ത വിധം വളരെ ശ്രദ്ധയോടെ ശത്രുവിൻ്റെ അക്രമണവും പ്രതീക്ഷിച്ചു കൊണ്ടവർ മുന്നേറി. നിരാശ മാത്രം പകർന്നു കൊണ്ട് അവിടെ ആരുമില്ലെന്ന സത്യം അവർ തിരിച്ചറിഞ്ഞു.
അരവിന്ദനും റോക്കിയും അവിടെയാകെ അരിച്ചു പെറുക്കി. ആൾപ്പെരു മാറ്റം ഉണ്ടായതിൻ്റെ തെളിവുകൾ അവർക്ക് അവിടെ നിന്നും ലഭിച്ചു. ഭക്ഷണ അവശിഷ്ടങ്ങൾ, വെള്ളക്കുപ്പികൾ , വെയ്സ്റ്റ് തുണികൾ അങ്ങനെ പലതും.
നമ്മൾ വൈകി പോയല്ലെ സർ,
ഉം വൈകി;
ഇവിടെ നിന്നും കിട്ടുവാണെന്ന , റിസ്ക്ക് കുറയ്ക്കാമെന്നു കരുതി. എനിയിപ്പോ
എന്താ സർ,
നാളെ ഈവനിംഗ് ഫ്ലൈറ്റ് പോകാൻ തയ്യാറായിക്കോ
എവിടേക്ക്.
അതിനൊരു പുഞ്ചിരി മാത്രം പകർന്നു കൊണ്ട്, അരവിന്ദൻ പുറത്തേക്കു നടന്നു. എന്തോ ഒന്ന് തീരുമാനിച്ചുറപ്പിച്ച പോലെ.
?????
പായലിൽ നിന്നും അവരുടെ പ്രണയ കഥ കേട്ട അർച്ചന കരഞ്ഞു കൊണ്ട് പുറത്തേക്കു പോയി അതു കണ്ടതും പായലിൻ്റെ മുഖം വാടി.
നീയെന്തിനാടി പറയാൻ പോയെ
ദേ ലാവണ്യ നീ കളിക്കല്ലെ,
ഞാൻ കളിക്കുമെന്നുമല്ല, ഇതെല്ലാം അറിഞ്ഞ അർച്ചന സർ എന്തേലും ചോദിച്ചാ…
ചോദിക്കോ….
ആ എനിക്കറിയാൻ പാടില്ല.
ഒന്നറിയാ….
എന്താടി,
ചോദിച്ചാ ഉറപ്പായും സർ ചോദിക്കും ഇതാരു പറഞ്ഞു തന്നു എന്ന്,
oh my god,
അപ്പോ നിൻ്റെ കാര്യം തീരുമാനമായി മോളെ,
നീയിങ്ങനെ പേടിപ്പിക്കല്ലേടി,
പായൽ അതു പറയുമ്പോ ലാവണ്യ വാ പൊത്തിച്ചിരിക്കുകയായിരുന്നു. പക്ഷെ പായൽ ആകെ തളർന്നു പോയി. അവൾ പറഞ്ഞ പോലെ നടന്നാൽ ചിലപ്പോ തൻ്റെ കരിയർ തന്നെ നഷ്ടമാകും എന്നവൾക്കറിയാം.
പുറത്തിറങ്ങിയ അർച്ചന തൻ്റെ ഫോൺ എടുത്ത് അഭിരാമിയെ വിളിച്ചു.
അഞ്ജലി, ഞാൻ അർച്ചനയാ….
തനിക്കെന്താ വേണ്ടത്,
എനിക്കു തന്നെ ഒന്നു കാണണം.
അന്നു കണ്ടതു തന്നെ മതിയായി, എനിക്കു ഒന്നും പറയാനില്ല, എനി മേലിൽ എന്നെ ശല്യം ചെയ്യരുത്.
പ്ലീസ് അഞ്ജലി ഒരു വട്ടം എനിക്കു കണ്ടേ മതിയാവൂ…
ഭ്രാന്തു പിടിച്ച അവസ്ഥയിലാ ഞാൻ പ്ലീസ്.
അർച്ചനയുടെ വാക്കുകളിലെ പതർച്ചയോ… വാക്കുകളിൽ നിഴലിച്ച സൗമ്യതയൊ എന്തോ അഞ്ജലിയും വരാം എന്നു സമ്മതിച്ചു.
ഞാനാ ഗ്രൗണ്ടിൽ കാത്തു നിൽക്കാം
ഉം, ഞാൻ വന്നേക്കാം.
?????
ആരതി….
എന്താടി ലച്ചൂ….
അരവിന്ദന് നല്ല ദുഖം ഉണ്ട് നിൻ്റെ ഈ അവസ്ഥയിൽ,
എനിക്കറിയാമെടി, പക്ഷെ എന്തു ചെയ്യാൻ, എൻ്റെ മകൻ്റെ ജീവനു വേണ്ടി ഞാൻ സ്വയം അണിഞ്ഞ വേഷമാണിത്, അഴിക്കാനായിട്ടില്ല, അതുവരെ തുടരണം, തുടർന്നേ പറ്റൂ….
എന്നാലും അവൻ്റെ ദുഖം കാണുമ്പോ….
എൻ്റെ ചങ്കും പൊള്ളുന്നുണ്ടെടി, പക്ഷെ ഇപ്പോ ഒരാശ്വാസം ഉണ്ട്,
എന്താടി നീ പറയുന്നെ.
അതേടി ഞാൻ കൊടുക്കേണ്ട സ്നേഹം കൂടി നീ കൊടുക്കുന്നില്ലേടി അവന്, ഇവിടെ വന്നതിൽ പിന്നെയാ അവനൊന്ന് മനസ് തുറന്ന് ചിരിക്കുന്നത് തന്നെ കണ്ടത്.
അവനെൻ്റെ കൂടി മോനല്ലേടി,
എല്ലാത്തിനും അവളാ കാരണം അർച്ചന, നശിച്ചു പോണ്ട അവന് ജീവിതം പകർന്ന മാലാഖയാണവൾ,
ഒന്നു പോയേടി, അവളെ മാറ്റിയെടുത്ത അവനെ ആണ് അനുമോദിക്കേണ്ടത്.
ലച്ചു….
ഉം….
നീ പറഞ്ഞ പോലെ നമുക്കു പോണം അയാളെ കാണാൻ,
ആരതി അതു പറയുമ്പോൾ ലക്ഷ്മിയമ്മയുടെ മിഴികളിൽ കനലെരിയുകയായിരുന്നു.
അതേ സമയം ആ വീടിനരികിലെ ഗ്രൗണ്ടിൽ നിന്നും സംസാരം മതിയാക്കി അർച്ചനയും അഭിരാമിയും പുറത്തേക്കിറങ്ങി. അർച്ചനയുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്, എന്നിരുന്നാലും ആ മുഖം കണ്ടാലറിയാം അവൾ എന്തോ ഒന്ന് തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞെന്ന് .
പുറത്തേക്കിറങ്ങുന്ന അഭിയുടെ മിഴികൾക്ക് പ്രത്യേക തിളക്കമായിരുന്നു. ആ മുഖത്ത് പ്രതീക്ഷയുടെ കിരണങ്ങൾ ഉയർന്നിരുന്നു. അവൾ ഉറച്ച കാലടികളോടെ തൻ്റെ വീട്ടിലേക്കു മടങ്ങി.
?????
ജാഫർ ബായ് ….
എന്താടാ….
അപ്പോ ഇപ്പോ തന്നെ തിരിക്കുവാണോ…
അതെ, മുകളിൽ നിന്നും ഓഡർ അതാണ്.
ഉം….
ആ പത്തക്ക സംഘം ഒരു ഒഴിഞ്ഞ പ്രദേശത്തെ പെട്രോൾ പമ്പിനരികിൽ ചെന്നു നിന്നു. ആരുടെയോ ഫോണിലേക്ക് ജാഫർ വിളിച്ചു സംസാരിച്ചു. കോൾ കഴിഞ്ഞു കുറച്ചു നിമിഷങ്ങൾക്കു ശേഷം ഒരാൾ അവിടേക്കു നടന്നു വന്നു.
അസലാമു ആ ലൈക്കും
വാലെയ്ക്കും സലാം
സമയം കുറച്ചു കഴിയും വണ്ടി വരാൻ,
അതുവരെ ഞങ്ങൾ,
പമ്പിനു പുറകിലായി ഷെഡ് ഉണ്ട് അതിൽ വിശ്രമിക്കാം.
ഉം…..
വണ്ടി വന്നാൽ ഞാൻ വിളിക്കാം, അപ്പോ ആ പറമ്പിലൂടെ നടന്നാ മതി, പറമ്പിൻ്റെ നടുക്ക് വണ്ടിയണ്ടാവും, അവിടെ വച്ചാവുമ്പോ ആരും ഒന്നും അറിയില്ല.
ഉം ശരി.
അവരേവരും ഏറെ നേരം , ആ ഷെഡിൽ കാത്തു നിന്നു.
എല്ലാവരും ഫുഡ് ഒക്കെ കയ്യിൽ കരുതിയിട്ടില്ലെ,
ഉണ്ട്.
വെള്ളം കുറച്ചതികം ശേഖരിച്ചാേ… എനി എവിടേയും നിർത്തം ഉണ്ടാവില്ല.
ആ സമയം ജാഫറിൻ്റെ ഫോൺ റിംഗ് ചെയ്തത്. അവൻ കോൾ എടുത്തതും വണ്ടി വന്നു എന്നു മാത്രം പറഞ്ഞ് ആ കോൾ കട്ടായി .
അടുത്ത ക്ഷണം സാധനങ്ങൾ എല്ലാം എടുത്തു കൊണ്ട്, കാടുപിടിച്ച ആ പ്രദേശത്തിലൂടെ അവർ നടന്നു നീങ്ങി. കുറച്ചു ദൂരെയായി ഒരു പെട്രോൾ ടാങ്കർ ലോറി അവർക്കായി അവിടെ കാത്തു നിന്നിരുന്നു.
അവർ വേഗം അതിനടുത്തേക്കു ചെന്നു. പതിയെ ഓരോരുത്തരായി പടികൾ കയറി മുകളിൽ ചെന്നു. മൂന്ന് അടപ്പുകൾ മുകളിൽ ഉണ്ടായിരുന്നു. അതിൽ നടുവിലെ അടപ്പ് തുറന്ന് സാധനങ്ങൾ അതിലേക്കിട്ടശേഷം ഓരോരുത്തരായി അതിലേക്കിറങ്ങി.
എല്ലാവരും കയറിയതും ട്രൈവർ വന്ന് അടപ്പ് മുടിയ ശേഷം, വണ്ടിയെടുത്ത് പതിയെ മുന്നോട്ടു കുതിച്ചു. അവരാ ഇടുങ്ങിയ സ്ഥലത്ത് ചുരുണ്ടു കൂടി ഇരുന്നു. ലക്ഷ്യങ്ങൾ തേടിയുള്ള അവരുടെ യാത്ര ഇവിടെ തുടങ്ങുകയാണ്.
?????
സമയം സന്ധ്യയോടടുത്തു. കദീജയുടെ ഷോപ്പിൽ ജോലിത്തിരക്കിലായിരുന്ന രാജൻ്റെ മിഴികൾ ഹോസ്പിറ്റലിലേക്കു വന്ന ആ വില കൂടിയ കാറുകളിൽ പതിഞ്ഞു. അതിൽ വന്നതാരെന്നുള്ള ചിന്ത അയാളുടെ ജോലിയിലുള്ള ശ്രദ്ധ തിരിച്ചതും.
രാജാ….
ഇത്താ….
ഇജ്ജ് കിനാവ് കാണാ….
ഇത്ത അത്.
ആരാണ്ടാ… അൻ്റെ ഖൽബിലെ ആ ഹൂറി,
അതു കേട്ടതും അവിടെ കൂടി നിന്ന സ്ത്രീ ജനങ്ങളും ഒന്നിച്ചു ചിരിച്ചു. അവരുടെ ചിരിയുടെ ശബ്ദം ഉയർന്നതും രാജൻ ഒന്നു ചമ്മി.
ചിരിക്കാണ്ടെ നിക്കെടി, ഇബിലീസുകളെ, അവനൊന്നു പറഞ്ഞോട്ടെ,
അത് ഇത്താ….
ഇജ്ജ് പറഞ്ഞോടാ….
ഒരിക്കലും നടക്കാത്ത മോഹാ ഇത്താ..
അതെന്താപ്പാ… അങ്ങനെ,
ഓള് കെട്ടി രണ്ട് കുട്ട്യോളായി,
അവനത് പറഞ്ഞപ്പോയേക്കും വീണ്ടും കൂട്ടച്ചിരിയുണർന്നു.
നിർത്തിനിടി അൻ്റെ ഒക്കെ ചിരി.
ഇത്താ അത് ഞമ്മള്.
കണ്ടോ നട്ടെല്ല് ഇളള ആണൊരുത്തനെ , കൽബ് കൊടുത്ത പെണ്ണ് വേറെ ഒരുത്തന് സ്വന്തായിട്ടും കൽബിൻ്റെ റാണിയാക്കിയ ഓനെ നോക്കി ചിരിക്കാ ഇങ്ങള്.
കദീജയുടെ ആ വാക്കു കേട്ടതും അവിടെയുള്ള പെണ്ണുങ്ങൾ തല കുനിച്ചു. രാജന് ആ സമയം ചിരിയാണ് വന്നത്. താൻ ഒരുത്തിയെ സ്നേഹിച്ചൊള്ളു കഷ്ടപ്പെട്ടിട്ടയാലും അവളെ തന്നെ കെട്ടി കൂടെ പൊറുപ്പിച്ചിട്ടുമുണ്ട് ആ എന്നോടോ… അതാലോചിക്കും തോറും രാജന് ചിരിയടക്കാനായില്ല, എങ്കിലും അവൻ പാടു പെട്ട് ചിരിയടക്കി.
ആ സമയമാണവൻ അവരെ കണ്ടത്, അതവനിൽ കൂടുതൽ സംശയം ജനിപ്പിച്ചു. ഒന്നും പുറത്തു കാട്ടാതെ അവൻ കാത്തിരുന്നു. ഷോപ്പടച്ചതും ഹോട്ടലിൽ പോയി ഫ്രഷ് ആയി.
രാത്രി ഹോസ്പിറ്റൽ ലക്ഷ്യമാക്കി രാജൻ നടന്നു. സെക്യൂരിറ്റികളുടെ കണ്ണു വെട്ടിച്ച് , ഹോസ്പിറ്റലിൽ കയറിയ രാജൻ അവിടെയാകെ അരിച്ചു പെറുക്കി.ആ സമയമാണവൻ ആ വഴി കണ്ടെത്തിയത്.
അണ്ടർ ഗ്രൗണ്ടിലേക്കുള്ള പടവുകൾ ശ്രദ്ധയോടെ ഇറങ്ങിയ രാജൻ മറ്റൊരു ലോകത്തേക്കു തന്നെ എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച്ച രാജനെ ഞെട്ടിച്ചു. അവൻ തൻ്റെ ഫോൺ എടുത്ത് ആ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. അവനു പോലും വിശ്വസിക്കാനായില്ല കൺമുന്നിൽ കാണുന്ന ആ കാഴ്ച്ചകൾ.
Ivan ith complete aako???
Superb Bro ???
?
Kidu സ്റ്റോറി ഓരോ ഭാഗം ??? ആദ്യം വായിച്ചപ്പോൾ വിഷമം aayi എല്ലാരേം തല്ലു വാങ്ങി പാവം എന്നാലും അവൻ ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഒരുത്തൻ ഉണ്ട് എന്നു അറിയാമായിരുന്നു ലക്ഷ്മി അമ്മ പറഞ്ഞത് പോലെ mk സ്റ്റോറി ഉള്ളത് പോലെ 2ഭാര്യ മാർ s2 കാത്തിരിക്കുന്നു പിന്നേ കുറെ അക്ഷര തെറ്റുകൾ ഉണ്ട് അതു മാത്രം ആയിരുന്നു ഇടക് വായനയിൽ ബുദ്ധിമുട്ടിയത് ആദ്യം അഞ്ജലി ips എന്നു പറഞ്ഞു തുടങ്ങി പിന്നെ അർച്ചന ips aayi AR എന്നുള്ളത് AK aayi എന്തായാലും അവന്റെ എൻട്രി സീൻ ??? ആയിരുന്നു s2 എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു
Nice കഥ മുത്തെ…… ❣️
ഇപ്പോഴാ ഈ കഥ ശ്രെദ്ധിച്ചത്…. അടിപൊളി….
വായിക്കാൻ വഴികിയതിൽ കേതിക്കുന്നു… ?
ഒരുപാട് ഇഷ്ടമായി…. ?…
S2ൻ വേണ്ടി കാത്തിരിക്കുന്നു….
പിന്നെ universe ഞാൻ വായിച്ചു….
എനിക്ക് ഇഷ്ടപ്പെട്ടു…. ❣️
കാമുകൻ ❣️
രണ്ടാം ഭാഗത്തിന്റെ തുടക്കം തന്നെ ഒരു ചോദ്യമാണല്ലോ…?
ചീഫിന് MAD KHAN ആയിട്ട് ബന്ധം ഉണ്ടായിരുന്നേൽ അരവിന്ദൻ ജീവനോടെ ഇരിക്കുന്നത് MAD KHAN അറിയേണ്ടതല്ലേ…
എന്തോ ഇതങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ?
ഉഗ്രൻ. വളരെ നന്നായിരുന്നു. സത്യത്തിൽ ഒരു ക്ലൈമാക്സ് പോലെ ഫീൽ ചെയ്തു. എന്നാൽ ഇതു മിനി ക്ലൈമാക്സ് മാത്രമാണെന്നും ഇതിലും വലിയ വെടിക്കെട്ട് ഇനിയും വരാനുണ്ടെന്നും അറിഞ്ഞതിൽ സന്തോഷം.
Waiting for next part