എന്താ… മോളെ നീ… ഇപ്പോ വന്നത്.
ചെറിയ തലക്കറക്കം പോലെ അമ്മാ… അതാ ഞാൻ ലീവാക്കിയത്.
ഡോക്ടറെ കാണിച്ചോ നീ….
ഏയ് ഇതതിനു മാത്രം ഇല്ല, ഒന്നു കിടന്ന ശരിയാവും
ചായ എന്തേലും വേണോടി,
വേണ്ട അമ്മാ….. ഞാനൊന്നു കിടക്കട്ടെ,
അതും പറഞ്ഞു കൊണ്ട് അവൾ അവളുടെ മുറിയിലേക്കു പോയി, ബെഡിൽ കിടന്ന അർച്ചനയ്ക്ക് ഒരു ചിന്ത മാത്രം എങ്ങനെ അമ്മയിൽ നിന്നും ആ രഹസ്യം ചോർത്താം. ഏറെ നേരത്തിനൊടുവിൽ അവൾ ആ ഉപായം കണ്ടെത്തി.
അവൾ പതിയെ അമ്മയ്ക്കരികിലേക്കു ചെന്നു. അവളെ വീണ്ടും കണ്ടപ്പോ എന്തേ എന്നു ലക്ഷ്മിയമ്മ ചോദിച്ചതും. അവൾ പറഞ്ഞു തുടങ്ങി.
അമ്മാ…. ഒരു സംശയം,
എന്താടി, രണ്ടു ദിവസായി എൻ്റെ ഡേറ്റ് തെറ്റായിട്ട്.
ആണോടി….
ഉം, ഞാൻ പ്രെഗ്നൻ്റ് ആണോ എന്നൊരു സംശയം.
എന്നാ നമുക്കു നാളെ തന്നെ ചെക്ക് ചെയ്യാൻ പോവാ…..
തിരക്കു കാട്ടണ്ട അമ്മേ…. അമ്മേ… ഞാനൊരു കാര്യം ചോദിച്ചോട്ടെ ,
എന്താടി,
ഈ സമയത്ത് പപ്പായ തിന്നാൽ,
നീയെന്താടി ഈ പറഞ്ഞു വരുന്നത്,
ഇപ്പോ ഒരു കുഞ്ഞു വേണ്ട അമ്മേ…അതു ശരിയാവില്ല.
അർച്ചന ഓരോരുത്തര് കുഞ്ഞില്ലാതെ ദുഖിക്കുമ്പോ… നീ ദൈവം തന്ന വരത്തെ;ഞാൻ സമ്മതിക്കില്ല.
അമ്മ സമ്മതിക്കണ്ട ഞാൻ തീരുമാനിച്ചു.
അർച്ചന,
അതെ അമ്മേ… കുഞ്ഞിൻ്റെ മുഖം കണ്ട ശേഷം, അതിനെ കൊലയ്ക്കു കൊടുക്കാനെനിക്കാവില്ല.
കൊലയ്ക്കു കൊടുക്കുകയോ… നീയെന്തൊക്കെയാ… ഈ പറയുന്നെ,
അമ്മയ്ക്ക് അരവിന്ദേട്ടനെ അറിയില്ലെ, കുഞ്ഞുണ്ടായാൽ ഉറപ്പായും ഏട്ടൻ കുഞ്ഞിനെ അമ്മയ്ക്കരികിൽ കൊണ്ടു പോകും.
അതിന്,
അമ്മയ്ക്കു ഭ്രാന്താണെന്നത് അമ്മ മറന്നോ… അരവിന്ദേട്ടൻ്റെ കഴുത്തിനു പിടിച്ച പോലെ എൻ്റെ കുഞ്ഞിൻ്റെ കഴുത്തിനു പിടിക്കില്ലന്നാരു കണ്ടു.
പറഞ്ഞു തീരും മുന്നെ അർച്ചനയുടെ കവിളിൽ ലക്ഷ്മിയമ്മ ശക്തിയായി ഒന്നു പൊട്ടിച്ചു. അതോടൊപ്പം തന്നെ വികാരപരവശയായ , ലക്ഷ്മിയമ്മ പറഞ്ഞു തുടങ്ങി.
ആർക്കാടി, ഭ്രാന്ത്, ആർക്കാ ഭ്രാന്ത് എന്ന്, ആ പാവത്തിനെ എല്ലാരും കൂടെ ഭ്രാന്തിയാക്കോ… സ്വന്തം മകനു വേണ്ടി ഭ്രാന്തഭിനയിക്കുന്ന അവളുടെ വില നിനക്കൊന്നും മനസിലാവില്ലടി…
അമ്മ എന്താ… പറഞ്ഞെ,
അർച്ചനയുടെ ആ ചോദ്യമാണ് ലക്ഷ്മിയമ്മയെ സ്വബോധത്തിലേക്കു കൊണ്ടു വന്നത്. പറയാൻ പാടില്ലാത്ത ചിലത് പറഞ്ഞു പോയതോർത്ത് ലക്ഷ്മിയമ്മയും പകച്ചു പോയി.
ഞാനോ ഞാനൊന്നും പറഞ്ഞില്ലല്ലോ…
ഇല്ല അമ്മ പറഞ്ഞു ഭ്രാന്തഭിനയിക്കുകയാണെന്ന് അമ്മ പറഞ്ഞു.
ഇല്ല ഞാൻ പറഞ്ഞിട്ടില്ല.
എങ്കിൽ ശരി ഞാൻ ഏട്ടനെ വിളിക്കട്ടെ, എന്നിട്ടു തീരുമാനിക്കാം…
അർച്ചന,
അവൾ ഫോൺ എടുത്ത് കോൾ ചെയ്യാൻ തുനിഞ്ഞതും ലക്ഷ്മിയമ്മ തടഞ്ഞു.
Ivan ith complete aako???
Superb Bro ???
?
Kidu സ്റ്റോറി ഓരോ ഭാഗം ??? ആദ്യം വായിച്ചപ്പോൾ വിഷമം aayi എല്ലാരേം തല്ലു വാങ്ങി പാവം എന്നാലും അവൻ ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഒരുത്തൻ ഉണ്ട് എന്നു അറിയാമായിരുന്നു ലക്ഷ്മി അമ്മ പറഞ്ഞത് പോലെ mk സ്റ്റോറി ഉള്ളത് പോലെ 2ഭാര്യ മാർ s2 കാത്തിരിക്കുന്നു പിന്നേ കുറെ അക്ഷര തെറ്റുകൾ ഉണ്ട് അതു മാത്രം ആയിരുന്നു ഇടക് വായനയിൽ ബുദ്ധിമുട്ടിയത് ആദ്യം അഞ്ജലി ips എന്നു പറഞ്ഞു തുടങ്ങി പിന്നെ അർച്ചന ips aayi AR എന്നുള്ളത് AK aayi എന്തായാലും അവന്റെ എൻട്രി സീൻ ??? ആയിരുന്നു s2 എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു
Nice കഥ മുത്തെ…… ❣️
ഇപ്പോഴാ ഈ കഥ ശ്രെദ്ധിച്ചത്…. അടിപൊളി….
വായിക്കാൻ വഴികിയതിൽ കേതിക്കുന്നു… ?
ഒരുപാട് ഇഷ്ടമായി…. ?…
S2ൻ വേണ്ടി കാത്തിരിക്കുന്നു….
പിന്നെ universe ഞാൻ വായിച്ചു….
എനിക്ക് ഇഷ്ടപ്പെട്ടു…. ❣️
കാമുകൻ ❣️
രണ്ടാം ഭാഗത്തിന്റെ തുടക്കം തന്നെ ഒരു ചോദ്യമാണല്ലോ…?
ചീഫിന് MAD KHAN ആയിട്ട് ബന്ധം ഉണ്ടായിരുന്നേൽ അരവിന്ദൻ ജീവനോടെ ഇരിക്കുന്നത് MAD KHAN അറിയേണ്ടതല്ലേ…
എന്തോ ഇതങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ?
ഉഗ്രൻ. വളരെ നന്നായിരുന്നു. സത്യത്തിൽ ഒരു ക്ലൈമാക്സ് പോലെ ഫീൽ ചെയ്തു. എന്നാൽ ഇതു മിനി ക്ലൈമാക്സ് മാത്രമാണെന്നും ഇതിലും വലിയ വെടിക്കെട്ട് ഇനിയും വരാനുണ്ടെന്നും അറിഞ്ഞതിൽ സന്തോഷം.
Waiting for next part