?The Hidden Face 10 ? [ പ്രണയരാജ] 452

?The Hidden Face 10?

Author : Pranayaraja

Previous Part


 

സെയ്താലിക്കയുടെ വാക്കുകളിൽ നിന്നും സാഹിബ് എന്ന വ്യക്തിയുടെ വേര് ഇവിടെ എത്രത്തോളം ഓടിയിട്ടുണ്ടെന്ന്, രാജനു മനസിലായി. സെയ്താലിക്കയോടൊപ്പം സാഹിബിനെ കാണാൻ രാജനും കൂടെ ചെന്നു.

?????

അരവിന്ദൻ്റെ അവസ്ഥ പരിതാപകരമായിരുന്നു. ഒരു ഭാഗത്ത് താൻ ജീവനു തുല്യം സ്നേഹിച്ച അഞ്ജലി, മറുഭാഗത്ത് താലി കെട്ടി കൂടെ പൊറുപ്പിച്ച അർച്ചന. ഒരാളെ ഒഴിവാക്കാനുമാവില്ല, ഇരുവരെയും ചേർത്തു പിടിക്കുവാനും ആവില്ല.

ഈശ്വരൻ്റെ ചതുരംഗ കളിയിൽ കുടുക്കിലായത് താനാണെന്ന സത്യം അവൻ തിരിച്ചറിഞ്ഞു. ഒരിക്കലും തോൽക്കാതെ പടപ്പൊരുതി പോവുന്നവനെ സമൂഹം ശ്രദ്ധിക്കും , അവനെ ഓർത്ത് അഭിമാനം കൊള്ളും, ആ ജീവിതം അവരും സ്വപ്നം കാണും. പക്ഷെ അങ്ങനെ സ്വപ്നം കാണുന്ന സമൂഹമറിയുന്നില്ലല്ലോ അവൻ്റെ ജീവിതത്തിൽ അവൻ അനുഭവിക്കുന്ന നരക യാധനകൾ .

ആരോടെങ്കിലും മനസു തുറക്കാതെ തനിക്കു പിടിച്ചു നിൽക്കാനാവില്ല എന്ന സത്യം അരവിന്ദൻ തിരിച്ചറിഞ്ഞു. ആരോടു പറയണം എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു. ഒടുക്കം ആ ആളുടെ മുഖം മനസിൽ തെളിഞ്ഞതും അവൻ പടികൾ ഇറങ്ങി.

കാറിൽ ആ ആളുടെ അടുത്തേക്ക് തിരിക്കുമ്പോഴും അവൻ്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. ഉത്തരമില്ലാത്ത സമസ്യ. തൻ്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് സ്ഥാനം സ്വന്തമാക്കിയെന്നറിഞ്ഞാൽ അഞ്ജലി, അതു പോലെ അർച്ചനയുടെ ഇപ്പോയത്തെ മാറ്റം, ഭ്രാന്തമായ സ്നേഹമാണവൾ കാണിക്കുന്നത്. പുരുഷവിദ്ദേശത്തിൻ്റെ മുഖം മൂടി മാറ്റിയതു മുതൽ തനി നാടൻ പെണ്ണാണവൾ, അഞ്ജലിയുടെ സത്യം അവൾ അറിഞ്ഞാൽ, മരണത്തേരിലുള്ള കളിയാണ് ഇപ്പോ മുന്നിലുള്ളത്. ഒരു മരണം ഉറപ്പ്, ആരു തന്നെ ആയാലും നഷ്ടം എനിക്കു മാത്രം.

റോഡരികിൽ വണ്ടി നിർത്തി കുറച്ചു നേരം അലോചിച്ചു, ഈ കാര്യം സംസാരിക്കണമോ വേണ്ടയോ എന്ന്. പിന്നെ മനശാന്തി കൈവരിച്ചേ മതിയാവൂ എന്ന തീരുമാനം അവൻ്റെ കാലുകൾക്ക് ശക്തി പകർന്നു. വീടിൻ്റെ പടിവാതിൽ കയറുമ്പോൾ അവനാ ശബ്ദം കേട്ടു.

എൻ്റെ ലച്ചു എന്താടി നീ വരാൻ വൈകിയെ,

നിനക്കതു പറയാം പണിയൊന്നൊതുക്കണ്ടെ,

നീ ഇവിടുള്ളതാ ഒരാശ്വാസം, ഭ്രാന്തഭിനയിച്ച് , എനിക്കു ശരിക്കും ഭ്രാന്താവോ….. എന്നാ എൻ്റെ പേടി,

സ്വന്തം അമ്മയുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണവൻ കേട്ടത്. അമ്മയ്ക്ക് ഭ്രാന്തില്ല, എല്ലാം അഭിനയം പക്ഷെ എന്തിന്, ആ ചോദ്യം അവനെ കൂടുതൽ പരിഭ്രാന്തനാക്കി. കേറി ചെന്ന് ചോദിച്ചാലോ എന്നു തോന്നി, സമയം ശരിയല്ല. മനസ് ഇപ്പോ ചഞ്ചലമാണ്, ഇപ്പോ താൻ അതിനു തുനിഞ്ഞാൽ അരുതാത്തതെന്തെങ്കിലും നാവിൽ നിന്നും വീണാൽ, വന്നതിലും വേഗത്തിൽ അവൻ , തിരിച്ചു പോയി.

?????

ഓഫീസിലെത്തിയ അരവിന്ദന് ഒന്നിലും ശ്രദ്ധിക്കാനായില്ല. അവൻ്റെ മുഖത്തിലെ ഭാവ വ്യത്യാസം കണ്ടാണ് അർച്ചന അവനരികിലേക്കു ചെന്നത്.

എന്തു പറ്റി ഏട്ടാ….

ഏയ് ഒന്നുമില്ല,

ഒന്നുമില്ലാഞ്ഞിട്ടാണോ മുഖം ഒക്കെ ഇങ്ങനെ,

അതിനൊരുത്തരം നൽകുക എന്നത് അവനും കഠിനകരമായിരുന്നു. സമസ്യകൾ മൂന്നാണ്, ഉത്തരങ്ങളൊട്ട് ഇല്ല താനും.

അത് മാഡ് ഖാൻ ,

ഉം, ഞാനും ചോദിക്കണമെന്നു കരുതിയതാ… ആരാ ഈ മാഡ് ഖാൻ , ചേട്ടനുമായി അയാൾക്കെന്താ… ബന്ധം,

ബന്ധമോ… നീയെന്താ ഈ പറഞ്ഞു വരുന്നത്, അവനെൻ്റെ ശത്രുവാ….

ശത്രുതയും ഒരു കണക്കിന് ഒരു ബന്ധമല്ലെ ചേട്ടാ….

എനി പറ, എന്തിനാ അയാളോട് ഇത്ര ശത്രുത ,

സന്തോഷം നിറഞ്ഞ എൻ്റെ കിളിക്കൂട് നഷിപ്പിച്ചവനോട് എനിക്കു ശത്രുത കാണില്ലെ,

ഏട്ടാ….

ഡൽഹിയിൽ ഒരു ആളൊഴിഞ്ഞ തെരുവിൽ ഒരു ബ്ലാസ്റ്റ് നടന്നു. അതു അന്വേഷിക്കാനുള്ള ചുമത എനിക്കുമായി. അവിടെ മുതലാണ് എല്ലാത്തിൻ്റെയും തുടക്കം.

ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകരം മാഡ് ഖാൻ എന്നു പേരുള്ള തീവ്രവാധിയും പത്ത് അനുയായികളും ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയിട്ടുണ്ടെന്നു മനസിലാക്കി.

അതിൻ്റെ സൂചനയായി എല്ലാവരും ആ ബ്ലാസ്റ്റിനെ എടുത്തപ്പോ എന്തോ എൻ്റെ മനസിന് അതു ഉൾക്കൊള്ളാനായില്ല. ഞാൻ എല്ലാരെ പോലെയും അല്ല. ഒരു ഓഫീസർ ആയി മാത്രം ഞാൻ ചിന്തിക്കാറില്ല, ഇരുവശത്തു നിന്നും ഞാൻ ചിന്തിക്കും.

അതെന്തിനാ ഏട്ടാ….

എതിരാളിയുടെ ചിന്തയുടെ അമ്പത് ശതമാനമെങ്കിലും നമുക്ക് ചിന്തിക്കാനായാൽ അവൻ്റെ നാശമടുത്തു എന്നാണ് അർത്ഥം.

അർച്ചന ഇന്ത്യയിൽ സ്പോടനം നടത്തി, നാശം വിതയ്ക്കാൻ വന്ന ഒരാൾ ഇന്ത്യയുടെ ഹൃദയഭാഗത്ത്, വലിയ സ്പോടനം അല്ലെ നടത്തേണ്ടത്. ആളുകൾ അറിഞ്ഞ് അലെർട്ട് ആവുന്നതിന് മുമ്പ് , കഴിയാവുന്നതിൽ വെച്ച് ഏറ്റവും  നല്ല ഒരു ബ്ലാസ്റ്റ്.

അതെ,

പക്ഷെ അവിടെ നടന്നത്. ഒരു ചെറിയ ഹോട്ടൽ, തകരാൻ മാത്രമുള്ള കുഞ്ഞു സ്പോടനം, ഒരു ഗ്യാസ് സിലിണ്ടർ പൊട്ടുന്നതിനു തുല്യമായ സ്പോടനം, അതും വലിയ പ്രാധാന്യമില്ലാത്ത ഇടത്ത്.

അതു നമ്മുടെ ശ്രദ്ധ തിരിക്കാനല്ലെ.

എക്സാക്റ്റ്ലി, ആ ചിന്തയാണ് എന്നെയും വേറിട്ടു ചിന്തിപ്പിച്ചത്. ആ സമയം ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഞാൻ കാണുന്നത്, ഇന്ത്യൻ സീക്രറ്റ് വെപ്പൺ കാളിയെ കുറിച്ച്, മനസിൽ എന്തോ ഒരു തീപ്പൊരി വിതറാൻ ആ പോസ്റ്റിനായി .

പിന്നീട് ഞാൻ കാത്തിരുന്നത്, അവരുടെ നീക്കമറിയാനായിരുന്നു.  ഇന്ത്യയിലേക്കൊഴുകുന്ന പണത്തിൻ്റെ എല്ലാ ഇടപാടുകളും ഞാൻ പ്രത്യേകം മോണിറ്റർ ചെയ്തു. അതിൽ അസാധാരണമായ 8 ഡ്രാൻസാക്ഷൻ എൻ്റെ ശ്രദ്ധയിൽ പെട്ടു .

അതിൽ Dr വിക്രാന്ദ് , അയാൾ എൻ്റെ മനസിൽ പതിഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ വെപ്പൺ കാളിയുടെ നിർമ്മാണത്തിൽ അയാളും പങ്കു വഹിക്കുന്നുണ്ട്. ചൈനയിൽ നിന്നും 100 കോടി രൂപ അയാളുടെ അക്കൗണ്ടിൽ വന്നതും, 11 അംഗ തീവ്രവാധികളുടെ വരവും, പേരിനൊരു ബ്ലാസ്റ്റും എല്ലാം കൂടെ കൂട്ടി വായിച്ചപ്പോ അവരുടെ ലക്ഷ്യം കാളിയാണെന്നു മനസു പറഞ്ഞു.

അതു കൊണ്ട് Dr കോൾ ഞങ്ങൾ റെക്കോർഡ് ചെയ്തു. അതിൽ നിന്നും എൻ്റെ സംശയം ശരിയാണെന്നു തെളിഞ്ഞു. ബ്ലൂ പ്രിൻറ് കൈമാറ്റം ചെയ്യാൻ അവർ തീരുമാനിച്ച സ്ഥലത്ത് ഞങ്ങൾ കയറി അറ്റാക്ക് ചെയ്തു, അതിൽ മൂന്നാൾ രക്ഷപ്പെട്ടു. Dr മരണമടഞ്ഞു.

സത്യത്തിൽ രാജ്യദ്രോഹിയായ അയാളുടെ ഇടനെഞ്ചിൽ നിറയൊഴിച്ചത് ഞാനാണ്. ഇന്ത്യയുടെ പൊൻക്കിരീടത്തിൽ ഒരു കളങ്കമായി അയാളറിയപ്പെടാതിരിക്കാൻ വേണ്ടി മാത്രം ആ സത്യങ്ങൾ ഞങ്ങൾ മൂടി മറിച്ചു , തീവ്രവാദികളുടെ അക്രമണത്തിൽ അയാൾ മരണമടഞ്ഞു എന്നാക്കി .ശരിക്കും രാജ്യദ്രോഹം ചാർത്തേണ്ടതാണ്. എന്തിനു വെറുതെ അയാളുടെ കുടുംബത്തെ കൂടി.

അതിനു ശേഷം 3 ദിവസങ്ങൾക്കു ശേഷം ഒരു ബ്ലാസ്റ്റ് അതിൽ പരിക്കുകൾ പറ്റി ഞാൻ ഹോസ്പിറ്റലിലായിരുന്നു., ഉണർന്ന ഞാനറിഞ്ഞത്,  എൻ്റെ അച്ഛൻ ഒരാക്സിഡറ്റിൽ, എൻ്റെ പെങ്ങൾ സംയുക്തയെ ആരൊക്കെയോ പിച്ചിച്ചീന്തി കെന്നെന്നും, പിന്നെ അമ്മ ജീവനു വേണ്ടി ഹോസ്പിറ്റലിൽ മല്ലിടുകയും ചെയ്യുന്നു എന്നാണ്.

ചെയ്തതാരാ …..ചെയ്യിച്ചതാരാ എല്ലാം അറിഞ്ഞു. പക്ഷെ അവൻ കടന്നു കളഞ്ഞിരുന്നു. ഹോസ്പിറ്റലിൽ നിന്നും പോവാൻ കഴിയാത്ത അവസ്ഥ, ആ സമയമാണ് ചീഫ് വിളിച്ചു പറഞ്ഞത്, പാക്കിസ്ഥാനിലേക്ക് തിരിച്ചു പോവാൻ ശ്രമിച്ച മാഡ് ഖാനെ ബോഡർ നിന്ന ആർമി , വെടിവെച്ചു കൊന്നെന്ന്.

ബാക്കി എല്ലാം നിനക്കറിയില്ലെ…..

അവനെ എൻ്റെ കൈ കൊണ്ട് കൊല്ലാൻ കഴിയാതെ വന്നതും അമ്മയുടെ അവസ്ഥയും, പിന്നെ എൻ്റെ നഷ്ടങ്ങളും എന്നെ AR നിന്നും ആ പാവം അരവിന്ദനാക്കി.

അർച്ചനയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

?????

സാഹിബിനു മുന്നിൽ നിന്ന രാജനും അയാളെ തൊഴാൻ തോന്നി പോയി, പറഞ്ഞു കേട്ടതു പോലെ ഒരു ദൈവിക പരിവേഷം. നിറപുഞ്ചിരി നിറഞ്ഞു തുളുമ്പുന്ന മുഖം. നിഷ്കളങ്കത വിളിച്ചോതുന്ന മുഖശ്രീ….

എന്താ സെയ്താലി,

സാഹിബ് ഇത് നമ്മടെ ഒരു ദോസ്തിൻ്റെ മോനാ….

എന്താ പേര് ,

രാജൻ,

ഹിന്ദുവാണല്ലെ,

അതെ,

സെയ്താലി ,നൗഫു ബതൽ ഇയാൾ തങ്ങണ കാര്യാണേ….

അതു നമ്മക്ക് അറിയില്ലെ സാഹിബ് ഇതതല്ല.

പിന്നെ എന്താ സെയ്താലി,

ഇവന് ഒരു ജോലി ബേണം.

ഉം ഞാൻ നോക്കാ….

സാഹിബ് , കദീജയുടെ കടയിലേക്കൊരാളെ വേണം, സാഹിബ് പറയാണേ…

ഞാൻ പറഞ്ഞെന്നു പറഞ്ഞേര്,

അതു മതി സാഹിബ്, എന്നാ ഞങ്ങൾ,

രാജാ….

എന്താ സാഹിബ്,

ഇത് മുസൽമാൻ്റെ ബതലാ… അതോണ്ട് ഇവടെ അനക്ക് തങ്ങാനാവില്ല,

സെയ്താലിക്ക പറഞ്ഞിരുന്നു.

ഉം, ഇവിടെ ചില രീതികൾ ഉണ്ട്,

അറിയാം:

ഒന്നും തെറ്റിക്കാണ്ട് നോക്കാ..ഏത്

മനസിലായി.

ഒന്നുണ്ടായിട്ടല്ല, കാലം മോശമാ… മതം തലക്ക് പിടിച്ച പുള്ളോരുടെ കാലാ… അതാ ഞാൻ,

അറിയാ സാഹിബ് ഞാൻ നോക്കി കൊള്ളാം.

അവിടെ നിന്നും ഇറങ്ങുമ്പോ രാജൻ ആശയ കുഴപ്പത്തിലായിരുന്നു. അവസാനം സാഹിബ് പറഞ്ഞ വാക്കുകളിൽ നിഴലിച്ചത് ഒരു താക്കീതല്ലെ.

?????

പായലിൻ്റെ ഫോൺ നിർത്താതെ മുഴങ്ങുകയാണ്. അവൾ ഫോൺ എടുത്തു.

ചീഫ്.,,

അരവിന്ദൻ ഓഫീസിൽ വന്നോ

കുറച്ചു മുന്നെ വന്നതേ… ഉള്ളൂ… ചീഫ്,

ഉം… അവനെ ഒന്ന് ശ്രദ്ധിക്കണം

അതിനൊക്കെ ആളുള്ളപ്പോ നമ്മൾ എന്ത് ശ്രദ്ധിക്കാനാ….

പായൽ നീ എന്തൊക്കെയാ ഈ പറയുന്നെ.

അതെ ചീഫ് , അരവിന്ദ് സർ വൈഫ് കൂടെ ഉള്ളപ്പോ ഞങ്ങൾ

വൈഫോ…

അതെ, അർച്ചന മാഡം, സർ ചീഫിനോട് പറഞ്ഞില്ലായിരുന്നോ….

അരവിന്ദൻ്റെയും അർച്ചനയുടെയും വിവാഹം കഴിഞ്ഞോ….

അതെ സർ,

അടുത്ത ക്ഷണം, അയാൾ ആ കോൾ കട്ട് ചെയ്തു.  ചീഫിൻ്റെ മുഖമാകെ വിളറി വെളുത്തു. താൻ കേട്ടത് സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാതെ അയാൾ കുഴങ്ങി. അരവിന്ദനെ വിളിച്ചു ചോദിക്കണം എന്നുണ്ട് പക്ഷെ സാധിക്കുന്നില്ല.

ഒന്നുറപ്പാണ് കുറച്ചു മുന്നെ നടന്ന സംഭാഷണം വെച്ചു നോക്കിയാൽ താൻ ഇപ്പോ വിളിച്ചാൽ അവൻ ഫോൺ എടുക്കില്ല. താൻ കേട്ടതെങ്ങാനും സത്യമായാൽ, അഞ്ജലി ഇതറിഞ്ഞാൽ, അരവിന്ദൻ എനിയെന്ത് ചെയ്യും, ഇതുകൊണ്ടാവുമോ , ഈ ചതി എന്നോട് ണ്ടായിരുന്നു എന്നവൻ പറഞ്ഞത്. അയാൾക്ക് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.

ഇതേ സമയം അഭിരാമി, അവളുടെ മുറിയിൽ ബെഡിൽ കിടക്കുകയാണ്. അഞ്ജലിയുമൊത്ത് അരവിന്ദൻ്റെ പ്രണയ നിമിഷങ്ങൾ കാമറയുടെ കണ്ണുകളിൽ പകർത്തിയ ചിത്രങ്ങൾ ആ ബെഡിൽ പരന്നു കിടക്കുന്നു .

ഓരോ ഫോട്ടോയും എടുത്തു നോക്കി, പുഞ്ചിരി തൂകുന്ന അഭിരാമി. നാണത്താൽ അവളുടെ മുഖം ചുവന്നു തുടുത്തു. ആ ഫോട്ടോകൾ മാറോടണച്ചവൾ കിടക്കുകയാണ്. ഇന്നും അവൻ തനിക്കു സ്വന്തമെന്ന വിശ്വാസത്തോടെ.

ഈ കേസ് കഴിയുന്ന അന്ന് ചീഫ് തന്നെ എല്ലാ സത്യങ്ങളും അവനോടു പറയുമെന്ന് വാക്കു നൽകിയിട്ടുണ്ട്. ആ നിമിഷത്തിനു വേണ്ടിയാണവൾ കാത്തിരിക്കുന്നത്. സത്യമറിഞ്ഞ് തനിക്കരികിലേക്ക് ഓടി വരുന്ന അരവിന്ദൻ , അവൻ തന്നെ വിരിപ്പുണർന്ന് തൻ്റെ അധരങ്ങൾ കവർന്നെടുക്കുമ്പോൾ, ആ ചിന്തകൾ പോലും അവളുടെ മേനിയിൽ കുളിർമഴ പെയ്യിച്ചു.

ഇന്നും അവൾ സ്വന്തമെന്നു കരുതുന്ന അരവിന്ദനെ മറ്റൊരുവൾ സ്വന്തമാക്കിയതറിയാതെ, മനസിൽ അവനെയും താലോലിച്ച്, അവനോടൊപ്പം ഒരു ജീവിതം സ്വപ്നം കണ്ട് അവൾ കാത്തിരിക്കുന്നു. ആ നിമിഷം എത്രയും പെട്ടെന്ന് വന്നു ചേരുമെന്ന പ്രതീക്ഷയോടെ.

?????

ഓഫീസിൽ അർച്ചനയ്ക്കരികിൽ ഇരുന്ന് മാഡ് ഖാനെ കുറിച്ചുള്ള കഥകൾ പറയുമ്പോൾ അരവിന്ദന്, കുറച്ചു മനോധൈര്യം ലഭിച്ചു. ഈ കേസ് തീരുന്നത് വരെ അർച്ചനയും, അഭിയും സത്യങ്ങൾ ഒന്നും അറിയണ്ട എന്നവൻ തീരുമാനിച്ചു.

പക്ഷെ ഇപ്പോഴും മനസു ശാന്തമല്ല, അഞ്ജലിയോ അർച്ചനയെയോ ഓർത്തല്ല, ജീവൻ പകർന്നു നൽകിയ അമ്മ പോലും എന്നെ ചതിക്കുകയായിരുന്നു , എന്നു ചിന്തിക്കുമ്പോൾ, മനസിലെ കനലെരിയുകയാണ്. എന്തു തന്നെ വന്നാലും ആ അഭിനയത്തിൻ്റെ കാരണം അതു തനിക്കറിയണം. അതിനു തന്നെ സഹായിക്കുവാൻ ഒരാൾക്കു മാത്രമേ കഴിയൂ….

അർച്ചനാ….

എന്താ ഏട്ടാ….

നമുക്കൊന്നു പുറത്തേക്കു പോകാം എനിക്കു സംസാരിക്കണം.

അതിവിടെ നിന്നും ആവാലോ….

ഇതു പേർസണൽ ആണ്.

അവനത് പറഞ്ഞപ്പോ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവരിരുവരും പുറത്തേക്കിറങ്ങി. പുറത്ത് മൂവാണ്ടൻ മാവിൻ്റെ ചുവട്ടിൽ ചെന്നു നിന്നു. എന്തോ ആ സമയം അർച്ചനയുടെ മുഖം നാണത്താൽ ചുവന്നിരുന്നു. ആ കണ്ണുകൾ പ്രണയാർദ്രമായിരുന്നു.

അർച്ചന…..

ഉം….

നീയെനിക്കൊരു ഹെൽപ്പ് ചെയ്യണം.

പെട്ടെന്നുള്ള അരവിന്ദൻ്റെ സംസാരത്തിൽ അവളൊന്നു പകച്ചെങ്കിലും , അവൾ പറഞ്ഞു.

എന്താ അരവിന്ദേട്ടാ….

എനി പറയുന്ന കാര്യം മനസിൽ വെക്കുക,

പതിവില്ലാതെ , മറച്ചു പിടിച്ചു കൊണ്ടുള്ള അരവിന്ദൻ്റെ  സംസാരം അവളിൽ ചെറുതായി ആശങ്കയുണരുവാൻ കാരണമായി.

എന്താ… ഏട്ടാ…. എന്താ കാര്യം.

നീ പേടിക്കുകയൊന്നും വേണ്ട, ഞാനൊരു സത്യമറിഞ്ഞു, മുഴുവനായി അറിയാൻ കഴിഞ്ഞില്ല, അതിനാണ് എനിക്കു നിൻ്റെ സഹായം ആവിശ്യമുള്ളത്.

എനിക്കൊന്നും മനസിലാവണില്ല, ഒന്നു തെളിച്ചു പറയോ..

എൻ്റെ അമ്മയുടെ ഭ്രാന്ത് വെറും അഭിനയമാണെന്നു നിനക്കറിയോ….

ഏട്ടാ….

ഒരു ഞെട്ടലോടെയാണ് അവൻ പറഞ്ഞ വാക്കുകൾ അവൾ ഉൾക്കൊണ്ടത്, അവളുടെ മുഖഭാവത്തിൽ നിന്നും, അതവൾക്ക് ദഹിച്ചിട്ടില്ല എന്നു വ്യക്തം.

ഏട്ടൻ എന്തൊക്കെയാ… ഈ പറയുന്നത്, അമ്മ മകൻ്റെ അടുത്ത് ഭ്രാന്തഭിനയിക്കുകയോ…

അതു തന്നെയാണ് എനിക്കറിയേണ്ടത് അർച്ചന എന്തിനു വേണ്ടി.

ഏട്ടനെന്താ പറ്റിയെ,

എനിക്കൊന്നും പറ്റിയില്ല, ഇന്നമ്മയെ കാണാൻ തോന്നി, ഒരു 11 ആവുമ്പോയേക്കും ഞാൻ വീട്ടിൽ ചെന്നിരുന്നു. അവിടെ രണ്ട് ബാല്യകാല സഖികൾ കിന്നാരം പറയുന്നു. ഒന്ന് എൻ്റെ അമ്മ രണ്ടാമത്തേത് നിൻ്റെ അമ്മ.

ഏട്ടാ…..

ലക്ഷ്മിയമ്മയ്ക്കറിയാം സത്യങ്ങൾ, പക്ഷെ അതെന്നോടു പറയില്ല അതെനിക്കുറപ്പാ… അതിനാണ് എനിക്കു നിൻ്റെ സഹായം ആവശ്യമുള്ളത്.

ഉം, അമ്മയ്ക്കറിയുമെങ്കിൽ അതു ഞാൻ ചോർത്തി തരാം.

നിനക്കാവുമോ…

ലച്ചൂസിനെ കൊണ്ട് എങ്ങനെ പറയിപ്പിക്കണം എന്നെനിക്കറിയാം.

എന്നാൽ ഒക്കെ,

എന്നാ ഞാനിന്നു ലീവെടുക്കുവാ….

അതെന്തിനാടി ,

മോൻ വിവരം ചോർത്തി തരേണ്ടെ എന്നാ അതിനു കുറച്ചു സമയം വേണം.

എന്നാ ശരി നീ വിട്ടോ…

അതിനു ഒരു പുഞ്ചിരി മാത്രായിരുന്നു അവളുടെ മറുപടി.

?????

ജാഫർ ഭായ്….

ഉം….

മാഡ് ഖാനെ ഇങ്ങനെ ഒക്കെ ചെയ്തിട്ടും അവൻ ജീവനോടെ ഇരിക്കുന്നതാ എനിക്കു വിശ്വസിക്കാനാവാത്തത്.

അതിനവൻ ജീവനോടെ ഉള്ളത് ഇപ്പോയല്ലേ അറിയുന്നത്.

എനിക്കു മനസിലായില്ല, ജാഫർ ഭായ് .

അന്ന് അപ്രതിക്ഷിതമായ ആ അറ്റാക്കിൽ മാഡ് ഖാൻ തൻ്റെ വലതു കാലാണ് നഷ്ടമായത്. അതിൻ്റെ പകയായി അവനെയും അവൻ്റെ കുടുംബത്തേയും തീർക്കാൻ തീരുമാനിച്ചു. ഒരേ ദിവസം.

എന്നിട്ട്,

അരവിന്ദനെ കുറിച്ച് അന്വേഷിച്ചറിഞ്ഞു. അവൻ സ്വന്തമെന്നു പറയാൻ അച്ഛനും അമ്മയും പിന്നെ ഒരു പെങ്ങളും മാത്രം. പിന്നെ അവൻ്റെ ഒരു കാമുകിയും.

എല്ലാവരെയും തീർത്തോ….

ഉം, അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. 10.30 ബ്ലൂ ഡയമണ്ട് ഹോട്ടലിൽ അവൻ ഒരു ടേബിൾ ബുക്ക് ചെയ്തിരുന്നു. അന്ന് ആ ടേബിളിന് അടിയിൽ ഞങ്ങൾ ബോംബ് സെറ്റ് ചെയ്തു. അവൻ്റെയും അവൻ്റെ കാമുകിയുടെയും കാര്യം അതിൽ തീരുവാൻ. അവനോട് നേരിട്ടു മുട്ടാൻ ഒന്നു മടിക്കും ആരും അതാ ബ്ലാസ്റ്റ് മതിയെന്നു തീരുമാനിച്ചതും.

അതേ ദിവസം കോഴിക്കോട് ഓഫീസിലേക്ക് പുറപ്പെട്ട, അവൻ്റെ അച്ഛനെ 8.45 , ഒരു ലോറിയിടിച്ച് പരലോകത്തേക്കയച്ചു. റോഡിൽ നിന്നും ചുരണ്ടി എടുക്കേണ്ട അവസ്ഥയിലാക്കി.

കോളേജിലേക്കിറങ്ങിയ അവൻ്റെ പെങ്ങളെയും, വീട്ടിൽ നിന്നും അവൻ്റെ അമ്മയെയും പൊക്കി, നമ്മുടെ ഏരിയായിലേക്കു കൊണ്ടു വന്നു. ഖാനിൻ്റെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. അവൻ്റെ അമ്മയുടെ മുന്നിൽ വെച്ച് അവളെ പിച്ചി ചീന്തണമെന്ന് . അങ്ങനെ അവൻ്റ അമ്മയുടെ മുന്നിൽ വെച്ച് ആ പച്ചക്കരിമ്പിനെ പിച്ചി ചീന്താൻ നോക്കി.

അരവിന്ദൻ്റെയല്ലെ അമ്മയും പെങ്ങളും വീറും വാശിയും കാണാതിരിക്കുമോ… പെങ്ങളെക്കാൾ വീറ് അമ്മയ്ക്കായിരുന്നു  പിടിയിലൊതുങ്ങുന്നില്ല എന്നു കണ്ടപ്പോ ആ തള്ളയുടെ ഇടുപ്പെല്ല് ചവിട്ടി ഒടിച്ച് അവിടെ കിടത്തി.

പിന്നെ ചെറുത്തു നിന്ന അവളെ , അവളുടെ അമ്മയുടെ മുന്നിലിട്ട് ഇരുവതോളം പേര് മതി വരുവോളം, ചത്തിട്ടു പോലും വിട്ടില്ല ആ ശരീരത്തെ, അത്രയ്ക്കുണ്ടായിരുന്നു പക, ഒടുക്കം പോകാൻ നേരം ഒരു വലിയ റാഡ് കൊണ്ട് രണ്ടടി ആ തള്ളയുടെ തലക്ക് അതോടെ അതും തീർന്നു.

എല്ലാം വിജാരിച്ച പോലെ നടന്നെന്നാണ് കരുതിയെ, പക്ഷെ, അരവിന്ദൻ , അവൻ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്നത് മാത്രം ഇതുവരെ മനസിലാവുന്നില്ല. ഡ്യൂട്ടിക്കു വേണ്ടി ഏതറ്റം വരെ പോകുവാനും മടിക്കാത്തവനാ… ഇപ്പോ അടി കൊണ്ട മൂർഖനാ… അവൻ്റെ പ്രതികാരം അതെങ്ങനെയാവും എന്നത് ആർക്കും ചിന്തിക്കാനാവില്ല.

അതു പറയുമ്പോൾ ജാഫറിൻ്റെ മിഴികളിൽ നിഴലിച്ച ഭയം, അതു മാത്രം മതിയായിരുന്നു . അജ്മലിൻ്റെ മനസിലും ഒരു ഭീതി സ്വപ്നമായി AR മാറുവാൻ.

?????

വീട്ടിലെത്തിയ അർച്ചന നേരെ അടുക്കളയിലേക്കാണ് ചെന്നത്. അപ്രതീക്ഷിതമായ മകളുടെ വരവ് ആ അമ്മയിൽ ആദ്യം അമ്പരപ്പുണർത്തിയെങ്കിലും പതിയെ അതു വ്യാകുലതയായി മാറി.

Updated: May 2, 2021 — 8:21 pm

40 Comments

  1. Ivan ith complete aako???

  2. Superb Bro ???
    ?

  3. Kidu സ്റ്റോറി ഓരോ ഭാഗം ??? ആദ്യം വായിച്ചപ്പോൾ വിഷമം aayi എല്ലാരേം തല്ലു വാങ്ങി പാവം എന്നാലും അവൻ ഉള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഒരുത്തൻ ഉണ്ട് എന്നു അറിയാമായിരുന്നു ലക്ഷ്മി അമ്മ പറഞ്ഞത് പോലെ mk സ്റ്റോറി ഉള്ളത് പോലെ 2ഭാര്യ മാർ s2 കാത്തിരിക്കുന്നു പിന്നേ കുറെ അക്ഷര തെറ്റുകൾ ഉണ്ട് അതു മാത്രം ആയിരുന്നു ഇടക് വായനയിൽ ബുദ്ധിമുട്ടിയത് ആദ്യം അഞ്ജലി ips എന്നു പറഞ്ഞു തുടങ്ങി പിന്നെ അർച്ചന ips aayi AR എന്നുള്ളത് AK aayi എന്തായാലും അവന്റെ എൻട്രി സീൻ ??? ആയിരുന്നു s2 എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു

  4. കാമുകൻ

    Nice കഥ മുത്തെ…… ❣️
    ഇപ്പോഴാ ഈ കഥ ശ്രെദ്ധിച്ചത്…. അടിപൊളി….
    വായിക്കാൻ വഴികിയതിൽ കേതിക്കുന്നു… ?
    ഒരുപാട് ഇഷ്ടമായി…. ?…
    S2ൻ വേണ്ടി കാത്തിരിക്കുന്നു….

    പിന്നെ universe ഞാൻ വായിച്ചു….
    എനിക്ക് ഇഷ്ടപ്പെട്ടു…. ❣️

    കാമുകൻ ❣️

  5. രണ്ടാം ഭാഗത്തിന്റെ തുടക്കം തന്നെ ഒരു ചോദ്യമാണല്ലോ…?

    ചീഫിന് MAD KHAN ആയിട്ട് ബന്ധം ഉണ്ടായിരുന്നേൽ അരവിന്ദൻ ജീവനോടെ ഇരിക്കുന്നത് MAD KHAN അറിയേണ്ടതല്ലേ…

    എന്തോ ഇതങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല ?

  6. പാവം പൂജാരി

    ഉഗ്രൻ. വളരെ നന്നായിരുന്നു. സത്യത്തിൽ ഒരു ക്ലൈമാക്സ് പോലെ ഫീൽ ചെയ്തു. എന്നാൽ ഇതു മിനി ക്ലൈമാക്സ് മാത്രമാണെന്നും ഇതിലും വലിയ വെടിക്കെട്ട് ഇനിയും വരാനുണ്ടെന്നും അറിഞ്ഞതിൽ സന്തോഷം.

  7. Waiting for next part

Comments are closed.