“എടാ കണ്ണാ.. വാടാ നീ എന്താ മാറി നിക്കണേ?”അവന്റെ സഹപാഠി ഫിറോസ് ചോദിച്ചു.
“ഒന്നുല്ലെടാ കൊറോണയല്ലേ പകരില്ലേ”കണ്ണൻ അവന്റെ കാരണം വ്യക്തമാക്കി. പക്ഷെ ഇടക്കെപ്പോഴോ മറ്റുള്ളവരുടെ ശ്രദ്ധയും കണ്ണനിലേക്ക് നീങ്ങിയിരുന്നു.
“ഓഹ് എന്ത് തേങ്ങയാണ് ഈ കൊറോണ? ഡാ നീ ഇത് നോക്ക്”ഫിറോസ് ഹീറോയിസം കാണിക്കണപോലെ മാസ്ക് ഊരി കാണിച്ചു. ഈ പൊട്ടത്തരത്തിനും ഫാൻസ്… ഹോ കഷ്ട്ടം. എല്ലാരും കൂടെ ഒരു കയ്യടി.
“നെന്മയുള്ള ലോകമേ…..”കണ്ണനെ കളിയാക്കി കൊണ്ട് എല്ലാരും ചേർന്ന് പാടി.
പാടി കഴിഞ്ഞ ഉടനെ കണ്ണൻ അവരോടെല്ലരോടുമായി പറഞ്ഞു.
“എടാ നിങ്ങൾ കളിയാക്കിക്കോ പക്ഷെ എന്നെ കാത്ത് എന്റെ അമ്മയുണ്ട് എന്റെ വീട്ടിൽ. എന്റെ ശരീരത്തിൽ ഒരു തരി മണ്ണ് വീണാൽ പോലും ആ പാവം പേടിക്കും.നിനക്കൊക്കെ കൊറോണ വന്നാൽ നിന്റെ വീട്ടിലുള്ളവരുടെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ? ആലോചിക്കണമെടാ ഇടക്കെങ്കിലും”ഇടറിയ ശബ്ദത്തിൽ അവനത് പറഞ്ഞ് നടന്ന് ക്ലാസിലേക്ക് കയറി പോയി.
അവൻ ആ ക്ലാസിലേക്ക് മാത്രമല്ല അവിടെ കൂടിയിരുന്ന പലരുടെയും ഹൃദയത്തിലേക്കാണ് അവൻ കയറിയത്. വെറും അമൂൽ ബേബി എന്ന് കളിയാക്കി വിളിച്ചിരുന്ന അവനെ പുച്ഛിച്ചിരുന്ന പെൺകുട്ടികളുടെ ഇടയിൽ അവന്റെ സ്ഥാനം വാനോളം ഉയർന്നു. ക്ലാസ്സ് വിട്ട് വീട്ടിലേക്ക് തിരിക്കുമ്പോഴും ആ ക്ലാസ്സിലെ കണ്ണുകൾ അവനെ ആരാധനയോടെ നോക്കുന്നത് അവൻ കണ്ടില്ല പക്ഷെ ഞാൻ കണ്ടു. ഇടക്കെപ്പോഴോ അവൻ എന്റെ മനസിലും ഹീറോ ആയിപോയി.
ഇനി നിങ്ങളോട് പറയുവാനുള്ളത് “ഓർക്കുവിൻ നിങ്ങളെ കാത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരുണ്ട്. നിങ്ങളുടെ ഒരു നേരത്തെ സന്തോഷത്തിനു അവരുടെ ജീവിതകാലം മുഴുവൻ സങ്കടം നിറക്കരുത്”.
ഇനി ഞാൻ ആരാണെന്നല്ലേ…… ഒരു ഗന്ധർവ്വൻ. ജോൺ വിക്കിന്റെ സ്വന്തം ഗന്ധർവ്വൻ…..??
ശുഭം……??
വിക്ക പൊളിച്ചടക്കിയെടാ ❤❤❤
❤❤❤
John bro നിങ്ങൾ ഇത്ര കിടിലൻ ഐറ്റം ഇറക്കുമെന്ന് വിചാരിച്ചില്ല ❤️?❤️?❤️
എനിക്കപ്പളെ അറിയാർന്നു ഞാൻ ഒരു സംഭവം ആണെന്ന്… ???
പൊളിച്ചു മോനെ പൊളിച്ചു…..
താങ്ക്‌യൂ ??
Aduthath വായിച്ചും വരാം
വായിച്ചു ല്ലേ… കള്ളാ…??
വിക്ക് മോനെ സംഗതി ജോറായിട്ടുണ്ട്.. വായിക്കാൻ നല്ല രസമുണ്ടായിരുന്നു.. ആശംസകൾ??
??
മനുസ് മോനെ പുതിയ കഥ വായിച്ചിട്ട് പറയാം ട്ടോ ഇപ്പൊ കുറച്ച് ബിസി ആണ്?