?THE WAR OF GODS? [Ashborn] 98

ഒരുപാടു ചോദ്യങ്ങൾ മനസിലുണ്ട് പക്ഷെ അതിന്റെ ഉത്തരങ്ങൾ ഞാൻ എവിടെനിന്നും കണ്ടെത്തും? മുന്നിൽ ഒരു വെള്ളച്ചാട്ടംമാത്രം. പക്ഷെ സ്ഥലം ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. ഇവിടം എനിക്ക് വളരെ പരിചിതമുള്ളതുപോലെ. എന്റെ പുറകിൽ ആരോ നിൽക്കുമ്പോലെ തോന്നി. ഞാൻ പയ്യെ തിരിഞ്ഞു നോക്കി. പക്ഷെ അവിടെ മനുഷ്യനേയല്ല കണ്ടത്. ഒരു കറുത്ത പുകപോലെ എന്തോ ഒന്ന് എന്റെ മുന്നിൽ. അത് എന്റെ നേർക്കു അതി വേഗം വരുന്നുണ്ട് കണ്ണുകൾ ചിമ്മിയടക്കാൻ പോലും സമയം കിട്ടിയില്ല അത്രയും വേഗം അത് എന്റെ ശരീരത്തിലേക്കു വന്നടിക്കുകയായിരുന്നു.

തല പൊട്ടി പിളരുന്ന വേദനയായിരുന്നു അപ്പൊ അവനു തോന്നിയത്. അവന്റെ കണ്മുന്നിൽ പല ചിത്രങ്ങളും മിന്നി മറഞ്ഞു. അവന്റെ കാതുകളിൽ നിലവിളികൾ ഉറക്കെ കേട്ടു. മനസ്സിൽ മിന്നി മറഞ്ഞ പല ചിത്രങ്ങളിലും ഭയാനകമായ ഇരുട്ടാണ്. ആ ഇരുട്ടിനിടയിൽ രണ്ടു ചുമന്ന കണ്ണുകൾ അവൻകണ്ടു. ആ കണ്ണുകളിൽ പകയായിരുന്നു, ദേഷ്യമായിരുന്നു,പ്രതികാരമായിരുന്നു .  പതിയെ കാഴ്ചകൾ അവനു വ്യക്തമായി. അത് ഒരു യുദ്ധകളമായിരുന്നു ചുറ്റും വീണുകിടക്കുന്ന ശവ ശരീരങ്ങൾ. അതിനു നടുവിൽ ആ കണ്ണുകളുടെയുടമ, ശരീരത്തിൽ മുഴുവനും മുറിവുകൾ. അതിൽ നിന്നും രക്തമോഴുകികൊണ്ടേ ഇരുന്നു. അവന്റെ മടിയിൽ ഒരുപെൺകുട്ടി കിടക്കുന്നു. അവളുടെ ശരിരത്തിലും മുറിവുകളുണ്ട്. അവളുടെ കണ്ണുകളടഞ്ഞു കിടക്കുന്നു. അവൾ ഞാൻ നേരത്തെ കണ്ട അതെ പെൺകുട്ടി . ആ യുവാവ് ആകാശത്തിലേക്കു നോക്കി അലറി.  പതിയെ ആകാശം ഇരുണ്ടു കാഴ്ചകൾ മങ്ങി. അപ്പോൾ എന്റെ ചെവിയിൽ ആരോ ഒരു പേര് വിളിച്ചുകൊണ്ടേയിരുന്നു EREBUS……..

Updated: April 28, 2022 — 10:13 pm

9 Comments

  1. Super,bro,,❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Super ❣️❣️

  3. അഥർവ്വ വേദ്

    നല്ല തൂടക്കം??????????? ,ചില സഥലങ്ങളിൽ അക്ഷരതെറ്റുകൾ ഉണ്ട് അതാെന്ന് ശ്രദ്ധിക്കണേ
    പിന്നെ അടൂത്ത പാർട്ടൂകളിൽ പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു ???????

  4. Pwoli.Adutha partinu waiting

  5. ഡോക്ടർ വിചിത്രൻ

    ❤️?

  6. സംഭവം കൊള്ളാം ♥️♥️♥️ continue ചെയ്യൂ♥️♥️

  7. Aaha kollalo. EREBUS per kettit ini valla greekumayi bhandhamundo arkariya.. Entahyalum super. Pinne page koottane

  8. Waiting…

Comments are closed.