“മതീടാ മോനെ…”
“ഇത്രേയല്ലേ ഉള്ളൂ. രണ്ട് പ്രാവശ്യം കൂടെ ആവുമ്പോ തീരും കഴിക്ക്…!”
“വേണ്ടാഞ്ഞിട്ടാ ടാ…!”
“പിന്ന മതി. പോയി വായൊക്കെ കഴുകീട്ടും വാ. മൂന്ന് നാല് ഗുളിക ഇരുപ്പുണ്ട്…!”
പറഞ്ഞത് കേട്ടിട്ട് കൂടി ഉണ്ടാവില്ല. ബലമായി തന്നെ എഴുന്നേൽപ്പിച്ചു., ഭ്രാന്ത് എന്നാവസ്ഥയിലേക്ക് എന്റെ അമ്മയേ തള്ളിയിടാൻ ഞാനാഗ്രഹിക്കുന്നില്ല. എല്ലാം ഉള്ളിലൊതുക്കുന്നതും ആ ഭയത്താലാണ്…!
“ടാ… വേണോ…”
“വേണം…! പൊന്നല്ലേ കാണിക്കടി…”
“ശ്ശോ… എനിക്കെന്തോ പോലെ…!”
“നാണമാ…?”
“മ്മ്…!”
“അതിന്റേന്നും ആവശ്യമില്ല, ഞാനല്ലേടി കാണിക്ക്…!”
“എന്നാലും…”
“എന്തെന്നാലും…? എത്ര നാളായിട്ട് പറേണതാ ന്റെ മാളൂട്ടിയേ… ഒരു വട്ടം കാണിച്ച് താ പെണ്ണേ…”
“ന്റെ… വിഷ്ണു… എന്നായാലും നിനക്ക് തന്നെ കാണാലോ…?”
“അതൊക്കെ കാണാം., പക്ഷെ കാത്തിരിക്കാൻ വയ്യെന്റെ പൊന്നേ…”
“അയ്യോ… ഇങ്ങനെ ഒലിപ്പിക്കല്ലെ ചെക്കാ…”
“ഇല്ലാ ഒലിപ്പിക്കുന്നില്ല., കാട്ട്…”
“വേണോടാ…?”
“ദേ പിന്നേം. പെണ്ണേ ചുമ്മാ കളിക്കാണ്ട് കാണിക്കേടി…!”
എന്റെ ഉടുപ്പാണ് അവൾ ഇട്ടിരിക്കുന്നേ, ബട്ടനുകൾ ഓരോന്നായി മടിച്ച് മടിച്ചവൾ…
“മാളൂ…”
ഞെട്ടി പിടഞ്ഞെഴുന്നേറ്റു., സ്വപ്നം ആണ് കണ്ടത്, എങ്കിൽ പോലും… താങ്ങാനാവുന്നില്ല. താങ്ങാനുള്ള ശക്തി ഏട്ടായീടെ ഹൃദയത്തിന് ഇല്ല മോളെ. എന്തിനാടി…?
മുറിയിലെ ലൈറ്റ് തെളിഞ്ഞിരുന്നു, ഞെട്ടി മുഖം തിരിച്ച് നോക്കി., അമ്മയാണ്…!
“എന്താ ആദി…? എന്താ നീ വിയർത്തിരിക്കണേ…?”
“ഏയ്… അത്… ഒന്നൂല്ലമ്മേ… ഒരു സ്വപ്നം കണ്ടതാ…!”
“എത്ര വട്ടം പറഞ്ഞിട്ടുള്ളതാ കുട്ട്യേ, അസമയത്ത് കിടന്ന് ഉറങ്ങല്ലേന്ന്. എനിക്കുള്ള ഗുളികയും തന്ന് മുറിയിൽ കേറി വാതിലടച്ചതാ നീ., എന്നും ഇതൊരു ശീലാ…!”
“ഉറങ്ങാൻ വേണ്ടി കിടന്നത് അല്ലമ്മേ.”
“സാരല്ല, പ്രാർത്ഥിച്ചിട്ട് കിടക്ക് ആദി…!”
നെറ്റിയിൽ മുത്തി പിന്തിരിഞ്ഞ അമ്മയുടെ കൈയേൽ ഞാൻ കുറുകെ പിടിച്ചു. ഭയത്തോടെ, ഒരു കുഞ്ഞിനെ പോലെ…!
“അമ്മ ഇന്ന് ഇവിടെ കിടക്ക്…!”
“എന്താ മോനെ…? എന്താ നിനക്ക് പറ്റിയേ…?”
“എന്തന്നറിയില്ല അമ്മേ… ഒരു പേടിപ്പോലെ…!”
വിതുമ്പലോടെ പറഞ്ഞ് നിർത്തുമ്പോ, ചേർത്ത് പിടിച്ചിരുന്നു എന്റമ്മ.
“ഒന്നൂല്ല മോനെ, കിടന്നോ… അമ്മ കൂട്ടിരിക്കാം…!”