ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 2 [ꫝ?????] 44

12.11.2021

 

“അതേ ഒന്നിങ്ങോട്ട് നോക്കിക്കേ…

 

ഞാൻ മാളവിക ജയൻ…! ഏട്ടായീടെ മാത്രം കുറുമ്പി മാളൂട്ടി, അമ്മക്ക് ഞാൻ വാവാച്ചിയും.”

 

 

13.11.2021

 

“പിന്നെ നാളെയെന്റെ ജന്മദിനം കൂടി ആണൂട്ടോ. sweet seventeen…!”

 

20.11.2021

 

“ഇന്നൊരുപാട് സന്തോഷം ഉള്ള ദിവസാ., എന്താന്നോ, ശെരിക്കും ഞാനിന്ന്… ന്റെ… ചെക്കനെ കണ്ടു. വിഷ്ണൂന്നാ ആൾടെ പേര്.”

 

22.11.2021

 

“ഇന്ന് ഇന്റർവെൽ സമയത്ത്, വിഷ്ണു എന്നോട് വന്ന് സംസാരിച്ചു., ന്നേ… ന്നേ… ഇഷ്ട്ടാന്നും പറഞ്ഞു. പിന്നെയവൻ മൊബൈൽ നമ്പറൊക്കെ തന്നായിരുന്നു…!

 

ഇതൊക്കെ ഏട്ടായി അറിഞ്ഞാൽ എന്നെ കൊല്ലും. പക്ഷെങ്കി ന്റെ ഇഷ്ട്ടത്തിന് ഒരിക്കലും ഏട്ടായി എതിര് നിക്കൂലാ.

 

 

25.11.2021

 

ഇന്നുമൊരുപാട് നേരം സംസാരിച്ചു ഞങ്ങൾ. എപ്പഴത്തേയും പോലെ പിണക്കത്തിലാ അതും അവസാനിച്ചേ. ഇപ്പൊ ആൾക്ക് ഒരേ നിർബന്ധാണ് video call ചെയ്യണം എന്നും പറഞ്ഞ്. ഇടക്കൊക്കെ ആ കാര്യവും പറഞ്ഞ് പിണങ്ങിയും പോവും. വല്ലാത്ത നോവ് തന്നാ മനസ്സിന്…!

 

ആ വിഷമവും ഉള്ളിൽ ഇട്ടാവും ഏട്ടായിയോടും അമ്മയോടൊക്കെ പോയി സംസാരിക്കണേ, ഏട്ടായി കൈയോടെ അത് പൊക്കുമെങ്കിലും തലവേദനയെ കൂട്ട് പിടിച്ച് ഞാൻ ഒഴിഞ്ഞ് മാറും.

 

07.12.2021

 

 

ഇന്നാണ് ശെരിക്കും ന്റെ വിഷ്ണു ചിരിച്ച് കാണുന്നേ. ക്ലാസ്സിലേക്ക് ചെല്ലുമ്പോ തന്നെ കണ്ടിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി കാണുന്ന പോലെ മുഖവും വീർപ്പിച്ച് കേറ്റിയിരിക്കുന്നത്. എന്നിൽ നിന്നും എന്നും കേൾക്കാൻ കൊതിച്ചതാണ് ഞാനിന്ന് പറഞ്ഞതും., അതോടെ ആള് ഹാപ്പി. എനിക്കും അപ്പഴാ ജീവൻ വീഴണത് തന്നെ…!

 

 

15.12.2021

 

ഏട്ടായിക്കിപ്പോ ചെറിയൊരു സംശയോക്കെ ഉണ്ട്. ഭഗവാനേ എന്താവുവോ…? അതുകൊണ്ട് തന്നെ രണ്ട് മൂന്ന് ദിവസത്തോളം video call ഒന്നും ചെയ്തിരുന്നില്ല. പേടി തന്നായിരുന്നു കാരണം.

 

20.12.2021

 

അഞ്ച് ദിവസം ഞാൻ ഭയന്നത് പോലെ തന്നവൻ എന്നിൽ നിന്നും അകന്നു. കണ്ടാൽ മിണ്ടതായി, അവനോട് സംസാരിക്കാൻ ചെല്ലുമ്പോഴൊക്കെ എന്നോട് ദേഷ്യം കാട്ടാൻ തുടങ്ങി. കരഞ്ഞിരുന്നു ഞാനേറെ., അവനെയത്രത്തോളം ഇഷ്ടല്ലായിരുന്നോ…!

 

“ഒരുമ്മ തന്നാലെന്റെ പിണക്കം മാറും…!”

 

ശെരിക്കും നാണം തോന്നിപ്പോയി, ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോ അവൻ എന്നെ തടഞ്ഞ് നിർത്തി പറഞ്ഞത് കേട്ടപ്പോ…!

 

പക്ഷെ എതിർപ്പ് കാട്ടാനോ, അവനോട് ദേഷ്യപ്പെടാനോ ഒന്നും തോന്നിയിരുന്നില്ല അന്നാദ്യമായി ഒരന്യ പുരുഷനെ, അല്ല., എന്റെ പുരുഷനെ ഞാൻ ചുംബിച്ചു. അഞ്ച് നാള് പിണങ്ങി നടന്നതിന്റെ വേദന ഞാനുമവനെ അറിയിച്ചിരുന്നു, എന്റെ പല്ലുകളാൽ…!

 

10.01.2022

 

“ഒത്തിരി നന്ദി വിഷ്ണു., പ്രേമം നടിച്ചതിനും, ഈ പൊട്ടീനെ ചതിച്ചതിനും. പോവുവാ, ഇനിയും ഈ ലോകത്ത് ജീവിക്കാൻ പേടിയാ. എല്ലാത്തിനും കാരണക്കാരൻ നീയാണെന്ന് പറയില്ല., ഞാനാ… ഞാൻ മാത്രം…!

 

ഏട്ടായി ഇനിയീ കുറുമ്പി അടിപിടി കൂടാനൊന്നും ഉണ്ടാവില്ലാട്ടോ…!

 

അമ്മയോടും പറഞ്ഞേക്ക്, രാത്രിയാവുമ്പോ അമ്മയേ കെട്ടിപ്പിടിച്ച് ഉറങ്ങാൻ വാവാച്ചി വരില്ലാന്ന്.

 

വല്ലാത്താ സങ്കടാ ഇപ്പൊ ഈ പൊട്ടിപ്പെണ്ണിന്., നിങ്ങളെ രണ്ടാളേം വിട്ട് പോണോലോ എന്നോർക്കുമ്പോ, പക്ഷെ പോയേ പറ്റൂ. എനിക്ക് പേടിയാ ഇനിയും ജീവിച്ചിരിക്കാൻ…!

 

ഏട്ടായീ…, ഈ കുറുമ്പി പെണ്ണിനോട് പൊറുത്തേക്കണേ, ഇല്ലേൽ… ഇല്ലേൽ സമാധാനം ഉണ്ടാവില്ല ന്റെ… ആത്മാവിന് പോലും.

 

ജീവിച്ച് കൊതി തീർന്നിട്ടല്ല, പക്ഷെ…?

 

 

…. …. …. …. …. …. ?

 

ഏട്ടായുടെ മാളൂട്ടി എഴുതാതെ വിട്ട അവസാന പേജുകളിൽ എന്റെ കണ്ണുനീരും ചോര തുള്ളികളും മാത്രം ബാക്കിയായി…!

 

?ꪮꪑꫀ ᦔꪖꪗ? ꪶꪖ?ꫀ? ?

 

 

“അമ്മ, എത്ര നാളിങ്ങനെ വാശി കാണിക്കും., വല്ലതും വന്ന് കഴിച്ചൂടെ…?”

 

“ആദി, അമ്മക്ക് വിശപ്പില്ലാഞ്ഞിട്ടോ, അല്ലേൽ വാശി കാണിക്കുന്നതോ അല്ലടാ. ഒരുരുള, ആദ്യത്തെ ഒരുരുള എന്റെ കൊതിച്ചിക്ക് കൊടുത്തിട്ട് അല്ലേടാ അമ്മ എപ്പോഴും…

 

എന്നെ… ന്നെ കൊണ്ട് പറ്റുന്നില്ല മോനെ…! കഴിക്കാനെന്ത് എടുത്താലും ശെരി, അപ്പൊ കാണും., അമ്മാളൂവേന്ന് വിളിച്ചോടി വരാണെന്റെ വാവച്ചിയേ…!”

 

കണ്ണുനീരിന്റെ വക്കിലാ വാക്കുകൾ എത്തി നിക്കുമ്പോ, വീണ്ടും ഓരോന്ന് പറഞ്ഞ് കരയിക്കാൻ തോന്നീല്ലാ പാവത്തേ…!

 

അടുക്കളയിൽ ചെന്നു., രാവിലെ വച്ച ചോറും, മുളകുടച്ചതും ചേർത്ത് കുഴച്ചു. ആദ്യ ഒരുരുള അമ്മ പറഞ്ഞ പോൽ ഞങ്ങടെ കൊതിച്ചി പെണ്ണിന് വേണ്ടി മാറ്റിയിരുന്നു, പിന്നെ അമ്മക്ക് വേണ്ടി.

 

“അമ്മേ…, ദേ ഇത്രേലും കഴിക്ക്. മരുന്നൊക്കെ ഒരുപാട് ഉള്ളതല്ലേ…!”

 

“ഒന്നും വേണ്ടടാ, മരുന്നും വേണ്ടാ ചോറും വേണ്ടാ…!”

 

“എന്തിനാമ്മേ ഇങ്ങനൊക്കെ കാട്ടണേ…? ദേ നോക്ക്, ഇതമ്മ കഴിച്ചില്ലാന്നുണ്ടേൽ ഞാനും പട്ടിണി കിടക്കും പറഞ്ഞേക്കാം…!”

 

ആ മനസ്സിനറിയാം, പട്ടിണി കിടക്കുന്ന അവസ്ഥ. അതിനാൽ തന്നവാം അങ്ങനൊന്ന് പറഞ്ഞപ്പോ തന്നെ മടിച്ച് മടിച്ച് ആണേലും വാ തുറന്ന് തന്നതും.

 

ഓരോ ഉരുള ഇറക്കുമ്പോഴും കണ്ണുകൾ അനുസരണ തെറ്റിച്ച് നിറഞ്ഞിരുന്നു. ഒരുപക്ഷെ മറക്കാൻ കഴിഞ്ഞാലും, ഓർക്കണ്ടിരിക്കാൻ കഴിയണ്ടേ…!

 

“മതീടാ മോനെ…”

 

“ഇത്രേയല്ലേ ഉള്ളൂ. രണ്ട് പ്രാവശ്യം കൂടെ ആവുമ്പോ തീരും കഴിക്ക്…!”

 

“വേണ്ടാഞ്ഞിട്ടാ ടാ…!”

 

“പിന്ന മതി. പോയി വായൊക്കെ കഴുകീട്ടും വാ. മൂന്ന് നാല് ഗുളിക ഇരുപ്പുണ്ട്…!”

 

പറഞ്ഞത് കേട്ടിട്ട് കൂടി ഉണ്ടാവില്ല. ബലമായി തന്നെ എഴുന്നേൽപ്പിച്ചു., ഭ്രാന്ത് എന്നാവസ്ഥയിലേക്ക് എന്റെ അമ്മയേ തള്ളിയിടാൻ ഞാനാഗ്രഹിക്കുന്നില്ല. എല്ലാം ഉള്ളിലൊതുക്കുന്നതും ആ ഭയത്താലാണ്…!

 

“ടാ… വേണോ…”

 

“വേണം…! പൊന്നല്ലേ കാണിക്കടി…”

 

“ശ്ശോ… എനിക്കെന്തോ പോലെ…!”

 

“നാണമാ…?”

 

“മ്മ്…!”

 

“അതിന്റേന്നും ആവശ്യമില്ല, ഞാനല്ലേടി കാണിക്ക്…!”

 

“എന്നാലും…”

 

“എന്തെന്നാലും…? എത്ര നാളായിട്ട് പറേണതാ ന്റെ മാളൂട്ടിയേ… ഒരു വട്ടം കാണിച്ച് താ പെണ്ണേ…”

 

“ന്റെ… വിഷ്ണു… എന്നായാലും നിനക്ക് തന്നെ കാണാലോ…?”

 

“അതൊക്കെ കാണാം., പക്ഷെ കാത്തിരിക്കാൻ വയ്യെന്റെ പൊന്നേ…”

 

“അയ്യോ… ഇങ്ങനെ ഒലിപ്പിക്കല്ലെ ചെക്കാ…”

 

“ഇല്ലാ ഒലിപ്പിക്കുന്നില്ല., കാട്ട്…”

 

“വേണോടാ…?”

 

“ദേ പിന്നേം. പെണ്ണേ ചുമ്മാ കളിക്കാണ്ട് കാണിക്കേടി…!”

 

എന്റെ ഉടുപ്പാണ് അവൾ ഇട്ടിരിക്കുന്നേ, ബട്ടനുകൾ ഓരോന്നായി മടിച്ച് മടിച്ചവൾ…

 

“മാളൂ…”

 

ഞെട്ടി പിടഞ്ഞെഴുന്നേറ്റു., സ്വപ്നം ആണ് കണ്ടത്, എങ്കിൽ പോലും… താങ്ങാനാവുന്നില്ല. താങ്ങാനുള്ള ശക്തി ഏട്ടായീടെ ഹൃദയത്തിന് ഇല്ല മോളെ. എന്തിനാടി…?

 

മുറിയിലെ ലൈറ്റ് തെളിഞ്ഞിരുന്നു, ഞെട്ടി മുഖം തിരിച്ച് നോക്കി., അമ്മയാണ്…!

 

“എന്താ ആദി…? എന്താ നീ വിയർത്തിരിക്കണേ…?”

 

“ഏയ്‌… അത്… ഒന്നൂല്ലമ്മേ… ഒരു സ്വപ്നം കണ്ടതാ…!”

 

“എത്ര വട്ടം പറഞ്ഞിട്ടുള്ളതാ കുട്ട്യേ, അസമയത്ത് കിടന്ന് ഉറങ്ങല്ലേന്ന്. എനിക്കുള്ള ഗുളികയും തന്ന് മുറിയിൽ കേറി വാതിലടച്ചതാ നീ., എന്നും ഇതൊരു ശീലാ…!”

 

“ഉറങ്ങാൻ വേണ്ടി കിടന്നത് അല്ലമ്മേ.”

 

“സാരല്ല, പ്രാർത്ഥിച്ചിട്ട് കിടക്ക് ആദി…!”

 

നെറ്റിയിൽ മുത്തി പിന്തിരിഞ്ഞ അമ്മയുടെ കൈയേൽ ഞാൻ കുറുകെ പിടിച്ചു. ഭയത്തോടെ, ഒരു കുഞ്ഞിനെ പോലെ…!

 

“അമ്മ ഇന്ന് ഇവിടെ കിടക്ക്…!”

 

“എന്താ മോനെ…? എന്താ നിനക്ക് പറ്റിയേ…?”

 

“എന്തന്നറിയില്ല അമ്മേ… ഒരു പേടിപ്പോലെ…!”

 

വിതുമ്പലോടെ പറഞ്ഞ് നിർത്തുമ്പോ, ചേർത്ത് പിടിച്ചിരുന്നു എന്റമ്മ.

 

“ഒന്നൂല്ല മോനെ, കിടന്നോ… അമ്മ കൂട്ടിരിക്കാം…!”

 

പണ്ടും ഞാനിങ്ങനെ തന്നായിരുന്നു. അച്ഛനെ സ്വപ്നം കാണും, ഒരു പിടി തുണിയിൽ തൂങ്ങി നിന്നടുന്നത്. അന്നും ഇതെപ്പോൽ മനസ്സിനെ ഭയം കീഴ്പ്പെടുത്തുമ്പോ അമ്മയായിരുന്നു തണലേകിയത്…!

 

അന്ന് അച്ഛൻ, ഇന്ന്… ഇന്നെന്റെ പൊന്ന് മാളൂ…!

 

…. …. …. …. …. …. …. …. ?

 

 

ഭയപ്പെടുത്തുന്ന സ്വപ്നം പിന്നെ വന്നിരുന്നില്ല., അതിനാൽ തന്നെയാവാം അല്പം സമാധാനത്തോടെ ഉറങ്ങിയതും. ഉറക്കം വിട്ട് മാറി കണ്ണുകൾ തുറക്കുമ്പോ കാണുന്നത്, അടുത്തേക്ക് വലിച്ചിട്ട കസേരയിൽ ഇരുന്നുറങ്ങുന്ന അമ്മയേയാണ്, അപ്പോഴും എന്റെ കൈയേൽ മുറുകെ പിടിച്ചിട്ടുമുണ്ടാ പാവം…!

 

“അമ്മ… അമ്മ…”

 

“അഹ് നീ എണീച്ചോ…?”

 

“മുറീ പോയി കിടന്നൂടായിരുന്നോ…?”

 

“ഏയ്‌, കുഴപ്പം ഇല്ലടാ. പേടിച്ചിട്ട് തന്നാ ഇവിടെ തന്നിരുന്നേ…! പേടിയൊക്കെ മാറിയില്ലേ മോന്റേ…?”

 

“മ്മ്., മാറിയ പോലയാ. അമ്മ കൂടെയുള്ളപ്പോ ഒരു സമാധാനാ…!”

 

“മക്കള് പോയി മുഖോക്കെ കഴുകീട്ട് വാ, അമ്മ തേയില വെള്ളം അനത്താം…!”

 

സാരി തുമ്പിനാൽ മുഖമൊക്കെ ഒപ്പിയമ്മ ധൃതി പിടിച്ച പോലാണ് വെളിയിലേക്ക് ഇറങ്ങിയത്.

 

നിർത്താതെയുള്ള ഫോൺ റിങ് കേട്ടാണ് ഞാൻ ബാത്‌റൂമിൽ നിന്നുമിറങ്ങുന്നത്.

 

ഹരിയാണ്…!

 

“എന്താടാ…?”

 

“ആ തന്തക്ക് പിറക്കാത്തവൻ ഇറങ്ങീട്ടുണ്ടെടാ, ആദി…!”

 

ഓരോ ദിവസവും പ്രതീക്ഷിച്ചത് തന്നാണ് ഇന്ന് അവനിൽ നിന്നും കേട്ടതും അതിനാൽ തന്നെ പ്രത്യേകിച്ച് മാറ്റമൊന്നും എനിക്കില്ലായിരുന്നു.

 

“ആദി… ആദി… കേൾക്കുന്നുണ്ടോ…?”

 

“മ്മ്…!”

 

“എന്നിട്ടെന്താടാ ഒന്നും മിണ്ടാത്തെ…?”

 

“ഞാനെന്ത് മിണ്ടാനാ ഹരി…?”

 

“ടാ.., നമ്മടെ മാളൂട്ടിയേ കൊന്നവനാടാ ആ പന്ന… നിയമം പേരിന് വേണ്ടീട്ട് മാത്രം ഒന്നോ രണ്ടോ നാൾ ജയിലിലിട്ടു. പണം കൊണ്ടും അവന്റെ പ്രായം കൊണ്ടും സുഖമായി അവനിറങ്ങേ ചെയ്തു. നമ്മളിങ്ങനെ ഇരുന്നാൽ എങ്ങനാടാ…? കൊല്ലണ്ടേണ്ടാ ആ പട്ടിയേ…?”

 

“കൊന്നിട്ട്… കൊന്നിട്ട് ജയിലിൽ പോയി കിടക്കണം എന്നാണോ ഹരി നീ പറേണെ…? അവള് പോയാ വിഷമം താങ്ങാൻ കൂടെ കഴിയാതെ ഉരുകി ജീവിക്കുന്നൊരാള് ഇവിടുണ്ട്. ഇനി ഓരോന്ന് കാണിച്ച് കൂട്ടി അതിനെ വീണ്ടും നോവിക്കാൻ എനിക്ക് പറ്റില്ലാ. പിന്നെ നീ പറഞ്ഞില്ലേ, മാളൂട്ടിയേ കൊന്നവനെന്ന്., ശെരിക്കും… ശെരിക്കും അവളെ കൊന്നത് ഞാൻ തന്നല്ലേ ടാ…!”

 

“ടാ… ഞാൻ അങ്ങനൊന്നും വിചാരിച്ചല്ല ടാ, വിഷമം കൊണ്ടാ…! അവനിനിയും നമ്മക്കിടയിൽ തന്നെ സുഖിച്ച് ജീവിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ടാ.”

 

“അറിയാടാ., അവനെങ്ങനേയോ ജീവിച്ചോട്ടെ. എനിക്കതിൽ ശ്രദ്ധയില്ല, അമ്മ മാത്രേവുള്ളൂ. ആ അമ്മക്ക് വേണ്ടി ജീവിക്കണം. ആ പാവത്തിനാകെ ഉള്ളൊരു കൂട്ട്, സമാധാനം ഒക്കെ ഞാനാ…!”

 

“ആദി… സോറി ടാ…”

 

“എന്തിന്…? എനിക്കൊന്നേ പറയാനുള്ളൂ ഹരി, ഞാനറിയാതെ എന്തേലും കടന്ന കൈ കാണിക്കാൻ നോക്കണ്ട…!”

 

“ഇല്ലടാ. അമ്മക്ക്…?”

 

“പറഞ്ഞില്ലേ ടാ, നീറി നീറി ജീവിക്കുവാണ്…!”

 

“എല്ലാം ശെരിയാവൂടാ, പ്രാർഥിക്കാം അല്ലാതിപ്പോ എന്താ…! ഞാൻ നിന്നെ വിളിക്കാം ആദി., ഓഫീസിൽ കേറാൻ ടൈമായി…”

 

“മ്മ്, ശെരിടാ…!”

 

മനസ്സ് നിറയേ ആ പേ നായയുടെ മുഖമാണ്. അവനോടുള്ള ദേഷ്യം സിരകളിൽ നിറഞ്ഞിട്ടും മൗനം പാലിച്ചു എനിക്കെന്റെ അമ്മയേ ഓർക്കാണ്ടിരിക്കാൻ പറ്റത്തില്ല. അങ്ങനല്ലായിരുന്നേൽ സുഖിക്കാൻ പോയിട്ട്, ഒന്ന് ശ്വാസം വിടാനുള്ള സമയം കൂടി അവന് ഞാൻ കൊടുക്കില്ലായിരുന്നു., വെട്ടി കൂട്ടിയേനെ. വിശ്വാസം ഉണ്ട്, എനിക്ക് ചെയ്യാൻ പറ്റാത്തത് ആ ദൈവം ചെയ്യും, അതുമല്ലേൽ ആ ദൈവം തന്നെ ഒരാളെ അതിനായി പറഞ്ഞയക്കും…!

 

മാളൂട്ടിക്ക് വന്ന ഗതി ഒരു പെൺകുട്ടിക്കും വരരുതേ എന്ന പ്രാർഥന മാത്രേവുള്ളൂ…!

 

…. …. …. …. …. …. …. ?

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *