-
എന്ത് കൊണ്ടോ കാലിനൊക്കെ ഒരു വിറയൽ . നെഞ്ചോന്നും ഇത് വരെ ഇങ്ങനെ ഇടിച്ചിട്ടില്ലല്ലോ .
“എന്റെ പൊന്നാര ഹൃദയമേ ഇങ്ങനെ മിടിക്കല്ലേ ഒന്ന് പതിയെ . ഞാൻ കൈ എടുത്ത് കുമ്പിടാം….. അല്ലപിന്നെ നമ്മളെ ഹൃദയം നമ്മളെ തന്നെ പേടിപ്പിച്ചാലോ “….അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് ഞാൻ മുന്നോട്ട് നടന്നു .
സംഭവം വേറെ ഒന്നുമല്ല അവളെ ഒന്ന് പ്രപ്പോസ് ചെയ്യാൻ പോകാൻ നിക്കുന്നതാണ് .
ഈ ഇരുപത്തിഒന്ന് വർഷത്തിൽ ഒരിക്കൽ പോലും ഇങ്ങനെ പേടിച്ചിട്ടുണ്ടാവില്ല . എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല
ഈ പന്ന പട്ടി ആദി പറഞ്ഞു പേടിപ്പിച്ചതോണ്ടാന് ഇങ്ങനെ
അവളെ ഞാൻ പെട്ടന്ന് പ്രപ്പോസ് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും വന്ന് പ്രപ്പോസ് ചെയ്യും അവളെ ന്ന് ..
അവളെങ്ങാനും അവർക്ക് വളഞ്ഞാൽ തീർന്നില്ലേ പിന്നെ
ജനിച്ചിട്ട് ആദ്യായിട്ട് ഈ ഫീൽ തോന്നിയത് ഇവളോട് മാത്രം . അതും സ്വന്തം ക്ലാസിലെ ഒരുത്തി
“ന്റെ പുന്നാര പന്നി ഒന്ന് പോയി പറ ഓളോട്”
ചങ്ക് തെണ്ടി ആദി പുറകേന്ന് ഉന്തി വിടാണ്“എടാ ഇന്ക് പേടി ആവണ്ട് “
“ന്റെ പൊന്നാര അൻസി യെ ഇയ്യ് സീൻ ആക്കണ്ട . നേരെ ചെല്ലുന്നു പറയുന്നു .. സോ സിംപിൾ “
“എടാ ഓളെ ഒപ്പം നൈഹ ഉണ്ട് ഞാൻ എങ്ങനെ “
“ഓളെ ഞാൻ മാറ്റാം . നീ പറഞ്ഞ മതി ”
അതും പറഞ്ഞവൻ എനിക്ക് പറയാൻ ഉള്ളതും കൂടെ കേൾക്കാൻ നിക്കാതെ നേരെ പോയി ചെറ്റഅവൻ ചെന്നപ്പോ തന്നെ നൈഹയുടെ മുഖം മാറുന്നുണ്ട് . എങ്ങനെ മാറാണ്ടിരിക്കും അത് പോലെ അല്ലെ ഓളെ വേറുപ്പിക്കുന്നെ .
അവൻ പോയി അവളോട് എന്തോ പറഞ്ഞു അവളേം കൂട്ടി പോയി . അപ്പൊ എന്റെ കുട്ടി ഒറ്റക്കായി അവിടെ . പിന്നെ സർവ ധൈര്യവും എടുത്തു നേരെ പോയി അവളുടെ അടുത്തേക്ക്
“KENZA എനിക്ക് ഒരു കാര്യം പറയുന്നുണ്ടായിരുന്നു “
“എ.. എന്താ “
ഇതാണ് ഇവൾ ആരോടും അങ്ങനെ മിണ്ടാറൊന്നും ഇല്ല . ഇല്ല എന്നല്ല തീരെ ഇല്ല .. ടീച്ചർ മാരോട് സംസാരിക്കുന്നത് കണ്ട തെന്നെ . നാവ് ഉണ്ടെന്ന് അറിയില്ല
“സംഭവം വേറെ ഒന്നുമല്ല . എനിക്ക് അന്നേ ഇഷ്ടാണ് . പറയണം എന്ന് കരുതീട്ട് കുറച്ചായി . എന്തോ പറയാൻ കഴിഞ്ഞില്ല . ഇപ്പൊ എന്തോ പറയണം ന്ന് തോന്നി . പറഞ്ഞു ”
ഒന്ന് തുടക്കം കിട്ടിയപ്പോ പിന്നെ ആ പേടി ഒക്കെ പോയി(അല്ലെങ്കിലും പ്രപ്പോസ് ചെയ്യാൻ പോകുന്നതിന്റെ മുൻപ് അല്ലെ പേടി )
“എൻ… എന്താ അൻസി ഇങ്ങനെ ഒക്കെ “
“എങ്ങനെ ഒക്കെ “
“ഇൻ… ഇങ്ങനെ ഒക്കെ .”
“എനിക്ക് ഇഷ്ടായി ഞാൻ അത് പറഞ്ഞു . സിംപിൾ . ഇനി അനക്ക് ഇന്നെ ഇഷ്ടാവുമ്പോ പറഞ്ഞ മതി “
“ഇൻക്ക് അങ്ങനെ ഇഷ്ടോന്നുല്ല . എനിക്ക് പഠിച് ഒരു ജോലി ഒക്കെ വാങ്ങണം . അതിലുപരി എന്റെ വീട്ടുക്കാർക്ക് ഇഷ്ട പെടുന്ന ആളെ ഞാൻ കേട്ടു “
“അതിനൊക്കെ ഇനിയും സമയല്ലേ . നീ പോയി പഠിച്ചോ . ഞാൻ ഇതും പറഞ്ഞു നിന്റെ പിന്നാലെ ശല്യം ആയി ഒന്നുമിണ്ടാവില്ല . ചെല്ല് . ക്ലാസിൽ പോയിക്കോ “
അവൾ പിന്നെ വേഗം ക്ലാസ്സിലേക്ക് പോയി
???????✨️✨️✨️✨️✨️✨️✨️
♥️♥️♥️♥️♥️
നിങ്ങൾ കഥയിട് ബ്രോ. കാത്തിരിക്കാൻ ഒരുപാട് പേരുണ്ട് ❤️
Samadhrohi chodichu maduthitta vndum chodikkathe ippo kadha vayikkan alilla polm?
Samadhrohi kathirikkan alillennu ethra nalayi chodikkanu kadha evdenn ?
മതി. പെരുത്തിഷ്ടമായി. ഇനി എഴുതണ്ട .
?