❤️ എന്റെ കലിപ്പൻ കെട്ടിയോൻ❤️ 01 [zinan] 227

**********************************************

ഇനി ഇഷയുടെ മനസ്സിലുള്ളത് അവൾ തന്നെ നിങ്ങളോട് പറയൂ…..

ഞാൻ അവരോടൊക്കെ സംസാരിച്ചിരിക്കുമ്പോൾ ആണ് മുറ്റത്ത് ഒരു ജീപ്പ് വന്നു നിന്നത്…. ഉപ്പാ ഉമ്മാനെ വിളിച്ച്  പറഞ്ഞു…. അവർ വന്നിട്ടുണ്ടെന്ന്… അതു കേട്ടതും ജീവനുംകൊണ്ട് ഓടിയതാണ്…. റൂമിലേക്ക്…… സമാധാനവും ഇല്ലാതെ അങ്ങോട്ടുമിങ്ങോട്ടും കുറെ നടന്നു…. ഉമ്മ വന്നു ജ്യൂസ് കൊടുക്കാൻ വിളിച്ചപ്പോൾ…. ഞാനിപ്പോ വരാം… നിങ്ങളാരെങ്കിലും കൊണ്ടു കൊടുക്ക്… എന്നു പറഞ്ഞു കണ്ണാടിയിൽ നോക്കി ഒന്നുകൂടെ തട്ടവും മുഖം ഒക്കെ സെറ്റ് ആക്കി… ഞാൻ അവർക്കരികിലേക്ക് പോയി….. ഞാൻ ചെല്ലുമ്പോൾ തന്നെ… എന്നെ നോക്കി നിൽക്കുവായിരുന്നു അയാൾ…. കാണാൻ ഒക്കെ ചന്തമുണ്ട്… കുറച്ച്  മുഖക്കുരു വന്നതിന് അടയാളം ഉണ്ട്…. എന്റെ മനസ്സിൽ ഞാൻപോലുമറിയാതെ…. ഇതാണ് നിന്റെ പ്രണയം… ഇയാളാണ് നിന്റെ കെട്ടിയോൻ എന്ന് വിളിച്ച്  പറയുന്നു…. അതൊന്നും മൈൻഡ് ആക്കാതെ ഞാൻ അയാളുടെ ഉമ്മയെ നോക്കി ചിരിച്ചു… അവർ സോഫയിൽ നിന്ന് എഴുന്നേറ്റ് എന്റെ അരികിൽ വന്നു…. എന്തൊക്കെയോ പറയുന്നു… അതിനൊക്കെ എന്തൊക്കെയോ പറഞ്ഞു കൊടുത്തു  …. അവരോട് ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി…..

ആകെ മൊത്തം വെപ്രാളം ആയിരുന്നു…. ഉപ്പാ  അയാളോട് റൂമിലേക്ക് ചെല്ലാൻ പറഞ്ഞ സമയത്ത്…. റൂമിൽ മൊത്തം  ഒരു പ്രണയത്തിന്റെ കാറ്റുവീശി…. എന്റെ ഹൃദയവും പട പട എന്ന് ഇടിക്കുന്നുണ്ട് …. അയാൾ എന്റെ അരികിലേക്ക് വന്നു… ഞാൻപോലുമറിയാതെ അയാൾക്കു മുന്നിൽ എഴുന്നേറ്റു നിന്നു….

അയാൾ സ്നേഹത്തോടെ അവിടെ ഇരിക്കാൻ പറഞ്ഞു……

പിന്നെ നിങ്ങൾ കേട്ടത് അല്ലേ അയാൾ പറഞ്ഞതൊക്കെ…… ഒരു നിമിഷമെങ്കിലും അയാൾ എന്റെ താണെന്ന് തോന്നി പോയിരുന്നു…..

അയാൾ പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ അമ്പു കുത്തുന്നതുപോലെ തറച്ചു നിന്നു……

എന്നാലും അയാൾ ലാസ്റ്റ് പറഞ്ഞത്… എനിക്ക് നല്ലൊരു ചെക്കനെ കിട്ടും എന്നല്ലേ… അയാൾക്ക് എങ്ങനെ തോന്നി എന്നോട് പറയാൻ…. അയാളെ എന്റെ കയ്യിൽ കിട്ടിയാൽ……

തുടരും……

നിങ്ങൾക്ക് ഈ കഥ ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ പ്രസിദ്ധീകരിക്കുന്നു…. നിങ്ങൾ തരുന്നേ കമന്റുകൾ ആണ്… ഈ കഥ മുന്നോട്ട് കൊണ്ടുപോവാൻ ഉള്ള പ്രചോദനം…..