❤️ എന്റെ കലിപ്പൻ കെട്ടിയോൻ❤️ 01 [zinan] 227

ഇത് കേട്ടുകൊണ്ട്  ഉമ്മാമ്മ ഉപ്പാപ്പനെ പിച്ചനും മാന്താനും ഒക്കെ തുടങ്ങി… അവരുടെ ആ സ്നേഹം കണ്ടു ഞങ്ങളുടെ എല്ലാം കണ്ണുകൾ സന്തോഷംകൊണ്ട് കണ്ണ് നിർ വന്നു…

ചിരിയും കളിയും ഒക്കെ ആയി ഇരിക്കുമ്പോഴാണ് മുറ്റത്ത് ഒരു ചുവപ്പു കളർ ജീപ്പ് വരുന്നത് കണ്ടത്….. ഉപ്പാ അവരെ കണ്ടുകൊണ്ട് പറഞ്ഞു…. ഡി…   റംല അവരൊക്കെ വന്നു….

ഇത് കേട്ട് ഞാൻ എന്റെ ജീവനും കൊണ്ട് ഓടി…. അതുകണ്ടു എന്റെ കുരുത്തംകെട്ട  കാക്കൂ ആർത്തു ചിരിക്കുന്നു…. ഓടി അവന്റെ നടുപുറത്തു  ഒന്ന് കൊടുത്തു വേഗം ഒരു റൂമിൽ കയറി…

**********************************************

ഇനി ഞാൻ പറയാം അവൾ അവിടെ നിൽക്കട്ടെ…..

ഞങ്ങൾ അവളുടെ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ ഒരു മിന്നായം പോലെ ഒരു പെൺകുട്ടി ഓടുന്ന ഞാൻ കണ്ടിരുന്നു… മുഖം ഒന്നു കണ്ടിട്ടില്ല… അല്ലെങ്കിൽ തന്നെ അവളെ എന്റെ സ്വഭാവഗുണം കേൾപ്പിക്കാൻ വന്നേ എനിക്കെന്ത് അവളുടെ മുഖം……

ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി അവളുടെ വീട്ടിലേക്ക് ലക്ഷ്യംവെച്ച് നടന്നു… അവളുടെ ഉപ്പാ എന്റെ അടുത്ത് വന്നു കൊണ്ട്… സലാം പറഞ്ഞു… ഞാനും അവർക്ക് തിരിച്ചു സലാം വീട്ടി…. അയാൾ ഞങ്ങളെ കൊണ്ടുപോയി സിറ്റൗട്ടിൽ ഇരുത്തി…. അവിടെ ഞങ്ങളെ കൂടാതെ കുറച്ചു പേർ കൂടെ അവിടെ ഇരിക്കുന്നു….

അവിടെ ഉള്ളവരൊക്കെ കുറച്ചുനേരം സംസാരിച്ച അവരെ പരിചയപ്പെടുത്തി  ഒക്കെ പോകുമ്പോഴാണ് ആളുടെ ഉപ്പാപ്പ ഉള്ളിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു…. റംലാ ചായ എടുത്തോ…..

കുറച്ചുകഴിഞ്ഞ്…. 14 വയസ്സ്  തോന്നിക്കുന്ന പെൺകുട്ടി ജ്യൂസ്  കൊണ്ട് വരുന്നു…. പടച്ചോനെ ഇനി ഇവളെ ആണോ കാണാൻ ഞാൻ വന്നത്…… സാധാരണ ജ്യൂസ് ഗ്ലാസ് കൊണ്ട് വരാറ് പെണ്കുട്ടിയാണലോ….. ഞാൻ അവളെ ഒന്ന് നോക്കിയിട്ട്…. അവളുടെ ഉപ്പാന്റെ മുഖത്തേക്ക്   നോക്കി…. അതുകൊണ്ട് മൂപ്പർ ചിരിക്കുന്നു… എന്തിനാണാവോ ഇയാൾ ചിരിക്കുന്നത് എന്ന് മനസ്സിൽ പറഞ്ഞു    കൊണ്ട്….. ഇരിക്കുമ്പോഴാണ്… ഒരു  ചിൽ ചിൽ എന്നെ ശബ്ദത്തോടുകൂടി ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു…. ആ ശബ്ദം എവിടുന്നാ വരുന്നത് നോക്കിയപ്പോൾ… രണ്ടു മനോഹരമായ കാലുകൾ എന്റെ ശ്രദ്ധയിൽ പെട്ടു…. എന്നാ പിന്നെ ഇതിന്റെ ഓണറെ കാണാമല്ലോ  എന്ന ചിന്തയിൽ ഞാൻ എന്റെ മുഖം ഉയർത്തി…. അള്ളാ…എന്നാ മൊഞ്ചത്തിയെ…. എന്റെ ഉള്ളിൽ എവിടെയോ കിടന്ന കോഴി സട കുട എന്ന് പറഞ്ഞു   എഴുന്നേറ്റ്….. ഞാൻ  അവളെ തന്നെ വായിനോക്കി നിന്നു….. എന്നെ ഒന്ന് തട്ടിക്കൊണ്ട് ഉമ്മ സോഫയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അരികിലേക്ക് പോയി….. കുറച്ചുനേരം  അവർ എന്തൊക്കെയോ സംസാരിച്ചു അവൾ അവിടെനിന്നുംമറഞ്ഞു….. എനിക്കെന്തൊക്കെയോ  നഷ്ടമായ ഒരു ഫീൽ വന്നു…. അപ്പോത്തന്നെ എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു…. നീ ഇപ്പോൾ ഇവളുടെ വലയിൽ വീണു കഴിഞ്ഞാൽ…. പിന്നെ നിന്റെ ജീവിതം കോഞ്ഞാട്ട ആയതു തന്നെ…. ഇവളെ ല്ലേ… ഇതിലും നല്ല ഒരു മൊഞ്ചത്തി കുട്ടിയെ നിനക്ക് വീണ്ടും  കിട്ടും…. വെറുതെ കല്യാണം കഴിച്ചു…. അവളുടെ അടിമയെപ്പോലെ ജീവിക്കുന്നതിലും നല്ലത് ഒന്നുരണ്ടു വർഷം അടിച്ചു പൊളിച്ചു ജീവിക്കുന്നത് ആണിപ്പോൾ നല്ലത്…….

എന്റെ മനസ്സേ…. നീ പറയുന്നത് തന്നെയാണ് ശരി…. നിനക്കെന്നോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ… ഞാനറിഞ്ഞില്ല… ആരും പറഞ്ഞില്ല… യുവർ മൈ എയ്ഞ്ചൽ……

തീരുമാനം എടുത്തു കഴിഞ്ഞിരിക്കുന്നു…. ഇപ്പോൾ കല്യാണമൊന്നും വേണ്ട ഒരു മാങ്ങാത്തൊലി യും വേണ്ട …. എന്ന് ദൃഢമായ തീരുമാനം എടുത്തു…..

അപ്പോഴുണ്ട് അവളുടെ ബാപ്പ എന്നെ നോക്കിക്കൊണ്ട് പറയുന്നു …. മോൻ എന്തെങ്കിലും അവളോട് സംസാരിക്കാൻ ഉണ്ടെങ്കിൽ… ചെന്ന് സംസാരിച്ചോളൂ… അവൾ ആ റൂമിൽ ഉണ്ട്….

ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ അവളുടെ ബാപ്പ പറഞ്ഞപ്പോൾ തന്നെ ഞാൻ എഴുന്നേറ്റ് ഒരു ഓട്ടം ആയിരുന്നു അവളുടെ റൂമിലേക്ക്…. എന്റെ  പോക്ക് കണ്ടു  ബാക്കിയുള്ളവർ ചിരിക്കുന്നുണ്ട്….. ഉമ്മയുണ്ട് എന്നെ കണ്ണുരുട്ടി കാണിക്കുന്നു… ആഷിക്കിന്റെ മുഖത്തുനിന്ന് അവൻ പറയാൻ ഉദ്ദേശിച്ചത് എനിക്ക് വ്യക്തമായി…. നാണം ഉണ്ടോ… മൈരേ… പറയാൻ കാത്തു നിന്ന പോലെ എഴുന്നേറ്റു ഓടിക്…..

അവൻ ഉള്ളത് ഒക്കെ പിന്നെ കൊടുക്കാം… എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ നേരെ അവളുടെ റൂമിലേക്ക് പോയി…

അവളുണ്ട് ബെഡ്ഡിൽ ഇരിക്കുന്നു… എന്നെ കണ്ടതും എഴുന്നേറ്റുനിന്നു… ഞാൻ അവളെ നോക്കി വേണ്ടടോ നീ അവിടെ ഇരുന്നോ….

ഞാനും അവളുടെ അരികിൽ ഉള്ള സോഫയിൽ ഇരുന്നുകൊണ്ട് അവളോട് ചോദിച്ചു…. എന്താ നിന്റെ പേര് …..

ഇഷ മഹ്റിൻ… അവളുടെ സൗണ്ട് കേട്ടപ്പോ തന്നെ എന്റെ ഏകദേശം സ്വബോധം ഒക്കെ നഷ്ടപ്പെട്ടിരിക്കും…. പിന്നെയും എന്റെ മനസ്സിൽ കേറിയ ചിന്തയാണ് വീണ്ടുമെന്നെ ഉണർത്തിയത്……. ഞാൻ വേഗം അവളെ നോക്കിയിട്ടു പറഞ്ഞു… നീ ഏത് ക്ലാസിലാണ് പഠിക്കുന്നത്…..

പ്ലസ്ടു ലാണ് ഞാൻ പഠിക്കുന്നത്…..

നിനക്ക് എന്നെ കുറിച്ച് എന്തെങ്കിലും അറിയുമോ… ആരെങ്കിലും എന്നെക്കുറിച്ച് വല്ലതും പറഞ്ഞോ……

ഇല്ല… എനിക്കൊന്നും അറിയില്ല… ഉപ്പാക്ക് അറിയുന്നു ആളുടെ മോൻ ആണെന്ന് മാത്രമാണ് എനിക്കറിയൂ….

ഹ്മ്മ്…. നീ എന്നാൽ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം….. ഞാൻ തന്നെ എന്നെക്കുറിച്ച് നിനക്കു പറഞ്ഞുതരാം….. അതു കഴിഞ്ഞു നിനക്ക് തീരുമാനിക്കാം എന്നെ കല്യാണം കഴിക്കണോ വേണ്ടയോ എന്ന്……

ഹ്മ്മ്….

ഞാൻ കുറച്ചു വഷളൻ ആണ് കേട്ടോ…. ഞാൻ തന്നെ എന്നെക്കുറിച്ച് അവളോട് പറയാൻ തുടങ്ങി ….. എനിക്ക് എങ്ങനെയെങ്കിലും കല്യാണം മുടക്കിയാൽ മതി….. അതുകൊണ്ട് സ്വയം  ന്നാറാം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് അവളോട് പറഞ്ഞു…… ഞാൻ സിഗരറ്റ് വലിക്കും…. പെൺകുട്ടികളെ വായ്നോക്കി നിൽക്കാറുണ്ട്….. പിന്നെ ഒരു കുട്ടിയുമായി ശാരീരികമായി ബന്ധപ്പെട്ടിരിക്കുന്നു… ഇപ്പോൾ ഇല്ല അവൾ കല്യാണം കഴിഞ്ഞു പോയി ( ഇതു വെറുതെ പറഞ്ഞതാണ്… എങ്ങനെയെങ്കിലും കല്യാണം മുടക്കിയാൽ മതിയെനിക്ക്…)   എനിക്ക് പെട്ടെന്നാണ് ദേഷ്യം വരുക…. ഞാൻ മംഗലാപുരം ഒരു എൻജിനീയറിങ് കോളേജിൽ പഠിച്ചിട്ടുണ്ട്…. അവിടുത്തെ സാറേ പഞ്ഞിക്കിട്ടു.. അക്കാരണത്താൽ എന്നെ അവിടെ നിന്ന്  പുറത്താക്കി….. അതിനുശേഷം ഒരു ഷോപ്പ് നോക്കി നടത്തി…. അത് പൊളിഞ്ഞു പണ്ടാരടങ്ങി… കുറെ നഷ്ടം വന്നു…. അതിനുശേഷമാണ് ചെന്നെയിൽ ഒരു ഹോട്ടൽ ഇട്ടത്…. ദൈവത്തിന്റെ ഭാഗ്യം കൊണ്ട് അതിപ്പോഴും നിലനിർത്തിപ്പോരുന്നു….. പിന്നെ എനിക്ക് വലിയ വിദ്യാഭ്യാസം ഒന്നു ഇല്ല…. ഞാൻ കെട്ടുന്ന അവളെ തുടർന്ന് പഠിപ്പിക്കാൻ എനിക്ക് ആഗ്രഹമില്ല…. ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കുന്ന അവളെയാണ് എനിക്ക് വേണ്ടത്….. അതുകൊണ്ട് പറയാ കുട്ടി  നിന്റെ ജീവിതം വെറുതെ കോഞ്ഞാട്ട ആക്കാതെ…. നല്ല വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരനെ…. കെട്ടിക്കോ…. എന്നോട് ഒത്തുള്ള ജീവിതം വിചാരിക്കും പോലെ എളുപ്പമല്ല…… നിന്റെ നല്ലതിനു വേണ്ടിയാണ് ഞാനിത്രയും പറഞ്ഞത് ഇനി നിനക്ക് തീരുമാനിക്കാം……. പിന്നെ ഈ പറഞ്ഞതൊന്നും എന്റെ ഉമ്മ അറിയാൻ പാടില്ല  ….. നീ എന്തെങ്കിലും കാരണം പറഞ്ഞു ഈ കല്ല്യാണം മുടക്കി കോ…..

അവളുടെ ഭാഗത്തുനിന്നും  ഒരു റെസ്പോണ്സ് ഇല്ലാത്തതുകൊണ്ട്…. ഞാനവളോട് പോവുകയാണെന്നു പറഞ്ഞു റൂമിൽ നിന്ന് എന്റെ ഉമ്മയുടെ അടുത്തേക്ക് പോയി……. അങ്ങനെ ഞങ്ങൾ അവിടെ നിന്നും  എന്റെ വീട്ടിലേക്ക് വന്നു  ….. ഉമ്മയും ആഷിക്കും… അവളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്…… അവർക്കറിയില്ലല്ലോ ഈ കല്യാണം   നടക്കത്തില്ല എന്ന്……

7 Comments

  1. Bro kadha kollamketto.ingal inee eyuthikkoli.vaychan njammal redy

  2. °~?അശ്വിൻ?~°

    Keep going man… Full support…?

    1. താങ്ക്സ്…. അശ്വിൻ ബ്രോ…. ??

  3. നല്ല സ്റ്റോറി ബാക്കി പോന്നോട്ടെ

    1. താങ്ക്സ്…. ബാക്കി വരും ബ്രോ… കുറച്ചു സമയം എടുക്കും എന്നേയുള്ളൂ….. ??

  4. ❤❤❤continue വേഗം പോരട്ടെ

    1. ??… താങ്ക്സ്…. ഇത് കുറച്ച് സമയമെടുക്കും ബ്രോ…. വായിച്ചതിൽ സന്തോഷം….

Comments are closed.