കയ്യീന്ന്… എല്ലാം പോകുന്ന ഒരു ഫീലാണ് എനിക്ക് തോന്നിയത്…. ഇനിയെന്തായാലും എന്റെ ലൈഫ് കോഞ്ഞാട്ട ആയത് തന്നെ….. ഞാൻ ഉമ്മയോട് സമ്മതം പറഞ്ഞു ….. അവിടെനിന്ന് എന്റെ റൂമിലേക്ക് പോയി….. പഞ്ചിംഗ് ബാഗിലേക്ക് ആഞ്ഞൊരു കുത്തും കുത്തി…… എന്തായാലും അവളെ പോയി കാണാം….. എന്റെ സ്വഭാവങ്ങൾ ഒക്കെ ഒന്ന് പെരുപ്പിച്ച് പറഞ്ഞാൽ അവൾ തന്നെ ഒഴിഞ്ഞു പൊയ്ക്കോളൂ……
പിറ്റേന്ന്…. രാവിലെ12 മണിക്ക്…. സോറി ഉച്ചയ്ക്ക് എഴുന്നേറ്റു…. പോയി ഫ്രഷ് ആയി ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചു….. കുറച്ചുനേരം ടിവി ഒക്കെ കണ്ടു….. ഉച്ചക്കത്തെ ചോറു തിന്നു….. ഒരു മൂന്നു മണി ആയപ്പോൾ ഉമ്മ വന്നു എന്നോട് ഡ്രസ്സ് മാറി വരാൻ പറഞ്ഞു…. ഞാൻ പോയി ഒന്നുകൂടെ ഫ്രഷായി…. പുതിയ ഒരു നേവി ബ്ലൂ കളർ ഷർട്ടും… ബ്ലാക്ക് പാന്റും എടുത്തിട്ട് ഇൻസൈഡ് ആക്കി കണ്ണാടിയിൽ നോക്കി മുടിയും… ചികി…. നല്ല വിലയുള്ള പെർഫ്യൂം അടിച്ചു… താഴെ പോയി ബ്രൗൺ കളർ ഷൂ എടുത്തിട്ട്…. കീ ഹോൾഡറിൽ തൂക്കിയിട്ട എന്റെ മഹീന്ദ്ര താറിന്റെ താക്കോലും എടുത്തു വണ്ടിയുടെ അരികിൽ പോയി…. അതിൽ കേറി സ്റ്റാർട്ടാക്കി ഇട്ടു….. കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ വന്നു ബേക്കിൽ കയറി ഇരുന്നു….. ഞാൻ ഉമ്മാനെ നോക്കി നിങ്ങളെന്താ ബേക്കിൽ ഇരിക്കുന്നത്…..
ഉമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട്…. മുന്നിൽ നോക്കാൻ പറഞ്ഞു….. ഞാൻ നോക്കിയപ്പോൾ എന്റെ ചങ്ക്. ആഷിക് .. പാട്ടും പാടി എന്റെ വണ്ടിയുടെ അരികിലേക്ക് വരുന്നു….
അവൻ വന്നു വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ കുത്തിയിരുന്നു…. ഞാൻ അവനെ നോക്കി…. എന്നോട് ആരാടാ പറഞ്ഞേ…. പെണ്ണുകാണാൻ പോകുന്നത്…..
വേറെ ആരാണ് പറയാൻ… നിന്റെ ഉമ്മയാണ് പറഞ്ഞത്…. വരണ്ട എന്ന് വിചാരിച്ചതാ… പിന്നെ ഉമ്മാനെ വിചാരിച്ചു കൊണ്ട് മാത്രം വന്നതാണ്…. നിനക്കെന്നോട് ഒന്നും പറയാൻ പറ്റിയില്ലല്ലോ……. ഒന്നുമില്ലെങ്കിലും നിന്റെ ബെസ്റ്റ് ഫ്രണ്ട് എല്ലാ ടാ പട്ടി ഞാൻ….
ഒന്ന് പോയാണ്…. ഞാൻ തന്നെ ഇന്നലെ രാത്രി യാ അറിയുന്നത്…. അത് കേട്ടപ്പോൾ അവനിക്കും… സന്തോഷം ആയി… പക്ഷേ എനിക്കും മാത്രം സങ്കടം…. പിന്നെ ഒന്നും നോക്കിയില്ല വണ്ടിയും എടുത്തു ഉമ്മ പറഞ്ഞ ആ നല്ല കുട്ടിയെ കാണാൻ തുടക്കത്തിൽ പോയി കൊണ്ടിരിക്കുമ്പോൾ ആണ്….. ആഷിക് ഉമ്മയോട് ചോദിക്കുന്നത് കേട്ടത്…..
ഉമ്മ…. നമ്മൾ കാണാൻ പോകുന്നേ കുട്ടിയുടെ ഫോട്ടോ വല്ലതുമുണ്ടോ….. ഇവനിക്ക് ചേരുമോ എന്ന് നോക്കണ്ടേ….
ഉമ്മ…..ഉമ്മയുടെ ഫോണിൽ നിന്ന് ഫോട്ടോയെടുത്തു അവനിക്ക് കാണിച്ചുകൊടുത്തു…… ഞാൻ അതിലേക്ക് മെല്ലെ എത്തിനോക്കുന്ന കണ്ട അവൻ… വേഗം ഉമ്മാക്ക് ഫോൺ കൊടുത്തു…. ഉമ്മ നല്ല മൊഞ്ചത്തി കുട്ടിയാ… എനിക്കും പെണ്ണ് ഉമ്മ തന്നെ കണ്ടു പിടിച്ചാൽ മതി ട്ടോ…..
ഏകദേശം അവളുടെ വീട്ടിലേക്ക് എന്റെ വീട്ടിൽ നിന്ന് അരമണിക്കൂർ ഓളാം ദൂരം ഉണ്ട്……
ആ സമയം നിങ്ങൾ ഇഷ യുടെ വീട്ടിലേക്ക് എന്താ നടക്കുന്നതെന്ന് നോക്കിക്കോ……
===================================
രാവിലെ ഒരു 5 മണിക്ക് കാക്കു വന്നു വിളിക്കുന്നു…. മോളെ ഇഷ എഴുന്നേൽക്ക്… നീ ഇതു എന്ത് ഉറക്കമാണ് ഉറങ്ങുന്നത്… എത്ര നേരമായി വിളിക്കുന്നു,.. വേഗം കുളിച്ചു ഡ്രസ്സ് മാറ്റാൻ നോക്ക്… അവർ ഇപ്പോൾ ഇവിടെ എത്തും….
ഉറക്കച്ചടവോടെ… കൈ മുകളിലേക്ക് ഉയർത്തി കൊണ്ട് ചോദിച്ചു…. ആരാണ് കാക്കു വരുന്നത് എന്തിനാ ഞാൻ കുളിക്കുന്നത്….. ഏത് തെണ്ടീ ആണ് വരുന്നത് മനുഷ്യന്റെ ഉറക്കം കളയാൻ…..
കാക്കു അവൾക്ക് കൊടുത്തു മറുപടി…. തെണ്ടീ യും പൂച്ചയും ഒന്നുമല്ല വരുന്നത് …. നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുമെന്ന് ഉപ്പ പറഞ്ഞത് നീ മറന്നോ….. അവർക്ക് നിന്നെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ… നിന്റെ പുതിയാപ്പിള മിക്കവാറും തെണ്ടി ആയി മാറും……
ഒന്ന് പോവുന്നുണ്ടോ മനുഷ്യൻ സ്വസ്ഥമായ ഉറങ്ങാനും സമ്മതിക്കാതെ…. അടുത്തുവന്നു വെറുതെ ടെൻഷൻ അടുപ്പിക്കാൻ വരുന്നത്… എന്തിനാണ്…. അഞ്ചുമണിക്ക് നിന്റെ ഓള് യാടാ പെണ്ണ് കാണാൻ വരുന്നത്…. എന്ന് പറഞ്ഞു ഞാൻ ബെഡിലേക്ക് തന്നെ കിടന്നു……
രാവിലെ ഒരു 8 മണി ആയപ്പോഴാണ് ഞാൻ എഴുന്നേറ്റത്…. ബാത്റൂമിൽ പോയി ഫ്രഷ് ആയതിനുശേഷം റൂമിൽ വന്നു സുബഹി നിസ്കരിച്ചു…… താഴെ സ്റ്റെയർ ഇറങ്ങി കൊണ്ട്… ഉമ്മ ചായ….. എന്നു പറഞ്ഞു താഴേക്ക് നോക്കുമ്പോൾ…. എന്റെ കുടുംബക്കാർ മൊത്തം ലാൻഡ് ചെയ്തിട്ടുണ്ട്…,. മാമൻസ് & മാമിസ്, ഉപ്പാപ്പാസ് & ഉമ്മാമസ്, എളാപ്പ എളാമ ഓല കുട്ടികൾ അങ്ങനെ കുറെ പേർ തായ നിന്ന് എന്നെ തന്നെ നോക്കുന്നുണ്ട്….
ഞാനും അവർക്ക് നൈസായിട്ട് ഒന്ന് ചിരിച്ചു കൊടുത്തു……
ഉപ്പാപ്പ… എന്നെ നോക്കിക്കൊണ്ട് പറഞ്ഞു….. അല്ലെടി… നിന്നെ പെണ്ണുകാണാൻ വരുന്നവർ നിന്റെ ഉറക്കം കണ്ടു പോകുമല്ലോ….. എന്തു ഉറക്കം അടി… പെണ്ണുങ്ങളായാൽ രാവിലെ അഞ്ചുമണിക്ക് മുൻപ് എഴുന്നേൽക്കാൻ നോക്കണം…. എല്ലാതെ നിന്നെപ്പോലെ രാവിലെ 10 മണി വരെ കിടന്നു ഉറങ്ങിയിട്ട്… കുമ്മാ ചായ…. ഉളുപ്പുണ്ടോ ടി….
ഞാൻ ഉപ്പാപ്പയെ നോക്കിയിട്ട് പറഞ്ഞു….. എല്ലാ ഇതാരാ പറയുന്നേ…. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു സുബഹി നിസ്കരിച്ച് ചായയും കുടിച്ചു കിടന്നാൽ പിന്നെ ഉപ്പാപ്പ എഴുന്നേൽക്കുന്നത് ഉച്ചക്ക് ഒന്നരയ്ക്ക് അല്ലേ….
ഉപ്പാപ്പ… ചിരിച്ചുകൊണ്ടു പറഞ്ഞു… അത് എനിക്ക് പ്രായം ആയതു കൊണ്ടല്ലേ … നിന്നെപ്പോലെ ഇപ്പോഴും 18 വയസ്സ് എല്ലാ ലോ…..
ഇതൊക്കെ കേട്ടു കൊണ്ട് ബാക്കിയുള്ളവരെല്ലാം ചിരിക്കുന്നണ്ട്….
ഞാനും അവരെ നോക്കി ചിരിച്ചുകൊണ്ട്…. ഒന്നും രണ്ടും ഓക്കേ പറഞ്ഞു കത്തി അടിച്ചു ഇരുന്നു…..
ഉമ്മ… ഞങ്ങൾക്കെല്ലാം ചായയും… പത്തിരി ഒക്കെ വിളമ്പിത്തന്നു… അതൊക്കെ കഴിച്ചതിനുശേഷം ഞാൻ കുട്ടികളോട് ഒത്തു കളിക്കാൻ തുടങ്ങി… ഉച്ചക്കത്തെ ചോറും കഴിച്ചതിനുശേഷം…. എളാമയും മാമിയും ഒക്കെ കൂടി എന്നെ ഒരുക്കി കുട്ടപ്പൻ ആക്കി തന്നു….
ഞാൻ ഒരുങ്ങി ഒരു മൊഞ്ചത്തി കുട്ടിയായി…. താഴെ പോയി……
ഉപ്പാപ്പയും ഉമ്മയും ഒക്കെ എന്നെ കണ്ടു… നല്ല സന്ദേശത്തിൽ ആണ്….. ഉപ്പാപ്പ എന്നോടായി പറഞ്ഞു…. ഇങ്ങനെ കണ്ടാൽ എന്റെ മോളെ അവൻ ഇപ്പോത്തന്നെ കല്യാണം കഴിച്ചുകൊണ്ട് പോകും…..
എല്ലാ… എന്താ ഉപ്പാപ്പ പറഞ്ഞത്…. ഓൻ ഇങ്ങു വരട്ടെ ഇപ്പോത്തന്നെ ഓനെ കൊണ്ട് നമുക്ക് ഇങ്ങളെ ബീവി… മറിയും ഉമ്മനെ കൊണ്ട് കെട്ടിക്കാം…..
മറിയുമാമ എന്നെ നോക്കി കൈ ഓങ്ങി ചെറുതായിട്ട് ഒരു അടി തന്നു…..
ഉപ്പാപ്പ….. ഇഷ… ഇനിക്ക് അത്രയ്ക്ക് നിർബന്ധമാണച്ചാൽ…. നമുക്ക് അങ്ങ് കെട്ടിച്ചു കൊടുക്കാം….
ഇതുകേട്ട്… അവിടെ കൂടിയിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു…..
മറിയുമാമ… ഉപ്പാപ്പനെ നോക്കിക്കൊണ്ടു പറഞ്ഞു…. എല്ലാ എന്നെ കെട്ടിച്ചു വിട്ടു… നിങ്ങൾക്ക് സുഖമായി കഴിയൻ അല്ലേ … അതു നടക്കില്ല മോനേ… നിങ്ങളെ കൊണ്ടേ ഞാൻ പോവുകയുള്ളൂ…..
ഉപ്പാപ്പ… അതെനിക്ക് നിന്നെ കെട്ടിയപ്പോൾ മനസ്സിലായത് ആണ്… നീയെന്റെ പുക കണ്ടേ പോകുള്ളൂ എന്ന്……
Bro kadha kollamketto.ingal inee eyuthikkoli.vaychan njammal redy
Keep going man… Full support…?
താങ്ക്സ്…. അശ്വിൻ ബ്രോ…. ??
നല്ല സ്റ്റോറി ബാക്കി പോന്നോട്ടെ
താങ്ക്സ്…. ബാക്കി വരും ബ്രോ… കുറച്ചു സമയം എടുക്കും എന്നേയുള്ളൂ….. ??
❤❤❤continue വേഗം പോരട്ടെ
??… താങ്ക്സ്…. ഇത് കുറച്ച് സമയമെടുക്കും ബ്രോ…. വായിച്ചതിൽ സന്തോഷം….