അത് മോളെ…. നിന്നെ സുല്ഫതിച്ച… സ്വന്തം മോളെ പോലെ നോക്കും…. അവർ വല്യേ തറവാട്ടുകാരാണ്… അവർക്ക് നിന്നെ ഇഷ്ടമായാൽ…. നിന്റെ ഭാഗ്യമാണ്….
നിങ്ങൾ എന്തെങ്കിലും കാട്ട്… ഞാൻ പോവാ…. അതും പറഞ്ഞു ചവിട്ടി കുലുക്കി കൊണ്ട് …. സിയു കാക്ക നിങ്ങൾ എവിടെയാ വേഗം വാ എനിക്ക് പോണം….
ഡി… ഞാനിതാ വരുന്നു…..
സിയുവിടെ ചിന്തയിൽ…. ഓള് പറഞ്ഞപോലെ നല്ല മൊഞ്ചത്തി കുട്ടികളെ കണ്ട മതിയെന്നു….. അതു മനസ്സിൽ പറഞ്ഞു ഇഷ യുടെ അടുത്തേക്ക് പോയി….
അഹ്…. വാ പോവാം…. അതും പറഞ്ഞു നേരെ ബുള്ളറ്റിൽ കേറി… ഇഷ നല്ലവണ്ണം പിടിച്ചോ… അല്ലെങ്കിൽ താഴെ കിടക്കും…
ഇങ്ങള് വെറുതെ ചിരിപ്പിക്കല്ലേ…. നിങ്ങൾ ഈ വണ്ടിയിൽ 50 നു മുകളിൽ പോയിട്ടുണ്ടോ……..
അത് ഞാൻ…. ഉമ്മാക്ക് സത്യം ചെയ്തത് കൊണ്ട് എല്ലേ……( ഞാൻ ഒരു വട്ടം വണ്ടിയിൽ നിന്ന് വീണു…. അന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിച്ച താണ് 50 ഇന്റെ മേലെ പോകരുത് എന്ന്……)
മതി മതി… വേഗം പോവാൻ നോക്കൂ …..
അങ്ങനെ ഞങ്ങൾ കോളേജിലേക്ക് എത്തി…. കാക്കു എന്നെ അവിടെ ഇറക്കി പോയി…..
ക്ലാസിൽ പോയി…. ടീച്ചേഴ്സിന് പണി കൊടുത്തു…. ചങ്ങായി മാരോട് ഫസാദ് പറഞ്ഞു…. അന്നത്തെ ക്ലാസ് കഴിഞ്ഞു…
വീട്ടിലേക്ക് പോയി കുളിച്ചു ഫ്രഷ് ആയി ഫുഡ് ഒക്കെ കഴിച്ചു അപ്പുറത്തെ വീട്ടിലെ ജമീലാ താത്ത യോട്…. കിസ പറയാൻ ( കഥ പറയാൻ ) പോയി… പക്ഷേ എന്നെ നിരുത്സാഹപ്പെടുത്തി കൊണ്ട് ജമീല താത്ത പറഞ്ഞു….. നാളെ നിന്നെ പെണ്ണുകാണാൻ വരുന്നുണ്ടെന്ന് ഉമ്മ പറഞ്ഞല്ലോ….. നല്ല ചെക്കൻ ആണെന്ന… ഉമ്മ പറഞ്ഞ ….
അതെന്നെ കാണാൻ ഒന്നുമല്ല…. ഉമ്മാനെ കാണാനാണ് വരുന്നത്…… എനിക്ക് കല്യാണം ഒന്നും ഇപ്പോ വേണ്ട…..
ഇപ്പൊ വേണ്ടെങ്കിൽ അവർ എന്തിനാ നിന്നെ കാണാൻ വരുന്നത്…. പിന്നെ ഞാൻ അവനെ എന്റെ ഒരു ഫ്രണ്ടിന്റെ മോളെ കല്യാണത്തിന് വെച്ച് കണ്ടിട്ടുണ്ട്…. നല്ല മൊഞ്ചൻ ചെക്കനാ…. വേഗം കെട്ടാൻ നോക്കടി പെണ്ണേ….. ഇല്ലേൽ പെൺപിള്ളേർ കൊണ്ടുപോകും…
അന്നാ പോയി ഇങ്ങള് കെട്ടിക്കോ… മൊഞ്ചൻ ചെക്കനെ….
അപ്പോ എന്റെ പുയ്യാപ്ളക്ക്…. ആരുണ്ട്… എന്റെ ഷാഹിക്കാ…. പാവമല്ലേ… അങ്ങേരെ ചതിക്കാൻ ഒന്നും എനിക്ക് വയ്യ…. നീ തന്നെ കെട്ടിയാൽ മതി…..
മതി ഞാൻ പോവാ…… നിങ്ങളോട് സംസാരിക്കാൻ വന്നേ എന്നെ വേണം പറയാൻ…. ഇങ്ങള് പുയ്യാപ്ലയും കെട്ടിപ്പിടിച്ച് ഇവിടെ ഇരുന്നോ…..
പോടി….. നാളെ നിന്നെ കാണാൻ വരുന്നവൻ നിന്നെയും കൊണ്ടേ പോവും…. അതും പറഞ്ഞു ജാമില്ല.. അവരുടെ വെള്ള പല്ലു കാട്ടി…. ക… കാ…. കാ ചിരിക്കാൻ തുടങ്ങി…. ഇത് കണ്ടു നിന്നെ ഇഷയുടെ മുഖം കടന്നൽ കുത്തിയത് പോലെ ചുവക്കാൻ തുടങ്ങി……..
നമുക്ക് കാണാം….. എന്നും പറഞ്ഞു ഇഷ അവളുടെ വീട്ടിലേക്ക് പോയി കുളിച്ചു ബെഡിലേക്ക് വീണു….. എന്തു രസം… ഇങ്ങനെ ബെഡിൽ കിടക്കാൻ… എന്നാലും ജമിൽച്ച… പറഞ്ഞതുപോലെ ഓൻ എന്നെയും കൊണ്ടേ പോകൂ എന്ന എനിക്കും തോന്നുന്നത്….. അതിന് സമ്മതിച്ച് കൂടാ…. നാളെ തന്നെ അവനോടു പറയാം…. എനിക്ക് നിങ്ങളെ ഇഷ്ടമായിട്ടില്ല…. പ്ലീസ് ഈ ബന്ധത്തിൽ നിന്ന്.. പിന്മാറണം….. എന്ന്…
രാത്രി ഫുഡ് കഴിച്ചു…. പിന്നെ കാക്കു ആയിട്ട് ഗുസ്തിയും കളിച്ച് ഉറങ്ങിപ്പോയി……
?????? ???????????
നിങ്ങൾ കുറെ നേരം ആയില്ലേ…. അവളെ സഹിക്കുന്നു…. കുറച്ചുനേരം എന്നെയും കൂടെ സഹിക്കുക……..
ഞാൻ Zain….. ചില പോത്തുകൾ പറയും…. ഞാൻ കലിപ്പൻ ആണ് പോലോ…. എവിടുന്നു നമുക്കല്ലേ അറിയൂ….. വെറും പച്ച പാവമാണെന്ന്…… ഇനി ഞാൻ ആരാണെന്ന് പറയേണ്ടല്ലോ…. അതെ അവളുടെ കലിപ്പൻ കെട്ടിയോൻ തന്നെ…. എന്റെ പേര്…. Zain അസ്‌കർ …. അസ്കർ.. സുൽഫത്ത് ദമ്പതികളുടെ ഏകപുത്രൻ…. അതാണ് എന്നെ ഈ കുഴപ്പത്തിൽ എത്തിച്ചത്…. എന്താണ് എന്നാണോ നിങ്ങളുദ്ദേശിച്ചത്…. എനിക്ക് ഇപ്പോൾ വയസ്സ് 24 ആയിട്ടുള്ളൂ….. അപ്പോ തന്നെ ഉമ്മാക്ക് എന്നെ കെട്ടിച്ച് വിടണം പോലോ….24മണിക്കൂർ എന്റെ ഉമ്മാക്ക് പറയാനുള്ളത് ഇത് തന്നെ….. കേട്ടു കേട്ടു മടുത്തു…. ഞാൻ കുറേ പറഞ്ഞുനോക്കി…. എവിടെ കേൾക്കാൻ…. വേറൊന്നും കൊണ്ടല്ല… എനിക്ക് ലൈഫ് നന്നായി എൻജോയ് ചെയ്യാനാണ് ആഗ്രഹം…. അത് കല്യാണം കഴിച്ചാൽ നടക്കില്ല എന്നതുകൊണ്ടാണ് ഇത്രയും കാലം ഒരു പെണ്ണിനെ പോലും നോക്കാതെ നിന്നത്….
ഇത്തവണ പറഞ്ഞത് കുറച്ച് സ്ട്രോങ്ങ് ആയിട്ടാണ്….. പറയുന്നത്…. അവളെ പോലത്തെ കുട്ടിയെ നിനക്ക് ഇനി കിട്ടില്ല…. അതുകൊണ്ട് എന്തുപറഞ്ഞാലും നാളെ നമ്മൾ പോയി അവളെ പെണ്ണ് കാണും….
Bro kadha kollamketto.ingal inee eyuthikkoli.vaychan njammal redy
Keep going man… Full support…?
താങ്ക്സ്…. അശ്വിൻ ബ്രോ…. ??
നല്ല സ്റ്റോറി ബാക്കി പോന്നോട്ടെ
താങ്ക്സ്…. ബാക്കി വരും ബ്രോ… കുറച്ചു സമയം എടുക്കും എന്നേയുള്ളൂ….. ??
❤❤❤continue വേഗം പോരട്ടെ
??… താങ്ക്സ്…. ഇത് കുറച്ച് സമയമെടുക്കും ബ്രോ…. വായിച്ചതിൽ സന്തോഷം….