❤️ എന്റെ കലിപ്പൻ കെട്ടിയോൻ❤️ 01 [zinan] 227

കുരുത്തംകെട്ട കാക്കൂ വിന്റെ പേര് zayan മുഹമ്മദ്…. സിയുക എന്നാ കാക്കുന്ന വീട്ടിൽ വിളിക്കാറ്… പിന്നെ എനിക്ക് ദേഷ്യം പിടിച്ചാൽ എന്തും വിളിക്കും…..

ഹലോ നിങ്ങൾ എവിടെയാ ഞാൻ കുളിച്ചു കേട്ടോ….. നമുക്ക് കഥയിലേക്ക് വരാം…..

ഞാനങ്ങനെ ഡ്രസ്സ് ഒക്കെ മാറി…. കുറച്ചു കണ്ണാടിയുടെ മുന്നിൽ നിന്ന് മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരിക്കുട്ടി ആയിട്ടുണ്ട്…… ഞാൻ നേരെ അടുക്കളയിലേക്ക് പോയി അവിടെയുള്ള ടേബിളിൽ ഇരുന്നു……

ഉമ്മ….. ചായ ഇങ്ങ് എടുത്തോ….. വിശന്നിട്ടു കണ്ണു കാണുന്നില്ല……

എനിക്കുള്ള ചായയുമായി ഉമ്മ ടേബിളിലേക്ക് കൊണ്ടുവെച്ച……. നീ കഴിക്കാൻ നോക്ക് പെണ്ണേ…..

ഉമ്മച്ചി…. നിങ്ങളെ പുന്നാര സന്തതി  എണീറ്റില്ലേ ഇതുവരെ…….

മോൻ കുറച്ചുകൂടി ഉറങ്ങിക്കോട്ടെ ഡി….. ഓൻ ഇന്നലെ ബാംഗ്ലൂരിൽ നിന്ന്… പുലർച്ചക്ക്  വന്നതേയുള്ളൂ….

ഉമ്മ കുട്ടി… അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഞാൻ പോയി കാക്കൂ നെ വിളിക്കും … ഓൻ അങ്ങനെ അങ്ങ് സുഖിച്ചു ഉറങ്ങണ്ട…..

അഹ്…. നീ എന്തെങ്കിലും ചെയ്യ്… ഞാൻ പറഞ്ഞാലും നീ… ഓനെ വിളിക്കണ്ടു… പോകില്ലല്ലോ…..

എന്റെ ഉമ്മ കുട്ടിക്ക് എല്ലാം അറിയാം….. ഞാനെന്ന പൊട്ടനെ വിളിച്ച് നോക്കട്ടെ…..

അതും പറഞ്ഞു ഞാൻ മുകളിലേക്ക് ചെന്ന് നോക്കുമ്പോൾ…. ഓൻ നല്ല സുഖായിട്ട് ഉറങ്ങുന്നു… ഞമ്മക് അതങ്ങ് തീരെ പിടിച്ചില്ല….. കലിപ്പ് കേറി ഓന്റെ കാലിന് നല്ല നുള്ളു വെച്ചുകൊടുത്തു……

ഓൻ ഞെട്ടിയെഴുന്നേറ്റു….. ഡീ…. എന്ന് വിളിച്ചു അലറി… എന്നെ നോക്കി പേടിപ്പിച്ചു……. ബെഡിൽ നിന്ന് എഴുന്നേറ്റ് എന്റെ നേരെ ഓടി വരുന്നത് കണ്ടു… ഞാൻ എന്റെ ജീവനും കൊണ്ട് ഓടി…….

ഉമ്മ… എന്ന്  വിളിച്ചു… ഉമ്മയുടെ   അടുത്തേക്ക് ഞാൻ ജീവനും കൊണ്ട് ഓടി….. ഉമ്മയുടെ  ബേക്കിൽ പോയി നിന്നു…… എന്റെ അടുത്താണ്…. ഓന്റെ കളി….

കാക്കു എന്നെ നോക്കി…. ഉമ്മാനോട് പറഞ്ഞു…. ഉമ്മ നിങ്ങൾ കണ്ടോ ഓൾ  എന്താ  എന്നെ കാട്ടിയത് എന്ന്…..

ഉമ്മ  ഞങ്ങളെ രണ്ടുപേരെയും കടുപ്പിച്ച് നോക്കി….. രണ്ടുംകൂടി ചെറിയ നഴ്സറി പിള്ളേരെ പോലെ കളിക്കണ്ട്…. പോയി ഫുഡ് കഴിക്കാൻ നോക്ക്…. അല്ലെങ്കിൽ… ഞാൻ  ഉപ്പാനോട് പറയൂ… രണ്ടുംകൂടി രാവിലെ തന്നെ സ്വൈര്യം തരുന്നില്ല എന്ന്….

അതു പറഞ്ഞു തീരലും…. ഉപ്പാ അടുക്കളയിലേക്ക് കേറി വരുത്തും ഒന്നിച്ചായിരുന്നു……..

എന്താടി…. രാവിലെ തന്നെ വീട് തലകുത്തനെ നിർത്താനുള്ള പരിപാടിയാണോ…… രാവിലെ പുലർച്ചക്ക് വന്നത് അല്ലേ അവൻ… അപ്പോൾ തന്നെ രണ്ടുംകൂടി തുടങ്ങിയോ…….

സിയു… ഉപ്പാ…. ഞാൻ നല്ല സുഖമായി ഉറങ്ങുകയായിരുന്നു…. ഇവൾ വന്ന് എന്റെ ഉറക്കവും പോക്കി എന്നെ  നുള്ളുകയും ചെയ്തു……

നീയെന്തിനാ ഡി…… അവനെ പോയി നുള്ളിയത്…….

വിഷമത്തോടെ ഉപ്പാനെ നോക്കി…. ഞാൻ കാക്കൂനെ….. കുറേ വിളിച്ചത് ആണ്…. ഉമ്മ പറഞ്ഞിട്ട് ഫുഡ് കഴിക്കാൻ….. അപ്പൊ ഇല്ലേ ഇവൻ…. ഏതൊരു പെണ്ണിനെ സ്വപ്നത്തിൽ ഉമ്മ വെക്കുന്നു…. അതുകൊണ്ട് ആണ്  ഞാൻ നുള്ളിയെത്……. ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ…..

ഉപ്പാ….പൊട്ടിച്ചിരിച്ചുകൊണ്ട് ഡാ സീയു  നീ ആർക്കാണ് ഉമ്മ കൊടുത്തത്……

ഉമ്മ കുറച്ച് ദേഷ്യത്തിൽ അന്നോട് ചോദിച്ചു….. ഡാ…. നീ സത്യം പറഞ്ഞോ…. ഏത് അവളാണ് നിന്റെ മനസ്സിൽ കേറിയത്…. ഇപ്പോ പറഞ്ഞോ അല്ലെങ്കിൽ നിന്റെ മുഖത്തിന്റെ ഷേയ്പ്പ് ഞാൻ മാറ്റും…..

കാക്കു ദയനീയമായി ഉമ്മയെ നോക്കി…. ഞാൻ ആർക്കും ഉമ്മയൊന്നും കൊടുത്തില്ല….. ഇവൾ കള്ളം പറയുകയാ…. നിങ്ങൾക്കറിയില്ലേ എന്നെ…… ഇഷയെ നോക്കി… ഡി… ഞാൻ വെച്ചിട്ടുണ്ട് നിനക്കു….

അതുകേട്ട് നിന്നെ… ഉപ്പയും ഉമ്മയും ….. ആർത്തുചിരിച്ചു….

എന്റെ മോൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന് ഉമ്മാക്ക് അറിയാലോ…. പിന്നെ ഇവളെ പറ്റിക്കാൻ അല്ലേ നിന്നെ ഞാൻ പേടിപ്പിച്ചത്….. അപ്പോഴേക്ക് നീ കരഞ്ഞു കളഞ്ഞല്ലോ ഡാ……

ഇഷ… സീയുനെ നോക്കി….. കാക്കൂനു…. നാണമില്ലേ ഇത്ര വലുതായിട്ടും കരയാൻ…..

ഉമ്മ ഇഷയെ ഒന്ന് കടുപ്പിച്ച് നോക്കിയിട്ട്….. നിനക്ക് കോളേജിൽ പോവാൻ ഉള്ളതല്ലേ… വേഗം പോയി ഫുഡ് കഴിച്ചിട്ട് പോവാൻ നോക്ക്…. ഓന്റെ നെഞ്ചത്ത്   കേറിയത് മതി……

ആഹ്…. ഞാൻ ഫുഡ് കഴിച്ചിട്ട് പൊയ്ക്കോളാം….. കാക്കൂ എന്നെയൊന്ന് ഡ്രോപ്പ്… ചെയ്യണേ…. നല്ല മൊഞ്ചത്തി കുട്ടികളെ… കാണാലോ കാക്കുന്….

സീയു…. ഉമ്മയെ ഒന്ന് നോക്കിയിട്ട്… ഭാഗ്യം ഉമ്മ കേട്ടില്ല…… പോടി പുല്ലേ… എനിക്ക് ആരെയും കാണേണ്ട…. നീ ബസിനു പോവാൻ നോക്ക്…..

ഇഷ….. പ്ലീസ് കാക്കു ഒന്നെന്നെ കൊണ്ടാക്കി താ….. എന്ന് ഉച്ചത്തിൽ പറഞ്ഞു  ( ഉപ്പാ കേൾക്കാൻ വേണ്ടിയാണ് ഉച്ചത്തിൽ പറഞ്ഞത് )

ഉപ്പ… സിയുനെ നോക്കി….. അവളെയൊന്ന് കൊണ്ടാക്കി കൊടുക്ക്……

സിയു… ഇഷയെ യും ഉപ്പനയും നോക്കിയിട്ട്…. അഹ്… ഞാൻ കൊണ്ടാക്കി  കൊള്ളാം…. ഡി… ഒരു 10 മിനിറ്റ് കൊണ്ട്  ഞാൻ വരാം…. വേഗം പോയി ഭക്ഷണം കഴിച്ചോ……

ഞാൻ അതിന്… തലയാട്ടി കൊടുത്തു…. കാക്കു  മുകളിലേക്ക് പോയി….. ഞാൻ ഡൈനിംഗ് ടേബിളിലേക്ക് പോയി ഫുഡ് കഴിക്കാൻ തുടങ്ങി……. ആ സമയം ഉപ്പ എന്റെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു…..

ഇഷ…. നിന്നെ നാളെ ഒരു കൂട്ടർ  പെണ്ണു കാണാൻ  വരുന്നുണ്ട്……

എന്തിനാ ഉപ്പാ അവരോട് വരാൻ പറഞ്ഞത്….. എനിക്ക് അതിനുമാത്രം പ്രായമൊന്നും  ആയില്ലല്ലോ…..ഞാൻ… ഇപ്പോൾ പ്ലസ് ടു… വിനു പഠിക്കു അല്ലേ ഉപ്പാ…. എനിക്ക്  ഇപ്പോൾ ആരെയും നോക്കണ്ട….. പ്ലീസ്…..

അതൊന്നും പറഞ്ഞാൽ പറ്റില്ല എന്റെ സുഹൃത്തിന്റെ മോനാ… നല്ല കുട്ടിയാ നിനക്ക് അവനെ ഇഷ്ടാവും…. ഉപ്പാ ഇതുവരെ എന്റെ മകളെ ഒരു കാര്യത്തിനും നിർബന്ധിച്ചിട്ടില്ലലോ…. അതുകൊണ്ട് മോള് ഉപ്പാക്ക് വേണ്ടി സമ്മതിക്ക്…. എന്റെ പൊന്നൂസ് അല്ലേ…….

ഉപ്പ എനിക്ക്…. സമ്മതം ആണ് പക്ഷെ… ഡിഗ്രി കഴിഞ്ഞല്ലേ… ഞാൻ കല്യാണത്തിന് സമ്മതിക്കൂ…..

അത് നമ്മുക്ക് ആലോചിക്കാം… ഓൻ
നാളെ   വന്നു നിന്നെ ഒന്ന് കാണട്ടെ……

ഇത് കേട്ടുകൊണ്ട് വന്ന ഉമ്മ…. നിങ്ങൾ ഇതാര കാര്യമാണ്  പറയുന്നത്…. ഇവൾ ചെറിയ കുട്ടിയല്ലേ…. കുറച്ചൂടെ കഴിഞ്ഞിട്ട് പോരെ……

അതൊന്നും ശരിയാവില്ല…. ഇഷക് ഇപ്പോ 18 വയസ്സ് ആയല്ലോ…. പിന്നെ എന്താ നിന്റെ പ്രശ്നം…. ഇത് നല്ലൊരു ബന്ധം ആണ്… എന്റെ ചങ്ങായി അസ്കർ ഇന്റെ മോൻ ആണ്…. നല്ല സ്വഭാവമുള്ള ചെറുക്കൻ ആണ്…. ഓൻ ചെന്നൈയിൽ സ്വന്തം ബിൽഡിങ്ങിൽ ഹോട്ടൽ നടത്തുക ആണ്…. അവന്റെ ഉമ്മ സുൽഫത്ത് മോളെ എവിടെയോ വെച്ച്   കണ്ടിട്ടുണ്ട്…. അവർക്ക് നല്ലവണ്ണം ഇഷ്ടമായി…..

അഹ്… അസ്കർകന്റെ മോനാണോ… ഞാൻ കണ്ടിട്ടുണ്ട് നല്ല മോനാ… നമ്മളെ മോൾക്ക് ചേരും….

ഉമ്മ അല്ലേ ഇപ്പൊ പറഞ്ഞ… ഞാൻ ചെറിയ കുട്ടി ആണെന്ന്…

7 Comments

  1. Bro kadha kollamketto.ingal inee eyuthikkoli.vaychan njammal redy

  2. °~?അശ്വിൻ?~°

    Keep going man… Full support…?

    1. താങ്ക്സ്…. അശ്വിൻ ബ്രോ…. ??

  3. നല്ല സ്റ്റോറി ബാക്കി പോന്നോട്ടെ

    1. താങ്ക്സ്…. ബാക്കി വരും ബ്രോ… കുറച്ചു സമയം എടുക്കും എന്നേയുള്ളൂ….. ??

  4. ❤❤❤continue വേഗം പോരട്ടെ

    1. ??… താങ്ക്സ്…. ഇത് കുറച്ച് സമയമെടുക്കും ബ്രോ…. വായിച്ചതിൽ സന്തോഷം….

Comments are closed.