❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

ഇതേസമയം സിദ്ധാർഥിന്റെ കൂട്ടുകാർ, തമ്മിൽ തമ്മിൽ സംസാരിക്കുകയായിരുന്നു…

 

ശിവ :”എന്നാലും സിദ്ധാർഥിനെയും കൂട്ടി പുറത്തേക്ക് പോയ അർജുനെ കാണാനേയില്ലല്ലോടാ… ഇനിയവർ ഗുണനായകിന്റെ മുന്നിൽ ചെന്ന് പെട്ടു കാണുമോ…???”

 

സത്യ :” ദേ ശിവാ, നീ നിന്റെ കരിനാക്ക് വളയ്ക്കാതിരുന്നേ.. പുറത്തേക്ക് പോയവന്മാർ ഈശ്വരാനുഗ്രഹം കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലാതെ വരട്ടെ…”

 

“യ്യോ.. ഇല്ല ഞാൻ വളയ്ക്കുന്നില്ല. സോറി എന്നോട് ഷെമിക്കണം നാരദൻ സാറേ.” ശിവ സത്യയുടെ നേർക്ക് തൊഴുതു കാണിച്ചു.

 

വിഷ്ണു : “പറയാൻ പറ്റില്ലടാ… അർജുനോടൊപ്പം പുറത്തേക്ക് പോയിരിക്കുന്നത് സിദ്ധുവായത് കൊണ്ട് എന്തേലുമൊക്കെ സംഭവിക്കാൻ ചാൻസുണ്ട്.”

 

“എന്റെ പടച്ചോനേ…! ഇനി അങ്ങനെയെങ്ങാനും സംഭവിച്ചാൽ അതിന്റെ ഭവിഷ്യത്ത്, ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെക്കാളും മാരകമാകും.. എടാ ജയാ.. നീ അർജുനെയൊന്നു വിളിച്ചേ…”

ആദം, ബാക്ക് ബെഞ്ചിലിരുന്ന ജയനോട് അർജുനെ വിളിക്കുവാനാവശ്യപ്പെട്ടു.

 

“ശെരി ടാ… ” ജയൻ അപ്പോൾതന്നെ ഫോണെടുത്ത് അർജുന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

എന്നാൽ ഒന്ന് രണ്ട് തവണ റിംഗ് പോയെങ്കിലും അപ്പുറത്ത് കാൾ അറ്റന്റ് ചെയ്യപ്പെട്ടില്ല.” ഛേ…! ഇവനെന്താ ഫോണെടുക്കാത്തത്.. ” അർജുൻ ഫോണെടുത്തത് കണ്ട് ജയസൂര്യ നിരാശപ്പെട്ടു.

 

“എന്താ ജയൻ…??? അർജുൻ ഫോണെടുക്കുന്നില്ലേ..” അവന്റെ പുറകിലിരിക്കുകയായിരുന്ന കാർത്തിക ചോദിച്ചു.

“ഇ…ഇല്ല അവനിനി എന്തേലും എടാകൂടത്തിൽ പെട്ടോ എന്തോ…”

“സിദ്ധാർഥിനെ വിളിക്കാത്തെന്താ ? അവനെ വിളിച്ചില്ലേ ?”

 

“അഹ്‌ നല്ല ബെസ്റ്റ് ചോദ്യം. ഫോൺ വിളിച്ചിട്ട് അർജുൻ എടുക്കാത്തപ്പോൾ ഇനി സിദ്ധാർഥിനെ വിളിച്ചിട്ട് വല്ല കാര്യമുണ്ടോ ?? ”

കാർത്തിക :”എന്നാലും നിനക്കൊന്നു വിളിച്ചൂടെ…???”

“ഓ എനിക്കെങ്ങും വയ്യ. പോയിട്ട് എപ്പോഴേലും വരട്ടെ.” ജയൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ മറുപടി നൽകി.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.